A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഈ മുത്തശ്ശി നരഭോജിയോ...?

Cannibal Grandma


ഈ മുത്തശ്ശി നരഭോജിയോ...? അറിയില്ല
തിന്നാൻ ആഗ്രഹമുളളവരെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം കൈകാലുകള്‍ വെട്ടിമുറിച്ച് ക്രൂരമായി കൊലപ്പെടുത്തും. പത്തുവര്‍ഷത്തിനിടെ 68 കാരിയായ മുത്തശ്ശി കൊന്നുതിന്നത് 11 മനുഷ്യരെയാണ്. റഷ്യയിലെ തമാറ സമസോന്‍വയാണ് ഞെട്ടിപ്പിക്കുന്ന ഈ കൃത്യം നടത്തിയത്. 79 കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റാണ് ക്രൂരമായ വിവരങ്ങള്‍ക്ക് വഴിവച്ചത്. അവസാനമായി കൊലപ്പെടുത്തിയ വ്യക്തിയുടെ മൃതദേഹം നശിപ്പിക്കുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞതാണ് മുത്തശ്ശിയെ പൊലീസ് പിടികൂടാന്‍ കാരണം.
ഉറക്കുഗുളിക കൊടുത്ത് മയക്കിയ ശേഷം ജീവനോടെ അറക്കവാള്‍ ഉപയോഗിച്ച് കഴുത്ത് അറത്താണ് 79 കാരിയായ സ്ത്രീയെ ഇവര്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം മാറ്റുന്നതിനിടെയാണ് സിസിടിവിയില്‍ ചിത്രം പതിഞ്ഞതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി തമാറയുടെ വീട് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറ്റ് 10 കൊലപാതങ്ങളുടെ വിവരം ലഭിച്ചത്. കൊലപ്പെടുത്തിയവരുടെ ശ്വാസകോശം കഴിക്കുന്നതില്‍ ഇവര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. നരഭോജി ആയിരുന്നോ എന്ന ചോദ്യത്തിന് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് പൊലീസ്