ഇരുന്നൂറോളം ആത്മഹത്യകള്‍ക്ക് കാരണമായ ഒരു ഗാനമുണ്ട്! ‘ഗ്ലൂമി സണ്‍ഡേ’. ഹംഗേറിയന്‍ കവിയായ ലാസ്ലോ ജാവോര്‍ തന്റെ കാമുകിക്കുവേണ്ടി എഴുതിയ ഈ കവിത റെസോയി സെറിസിന്റെ സംഗീതസംവിധാനത്തില്‍ പുറത്തുവന്നതോടെയാണ് ആത്മഹത്യകള്‍ക്ക് തുടക്കംകുറിച്ചത്. ഗ്ലൂമി സണ്‍ഡേയുടെ സംഗീത റെക്കോഡ് വന്‍ ഹിറ്റായി മാറി. കവിത സംഗീതമായി പുറത്തുവന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജാവോറിന്റെ കാമുകി ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഗ്ലൂമി സണ്‍ഡേയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഹംഗറിയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ചുമരിച്ചു. മുറിയില്‍ നിന്നും അയാള്‍ കേട്ടുകൊണ്ടിരുന്ന ഗ്ലൂമി സണ്‍ഡേയുടെ റെക്കോഡ് കണ്ടെടുത്തു.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞില്ല. ഒരു പെണ്‍കുട്ടി വിഷം കഴിച്ചു. അബോധാവസ്ഥയില്‍ കിടക്കുമ്പോഴും അവളുടെ മുറിയിലെ ഗ്രാമഫോണ്‍ റെക്കോഡില്‍ നിന്നും ഗ്ലൂമി സണ്‍ഡേ പാടുന്നുണ്ടായിരുന്നു. ബുഡാപെസ്റ്റിലെ ഒരു റെസ്റ്റോറന്റില്‍ ഗ്ലൂമി സണ്‍ഡേ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു ഗായകസംഘം. അതു കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ സ്വയം വെടിവെച്ചുമരിച്ചു.
1968ല്‍ ഗ്ലൂമി സണ്‍ഡേ കേട്ട ഒരാള്‍ ഉടന്‍ തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. ഗ്ലൂമി സണ്‍ഡേ പൊതുവേദികളില്‍ ആലപിക്കാന്‍ പാടില്ലെന്ന് ഹംഗേറിയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷേ, ഇംഗ്ലണ്ടില്‍ ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അമേരിക്കയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും അവിടെ ഗാനം നിരോധിച്ചില്ല. ബി ബി സിയും ഈ ഗാനം നിരോധിച്ചിരുന്നു. ഗ്ലൂമി സണ്‍ഡേയുമായി ബന്ധപ്പെട്ട് ഏകദേശം 200 ആത്മഹത്യകള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്