A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓസ്‌ട്രേലിയയിലെ മനുഷ്യമൃഗം!""

ഓസ്‌ട്രേലിയയിലെ മനുഷ്യമൃഗം!""
ഓസ്‌ട്രേലിയയിലെ ബലൻഗ്ലൗ സ്റ്റേറ്റ് ഫോറസ്റ്റിലേക്ക് കടക്കുന്ന വഴികവാടത്തിനു മുന്നിൽ ഒരു മുന്നറിയിപ്പ് ബോർഡ് കാണാം..'PLEACE BE CAREFUL' വന്യമൃഗങ്ങളെയോ മറ്റോ ഉദ്ദേശിച്ചല്ല ഈ മുന്നറിയിപ്പ് ബോർഡ്. ഒരു മനുഷ്യമൃഗത്തിനെ ഉദ്ദേശിച്ചാണ്. ആ കാടിനുമുണ്ടൊരു കഥപറയാൻ, പച്ചമാംസത്തിന്റെയും ചുടുചോരയുടെയും രൂക്ഷഗന്ധമുള്ള ഭീതിപ്പെടുത്തുന്ന കഥ.! കുറച്ചു നേരം നമുക്ക് ബെലെങ്ലോ കാടുകളിലെ വഴികളിലൂടെ സഞ്ചരിക്കാം. കാലം 1991 ലെ ഒരു ഏപ്രിൽ മാസം! സമയം വൈകുന്നേരം 5 മണി. ബ്രിട്ടീഷ് വിനോദസഞ്ചാരികളും ദമ്പതികളുമായ കരോളിൻ ക്ലാർക്കും ജോണി വാൾട്ടറും കാറിൽ കാടിനുള്ളിലേ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു..പ്രകൃതി രമണീയമായ ഒരു പ്രദേശം ശ്രദ്ധയിൽ പ്പെട്ട അവർ കാറു നിർത്തി പുറത്തിറങ്ങി അങ്ങോട്ട് ചെന്നു..കയ്യിലിരുന്ന ക്യാമറ കൊണ്ട് കാടിന്റെ അഗാധമായ സൗന്ദര്യം ഒപ്പിയെടുക്കുകയാണ്. 'ടപ്പേ' എവിടുന്നോ വന്നയൊരു വെടിയുണ്ട കരോളിന്റെ ശിരസും തുളച്ചുകൊണ്ടു എങ്ങോട്ടോ പാഞ്ഞുപോയി..കണ്മുന്നിൽ നടന്നത് എന്താണെന്നു പോലും മനസിലാക്കാൻ കഴിയാതെ വന്ന കരോളിന്റെ ഭർത്താവ് വാൾട്ടർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു..പെട്ടന്നാണ് പച്ചമാംസത്തിൽ കാരിരുമ്പ് കയറുന്ന വേദന താൻ അറിയുന്നത്,ഒരു കത്തി തന്റെ തോളിൽ തറച്ചിരിക്കുന്നു..ആ കത്തിയുടെ പിടിയിൽ ഒരു മനുഷ്യന്റെ ഉരുക്കുമുഷ്ടി, പിടിമുറുക്കിയിരിക്കുന്നു.കത്തിയുടെ പിടിയിൽ മുറുകെ പിടിച്ചു കൊണ്ട് വാൽറ്ററുടെ തോളിൽ ആ കത്തിയിട്ടൊന്നു കറക്കി..ചുടുചോര ചീന്തി! മാംസം തുളയുന്ന വേദനയിൽ വാൾട്ടർ തൊണ്ടപൊട്ടുമാറു അലറി..ആ വേദനയിലും വാൾട്ടർ അയാളുടെ മുഖത്തേക്ക് നോക്കി! ഒരു കൗ ബോയ് തൊപ്പി മുഖം പകുതി മറച്ചിരിക്കുന്നു..ചുണ്ടിൽ എരിയുന്ന ചുരുട്ട്..മാംസം കൊത്തിയെടുത്ത കറുത്ത കഴുകന്റെ കൊക്കുപോലുള്ള മീശ. തോളിൽ ഒരു ഇരട്ടക്കുഴൽ തോക്ക്! അരയിലെ ബെൽറ്റിൽ വിവിധ ആകൃതിയിലും നീളത്തിലുമുള്ള മൂര്ച്ചയേറിയ കത്തികൾ...നിങ്ങൾ എന്തിനാണ് ഞങ്ങളെ! നിങ്ങളാരാണ്?! വേദനകൊണ്ടു പകുതി ജീവൻ പോയ വാൽറ്ററുടെ വാക്കുകൾ മുറിയുന്നു, പക്ഷെ അതൊന്നും അയാൾ ചെവി കൊണ്ടില്ല. വാൽട്ടറുടെ കണ്മുന്നിലിട്ട് തൻറെതന്റെ പ്രിയതമയായ കാരോളിന്റെ ശരീരം ഒരു കത്തികൊണ്ട് അയാൾ വരയുന്നത് വാൾട്ടർ പകുതിയടഞ്ഞ കണ്ണുകളിൽ കൂടി കണ്ടു..ഒറ്റ ചവിട്ടിനു വാൽറ്ററുടെ വയർ കലങ്ങി! കനമേറിയ അയാളുടെ കാലുകൾ വാൽറ്ററുടെ കഴുത്തിൽ ആഴ്ന്നിറങ്ങി ഒരിറ്റു ശ്വാസം കിട്ടാതെ വാൾട്ടർ പിടഞ്ഞു മരിച്ചു..മരിച്ച വാൽറ്ററുടെ ശരീരത്തിൽ 14 തവണ കത്തികൊണ്ട് അയാൾ കുത്തികീറി,.ചോരയിൽ കുളിച്ച വാൾട്ടറെ ഒരു മരത്തിൽ കെട്ടിയിട്ടു ആ ശരീരത്തിൽ 14 റൗണ്ട് വെടി വച്ചു..ആ ചുടുചോരയിൽ താണ്ഡവമാടിയ അയാൾ തന്റെ തോക്കുമെടുത്തു കാടിനുള്ളിൽ എവിടെയോ മറഞ്ഞു. കാലം 1993 ലേക്ക് നീങ്ങി, സമയം അർദ്ധരാത്രി കത്തിച്ച വിറകിന് കൂനയ്ക്കരുകിലിരുന്നു തീ കായുകയാണ് ജർമനിയിൽ നിന്നു വന്ന കമിതാക്കളായ ഡെബോറ എവിറിസ്റ്റും, ജെയിംസ് ഗിബ്സണും. രണ്ടു പേരും ബെലിൻഗ്ലോവിലേക്ക് യാത്ര വന്നതാണ്. ഇണക്കുരുവികളെ പോലെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവർ. അപ്പോഴാണ് തമ്പിനു പുറകിൽ നിന്നും ഒരു കാൽപ്പെരുമാറ്റം ഗിബ്സൺ ശ്രദ്ധിച്ചത്..അത് കേട്ട ഗിബ്സൺ അവിടെ നിന്നും എഴുന്നേറ്റു ടെന്റിനു പുറകിലേക്ക് ചെന്നു..തന്റെ ഇരട്ടി പൊക്കമുള്ള ഒരാളുടെ നിഴൽ തനിക്കു പുറകിൽ നിൽക്കുന്നത് ഗിബ്സൺ ശ്രദ്ധിച്ചു,.തിരിഞ്ഞു നോക്കിയതും നെഞ്ചിനു നടുവിലേക്ക് ഭാരമുള്ള ഇരുമ്പു വസ്തുകൊണ്ടു ഇടിച്ചതും ഒരുമിച്ചായിരുന്നു അടിയേറ്റ് ഗിബ്സൺ വീണു..അത് കണ്ട ഗിബ്‌സന്റെ കാമുകി ഭയന്നു നിലവിളിച്ചു..ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി ക്രൂരമായ ഒരു പുഞ്ചിരിയോടെ അയാൾ അവൾക്കു നേരെ വന്നു..കയ്യിലിരുന്ന ഇരട്ടക്കുഴൽ തോക്ക് അവളുടെ കഴുത്തിൽ വച്ചു..ഇത് കണ്ട ഗിബ്സൺ വേച്ചു വേച്ചു എഴുന്നേറ്റ് കത്തികൊണ്ടിരുന്ന ഒരു വിറകുകൊള്ളി കയ്യിലെടുത്തു അതെടുത്തു അയാളുടെ പുറത്തേക്കടിച്ചു വിറകുകൊള്ളി പൊടിഞ്ഞു പോയി..അപ്പോഴും അയാളുടെ മുഖത്തു പുഞ്ചിരി,.ഗിബ്‌സന്റെ കൈകൾ അയാൾക്ക് നേരെ ഓങ്ങാൻ തുടങ്ങിയതും അയാളുടെ കനമുള്ള ഇരുമ്പു തോക്കിന്റെ ചുവടുകൊണ്ടു ഗിബ്‌സന്റെ താടിയെല്ലിൽ അടിച്ചതും ഒരുമിച്ചായിരുന്നു..ഇളകിമാറിയ താടിയെല്ലുമായി നിലവിളിക്കാൻ പോലുമാകാതെ പുളഞ്ഞു വീണു. ഭയന്ന് നിലവിളിച്ച ഗിബ്‌സന്റെ കാമുകി ഇവിരിസ്റ്റിനെ കയ്യും കാലും വരിഞ്ഞു കെട്ടി ഒരിടത്തു കിടത്തി..കയ്യിലിരുന്ന ഇരുമ്പുകൊണ്ടു ഗിബ്‌സന്റെ തലയിൽ ആഞ്ഞു അടിച്ചു ..അത്‌ കണ്ടു നിലവിളിച്ച ഇവിരിസ്റ്റിന്റെ വായിൽ ചോര പുരണ്ട ഒരു തുണി അയാൾ തിരുകി കയറ്റി..അവളുടെ കണ്മുന്നിലിട്ട് ഗിബ്‌സന്റെ കാൽപാദം മുതൽ കഴുത്തു വരെയുള്ള ഓരോ അവയവങ്ങളും അയാൾ അറുത്തു മാറ്റി. ഇതൊക്കെ വേദനയോടെ ഒന്നു നിലവിളിക്കാൻ പോലുമാകാതെ നോക്കിക്കാണാനേ ഇവിരിസ്റ്റിനു കഴിഞ്ഞുള്ളു. മരവിച്ചു പോയ ഇവിരിസ്റ്റിനെ അയാൾ ക്രൂരമായി മാനഭംഗം ചെയ്തു..അവളുടെ തല ഒരു കത്തികൊണ്ട് അയാൾ അറുത്തുമാറ്റി..അറുത്തുമാറ്റിയ തലയും കഷ്ണങ്ങളാക്കിയ ഗിബ്‌സന്റെ ശരീരവുമായി അയാൾ ഇരുട്ടിൽ മറഞ്ഞു..ആരാണ് അയാൾ?!! ബെലിൻഗ്ലൗ കാടുകളിലെ കൊതിയൻ ആരാണ്? അവനാണ്'ഇവാൻ മിലാറ്റ്' ബാക്ക് പാക്കർ കില്ലർ എന്നു ഓമനപ്പേരുള്ള സീരിയൽ കൊലപാതകി! ഇനി അവനെക്കുറിച്ചു പറയാം . ഓസ്‌ട്രേലിയയിലെ സൗത്ത് വെയിലിലുള്ള കുടുംബത്തിൽ മാർഗററ് മിലാറ്റിന്റെയും സ്റ്റീവൻ മിലാറ്റിന്റെയും മകനായി ഇവാൻ മിലാറ്റ് ജനിച്ചു..ചെറുപ്പത്തിലേ തന്നെ കുടുംബാംഗളുടെ കൊടിയ പീഡനമേറ്റാണ് വളർന്നത്. പിന്നീട് റോഡുപണിക്കാരനായ മിളാറ്റ് സീരിയൽ കൊലപാതകങ്ങളിലേക്ക് തിരിഞ്ഞത് വ്യക്തമല്ല. എന്നാലും തന്റെ 32 ആം വയസ്സിലെ മിലാറ്റ് മനുഷ്യവേട്ട ആരംഭിച്ചു കഴിഞ്ഞിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ തന്റെ ഇരകളെയും തേടി മിലാറ്റ് ബെലിൻഗ്ലൗ കാടുകളിൽ മറഞ്ഞിരിക്കുമായിരുന്നു..കൂടുതലും ഇരയാവുന്നത് വിനോദസഞ്ചാരികളായിരുന്നു. ഇരയെ വേദനിപ്പിച്ചു കൊല്ലുന്നതിൽ മിലാറ്റ് ആനന്ദം കണ്ടെത്തിയിരുന്നു..ബെലിൻഗ്ലൗ കാടുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടി,.അതിനിടെ കാടുകാണാൻ വന്ന രണ്ടു യുവതികളെ മാനഭംഗം ചെയ്ത കേസിൽ മിലേറ്റ് അറസ്റ്റിലായി..കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാഞ്ഞതിനാൽ പോലീസിന് മിലാറ്റിനെ സംശയിക്കാൻ കഴിഞ്ഞില്ല..തടവ് ശിക്ഷ കഴിഞ്ഞിറങ്ങിയ മിലാറ് കാറിൽ റോന്തു ചുറ്റുകയായിരുന്ന രണ്ടു പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കൈകാലുകൾ കൂട്ടിക്കെട്ടി അവരുടെ വാഹനത്തിൽ ബന്ധിച്ച ശേഷം പെട്രോൾ ഒഴിച്ച് ജീവനോടെ ചുട്ടുകൊന്നു.പിന്നെയും കൊലപാതകങ്ങൾ അവൻ തുടർന്നുകൊണ്ടിരുന്നു. അപ്പോഴായിരുന്നു കരോളിൻ-വാൾട്ടർ ദമ്പതികളുടെ കൊലപാതകവും മിലേറ്റ് നടത്തിയത്..ഇതേ ദമ്പതികളുടെ തിരോധാനം അന്വേഷിച്ചു വന്നിരുന്ന പോലീസ് കാടിനുള്ളിൽ നിന്നു ഇവരുടെ അഴുകി തീർന്ന മൃതദേഹം കണ്ടെത്തിയത്..മൃതദേഹം കിടന്നതിനു നൂറുമീറ്റർ മാറി ഉപേക്ഷിച്ച നിലയിൽ ഒരു വാഹനവും കണ്ടെത്തിയിരുന്നു..വാഹനത്തിന്റെ നമ്പർ പരിശോധിച്ച പോലീസ് മിലാറ്റിന്റെ പേരിലുള്ളതാണെന്നു കണ്ടെത്തി..ദമ്പതികൾ വന്ന വാഹനവുമായാണ് കൊല നടത്തിയിട്ട് മിലാറ്റ് കടന്നത് തന്റെ വാഹനം ഉപേക്ഷിക്കുകയും ചെയ്തു..മിലറ്റിനെ പോലീസ് നോട്ടമിട്ടു കഴിഞ്ഞിരുന്നു..അതിനിടെ കുറെ കൊലപാതകങ്ങൾ നടന്നു. അപ്പോഴാണ് മിലാറ്റിന്റെ കത്തിക്ക് മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഒരു ബ്രിട്ടീഷ് യുവാവ് പോലീസിനെ സമീപിക്കുന്നത്..താൻ ഒരു കൊലപാതകത്തിന് സാക്ഷിയാണെന്നും അത് കണ്ട തന്നെ കൊലപാതകി ആക്രമിച്ചെന്നും യുവാവ് വെളിപ്പെടുത്തി..എല്ലാ കൊലപാതകങ്ങളും സമാന രീതിയിലായിരുന്നു മിലാറ്റ് ചെയ്തിരുന്നത്..തന്റെ ഇരകളുടെ തല അടിച്ചു പൊട്ടിക്കുകയും വെട്ടുകയും കത്തികൊണ്ട് വരയുകയും ചെയ്യുന്നത് മിലാറ്റിന്റെ രീതിയായിരുന്നു..പോലീസ് ജനറൽ മിലാറ്റിനെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടു..സിന്നബാറിലെ ഈഗിൾ വെയിൽ എന്ന സ്ഥലത്തായിരുന്നു മിലാട് തമ്പടിച്ചിരുന്നത്.50 പോലീസ് കമാൻഡോകൾ ,300 ഓളം ആയുധധാരികളായ പോലീസുകാർ എന്നിവർ മിലാറ്റിന്റെ താവളം വളഞ്ഞു..ഒരു സീരിയൽ കൊലപാതകിയെ പിടിക്കാൻ ഇത്രയും പോലീസുകാർ വേണ്ടി വന്നത് അത്ഭുതകരമാണ്.അറസ്റ്റിലായ മിലാറ്റിനെ തെളിവെടുപ്പ് നടത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു..ഒരുപാടു കൊലപാതകങ്ങൾ ചെയ്‌തെങ്കിലും 7 എണ്ണമേ പോലീസിന് തെളിയിക്കാൻ കഴിഞ്ഞുള്ളു..കേസിൽ മിലാറ്റിന് ശിക്ഷലഭിച്ചു , അങ്ങനെ എന്നന്നേക്കുമായി ആ മനുഷ്യമൃഗം തടവറയ്ക്കുള്ളിലായി..ഒരുകാലത്തു കാടു വിറപ്പിച്ച ആ നരഭോജി പല്ലും നഖവും കൊഴിഞ്ഞു ഓസ്‌ട്രേലിയൻ തടവറയ്ക്കുള്ളിൽ ഇന്നും മരണം കാത്തു കഴിയുന്നു.
വിവരണം: UNNIKRISHNAN.