ലോകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം, പാവകളുടെ ദ്വീപ് എന്നര്‍ത്ഥം വരുന്ന ലാ ഐയ്‌ലാ ഡേ ലാ മുനേക. മെക്സികോയിലെ സോകിമില്‍കോ ഐലന്‍ഡിലെ പ്രേത തുരുത്ത്. പാവകളുടെ ദ്വീപ് എന്നൊക്കെ കേട്ടാണ് നിങ്ങള്‍ ഇവിടെയെത്തുന്നതെങ്കില്‍ പേടിച്ച് മരിക്കും. കാരണം അത്രയേറെ വികൃതമായ പാവകളാണ് ഈ ദ്വീപ് മുഴുവന്‍. വിചിത്ര രൂപമുള്ളതും വികൃതവുമായ ആയിരക്കണക്കിന് പാവകളെയാണ് മരച്ചില്ലകളിലും മറ്റുമായി തൂക്കിയിട്ടിരിക്കുന്നത്.
ഒരിക്കല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ മൂന്നു പെണ്‍കുട്ടികള്‍ എത്തി. അതില്‍ ഒരു പെണ്‍കുട്ടി ഇവിടെ കനാലില്‍ വീണു മരിക്കുകയും അവളുടെ പ്രേതാത്മാവ് ഈ ദ്വീപിനെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്രേ. അങ്ങനെ ഇവിടം താമസമില്ലാതെ ഒറ്റപ്പെട്ട തുരുത്തായി മാറി. ഇവിടേയ്ക്ക് ആളുകള്‍ എത്താന്‍ മടിച്ചു തുടങ്ങി. ഇപ്പോഴും ഈ ദ്വീപിന്റെ അധിപയായി കരുതുന്നത് മരണപ്പെട്ട ആ പെണ്‍കുട്ടിയെയാണ്.
പകല്‍ പോലും ആളുകള്‍ എത്താന്‍ മടിക്കുന്ന ദ്വീപിലേക്ക് രക്ഷകനായെത്തിയത് ഡോണ്‍ ജൂലിയന്‍ എന്ന സന്യാസിയാണ്. അദ്ദേഹം ഇവിടെ എത്തിയതോടെയാണ് ദ്വീപ് ശാന്തമാകുന്നത്. തുടര്‍ന്ന് തന്റെ ജീവിതകാലത്തിലെ കഠിനപരിശ്രമം കൊണ്ട് അദ്ദേഹം ഇവിടം പാവകളുടെ ഭൂമിയാക്കി മാറ്റി. ആ പെണ്‍കുട്ടിയുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയാണ് ഡോണ്‍ ഇങ്ങനെ ചെയ്തത്. ഓരോ വ്യക്തിയെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന തരത്തില്‍ പാവകള്‍ തൂങ്ങിക്കിടക്കുന്നത്. ഒരു തരം ഭയപ്പെടുത്തുന്ന നോട്ടം.
എച്ചില്‍ക്കൂനയിലുമൊക്കെ ആളുകള്‍ ഉപേക്ഷിച്ചുപോയ എച്ചില്‍ക്കൂനയില്‍ നിന്നുമാണ് പാവകളെ സന്യാസി ശേഖരിച്ചത്. 2001ല്‍ ബാലിക വീണു മരിച്ചെന്നു പറയപ്പെടുന്ന കനാലില്‍ ഡോണ്‍ ജൂലിയനും മരിച്ചു വീണു. ഇതെച്ചൊല്ലിയും ഒട്ടേറെ അഭ്യൂഹങ്ങളുണ്ട്. ഇവിടുത്തെ പാവകള്‍ നടക്കാറുണ്ടെന്നും പല രീതിയിലുള്ള വിശദീകരിക്കാനാവാത്ത പ്രത്യേകതകളുള്ളതായും പറയപ്പെടുന്നു. ചുരുക്കത്തില്‍ ഒന്നു പേടിക്കണമെന്നുണ്ടെങ്കില്‍ മെക്സികോ വരെ "" അങ്ങ്ട്.. പോകുക! .


