Black rose( കറുത്ത റോസ)
ഇതിന്റെ പ്രത്യേകത എന്തെന്നറിയാമൊ?
ഈ black rose ലോകത്ത് ഒരു രാജ്യത്ത് മാത്രമേ വളരുന്നുള്ളു , അതും ആ രാജ്യത്തെ ഒരേയൊരു ഗ്രാമത്തിലും...വളരെ കുറഞ്ഞ അളവിൽ മാത്രം അവിടെ കണ്ടു വരുന്നു...
ഏതാണ് ആ രാജ്യമെന്നല്ലേ ...
Turkeyലെ Euphrates നദീ തീരത്ത് സ്ഥിതി ചെയ്യുന്ന Halfeti എന്ന ഗ്രാമത്തിൽ മാത്രമാണ് ഈ black rose വളരുന്നത് , അതും വളരെ ചെറിയ സംഖ്യയിൽ .
Euphrates നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ മണ്ണിന്റെ പ്രത്യേകത , നദിയുടെ അടിത്തട്ട് ഒഴുക്കി കൊണ്ട് വരുന്ന മണ്ണിന്റെ പ്രത്യേകതയും അവിടുത്തെ അനുകൂല സാഹചര്യങ്ങളും കൊണ്ട് മാത്രമാണ് ലോകത്ത് വിരളമായ് കാണപ്പെടുന്ന black rose ഇവിടെ വിരിയുന്നത്.ഈ കറുത്ത റോസാ ചെടി വളരുന്നതിനാവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ പ്രകൃതി തന്നെ ഒരുക്കുന്നു എന്നത് കൊണ്ടാണ് വേനലിൽ മാത്രം വിരിയുന്ന ഈ അപൂർവ്വ ഇനം പുഷ്പം ഈ ഗ്രാമത്തിൽ മാത്രം കാണപ്പെടുന്നത്.
ഇവിടുത്തെ ഈ പ്രത്യേകതയുള്ള മണ്ണ് മറ്റെവിടെയെങ്കിലും കൊണ്ട് പോയി പരീക്ഷിച്ച് നോക്കാമെന്ന് വെച്ചാലൊ ഈ ചെടി അവിടെയൊന്നും വളരത്തുമില്ല.
Halfeti വിട്ടൊരിടത്തും black rose വളരാനും പോകുന്നില്ല, അതിനാൽ ഇതിനെ ' Turkish Halfeti Rose' എന്നും അറിയപ്പെടുന്നു...
വളരെ മനോഹരിയാണ് ഈ പുഷ്പം..
പ്രകൃതിയുടെ അത്ഭുതങ്ങളുടെ നീണ്ട നിര അങ്ങനെ നീളുന്നു....