തുടക്കം മുതൽ തന്നെ യൂ എസ് പ്രതിരോധ വകുപ്പിന്റെ”(US Defence Departement) നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലുള്ള ഗതിനിർണയ സംവിധാനമാണ് ജി പി എസ് .എൺപതുകളുടെ ആദ്യം മുതലാണ് ജി പി എസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത്.
സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ അതാണനിര്ണയം ജി പി എസ് വഴി സാധ്യമാണ് .ഏതാണ്ട് ഇരുപതിനായിരം കിലോമീറ്റര് ഉയരെ ഭൂമിയെ വലം വയ്ക്കുന്ന മുപ്പത്തിരണ്ട് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ജി പി എസ് സംവിധാനത്തിനുള്ളത് .ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ റേഡിയോ ബന്ധം(radio link) വഴി ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ജി പി എസ് റിസീവറിന് കൃത്യമായ സ്ഥാനിര്ണയം നടത്താം .
മൈക്രോവേവ് ഫ്രീക്വെൻസി ബാൻഡ് (Microwave Frequency Band)ആയ എൽ ബാൻഡ് (L Band (1Ghz -2 G hz)) ആണ് ജി പി എസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ ജി പി എസ് കണ്ട്രോൾ സ്റ്റേഷനുകൾ(G P S Control Stations) സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് . മുൻപ് പറഞ്ഞതുപോലെ ഈ സംവിധാനം സമ്പൂർണമായും യൂ എസ് പ്രതിരോധ വകുപ്പിന് കീഴിലാണ് .അവര്ക് ജി പി എസ് സേവനങ്ങൾ ഉന്നം വച്ചുകൊണ്ട് (targetted)ഏതുമേഖലയിലെയും ജി പി എസ് സേവനങ്ങൾ ഞൊടിയിടക്കുള്ളിൽ നിർത്തിവെക്കാനോ , വക്രമാക്കാനോ(distort) സാധിക്കും .
--
image : GPS Satellite constellation : courtesy:https://en.wikipedia.org/wiki/Global_Positioning_System…
--
image : GPS Satellite constellation : courtesy:https://en.wikipedia.org/wiki/Global_Positioning_System…