ലംബോര്ഗിനി
കാറുകളേയും,കാര്‍ ബ്രാണ്ടുകളെയും കുറിച്ച് അറിയുന്നവരോട് ലംബോര്‍ഗിനി എന്താണെന്നോ ഏതാണെന്നോ പറഞ്ഞു തരേണ്ട കാര്യമില്ല. ഇനിയിപ്പോ അറിയില്ലാ.. കേട്ടിട്ടില്ലാ എന്നാണേല്‍, ലംബോര്‍ഗിനി – ലോകത്തിലെ മികച്ച ആഡംബര കാര്‍ നിര്മ്മാ ണ കമ്പനികളില്‍ ഒന്ന്. ഇവരുടെ കാര്‍ നിര്മ്മാ ണത്തിനു പിന്നില്‍ ഒരു കഥയുണ്ട്.നമ്മളില്‍,ചിലരെങ്കിലും മിക്കപ്പോഴും ഓര്ത്തിരിക്കേണ്ട ഒരു കഥ.!
ഫെരോഷിയോ ലംബോര്‍ഗിനി – 1916’ല്‍,ഇറ്റലിയിലെ ഒരു സമ്പന്ന കര്ഷ ക കുടുമ്പത്തില്‍ ജനനം. (എന്താണാവോ അവരുടെ കൃഷി, എന്ന് ചിലപ്പോ ചിലര്‍ ചോദിച്ചേക്കാം! – ഗ്രേപ്സേ..ഗ്രേപ്സ്..ഹ..മുന്തിരി.) അത്യാവിശം മൂളയുള്ള കൂട്ടത്തില്‍ ആയിരുന്നതുകൊണ്ട്,ആയ പ്രായത്തില്‍ തന്നെ പുള്ളി ഒരു ട്രാക്ടര്‍ നിര്മ്മാ ണ കമ്പനി അങ്ങു തുടങ്ങി – ലംബോര്‍ഗിനി ട്രാക്ടര്‍’സ്!! വളരെ പെട്ടെന്ന് തന്നെ സംഭവം കേറിയങ്ങ് ക്ലിക്ക് ആയി. “പാടം ഉഴാനും മറിക്കാനും നമുക്ക് ലംബോര്‍ഗിനി മതിയേ” എന്നവസ്ഥയായി നാടെങ്ങും.നല്ല കാശുള്ള കുടംബത്തില്‍ ജനനം,കൂടെ ഈ ട്രാക്ടര്‍ ബിസ്സിനസ്സില്‍ നിന്നുള്ള വന്‍ ലാഭവും.! കോടികളായിരുന്നു ഫെരോഷിയോടെ ആസ്തി.
എല്ലാ കോടീശ്വരന്മാര്ക്കും എന്തിനോടെങ്കിലും ഒരു ചായ്‌വ് ഉണ്ടാകുമല്ലോ..പുള്ളിക്ക് ആഡംബര കാറുകളോടായിരുന്നു കമ്പം.അങ്ങനെ വാങ്ങി കൂട്ടിയ കാറുകളില്‍ ഒന്നായിരുന്നു ഫെരാരി. ഫെരാരി- അന്ന്,ആഡംബര കാറുകളിലെ തലതൊട്ടപ്പന്‍.!! കോട്ടും,സൂട്ടും,പെട്ടിയും,സിഗാറും പിന്നെ ഒരു ഫെരരിയും – ഇതായിരുന്നു, “എനിക്ക് പൂത്ത കാശാണടോ” എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അന്നത്തെ കോടീശ്വരന്മാര്‍ ഉപയോഗിച്ചിരുന്ന പ്രധാന വസ്തുക്കള്‍.പക്ഷെ..നുമ്മ ഫെരോഷിയോ വാങ്ങിയ ഫെരാരിക്ക്, എന്തോ എവിടെയോ ഒരു പ്രശ്നം..ഓടിക്കുമ്പോ ആ ഒരു “ഫെരാരി സുഖം” കിട്ടണില്ല. ഒന്ന്-രണ്ടു വട്ടം കൊണ്ട് പോയി കാണിച്ചെങ്കിലും,ഒന്നും അങ്ങോട്ട് നടപടി ആയില്ല.!! അവസാനം പുള്ളി തന്നെ “ആ പ്രശ്നം” അങ്ങ് കണ്ടുപിടിച്ചു.തന്റെ ട്രാക്ടരുകളില്‍ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചുകളെക്കാള്‍ നിലവാരം കുറഞ്ഞ ക്ലച്ചുകള്‍ ആണ് ഈ ഫെരാരിയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയ ഫെരോഷി ,ആകെ അങ്ങ് അന്കൊഷി ആയിപ്പോയി.! പുള്ളി നേരെ ചെന്ന് എന്സോ ഫെരാരിയോടു കാര്യം പറഞ്ഞു. (നുമ്മ ഫെരാരി മുതലാളി) – അപ്പൊ എന്സോ പറഞ്ഞുവത്രേ “ പ്രശ്നം കാറിന്റെയല്ല, അതോടിക്കുന്നവന്റെയാണ്.താന്‍ വെറും ഒരു കര്ഷ്കനല്ലേ,സൂപ്പര്‍ കാറുകളെ പറ്റി എന്തറിയാം?" (ഇതിനപ്പുറം പറഞ്ഞുവെന്നു പലയിടത്തും പറയുന്നുണ്ട്.)
ആഹാ..ഓഹോ..ആക്കിയതാണല്ലേ.!? ഫെരോഷിയെക്ക് അതൊരു വല്യ അപമാനമായിട്ടു തന്നെയാ തോന്നിയത്.അല്ല അതിപ്പോ നമ്മളില്‍ ആരോടെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ നമുക്കും അത് തന്നെയല്ലേ തോന്നുക? പുള്ളി നേരെ ചെന്ന് ഒരു നിര്മ്മാണ കമ്പനി അങ്ങ് തുടങ്ങി.കാശിനാണോ പഞ്ഞം?കോടികളല്ലേ ആസ്തി,പിന്നെ കൂട്ടിനു മൂളയും ഉള്ളതുകൊണ്ട് ലംബോര്‍ഗിനി കാര്സ്’നു മാര്ക്കറ്റ് പിടിച്ചടക്കാന്‍ അധികകാലം വേണ്ടിവന്നില്ല.വളര്ച്ച എന്ന് പറഞ്ഞാല്‍ ,ഒരു ഒന്ന്-ഒന്നര വളര്ച്ച തന്നെയായിരുന്നു. ഒരു ഫെരാരി വാങ്ങണം എന്ന് കരുതിയിരുന്നവര്‍,പിന്നീടങ്ങോട്ട് ഫെരാരി വേണോ ലംബോര്‍ഗിനി വേണോ എന്ന ആശയ കുഴപ്പത്തില്‍ ആകാന്‍ തുടങ്ങി .കാര്യ വിവരമുള്ളവര്‍ ഇപ്പോഴും ലംബോര്‍ഗിനി വാങ്ങുന്നു.!
എന്സോ ഫെരാരി – പാവം മരിച്ചു പോയി,പുള്ളിയുടെ അവസാന കാലത്ത് ഉറപ്പായിട്ടും ചിന്തിചിട്ടുണ്ടാകും – “വെറുതെ പോയി അങ്ങേരെ ചൊറിഞ്ഞു,അങ്ങേരു തിരിചെനിക്കിട്ടു നല്ല ചെമിട്ടന്‍ പണിയും തന്നു..ശ്ശെ..വേണ്ടായിരുന്നു.”!!
അതെ..അത് തന്നെയാണ് ഇതിലെ ഗുനപാടവും. വെറുതെ പോയി ആരെയും ചൊറിയരുത്..അതിപ്പോ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരെയാലും ശരി താഴെ ഉള്ളവരെയായാലും ശരി. ദൃഡനിശ്ചയമുള്ള ഒരുത്തന്‍ ഒരാളെ “തട്ടണം” എന്നുറപ്പിച്ചു ഇറങ്ങിയാല്‍ അയാളെ അങ്ങ് മൊത്തത്തില് തട്ടാന്‍ പറ്റിയില്ലെങ്കില്‍ കൂടിയും അയാളുടെ ജീവിതത്തില്‍- എവിടെയെങ്കിലും ഒരു ചെറിയ തട്ട് കൊടുക്കാന്‍ ഉറപ്പായിട്ടും സാധിക്കും...
കൂടെ കാശും കൂടെയുണ്ടെങ്കില്‍...പിന്നെ പറയണോ?!!! എപ്പോ പണി കിട്ടി എന്ന് ചോദിച്ചാൽ പോരെ.! 😀