A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സെമിത്തേരിയിലെ പ്രേതശല്യം

ഇതൊരു നടന്ന സംഭവമാണ്, പക്ഷെ കൃത്യമായ റഫറന്‍സുകള്‍ ഇല്ലാത്തത് കൊണ്ട് details ഒന്നും വയ്ക്കുന്നില്ല. എന്ത് കൊണ്ട് ഈ സംഭവം അറിയപ്പെട്ടില്ല എന്ന സംശയം ഇത് മുഴുവന്‍ വായിച്ച ശേഷം വ്യക്തമാകും.


അമേരിക്കയിലെ അത്ര അറിയപ്പെടാത്ത ഒരു ചെറു പട്ടണത്തിലാണ് സംഭവം നടക്കുന്നത്.

അവിടത്തെ സിമിത്തേരിയില്‍ ഭയങ്കര 'പ്രേതശല്യമാണ്'. അതും നിസ്സാര പ്രേതങ്ങള്‍ ഒന്നുമല്ല, ഇവയുടെ ശല്യം കാരണം സിമിത്തേരിയുടെ സൈഡിലുള്ള റോഡിലൂടെ രാത്രി ആരും യാത്ര ചെയ്യാറില്ല. സിമിത്തേരിയുടെ അടുത്ത് എവിടെയെങ്കിലും വൈകുന്നേരത്തിന് ശേഷം കാര്‍ ഇട്ടിട്ട് പോയാല്‍, അതില്‍ മൂന്ന്‍ വിരലുകള്‍ വച്ച് മാന്തിയ പാടൊക്കെ കാണാം. അത്ര ഭീകരന്മാരായ പ്രേതങ്ങള്‍. അതുകൊണ്ട് സിമിത്തേരി ജീവനക്കാര്‍ അല്ലാതെ മറ്റാരും അധികം അങ്ങോട്ട്‌ പോകാറില്ല.

അങ്ങിനെ നാളുകള്‍ കടന്നു പോകുന്നതിനിടെയാണ് അടുത്തിടെ വിഭാര്യനായ ഒരാള്‍ തന്‍റെ ഭാര്യയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നത്. മരണം നടന്ന് ഏകദേശം നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അയാള്‍ കല്ലറയില്‍ എത്തിയത്, എത്തിയപ്പോള്‍ തന്നെ അയാള്‍ ആദ്യം ശ്രദ്ധിച്ചത് അവിടത്തെ മാറ്റങ്ങളാണ്. മാറ്റങ്ങള്‍ എന്ന് പറഞ്ഞാല്‍, അടക്കിയിട്ട് ദിവസങ്ങള്‍ ആയിട്ടും അവിടെ യാതൊരു മാറ്റവുമില്ല എന്നത് തന്നെ. അടക്കിയ ശേഷം കല്ലറയുടെ മൂടി ഉറപ്പിക്കാതെ എങ്ങിനെയാണോ വച്ചത്, ഇപ്പോഴും അങ്ങിനെ തന്നെയുണ്ട്. സംശയം തോന്നിയ അയാള്‍, അടുത്തിടെ മരണമടഞ്ഞ ഒരു പെണ്‍കുട്ടിയുടെ അച്ഛനോട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. അപ്പോള്‍ അയാളും ഓര്‍ത്തെടുത്തു, രണ്ട് ദിവസത്തിന് ശേഷവും മകളുടെ കല്ലറ കണ്ടപ്പോള്‍ തലേന്ന് മണ്ണിട്ട്‌ മൂടിയ പോലെത്തന്നെ ഉണ്ടായിരുന്നു എന്ന്. ഇരുവരുടെയും സുഹൃത്തുക്കള്‍ക്കിടയില്‍ വാര്‍ത്ത പെട്ടെന്ന് പരന്നു, എല്ലാം പരമ രഹസ്യമായിത്തന്നെ. നിഗമനങ്ങള്‍ ഉറപ്പു വരുത്താന്‍ നല്ലൊരു അവസരത്തിനായി അവര്‍ കാത്തിരുന്നു.

തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അന്നാട്ടില്‍ മറ്റൊരു സ്ത്രീ മരണമടയുന്നത്. ശ്വാസകോശത്തിന് അണുഭാധ പിടിപെട്ട ഒരു മുപ്പതുകാരി. ശവമടക്കിന് ശേഷം ബന്ധുക്കള്‍ ഒക്കെ പിരിഞ്ഞു, പെട്ടി ഇറക്കിയ undertaker കുഴിമൂടി വൃത്തിയാക്കി. ഈ സമയമത്രയും സിമിത്തേരിയുടെ ചുറ്റുമായി കുറച്ചുപേര്‍ ഒളിച്ചും, മാറിയും ഒക്കെ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ ഉദ്ദേശം ഒന്ന് മാത്രമാണ്, രാത്രി അവിടത്തെ കല്ലറകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നേരിട്ട് കാണുക.

ഏകദേശം പതിനൊന്ന് മണിയോട് അടുത്തായി, സിമിത്തേരിയുടെ നടുക്കൂടെ ഒരു വെളുത്ത രൂപം ഒഴുകുന്നത് പോലെ ചിലര്‍ക്ക് കാണപ്പെട്ട് തുടങ്ങി, പതുക്കെ അത് എവിടെയോ പോയി കാണാതായി. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരു ഭാഗത്ത് അങ്ങിനെ ഒന്ന് പ്രത്യക്ഷപ്പെട്ടു, അതും നേരത്തേ പോലെ എവിടെയോ പോയി മറഞ്ഞു. കാത്തിരുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇത് കണ്ടപ്പോള്‍ ഇച്ചിരി ഭയം വന്നെങ്കിലും, സ്വന്തക്കാരും സുഹൃത്തുക്കളും ഒക്കെ കിടക്കുന്ന സിമിത്തേരിയായത് കൊണ്ട് അവിടെ തുടരാന്‍ തന്നെയായിരുന്നു തീരുമാനം.

സമയം ഇപ്പോള്‍ ഒന്നര. സിമിത്തേരിയില്‍ നിന്നും ചില ശബ്ദങ്ങള്‍ കേട്ട് തുടങ്ങി. ചിലരൊക്കെ അങ്ങോട്ട്‌ പോകാന്‍ തയ്യാറെടുത്തെങ്കിലും, ഈ സംഭവം നയിക്കുന്ന അവിടത്തെ mortician, ഫോണിലൂടെ വേണ്ട എന്ന് നിര്‍ദ്ദേശം നല്‍കി. അവര്‍ കാത്തിരുന്നു, പതിഞ്ഞ ശബ്ദങ്ങള്‍ ഒക്കെ അവസാനിച്ച ശേഷം mortician തന്‍റെ വാച്ചില്‍ നോക്കി മിനിട്ടുകള്‍ കൃത്യമായി എണ്ണി. പത്ത് മിനിറ്റ് ആയപ്പോഴേക്കും അയാള്‍, ഫോണെടുത്ത് മറ്റുള്ളവരെ വിളിച്ചു. കൃത്യം രണ്ട് മിനിറ്റില്‍ എല്ലാവരും ഒരുമിച്ച് മൂവ് ചെയ്യണം. എല്ലാവരും പല പല സ്ഥലങ്ങളിലായത് കൊണ്ട് ഒരുമിച്ച് മൂവ് ചെയ്ത് അവിടെ എത്തുന്നത് നടക്കുന്ന കാര്യമല്ല, കാരണം വിശാലമായി പരന്നുകിടക്കുന്ന സിമിത്തേരിയാണ്, മോര്‍ട്ടീഷ്യനും സംഘവും മാത്രമാണ് ഏറ്റവും അടുത്ത് ഉള്ളത്.

അന്ന് അടക്കിയ മുപ്പതുകാരിയുടെ കല്ലറയുടെ ഭാഗത്ത് നിന്നാണ് നേരത്തെ ശബ്ദം കേട്ടിരുന്നത്. അങ്ങോട്ട്‌ എത്തുന്തോറും, അവ്യക്തമായ വെളിച്ചത്തില്‍ അവിടെ എന്തൊക്കെയോ ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലായി തുടങ്ങി. നേരത്തെ കണ്ട വെള്ള രൂപം പോലെ ഒന്ന് അവിടെ ഇരിക്കുന്ന പോലെയൊക്കെ തോന്നുന്നു. എന്തായാലും പലയിടത്ത് നിന്നായി നീങ്ങിയ എല്ലാവരും ഒരുമിച്ച് തന്നെ ആ കല്ലറ വളഞ്ഞ് അവിടെയുള്ള 'പ്രേതങ്ങളെ' വലയിലാക്കി. പക്ഷെ അവിടെ കണ്ട ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടപ്പോഴാണ് അവര്‍ക്ക് പ്രേതമായിരുന്നു നല്ലതെന്ന് തോന്നിയത്. ആ കല്ലറ തുറന്നു കിടന്നിരുന്നു, ആ യുവതിയുടെ നഗ്നമായ ജഡം പെട്ടിക്ക് പുറത്തും. സിമിത്തേരി ജീവനക്കാരില്‍ ഒരാള്‍, ആ മൃതദേഹത്തിന്‍റെ മുകളില്‍ കിടന്ന് അതുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു, മറ്റേയാള്‍ ചുറ്റുപാടും നിരീക്ഷിച്ച്, തന്‍റെ ഊഴത്തിനായി കാത്തിരിക്കുന്നു. ഇരുവരെയും ആ സംഘം വലിച്ചിഴച്ച്, തൊട്ടടുത്തുള്ള ഷെഡിലേക്ക് കൊണ്ട് വന്നിട്ട് വിശദമായി ചോദ്യം ചെയ്തു.

അന്നത്തെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വന്നത്. വര്‍ഷങ്ങളായി അവിടെ നടന്നു കൊണ്ടിരുന്ന സംഭവമായിരുന്നു അത്, ഇതിന് മറയായിട്ടാണ് അവര്‍ പ്രേത കഥകളൊക്കെ ഉണ്ടാക്കിയത്. സുന്ദരികളായ യുവതികളുടെ ശവമടക്കിന് ശേഷം, അന്ന് രാത്രി അവര്‍ വെള്ള വസ്ത്രം ധരിച്ച് സിമിത്തേരിയിലൂടെ ചുറ്റി നടന്ന് വഴിപോക്കരെ പേടിപ്പിച്ച് ഓടിക്കും. ആ പരിസരത്ത് നിര്‍ത്തിയിട്ട വണ്ടികളില്‍ ഒക്കെ മണ്ണുമാന്തി കൊണ്ട് വരച്ചും വയ്ക്കും. ആരും രാത്രി വണ്ടി എടുക്കാനോ, ഇടാനോ അങ്ങോട്ട്‌ വരരുതല്ലോ. വര്‍ഷങ്ങളായിട്ട്‌ അവിടെ അന്ത്യവിശ്രമത്തിന് കൊണ്ട് വന്നിട്ടുള്ള ഭൂരിഭാഗം സ്ത്രീകളുടെയും മൃതദേഹങ്ങളുമായി അവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് ദിവസങ്ങളില്‍ കല്ലറയുടെ പരിസരത്ത് സാധാരണ ആരും വരാത്തത് കൊണ്ട് മാറ്റങ്ങള്‍ ഒന്നും അറിയില്ല എന്നതാണ് ഇവരുടെ ബെനിഫിറ്റ്.

വൈകാതെ പള്ളി വികാരിയും, പോലീസും അവിടെയെത്തി. പക്ഷെ കേസ് ചാര്‍ജ് ചെയ്യാന്‍ നേരം ഒരു പ്രശ്നമുണ്ട്, ഇവിടെ ഇര എന്ന് പറയുന്നത് മരിച്ചവരാണ്‌, മരിച്ചവര്‍ക്ക് മേലുള്ള ലൈംഗിക അതിക്രമത്തിന് കേസെടുക്കാന്‍ ആ സ്റ്റേറ്റില്‍ നിയമമില്ല. തല്ക്കാലം എടുക്കാന്‍ സാധിക്കുന്ന കേസ്; ശവശരീരം മോഷ്ടിച്ചതിനോ (grave robbery), മൃതദേഹത്തെ അവഹേളിക്കാന്‍ ശ്രമിച്ചതിനോ മാത്രമാണ്. അല്ലാതെ mutilation, assault കേസുകള്‍ ചാര്‍ജ് ചുമത്താനുള്ള വകുപ്പില്ല. അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടു, കാരണം തങ്ങളുടെ ഭാര്യമാരുടെയും, പെണ്‍മക്കളുടെയും പേരുകള്‍, അവരുടെ മരണശേഷവും കോടതിയിലേക്ക് വലിച്ചിഴയ്ക്കാന്‍ പലര്‍ക്കും താല്പര്യം ഉണ്ടായിരുന്നില്ല.

പക്ഷെ ഇന്ന് പലയിടത്തും (ഇന്ത്യയിലടക്കം: Sect. 297, Sect. 377) ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നിട്ടുണ്ട്. ഇത്തരം കേസുകളില്‍, ഇപ്പോള്‍ Victim ആയി പരിഗണിക്കപ്പെടുന്നത്, മൃതദേഹത്തെ മാത്രമല്ല, മരിച്ചവരുടെ കുടുംബത്തെ കൂടിയാണ്.

Necrophilia അല്ലെങ്കില്‍ Thanatophilia എന്നാണ് മൃതദേഹങ്ങളോട് തോന്നുന്ന ലൈംഗിക ആകര്‍ഷണത്തെയും, അവയോട് പുലര്‍ത്തുന്ന ലൈംഗിക ബന്ധത്തെയും വിളിക്കുന്നത്. Necrophilia എന്നത്, ഒരു തരത്തില്‍ sexual perversion അഥവാ രതി വൈകൃതമാണ്. American Psychiatric Association നടത്തിയ പഠനങ്ങള്‍ പ്രകാരം Necrophilia കേസുകളില്‍ പിടിക്കപ്പെട്ട ഭൂരിഭാഗം ആളുകളും, അവരുടെ sexual drive തീര്‍ക്കുവാന്‍ മൃതദേഹങ്ങളെ തിരഞ്ഞെടുക്കുന്നത്, അവയ്ക്ക് പ്രതികരിക്കാന്‍ കഴിയില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്. അതില്‍ത്തന്നെ രണ്ട് തരമുണ്ട്.

അതില്‍ ആദ്യത്തെ കൂട്ടര്‍, സാധാരണ വ്യക്തിയുമായി ഒരു healthy sexual intercourse നടത്താന്‍ സാധിക്കാത്തവരായിരിക്കും. അതുകൊണ്ടാണ് തങ്ങളുടെ ആഗ്രഹ ശമനത്തിന് മൃതദേഹങ്ങളെ അവര്‍ തിരഞ്ഞെടുക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ സ്വന്തം കുറ്റങ്ങളുടെയും, കുറവുകളുടെയും പേരില്‍ വിമര്‍ശിക്കപ്പെടാതെയുള്ള ആഗ്രഹപൂര്‍ത്തീകരണം. രണ്ടാമത്തെ കൂട്ടരാണ് കുറച്ചൂടെ പ്രശ്നം. ഒരു പങ്കാളിയുടെ വികാരങ്ങളെയും, വേദനകളെയും മാനിക്കാന്‍ സാധിക്കാത്തവരാണ് ഇവര്‍. ഇവര്‍ക്ക് വേണ്ടത് മിണ്ടാതെ, പ്രതികരിക്കാതെ കിടന്നു തരുന്ന ഒരു പങ്കാളിയാണ്. അതുകൊണ്ട് അവര്‍ മൃതദേഹങ്ങളോട് ദാഹം തീര്‍ക്കുന്നു.

Necrophilia കേസുകളില്‍ പിടിക്കപ്പെടുന്ന ന്യൂനപക്ഷം എന്ന് പറയുന്നത്; യാതൊരു കാരണങ്ങളും ഇല്ലാതെ തന്നെ ഒരു മൃതദേഹത്തോട് ആസക്തി തോന്നി, അതുമായി മാത്രം ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. Karen Greenlee എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ ഇത്തരത്തിലുള്ള ഒരു ഫേമസ് necrophiliacന്‍റെ വിവരങ്ങള്‍ വായിക്കാം.

ഇവരെക്കൂടാതെ സ്വന്തം പങ്കാളിയുടെ വിയോഗം അങ്ങീകരിക്കാനാകാതെ അവരുടെ മൃതദേഹത്തോട് ആഗ്രഹം തീര്‍ക്കുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരു കേസ് മുന്‍പേ പോസ്റ്റ്‌ ആയി ഇട്ടിരുന്നു.

ഇതൊക്കെ വായിച്ചിട്ട് കാലം പോയ പോക്കേ എന്നാണ് ചിന്തിച്ചതെങ്കില്‍ തെറ്റി, ഈ പരിപാടി തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പുരാതന ഈജിപ്തില്‍, സുന്ദരികളായ യുവതികള്‍ മരിച്ചാല്‍, അവരുടെ ശരീരം ഉടനെ തന്നെ മമ്മിയാക്കാനോ, എംബാം ചെയ്യാനോ കൊടുക്കില്ല. മൂന്ന്-നാല് ദിവസങ്ങള്‍ വച്ച ശേഷം, അല്പം ജീര്‍ണ്ണിച്ച് തുടങ്ങിയിട്ട് മാത്രമേ അതിന് നല്‍കൂ. മൃതദേഹത്തെ ഭോഗിക്കുന്നത് തടയാനായിരുന്നു ഈ പരിപാടി. ഹെരോദ് രാജാവിന്‍റെ കാലത്ത്, അദ്ദേഹം സ്നേഹിച്ചിരുന്ന ഒരു യുവതി മരിച്ചപ്പോള്‍, ആഗ്രഹപൂര്‍ത്തീകരണത്തിനായി അവളുടെ മൃതദേഹം ഏഴ് വര്‍ഷത്തോളം തേനിലിട്ട് സൂക്ഷിച്ചതായി കഥകളുണ്ട്.

ഈ മനുഷ്യരുടെ ഓരോ കാര്യങ്ങളേ എന്നാണ് അടുത്ത ചിന്തയെങ്കില്‍, ഈ സംഭവം മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, ചില മൃഗങ്ങള്‍ക്കിടയിലും, പക്ഷികള്‍ക്കിടയിലും സാധാരണമായി നടക്കാറുണ്ടെന്നതിന്‍റെ തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.