A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജന്തുലോകത്തിലെ ആത്മഹത്യകള്‍! (ചുരുളഴിയാത്ത രഹസ്യങ്ങള്‍)



ജന്തുലോകത്തിലെ ആത്മഹത്യകള്‍!
* 1845ല്‍ Illustrated ലണ്ടന്‍ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്ത സംഭവമാണിത്. ഒരു വിലയേറിയ മുന്തിയയിനം പട്ടികുഞ്ഞ്. ഒരു കൊച്ചു കറുത്തസുന്ദരന്‍.എന്നാല്‍ കുറച്ചുനാളായി ഇവന്‍ ജീവച്ഛവമായി കഴിയുന്നത് ഉടമസ്ഥന്‍റെ ശ്രദ്ധയില്‍പെട്ടു. പുറത്തുപോവാനോ കളിക്കാനോ ഒന്നും ഇവന് താല്പര്യമില്ല. ഒരു ദിവസം ഉടമസ്ഥന്‍ നോക്കിനില്‍ക്കെ ഇവന്‍ വെള്ളത്തിലൊരു ചാട്ടം! സാധാരണ മനുഷ്യനായാലും മൃഗങ്ങളായാലും വെള്ളത്തില്‍ വീണാല്‍ കയ്യ്കാലുകളിട്ടടിച്ചു രക്ഷപെടാന്‍ ശ്രമിക്കും. അത് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെകില്‍ പോലും. എന്നാല്‍ ഇവനാകട്ടെ കയ്യുംകാലും അനക്കാതെ ഒരേ കിടപ്പ്. ഉടമ വേഗം ഓടിവന്നു ഇവനെ വലിച്ചുകയറ്റി തുടലിട്ട്‌ പൂട്ടി. പിറ്റേദിവസം ഇവനെ അഴിച്ചുവിട്ട ഉടനെ ചാടി വീണ്ടും വെള്ളത്തിലേക്ക്!! അങ്ങനെ കുറെയായപ്പോള്‍ ഇവനെ അഴിച്ചുവിടുന്നത് അവസാനിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും അവന്‍ ഒടുവില്‍ അവന്‍റെ ഭഗീരഥപ്രയത്നത്തില്‍ വിജയിച്ചു. “മരിക്കാനുറച്ചു തല മിനിറ്റുകളോളം വെള്ളത്തില്‍ മുക്കിപിടിച്ചായിരുന്നു അവന്‍റെ കിടപ്പ്. ഈ തവണ വെള്ളത്തില്‍ നിന്ന് വലിച്ചെടുക്കുമ്പോഴേക്കും അവന്‍റെ പ്രാണന്‍ പോയിരുന്നു.” ഉടമ പറയുന്നു. യജമാനനെ നഷ്ട്ടപെട്ട ദുഃഖത്തില്‍ ഭക്ഷണം പോലും കഴിക്കാതെ മരണംവരിച്ച നന്ദിയുള്ള നായ്യ്ക്കളുടെ കഥ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം അപൂര്‍വമായിരുന്നു.
* ഒരു പ്രസിദ്ധഡോള്‍ഫിന്‍ പരിശീലകന്‍ Richard O'Barryയുടെ അനുഭവമാണ് അടുത്തത്. 1960ല്‍ അദ്ദേഹം കാത്തി എന്ന ഒരു ഡോള്‍ഫിനെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. കാത്തിയുടെ മരണത്തെപ്പറ്റി അദ്ദേഹം പറഞ്ഞതിങ്ങനെ “അവള്‍ വളരെ വിഷാദവതിയായിരുന്നു. ഡോള്‍ഫിനും തിമിംഗലത്തിനും നമ്മുടെതുപോലെയുള്ള ശ്വസനഅവയവമല്ല. നമുക്ക് ശ്വാസോച്ഛ്വാസം സ്വച്ഛന്ദമല്ല. എന്നാല്‍ ഈ ജീവികളുടെ ഓരോ ശ്വാസവും അവര്‍ തന്നെ തീരുമാനിച്ചെടുക്കുന്നതാണ്. അതിനര്‍ത്ഥം അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാമെന്ന് തന്നെയാണ്. ആ ദിവസം അവള്‍ എന്‍റെ കയ്യ്കളിലേക്ക് നീന്തിവന്നു..എന്‍റെ കണ്ണുകളില്‍ നോക്കി ഒരു ശ്വാസമെടുത്തു. പിന്നീട് രണ്ടാമതൊന്നു അവള്‍ എടുത്തില്ല. ഞാന്‍ അവളെ വിട്ടപ്പോഴേക്കും അവര്‍ ചത്തുമലച്ചു ടാങ്കിന്‍റെ താഴേക്കു ഊളിയിട്ടിരുന്നു.” ഈ സംഭവം അദ്ദേഹത്തെ മൃഗസ്നേഹിയും പ്രവര്‍ത്തകനുമാക്കി മാറ്റി. വൈകാതെ ‘The Cove’ എന്ന ഡോകുമെന്‍ററിക്ക് ഒസ്കാറും അദ്ദേഹത്തെ തേടിയെത്തി.
* സഹസൈനീകരെ രക്ഷിക്കുവാന്‍വേണ്ടി ഒരു ധീരനായ സൈനീകന്‍ ഒരു ഗ്രനേഡിലേക്ക് ചാടിവീണാല്‍ അതൊരു ആത്മഹത്യയായി കൂട്ടുമോ അതോ വീരബലിയായി കൂട്ടുമോ? അങ്ങനെയെങ്കില്‍ Pea Aphid എന്നൊരു പ്രാണിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അതേ ഉത്തരം കൊടുക്കേണ്ടിവരും :) സസ്യതണ്ടുകളിലെ നീരൂറ്റികുടിച്ചു ജീവിക്കുന്ന ഇവര്‍ക്കും ശത്രുക്കള്‍ ഒരുപാടുണ്ട്. ചെള്ളുകള്‍, ചിലന്തികള്‍, ചീവീടുകള്‍, അങ്ങനെ പലരും. ഒരു ചെള്ള് ഇവരെ ഇരയാക്കാന്‍ അടുത്തു വന്നുവെന്നിരിക്കട്ടെ, ഇവര്‍ മറ്റുസഹചാരികളെ രക്ഷിക്കുവാന്‍ സ്വയമങ്ങു പൊട്ടിത്തെറിക്കും!!! ഈ പൊട്ടിത്തെറിയില്‍ വിഷംവമിക്കുന്നതും ഒട്ടിപിടിക്കുന്നതുമായ ഒരു പദാര്‍ത്ഥം പുറത്തേക്ക് വന്നു ചെള്ളിനെ നേരിടും. അങ്ങനെ സ്വയം ബലിയാടായി ഇവര്‍ സഹചാരികളെ രക്ഷിക്കുന്നു. ‘പൊട്ടിത്തെറിക്കുന്ന ഉറുമ്പുകള്‍’ (Exploding Ants) എന്നറിയപ്പെടുന്ന ഒരു ഉറുമ്പ്‌വര്‍ഗ്ഗവും ഇതേരീതി പിന്തുടരുന്നുണ്ട്. ജന്തുലോകത്തിലെ ആത്മഹത്യകള്‍ സംബന്ധിച്ചുള്ള ആദ്യത്തെ തൃപ്തികരമായ ശാസ്ത്രീയതെളിവായി ഇവയുടെ ജീവിതം കണക്കാക്കപ്പെടുന്നു. എന്നാല്‍ Forelius pusillus എന്നതരം ഉറുമ്പുകളുടെ ബലിദാനം മറ്റൊരു രീതിയിലാണ്. ഓരോ രാത്രിയിലും ഇവരുടെ ഉറുമ്പിന്‍കൂട് ശത്രുക്കളുടെ കണ്ണില്‍പ്പെടാത്തവിധം പുറത്തുന്നിന്നു സീല്‍ ചെയ്യേണ്ടതുണ്ട്. ഈ അപകടം പിടിച്ച പണി കൂട്ടത്തിലെ പ്രായമേറിയതോ അസുഖം ബാധിച്ചതൊ ആയ ഉറുമ്പുകള്‍ ഏറ്റെടുക്കുന്നു! ഇതുപോലെതന്നെ തേനീച്ചകൂട്ടിലെ അസുഖം ബാധിച്ച ചില തേനീച്ചകള്‍ സ്വയം കൂടുവിട്ടു പോവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇനി പറയുന്ന കാര്യം കേട്ടാല്‍ ചിരിവന്നില്ലെങ്കില്ലേ അത്ഭുതമുള്ളൂ. പൂക്കളില്‍ പരാഗണം വിതറുന്നപോലെ തങ്ങളുടെ വരുംതലമുറയിലേക്ക് തങ്ങളുടെ ജീന്‍ കയ്യ്മാറാന്‍ തേനീച്ചകള്‍ സ്വമേധയാ ജനനേന്ദ്രിയം തകര്‍ത്ത് മൃത്യുവരിക്കാറുണ്ടത്രേ!! :D :D
* ചൈനയില്‍ കരടികള്‍ക്ക് വലിയ ഡിമാന്‍ഡാണ്. കാരണം ഇവരുടെ ഗ്രന്ഥിയില്‍നിന്നുള്ള ദഹനശ്രവങ്ങള്‍ ഒരു പ്രത്യേക ചൈനീസ്മരുന്നിനു വേണ്ടി ചീനന്മാര്‍ക്ക് ആവശ്യമുണ്ട്. അതിനാല്‍ പിടിക്കപ്പെടുന്ന ഈ സാധുക്കളുടെ വിധി അത് എടുക്കാനായി ജീവിതകാലം മുഴുവന്‍ ഒരുകുടുസു കൂട്ടില്‍ കഴിയാനാണ്. 12000 കരടികളാണ് ഇത്തരത്തില്‍ ചൈനയിലും വിയറ്റ്നാമിലും കഴിയുന്നത്. ഈ നരകതുല്യമായ ജീവിതത്തില്‍നിന്നു ശാശ്വതമായി രക്ഷപ്രാപിക്കാന്‍ 2012ല്‍ ഒരു കരടി ഒരു സാഹസം കാണിച്ചു. 10 ദിവസം കൊണ്ടുവന്ന ഭക്ഷണമൊന്നും കഴിക്കാതെ ഒരു നിരാഹാരം കിടന്നു 11നാമത്തെ ദിവസം അന്ത്യശ്വാസമെടുത്തു. അവിടുത്തെ മൃഗസ്നേഹികള്‍ മുന്‍പും ഇതേസംഭവങ്ങള്‍ ആവര്‍ത്തിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയുണ്ടായി. 2014ല്‍ ചൈനീസ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വേറൊരു സംഭവം വിഷമമുണ്ടാക്കുന്നതും കുറച്ചു അവിശ്വസനീയവുമാണ്. നേരത്തെപറഞ്ഞ കരടികളുടെ ഗ്രന്ഥിയില്‍നിന്നുള്ള വിളവെടുപ്പ് വളരെ വേദനാജനകമായ ഒരു പ്രക്രിയയാണ്. ഒരിക്കല്‍ ഒരു കരടി ഈ പ്രക്രിയക്കിടെയുള്ള സ്വന്തം കുഞ്ഞിന്‍റെ വേദനാജനകമായ കരച്ചില്‍ കണ്ടു കൂടുപൊളിച്ചുവന്നു അതിനെ കടിച്ചുകൊന്നിട്ട് സ്വയം തല ഭിത്തിയിലിടിച്ചു മരണംവരിച്ചു. അത്ര വിശ്വാസയോഗ്യമല്ല. ഒരുപക്ഷേ മൃഗസ്നേഹികള്‍ മുന്‍പറഞ്ഞ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞുപരത്തിയതാവാമിത്.
* ബൈബിളിലും ജന്തുക്കളുടെ ആത്മഹത്യയെപറ്റി പറയുന്നുണ്ട്. യേശു ഒരിക്കല്‍ പിശാചുബാധിച്ച ഒരു മനുഷ്യനില്‍നിന്ന് ഭൂതഗണങ്ങളെ പുറത്താക്കിയപ്പോള്‍ 2000ത്തോളം വരുന്ന പന്നികളിലായിരുന്നു അവര്‍ പ്രവേശിച്ചത്. പിശാചുബാധിച്ച ആ പന്നികള്‍ മുഴുവന്‍ സമുദ്രത്തിലേക്ക് പാഞ്ഞിറങ്ങി മുങ്ങിച്ചത്തു. എലിവര്‍ഗ്ഗത്തില്‍പ്പെട്ട ‘ലെമ്മിംഗ്’ എന്ന കൊച്ചുജീവിയും ഇതേരീതിയിലാണ് ജീവിതം അവസാനിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കൂട്ടംകൂട്ടമായി കുന്നിന്‍മുകളിലുള്ള വാസസ്ഥലത്ത്നിന്ന് കടല്‍കരയിലേക്ക് ഒരു മാര്‍ച്ച്‌ തുടങ്ങും. വഴിയില്‍ എന്തൊക്കെ പ്രതിബന്ധങ്ങള്‍ വന്നാലും ഏതോ അജ്ഞാതശക്തിയുടെ പ്രേരണയെന്നോണം ആ മരണയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. ലെമ്മിംഗുകളുടെ ഈ കൂട്ടആത്മഹത്യ19-o നൂറ്റാണ്ടില്‍തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലെമ്മിംഗുകള്‍ക്കിടയില്‍ വലിയ തോതില്‍ ജനസംഖ്യാവര്‍ദ്ധനവുണ്ടാവുമ്പോള്‍ അതിനു തടയിടാന്‍ പ്രകൃതി തന്നെ കണ്ടുപ്പിടിച്ച ഒരു പോംവഴിയായി ശാസ്ത്രം ഇതിനെ വിലയിരുത്തുന്നു.
* അതുപോലെ ഒരു സംഭവം 2009 ആല്‍പ്സ് പര്‍വതനിരകളില്‍ സംഭവിച്ചിരുന്നു. 28 പശുക്കളും കാളകളുമാണ് മൂന്ന് ദിവസത്തിനിടയില്‍ ഒരേ സ്ഥലത്തുനിന്നു ചാടിച്ചത്തത്! അല്പ്സില്‍ ഇതൊക്കെ പതിവാണെങ്കിലും ഈ ചുരുങ്ങിയ സമയത്ത് ഒരേസ്ഥലത്തുനിന്നു ചാടിയത് അസാധാരണമായിരുന്നു. പ്രാദേശികവിവരം അനുസരിച്ച് ആ രാത്രികളില്‍ അതിഭീകരമായ മിന്നല്‍പിണരുകള്‍ അവിടെ പതിച്ചിരുന്നു. ഇതാവാം ഒരുപക്ഷെ അവയുടെ സമനില തെറ്റിച്ചതെന്നു ശാസ്ത്രീയമായ വിശകലനമുണ്ട്. 2005ല്‍ ടര്‍ക്കിയിലെ ഒരു കൊക്കയ്ക്ക് അടുത്ത് 1500റോളം വരുന്ന ആടുകളെ സ്വതന്ത്രമായി മേയ്യാന്‍ വിട്ടിട്ടു കുറെ ആട്ടിടയന്മാര്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞു ശബ്ദംകേട്ട് നോക്കുമ്പോള്‍ ഈ 1500 ആടുകളും പുറകെപുറകെ കൊക്കയിലേക്ക് എടുത്തുചാടുകയാണ്. കൊക്കയിലേക്ക് ആദ്യം വീണ 450 ആടുകളും തത്ക്ഷണം മരിച്ചു. അവര്‍ക്ക് മുകളില്‍ വീണതിനാല്‍ ബാക്കിയുള്ളവയെ പരിക്കുകളോടെയെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞു. ഇന്നും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സംഭവമാണിത്!
കൂടുതല്‍ ആത്മഹത്യാപ്രതിഭാസങ്ങള്‍ commentആയി കൊടുക്കാന്‍ ശ്രമിക്കുന്നതാണ്. :) ശാരീരികവും മാനസികവും സാമ്പത്തികവുമായ പല സംഗതികൾ മനുഷ്യന്‍റെ ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ‌, പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമൊക്കെ ജീവനൊടുക്കുന്നതെന്തിനാണ്? പല ജീവികളുടെയും വംശവർധന നിയന്ത്രിക്കാൻ പ്രകൃതി കണ്ടുപിടിച്ച വിദ്യയാണിതെന്ന് ആധുനികശാസ്ത്രം ഒഴുക്കൻ മട്ടിൽ പറയുന്നു. കൂടുതൽ കൃത്യമായ ഉത്തരം കിട്ടുന്നത് വരെ ഇത്തരം ആത്മാഹൂതികള്‍ ചുരുളഴിയാത്ത രഹസ്യങ്ങളായി തുടരുകതന്നെ ചെയ്യും!