മഞ്ഞിലൂടെയൂം തീയിലൂടെയും നഗ്നരായി നടക്കുന്ന യോഗികളെക്കുറിച്ചും, സിദ്ധന്മാരെക്കുറിച്ചും അതുപോലെ ഹിമാലയത്തിലെ കൊടും ശൈത്യത്തിൽ വസ്ത്രമില്ലാതെ ജീവിക്കുന്ന സന്യാസിമാരെ കുറിച്ചുമൊക്കെ എല്ലാവരും കേട്ടിട്ടുണ്ടാവൂം. അതൊക്കെ കെട്ടുകഥകളാണെന്ന് വിശ്വസിക്കുന്നവരുമുണ്ടാവാം
ഈ ചിത്രത്തിൽ കാണുന്നതാണ് *വിം ഹോഫ്* .. ഐസ്മാൻ എന്നാണ് വിളിപ്പേര്. ഡച്ചുകാരനായ ഇദ്ദേഹം 2008 ജനുവരിയിൽ ന്യൂയോർക്കിൽ നടത്തിയ ഒരു പ്രകടനത്തിൽ 1 മണിക്കൂർ 12 മിനിട്ട് കഴുത്തറ്റം ഐസിൽ മുങ്ങിക്കിടന്നു. സാധാരണ മനുഷ്യൻ ഐസിൽ മുങ്ങിക്കിടന്നാൽ ഏതാനും മിനിറ്റ് കൊണ്ട് ശരീര താപനില കുറഞ്ഞ് അപകടത്തിൽ പെടാം. എന്നാൽ ഇത്രയും നേരം ഐസിൽ കിടന്നിട്ടും വിമ്മിന്റെ ശരീര താപനില 35 ഡിഗ്രി സെഷ്യൽസിലും താഴെ പോയില്ല. വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമാണ് ഈ മനുഷ്യൻ. ആർട്ടിക്കിലെ കൊടും തണുപ്പിൽ നഗ്ന പാദനായി നടന്നു കൊണ്ട് റിക്കോർഡ് ഇട്ടിട്ടുണ്ട് വിം ഹോഫ്.
*എങ്ങനെയാണ് ഇദ്ദേഹത്തിന് ഈ സിദ്ധി ലഭിച്ചതെന്ന് അറിയണ്ടേ ?
നിരന്തരമായ ധ്യാനത്തിലൂടെയും പ്രാണായാമത്തിലൂടെയുമാണ് അദ്ദേഹം അത് കൈവരിച്ചത്...
ഭാരതത്തിൽ നിന്നും ഉത്ഭവിച്ച പ്രാണായാമത്തിന്റെയും യോഗയുടെയുമൊക്കെ അനന്ത സാദ്ധ്യതകളെ കുറിച്ച് നാം തന്നെ അജ്ഞരാണ്.. അല്ലെങ്കിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല... ബോധപൂർവ്വമുള്ള ശ്വസന നിയന്ത്രണത്തിലൂടെയും ശ്വസന നിരീക്ഷണത്തിലൂടെയും നമുക്ക് നമ്മുടെ സത്തയുമായി എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാം. ആത്മാവിനെ അന്വേഷിക്കുന്നതാണ് ആത്മീയാന്വേഷണമെങ്കിൽ അതിനുള്ള ശരിയായ വഴി ശ്വസനവുമായി ബന്ധപ്പെടുന്നത് തന്നെയാണ്...
‘യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ”
കടപ്പാട്.അരുൺ ലാൽ