A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരാള് മരിച്ചത് അറിയാന് ദിവസങ്ങള് എടുത്ത സംഭവങ്ങളുണ്ട് അതില്‍ ചിലത്




ഒരാള് മരിച്ചത് അറിയാന് ദിവസങ്ങള് എടുത്ത സംഭവങ്ങളുണ്ട്. ചില ദുരൂഹ മരണങ്ങള് നടന്ന് മാസങ്ങളോളം അറിയാതെ പോയിട്ടുണ്ട്. കൊലപാതകങ്ങളോ മരണപ്പെട്ടവരെ തിരിച്ചറിയാനാളില്ലാതെ ദൂര ദേശങ്ങളില് വച്ചുള്ള മരണങ്ങളോ ആവും ഇങ്ങനെ സംഭവിയ്ക്കുന്നത്. എന്നാല് ജോയ്‌സ് കാരോള് വിന്സന്റ് എന്ന ബ്രിട്ടീഷ് യുവതിയെ തന്റെ ഫ്‌ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയത് 2006-ലാണ്. അപ്പോഴേക്കും അവര് മരിച്ചിട്ട് മൂന്നു വര്ഷങ്ങളായിരുന്നു!!ലണ്ടനിലാണ് സംഭവം. ഡിസംബര് 2003-ല് മരിച്ചെങ്കിലും ജനുവരി 2006 വരെ അതാരുമറിഞ്ഞില്ല. ഫ്‌ളാറ്റ് തുറന്നു കയറിയ പോലീസ് കണ്ടത് ബെഡ്ഡില് മരിച്ച് ദ്രവിച്ചിരുന്ന ജോയ്‌സിനെയാണ്. വാതില്ക്കല് നിരവധി കത്തുകളും മറ്റും കുന്നു കൂടി കിടന്നിരുന്നു. ബിബിസി1 ചാനലോടെ അപ്പോഴും ടി.വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതായത് മൂന്നു വര്ഷത്തോളം! പൊതിഞ്ഞ നിലയിലുള്ള കുറച്ച് ക്രിസ്മസ് ഗിഫ്റ്റുകള് അരികിലുണ്ടായിരുന്നു. ഹീറ്റര് ഓണായിരുന്നു. ഫ്രിഡ്ജിലെ ഭക്ഷണ പദാര്ത്ഥങ്ങള് 2003-ലേതായിരുന്നു. മരിക്കുമ്പോള് 38 വയസ്സായിരുന്നു ജോയ്‌സിന്, അവരെ കണ്ടെത്തിയപ്പോഴേക്കും 41 വയസ്സും!മരണത്തിനും ഏറെ മുന്പു തന്നെ വീട്ടുകാരുമായുംസുഹൃത്തുക്കളുമായുമുള്ള എല്ലാ സമ്പര്ക്കവും അവസാനിപ്പിച്ച ജോയ്‌സ് 2001-ല് ജോലി രാജി വച്ചിരുന്നു. നാളുകളായി ആരോടും ബന്ധമില്ലാതെ ജീവിച്ചിരുന്നതിനാല് മരണവും ആരുമറിയാതെ പോയി.മൂന്നു സഹോദരിമാരുള്ള ജോയ്‌സ് അവരുമായും അകന്നാണ് കഴിഞ്ഞിരുന്നത്. മരിച്ചതിനു ശേഷവും അതറിയാതെ അവര് പലപ്പോഴായി ലൂയിസിനെ ഫോണിലൂടെ ബന്ധപ്പെടാന് ശ്രമിച്ചിരുന്നു എന്ന് മരണശേഷം പോലീസിന് കണ്ടെത്താനായി. എന്നാല് പതിവു പോലെ അവരുടെ കോളുകള് അവള് മനഃപ്പൂര്വ്വം അവഗണിച്ചതായേ അവര് കരുതിയുള്ളു.മാനസിക പ്രശ്‌നങ്ങളോ മയക്കു മരുന്നുപയോഗമോ ഇല്ലാതിരുന്ന ജോയ്‌സ് മറ്റുള്ളവരില് നിന്നകന്നത് ഏതെങ്കിലും പ്രണയത്തിലകപ്പെട്ടതിനു ശേഷമാവാം എന്നാണ് കരുതിയിരുന്നത്. എന്നാല് അത്തരത്തില് കാര്യമായ ബന്ധങ്ങളും അവര്ക്കുണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. എങ്കിലും അടുത്ത് കണ്ടെത്തിയ ഗിഫ്റ്റ് പാക്കറ്റുകള് ആരോ ഉണ്ടായിരുന്നു എന്നുള്ള സംശയം ഉണര്ത്തിയിരുന്നു. വല്ലാതെ ദ്രവിച്ചിരുന്നതിനാല് വിശദമായ പോസ്റ്റ്‌മോര്ട്ടത്തിന് സാധിച്ചിരുന്നില്ലെങ്കിലും സാദ്ധ്യമായ പരിശോധനപ്രകാരം മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് വിലയിരുത്തിയത്. വാതില് അകത്തു നിന്ന് ഡബിള് ലോക്ക്ഡ് ആയിരുന്നു. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും മുറിക്കുള്ളിലും ഉണ്ടായിരുന്നില്ല. അറ്റാക്കോ അതോ അവര്ക്കുണ്ടായിരുന്ന അള്സര് മൂലമുള്ള എന്തെങ്കിലും പ്രശ്‌നങ്ങള് കൊണ്ടോ ആവാം മരണം എന്ന നിഗമനത്തിലാണ് മെഡിക്കല് രേഖകള്.ലണ്ടനിലെ വളരെ തിരക്കേറിയ ഒരു ഷോപ്പിംഗ് മാളിനു മുകളിലെ ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു ജോയ്‌സ് താമസിച്ചിരുന്നത്. മൃതദേഹം അഴുകിയ ദുര്ഗന്ധം വന്നത് അടുത്തുള്ള വേസ്റ്റ് ബിന്നില് നിന്നാണെന്നാണ് അടുത്തുള്ളവര് കരുതിയത്. ഓട്ടോമാറ്റിക് ഡെബിറ്റ് പേയ്‌മെന്റ് വഴി ഈ മൂന്നു വര്ഷവും ഇലക്ട്രിസിറ്റി ചാര്ജ് കൃത്യമായി അടഞ്ഞു പോന്നു. അതുകൊണ്ടാണ് ടി.വി നിര്ത്താതെ വര്ക്ക് ചെയ്തുകൊണ്ടിരുന്നത്. ശബ്ദമുഖരിതമായ ഒരന്തരീക്ഷമായതു കൊണ്ട് അതാരും ശ്രദ്ധിക്കാതെ പോയി. ഹൗസ് റെന്റ് മുക്കാല് ഭാഗവും ബെനിഫിറ്റ് ഫണ്ട്‌സ് വഴി അടഞ്ഞിരുന്നു. ബാക്കി വന്ന മാസങ്ങളിലെ റെന്റ് അടയ്ക്കാതെ കുടിശ്ശിക വര്ദ്ധിച്ചതാണ് യഥാര്ത്ഥത്തില് അപ്പോഴെങ്കിലും അവരെ കണ്ടെത്തുന്നതിലേക്ക് വഴി വച്ചത്.മൃതദേഹം പൂര്ണ്ണമായി ദ്രവിച്ചിരുന്നു. ഡെന്റല് റെക്കോര്ഡ്‌സ് വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞതു പോലും. അത്ര നാള് ആരുടെയും ശ്രദ്ധയില് പെടാതെ, ആരാലും അന്വേഷിക്കപ്പെടാതെ സുന്ദരിയും സമര്ത്ഥയുമായഒരു യുവതി താമസസ്ഥലത്ത് മരിച്ചിരുന്നു എന്ന വാര്ത്ത ലണ്ടന് നഗരത്തിനാകെ വലിയ ഞെട്ടലുണ്ടാക്കി.വലിയ സെന്സേഷനായിരുന്നു അക്കാലത്ത് ജോയ്‌സ് കാരോള് വിന്‌സേന്റും അവരുടെ മരണവും. കുടുംബ സാമൂഹ്യ ബന്ധങ്ങളില് നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതില് ഒളിഞ്ഞിരിക്കുന്ന വലിയ ഒരപകടമാണ് ഈ സംഭവം തുറന്നു കാട്ടിയത്.