ഒരു പാട് കാലത്തെ നാടുചുറ്റലിന് ശേഷം വീട്ടിലെത്തിയതാരുന്നു ഞാൻ, ഏകദേശം ആറ് മണിക്ക് . കുളിയും കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങുമ്പോൾ അമ്മ വിളിച്ചുപറഞ്ഞു"വേഗം വരണേ......"
ഞാൻ നടന്നു , പച്ചപ്പ് വിരിച്ച പാടവരമ്പുകളിലൂടെ ,തോട്ടിൻ കരയിൽലൂടെ ,തെങ്ങിൻ തോപ്പിലൂടെ
അവിടെ വച്ചാണ് ഞാൻ എന്റെ കൂട്ടുകാരൻ മനുവിനെ കാണുന്നത്.അടുത്തടുത്താണ് ഞങ്ങളുടെ വീട്.അവന് ആതോപ്പിൽ കള്ളു ചെത്തലാണ് ജോലി .അവനെനിക്കു കള്ളു തന്നു,നല്ല മധുരമുള്ള അന്തികള്ളു,അതുകുടിച്ചപ്പോൾ
ദൂരം ഒരു നാല് കിലോമീറ്റർ വരും .ഒരു അമ്പലത്തിന്റെ മുന്നിലൂടെ വേണം പോകാൻ , പതിനഞ്ച് മിനുട്ട് കൊണ്ടു ഞങ്ങൾ അമ്പലത്തിനടുത്തെത്തി ഒരു ശിവക്ഷേത്രമായിരുന്നു അതു,ഏകദേശം അൻപത് മീറ്റർ കൂടിയുണ്ട് അമ്പലത്തിനു മുന്നിലെത്താൻ .പെട്ടന്ന് ഒരു ചുവന്ന തീ ഗോളം വളരെ വേഗത്തിൽ അമ്പല ത്തിന് എതിർദ്ധിശയില്നിന്നും വന്നു അമ്പലത്തിന്റെ പടിക്കൽ കാണാതായി. അതു ഒരു നാല് സെക്കൻഡ് ഞങ്ങൾ രണ്ടുപേരും കണ്ടു .ശരിക്കു പേടിച്ചിരുന്നു ഞങ്ങൾ,രണ്ടുമിനുട്ട് അവിടെ നിന്നു, പിന്നെ നടന്ന് അമ്പലം കഴിഞ്ഞു ഒരു പത്തു മീറ്റർ എത്തിയപ്പോൾ പിറകില്നിന്നും വല്ലാത്തൊരു ശബ്ദം കേട്ടു.രണ്ടുപേരും വീണ്ടും ഞെട്ടി.
തിരിഞ്ഞു നോക്കണോ എന്നു സംശയിച്ചുകൊണ്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.കറുത്ത ഏഴ്‌അടിയോളം പൊക്കമുള്ള മൂന്നു രൂപങ്ങൾ റോഡിൽനിന്ന് ഞങ്ങളെ നോക്കുന്നു. സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചത്തിൽ അവരെ ഞങ്ങൾക്ക് ശരിക്കും കാണാൻ സാധിക്കും, ഞങ്ങൾ കാണുകയും ചെയ്തു.ഏകദേശം ഒരു മിനിറ്റ് ഞങ്ങൾ അവരെ നോക്കി നിന്നു. കറുത്ത രൂപം, വയറോളമെത്തുന്ന താടിയും ചെമ്പിച്ച മുടിയും ,തിളങ്ങുന്ന ചുവന്ന കണ്ണുകൾ .ശരിക്കും ഭയപ്പെടുതുന്ന രൂപം .
അവൻ എന്റെ കൈയിൽ പിടിച്ചു എന്നോട് ചോദിച്ചു""ഓടണ്ടേ നമുക്ക്"". കേൾക്കേണ്ട താമസം ഞാൻ ഓടി പിറകെ അവനും. ഒന്നരകിലോമീറ്റർ ഞങ്ങളോടി അവന്റെ വീട്ടിൽ കയറി.ശരിക്കും പേടിച്ചിരുന്നു രണ്ടുപേരും . രണ്ടുഗ്ലാസ് വെള്ളം കുടിച്ച് ഞാൻ എന്റെ വീട്ടിലേക്ക് പോയി.അമ്മയുടെ വഴക്കും കേട്ടുകൊണ്ട് ചോറുതിന്നു.എന്റെ ശരീരം മുഴുവൻ അപ്പോളും വിറയ്ക്കുന്നുണ്ടായിരുന്നു
ആരോടും ഒന്നും പറഞ്ഞില്ല കിടന്നുറങ്ങി .രാത്രി മുഴുവൻ ദുഃസ്വപ്നങ്ങളായിരുന്നു ,രാവിലെ നല്ല പനിയും.കൂട്ടുകാരനും ഇതേഅവസ്ഥയിലായിരുന്നു......
രണ്ടുപേരും ഒരാഴ്ച പനിച്ചു കിടന്നു,
രണ്ടുപേർക്കും നല്ലപോലെ ഭക്തിയും കൂടി!!