അലക്സാണ്ടർ ചക്രവർത്തി ഈ ലോകം മുഴുവൻ പിടിച്ചെടുക്കാനാണ് ആഗ്രഹിച്ചിരുന്നത്. 'മുഴുവനും ലോകവും പിടിച്ചടക്കിയതിനു ശേഷം നിങ്ങൾ എന്ത് ചെയ്യും' എന്ന് ഡയോസ്നീസ് (ഗ്രീസിലെ തത്ത്വശാസ്ത്രജ്ഞൻ) അദ്ദേഹത്തോട് ചോദിച്ചു. അലക്സാണ്ടർ പറഞ്ഞു 'എന്തുചെയ്യുമെന്നോ? അതിനുശേഷം ഞാൻ വിശ്രമിക്കും!'
അപ്പോൾ ഡയോസ്നീസ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, 'വിശ്രമിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇപ്പോൾ ഞാൻ വിശ്രമിക്കുന്നതുപോലെ നിങ്ങൾക്കും വിശ്രമിക്കാവുന്നതാണ്. മുഴുവൻ ലോകവും വിജയിച്ചതിനുശേഷം വിശ്രമിക്കും എന്ന കാര്യം മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തുകൊണ്ടെന്നാൽ മുഴുവൻ ലോകവും വിജയിക്കുക എന്നതും, വിശ്രമവുമായി ഒരു ബന്ധവുമില്ല. ഒന്നും പിടിച്ചെടുക്കാതേയും ആരിലും വിജയം പ്രാപിക്കാതേയുമാണ് ഞാൻ വിശ്രമിച്ചു കൊണ്ടിരിക്കുന്നത്, എന്ന് ശ്രദ്ധിച്ചു നോക്കൂ!
ഡയോസ്നീസ് വിശ്രമിക്കുക തന്നെയായിരുന്നു. നദിയുടെ തീരത്ത് നഗ്നനായി കിടക്കുകയായിരുന്നു. പ്രഭാതത്തിലെ സൂര്യകിരണങ്ങൾ അദ്ദേഹത്തെ സ്നാനം ചെയ്യുപ്പികയായിരുന്നു. കൂസലില്ലാതെ ലഹരി പിടിച്ചവനെ പോലെ ഇദ്ദേഹം കിടക്കുകയായിരുന്നു. ഒരു പ്രവർത്തിയും ചെയ്യുന്നുണ്ടായിരുന്നില്ല ; പൂർണ്ണമായും വിശ്രമത്തിലായിരുന്നു അതുകൊണ്ട് അദ്ദേഹം പൊട്ടിച്ചിരിക്കുകയും പറയുകയും ചെയ്തു. 'അലക്സാണ്ടർ നിങ്ങളൊരു ഭ്രാന്തനാണ്! ലോകം പിടിച്ചടക്കിയതിനു ശേഷമേ വിശ്രമിക്കാൻ കഴിയൂ എന്ന് എന്നോടാണോ നിങ്ങൾ പറയുന്നത്? ഈ ഡയോസ്നീസ് ഇപ്പോൾ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? ഞാൻ ഒന്നും പിടിച്ചടക്കിയിട്ടില്ല. എൻെറ അടുത്ത് ഒന്നും തന്നെയില്ല. കൈയിലുണ്ടായിരുന്ന ഭിക്ഷാ പാത്രവും ഞാൻ ഉപേക്ഷിച്ചു; അതും ഈ ശുനകൻെറ കാരണത്താൽ!
ശുനകൻ അദ്ദേഹത്തിൻെറ അടുത്ത് ഇരിപ്പുണ്ടായിരുന്നു. ശുനകക്കാരനായ ഡയോസ്നീസ് പേരിലാണ് അദ്ദേഹം യുനാനിൽ അറിയപ്പെട്ടിരുന്നത്. അലക്സാണ്ടർ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി! അലക്സാണ്ടറിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല, ആ മനുഷ്യൻ സത്യം പറയുകയായിരുന്നു . അയാൾ തീർച്ചയായും വിശ്രമത്തിൽ തന്നെയായിരുന്നു! അയാളുടെ കണ്ണുകളിലും മുഖത്തെ ദീപികയിലും എല്ലാം നേടി കഴിഞ്ഞിരിക്കുന്നുവെന്ന് പൂർണ ഭാവ്വം ഉണ്ടായിരുന്നു. ഭയമോ പ്രലോഭനമോ ആ മുഖത്തില്ല.
അലക്സാണ്ടർ പറഞ്ഞു, 'നിങ്ങളിൽ എനിക്ക് അസൂയ തോന്നുന്നു. ഇങ്ങനെ വിശ്രമിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ അത് സാദ്ധ്യമല്ല. മുഴുവൻ ലോകവും എനിക്ക് പിടിച്ചടേക്കണ്ടി തന്നെ വരും. ഈ ലോകത്തിൽ വിജയം നേടാതെ അലക്സാണ്ടർ മരിച്ചു എന്ന് സമ്മതിച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ല'.
ഡയോസ്നീസ് പറഞ്ഞു, ഏതായാലും നിങ്ങൾ ലോകം പിടിച്ചടക്കാൻ പോകുകയല്ലേ, ആയതിനാൽ പോണ പോക്കിൽ ഒരു കാര്യംകൂടി പറഞ്ഞേക്കാം. പറയാൻ പാടില്ലാത്ത കാര്യമാണ്. മാന്യമായ പെരുമാറ്റമല്ലെന്നും അറിയാം, എന്നിരുന്നാലും അത് പറയാതിരിക്കാൻ വയ്യ. ഹേ! അജയ്യനായ അലക്സാണ്ടർ, നിങ്ങൾ വിശ്രമമില്ലാതെ തന്നെ മരിക്കും.
ഡയോസ്നീസിൻെറ വാക്കുകൾ സത്യമായി ഭവിച്ചു. അലക്സാണ്ടർ വിശ്രമമില്ലാതെ തന്നെ മരിക്കുകയും ചെയ്തു! ഇന്ത്യയിൽ നിന്ന് തിരിച്ച് പോകുന്ന സമയത്ത് ബാബിലോണിൽ വച്ച് അലക്സാണ്ടർ മരിച്ചു. അദ്ദേഹത്തിൻറെ കൊട്ടാരം വരെ എത്തിച്ചേരാൻ കഴിഞ്ഞില്ല മരിക്കുന്നതിന് മുൻപ് ചികിത്സകൻ പരിശോധിച്ചതിനുശേഷം പറഞ്ഞു . 'ഇനി രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയുമില്ല' അപ്പോൾ അലക്സാണ്ടർ പറഞ്ഞു 'ദയവായി എന്നെ ഇരുപത്തിനാല് മണിക്കൂറുകൾ കൂടി രക്ഷിക്കണം. ഞാൻ എൻെറ അമ്മയെ കാണാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പടപൊരുതി ഞാൻ പിടിച്ചടക്കിയ മുഴുവൻ രാജ്യങ്ങളും തരാൻ തയ്യാറാണ്. ദയവായി കേവലം ഇരുപത്തിനാല് മണിക്കൂറുകൾ എനിക്ക് ജീവൻ തരൂ.... ഞാൻ എൻറെ എല്ലാ സമ്പത്തും താങ്കൾക്ക് അർപ്പിക്കാൻ തയ്യാറാണ്. കേവലം ഇരുപത്തിനാല് മണിക്കൂറുകൾ! മരിക്കുന്നതിന് മുമ്പ് അമ്മയുടെ തൃപ്പാദങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ആ വചനം പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
ചികിത്സകൻമാർ പറഞ്ഞു . നിങ്ങൾ പട പൊരുതി വിജയിച്ച രാജ്യങ്ങൾ എന്നുമാത്രമല്ല വിലപ്പെട്ട എന്തൊക്കെ ചെയ്യാം എന്ന് പറഞ്ഞാലും ഇനി ഒരു ശ്വാസം പോലും മുന്നോട്ടെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
മഹാനായ അലക്സാണ്ടർ തൻറെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ഡയോസ്നീസിൻെറ വാക്കുകൾ ഓർത്ത് വിലപിച്ചുകൊണ്ടുതന്നെ മരിച്ചു വീണു.
ചികിത്സകൻമാർ പറഞ്ഞു . നിങ്ങൾ പട പൊരുതി വിജയിച്ച രാജ്യങ്ങൾ എന്നുമാത്രമല്ല വിലപ്പെട്ട എന്തൊക്കെ ചെയ്യാം എന്ന് പറഞ്ഞാലും ഇനി ഒരു ശ്വാസം പോലും മുന്നോട്ടെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
മഹാനായ അലക്സാണ്ടർ തൻറെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ഡയോസ്നീസിൻെറ വാക്കുകൾ ഓർത്ത് വിലപിച്ചുകൊണ്ടുതന്നെ മരിച്ചു വീണു.
കടപ്പാട് : ഒലിവ് ബുക്സ്, ഓഷോ കഥകൾ
ചിത്രങ്ങൾ: ഗൂഗിൾ
ചിത്രങ്ങൾ: ഗൂഗിൾ