18 മാസം തലയില്ലാതെ ജീവിച്ച ഒരു കോഴി"!"!";;;
കോഴി;-----ഒരു പ്രേതമായി ആണോ ജീവിച്ചത് ???
.....കഥ തുടങ്ങി.....
എഴുപതു വർഷങ്ങള്‍ക്കു മുമ്പ് കോളറാഡോയിൽ ഒരു കർഷകൻ തന്റെ കോഴിയെ അറുത്തു. പക്ഷേ തല തെറിച്ചുപോയെങ്കിലും കോഴി ചത്തില്ല. പതിനെട്ടു മാസം ആ കോഴി തലയില്ലാതെ ജീവിച്ചു. കേൾക്കുമ്പോൾ പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാർത്ഥത്തിൽ നടന്നതു തന്നെയാണ്. തലയില്ലാതെ ജീവിച്ച ആ കോഴിയെവച്ച് ആ കർഷകൻ നേടിയത് കോടികളാണ്. എന്തിനധികം വിക്കിപീഡിയയിൽ വരെ ഈ അദ്ഭുതകോഴിയ്ക്കു വേണ്ടിയൊരു പേജ് പിറന്നു. മൈക് ദ ഹെഡ്‌ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മൈക് എങ്ങനെയാണ് തലയില്ലാതെ അത്രയുംനാൾ ജീവിച്ചതെന്നു മാത്രം രഹസ്യമായി തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനുപിന്നിലെ നിഗൂഡതയെല്ലാം പുറത്തുവന്നിരിക്കുകയാണ്. രഹസ്യങ്ങുടെ ചുരുളഴിയണമെങ്കിൽ മൈക്ക് എന്ന കോഴിയുടെ കഥ മുഴുവൻ അറിയണം.
ശിരസ്സില്ലാത്ത മൈക്ക്"(Mike the Headless Chicken’/ April
1945 – March 1947))എന്ന പേരില്‍ വ്യാന്‍ഡോട്ട്
ഇനത്തില്‍പ്പെട്ട(Wyandotte chicken)ഈ അമേരിക്കന്‍ കോഴി ലോകപ്രശസ്തനായത്.
തല ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടും "ഒരു തരി
മസ്തിഷ്‌ക്കത്തിന്റെ", അതായത് മസ്തിഷ്‌ക്ക കാണ്ഡത്തിന്റെ(brain stem)
സഹായത്തോടെ 18 മാസം ജീവിച്ചാണ് മൈക്ക് ലോകത്തെ അത്ഭുതപ്പെടുത്തിയത്.
വീട്ടിലെ അതിഥികളെ സല്‍ക്കരിക്കാനായി ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം ഒരു
പൂവനെ തേടിയാണ് മൈക്കിന്റെ ഉടമ ലോയിഡ് ഓള്‍സണ്‍ (Lloyd Olsen) തന്റെ
കോഴിവളര്‍ത്തുകേന്ദ്രത്തില്‍
എത്തിയത്. ആദ്യം കയ്യില്‍ കിട്ടിയത് മൈക്കിനെ. ഒറ്റ വെട്ടിന് തല ദൂരെ
തെറിച്ചുവീണു! പക്ഷെ എന്നിട്ടും ശിരസ്സില്ലാത്ത മൈക്ക് രണ്ട് കാലില്‍ തന്നെ
നിന്നു. അവിടെ നിന്ന് കൂവാനൊരു ശ്രമവും ആ സാധുജീവി നടത്തി. വികലമായ ഒരു
ശബ്ദവും പുറത്തുവന്നു. ഈ കാഴ്ച ഉടമയെ അമ്പരപ്പിച്ചു. അയാള്‍ മൈക്കിനെ
കുറെനേരം സാകൂതം വീക്ഷിച്ചു. തലയില്ലാക്കോഴി ഇടറിയ കാലടികളുമായി
നടക്കുകയാണ്. പെട്ടെന്ന് എന്തോ ബുദ്ധി തോന്നിയ ഓള്‍സണ്‍ പിന്നെയതിനെ
ഉപദ്രവിച്ചില്ല. അപ്പോഴത്തെ ആവശ്യത്തിനായി മറ്റൊരു കോഴിയെ കശാപ്പ് ചെയ്തു.
ശേഷം മൈക്കിനെ കയ്യിലെടുത്ത് അയാള്‍ തിരിച്ചുപോയി. മൈക്കിന്റെ അന്നനാളവും
തലയും ചേരുന്ന ഭാഗത്തെ രക്തപ്രവാഹം പെട്ടെന്ന് നിലച്ചിരുന്നു. ദിവസങ്ങള്‍
കഴിഞ്ഞിട്ടും ഈ അത്ഭുതകോഴി ജീവന്‍ വെടിഞ്ഞില്ലെന്ന് മാത്രമല്ല ഉടമയുടെ
ശുശ്രൂഷയില്‍ കൂടുതല്‍ മെച്ചപ്പെട്ടുവന്നു. ശരീരഭാരം കുറഞ്ഞതോടെ കൂടുതല്‍
ഉയര സ്ഥാനങ്ങളിലേക്ക് പറന്ന് ഇരിക്കാനും അതിനായി! അന്നനാളത്തിന്റെ
തുറന്നിരിക്കുന്ന കുഴലിലൂടെ ചെറിയ ഫില്ലറുപയോഗിച്ച് പാലും വെള്ളവും ചെറിയ
ധാന്യമണികളും എത്തിച്ചുകൊടുത്തപ്പോള്‍ മൈക്ക് അവയൊക്കെ അകത്തേക്ക്
വലിച്ചെടുത്തു. മൈക്ക് പൂര്‍ണ്ണമായും സുഖംപ്രാപിച്ചതോടെ നാട്ടുകാര്‍ക്ക്
മുന്നില്‍ ഈ അത്ഭുതക്കോഴിയെ പ്രദര്‍ശിപ്പിച്ച് ഓള്‍സണ്‍ പണം സമ്പാദിക്കാന്‍
തുടങ്ങി. പലരും ഇതൊരു തട്ടിപ്പുവാദമായാണ് ആദ്യം കണ്ടതെങ്കിലും ഓള്‍സണ്‍
മൈക്കിനെ സാള്‍ട്ട ലേക്ക് സിറ്റിയിലെ ഉട്ടാ യൂണിവേഴ്‌സിറ്റിയില്‍( (
((University of Utah in Salt Lake City)കൊണ്ടുപോയി വിദഗ്ധരെ കൊണ്ട്
പരിശോധിപ്പിച്ചതോടെ വസ്തുതകള്‍ ലോകത്തിന് ബോധ്യപ്പെട്ടു. പ്രശസ്തിയുടെ
ഉന്നതിയില്‍ മാസം 4000 ഡോളറായിരുന്നു മൈക്കിനെകൊണ്ടുള്ള വരുമാനം!
മൈക്കിനെ വെട്ടിയ അതേ മാതൃകയില്‍ കോഴികളുടെ തല വെട്ടി അത്ഭുതക്കോഴികളെ ഉണ്ടാക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചു. ചിലവ ഒന്നോ രണ്ടോ ദിവസം ജീവിച്ചെങ്കിലും മിക്ക ശ്രമങ്ങളും ദയനീയ പരാജയങ്ങളായിരുന്നു. ഓള്‍സണും വെറുതെയിരുന്നില്ല. പക്ഷെ അയാള്‍ക്കും തന്റെ വൈഭവം ആവര്‍ത്തിക്കാനായില്ല. അമേരിക്കയിലുടനീളം സഞ്ചരിച്ച മൈക്ക് 18 മാസത്തിന് ശേഷം ഒരു ഹോട്ടലില്‍ വെച്ചാണ് മരണമടഞ്ഞത്. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട അസുഖമായിരുന്നു കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കാരറ്റഡ് ആര്‍ട്ടറി (carotid artery) മുറിയാതിരുന്നതും ഒരു ചെവി ബാക്കിയായതുമാണെന്ന് ശിരസ്സറ്റിട്ടും മൈക്ക് രക്ഷപെടാന്‍ കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടായ രക്തം കട്ടപിടിക്കല്‍ കാരണം പൊടുന്നനെ രക്തപ്രവാഹം നിലച്ചതും രക്ഷയായി. ശരീരസംതുലനം, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഹോമിയോസ്റ്റാറ്റിക്ക് ധര്‍മ്മങ്ങള്‍ ( basic homeostatic functions) മസ്തിഷ്‌ക്കകാണ്ഡം നിര്‍വഹിക്കുകയായിരുന്നു-ഉപ രിമസ്തിഷ്ക്കമായ സെറിബല്‍ കോര്‍ട്ടെക്‌സിന്റെ സഹായമില്ലാതെതന്നെ. അങ്ങനെ ഒരുതരി മസ്തിഷ്‌ക്കവുമായി മൈക്ക് 18 മാസം ജീവിച്ചു!
കട: രവിചന്ദ്രൻ സി
കോഴി;-----ഒരു പ്രേതമായി ആണോ ജീവിച്ചത് ???
.....കഥ തുടങ്ങി.....
എഴുപതു വർഷങ്ങള്‍ക്കു മുമ്പ് കോളറാഡോയിൽ ഒരു കർഷകൻ തന്റെ കോഴിയെ അറുത്തു. പക്ഷേ തല തെറിച്ചുപോയെങ്കിലും കോഴി ചത്തില്ല. പതിനെട്ടു മാസം ആ കോഴി തലയില്ലാതെ ജീവിച്ചു. കേൾക്കുമ്പോൾ പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാർത്ഥത്തിൽ നടന്നതു തന്നെയാണ്. തലയില്ലാതെ ജീവിച്ച ആ കോഴിയെവച്ച് ആ കർഷകൻ നേടിയത് കോടികളാണ്. എന്തിനധികം വിക്കിപീഡിയയിൽ വരെ ഈ അദ്ഭുതകോഴിയ്ക്കു വേണ്ടിയൊരു പേജ് പിറന്നു. മൈക് ദ ഹെഡ്‌ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മൈക് എങ്ങനെയാണ് തലയില്ലാതെ അത്രയുംനാൾ ജീവിച്ചതെന്നു മാത്രം രഹസ്യമായി തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനുപിന്നിലെ നിഗൂഡതയെല്ലാം പുറത്തുവന്നിരിക്കുകയാണ്. രഹസ്യങ്ങുടെ ചുരുളഴിയണമെങ്കിൽ മൈക്ക് എന്ന കോഴിയുടെ കഥ മുഴുവൻ അറിയണം.
ശിരസ്സില്ലാത്ത മൈക്ക്"(Mike the Headless Chicken’/
മൈക്കിനെ വെട്ടിയ അതേ മാതൃകയില്‍ കോഴികളുടെ തല വെട്ടി അത്ഭുതക്കോഴികളെ ഉണ്ടാക്കാന്‍ അക്കാലത്ത് പലരും ശ്രമിച്ചു. ചിലവ ഒന്നോ രണ്ടോ ദിവസം ജീവിച്ചെങ്കിലും മിക്ക ശ്രമങ്ങളും ദയനീയ പരാജയങ്ങളായിരുന്നു. ഓള്‍സണും വെറുതെയിരുന്നില്ല. പക്ഷെ അയാള്‍ക്കും തന്റെ വൈഭവം ആവര്‍ത്തിക്കാനായില്ല. അമേരിക്കയിലുടനീളം സഞ്ചരിച്ച മൈക്ക് 18 മാസത്തിന് ശേഷം ഒരു ഹോട്ടലില്‍ വെച്ചാണ് മരണമടഞ്ഞത്. ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട അസുഖമായിരുന്നു കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കാരറ്റഡ് ആര്‍ട്ടറി (carotid artery) മുറിയാതിരുന്നതും ഒരു ചെവി ബാക്കിയായതുമാണെന്ന് ശിരസ്സറ്റിട്ടും മൈക്ക് രക്ഷപെടാന്‍ കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പെട്ടെന്നുണ്ടായ രക്തം കട്ടപിടിക്കല്‍ കാരണം പൊടുന്നനെ രക്തപ്രവാഹം നിലച്ചതും രക്ഷയായി. ശരീരസംതുലനം, ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിസ്ഥാന ഹോമിയോസ്റ്റാറ്റിക്ക് ധര്‍മ്മങ്ങള്‍ ( basic homeostatic functions) മസ്തിഷ്‌ക്കകാണ്ഡം നിര്‍വഹിക്കുകയായിരുന്നു-ഉപ
കട: രവിചന്ദ്രൻ സി