A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പറക്കും കുരങ്ങന്‍ ! (myth)

പറക്കും കുരങ്ങന്‍ ! (myth)




ഇന്തോനേഷ്യയിലെ സെറം (Seram) ദ്വീപ് , നമ്മുക്ക് അത്ര പരിചിതമല്ലെങ്കിലും പരിസ്ഥിതി സ്നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഇഷ്ട്ടപ്പെട്ട സ്ഥലമാണ്. നട്ടുച്ചക്ക് പോലും സൂര്യപ്രകാശം നിലം കാണാത്തഅത്ര നിബിഡമായ ഘോര വനങ്ങളാണ് ഈ ദ്വീപിന്‍റെ പ്രത്യേകത . വനങ്ങളിലാകട്ടെ ലോകത്ത് അവിടെ മാത്രം കാണപ്പെടുന്ന എന്‍ഡമിക് ആയിടുള്ള പക്ഷികളും മൃഗങ്ങളും ധാരാളം . അതുമാത്രമല്ല, അതിസങ്കീര്‍ണ്ണമായ ജിയോളജി കാരണം "one of the most tectonically complex areas on Earth" എന്ന വിശേഷണവും seram ദ്വീപിന് ഉണ്ട്. 17,100 ചതുരശ്രകിലോമീറ്റര്‍ വിസ്താരമുള്ള ഈ ദ്വീപിലെ ചില ആദിമ ഗോത്രക്കാര്‍ മുന്‍പ് നരഭോജികളും ആയിരുന്നു ! ( അങ്ങിനെഎപ്പോഴുമില്ല, ചില വിശേഷദിവസങ്ങളില്‍ മാത്രം! ) . ഇപ്പോള്‍ ഏകദേശം നാല് ലക്ഷത്തോളം നിവാസികള്‍ ( ഭൂരിപക്ഷവും കുടിയേറ്റക്കാര്‍) ഈദ്വീപില്‍ ഉണ്ട്.
ഇവിടെ നിഗൂഡവനങ്ങളില്‍ മാത്രം വസിക്കുന്ന ചില ആദിവാസിഗോത്രക്കാര്‍ കണ്ടെന്നും , ഉണ്ടെന്നും പറയുന്ന ഒരു പറക്കും സസ്തനിയാണ് Orang-bati. "ചിറകുള്ള മനുഷ്യന്‍' എന്നാണ് അര്‍ഥം! അവരുടെ അഭിപ്രായത്തില്‍ ചെന്നായുടെയോ, വൗവ്വാലിന്റെയോ, കുരങ്ങിന്റെയോ മുഖമാണ് ഈ പറക്കും ജീവിക്ക് ഉള്ളത്. നിലത്തിറങ്ങി നിന്നാല്‍ ഏകദേശംഅഞ്ചടി ഉയരം. നിലാവെളിച്ചം കുറവുള്ള രാത്രികളില്‍ ഇവന്‍ ഒറ്റക്കോ അല്ലെങ്കില്‍ കൂട്ടമായോ വന്ന് ഒറ്റപ്പെട്ടു കിടക്കുന്ന വനഗ്രാമങ്ങളില്‍ ആക്രമണം നടത്തി കുട്ടികളെ റാഞ്ചിഎടുത്തുകൊണ്ടു പോകും! ഭക്ഷണമാക്കുകയാണ് ഉദ്യേശം. ഇത് ആദിവാസികള്‍ "അത്യാവശ്യം" വലിപ്പംഉള്ള ജാവന്‍ കടവാതിലിനെ (Pteropus vampyrus) രാത്രിയുടെമറവില്‍കണ്ടുതെറ്റിദ്ധരിച്ചു പറഞ്ഞതാകാം എന്ന് മറ്റുള്ളവര്‍ പറഞ്ഞു തള്ളുന്നുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ ഇവിടെ എത്തിപ്പെട്ട ചില മിഷനറിമാര്‍ക്കും ഇതേ അനുഭവം ഉണ്ടായി എന്നതാണ് മറ്റുള്ളവരെ കുഴക്കുന്ന പ്രധാനപ്രശനം.
ഇംഗ്ലീഷ് മിഷനറി ആയ Tyson Hughes (1987) ഇക്കൂട്ടത്തില്‍ ഒരെണ്ണത്തെ ആകാശ ശത്തു വെച്ച്കണ്ടതായി റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. "Orangutans with wings" എന്നാണ് അദ്ദേഹം അതിനെവിശേഷിപ്പിച്ചത്‌. മറ്റുചിലര്‍ ഇവറ്റകളുടെ 'ആക്രമണം" നേരിട്ട്കണ്ടതായും പറയുന്നു. നാഷണല്‍ ജിയോഗ്രാഫിക്കിലെ Richard Terry ഈയിടെ ദ്വീപിലെ കാടുകള്‍ അരിച്ചുപെറുക്കി "വലവിരിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല . ഈജീവിയെ തൊട്ടാല്‍ തൊടുന്നമനുഷ്യന്‍ മരിക്കും എന്ന വിശ്വാസം , ചില കടവാതിലുകള്‍ ആളെകൊല്ലിയായ Henipa virus ന്‍റെ വാഹകര്‍ ആയതിനാല്‍ആവാം എന്നാണ് ചിലര്‍കരുതുന്നത്. ചരിത്രാതീതകാലത്തെഭീമന്‍ പറക്കും ജീവി ആയ Pterosaurs ആവാം ഇത് എന്നും ഒരുഅഭിപ്രായം ഉണ്ട്. എന്തായാലും "എന്തെങ്കിലും " ഒന്ന് കിട്ടുന്നത് വരെയും Orang-bati കേള്‍ക്കാന്‍ രസമുള്ളതും ഭയപ്പെടുത്തുന്നതും അയ ഒരു മിത്ത് ആയിതന്നെ തുടരും.