1518ല്‍ ഫ്രാന്‍സിലെ സ്റ്റ്രാസ്ബര്‍ഗ് നഗരത്തില്‍ ഒരപൂര്‍വ രോഗം പടര്‍ന്നു പിടിച്ചു. പെട്ടെന്നൊരു ദിവസം പട്ടണത്തിലെ ഒരു കൂട്ടം തെരുവില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ഒരു മാസം കഴിയുമ്പോഴേക്കും നാനൂറോളം പേരെ ഈ രോഗം ബാധിച്ചു. രാവെന്നോ പകലെന്നോ ഇല്ലാതെ വിശ്രമവും ഉറക്കവുമില്ലാതെ നിര്‍ത്താത്ത നൃത്തം. രസമുള്ള രോഗമാണെല്ലോ എന്ന് ചിന്തിക്കാന്‍ വരട്ടെ- തളര്‍ച്ചയും ഹൃദയാഘാതവും കാരണം മരിച്ചു വീണ പലരും അന്ന് അക്കൂട്ടത്തിലുണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നൃത്തം ചെയ്യുന്നത് നിര്‍ത്തിക്കാന്‍ ആരെക്കൊണ്ടും സാധിച്ചില്ല. ഡാന്‍സിങ് പ്ലേഗ് എന്ന് ഈ സംഭവത്തിന് പേരു വീണു. എന്നാല്‍ സ്റ്റ്രാസ്ബര്‍ഗില്‍ അന്ന് സംഭവിച്ചതെന്താണന്നതിന് തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല
ഡാന്‍സിങ് പ്ലേഗ് DANSING PLEG