A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബുദ്ധിജീവികളിൽ പൊതുവായുള്ള കാര്യങ്ങൾ


IQ കൂടിയ ബുദ്ധിജീവികളിൽ പൊതുവായി കണ്ടുവരുന്ന ചില കാര്യങ്ങളുണ്ട്. ഇവയിലേതൊക്കെ നിങ്ങളിലിമുണ്ടെന്ന് നോക്കൂ ചിലപ്പോൾ നിങ്ങളും ഒരു ബുദ്ധിജീവിയായിരിക്കാം 😁 .
1. ജിജ്ഞാസ
ജിജ്ഞാസ; വ്യക്തമായി പറഞ്ഞാൽ അറിയാനുള്ള ആഗ്രഹം. ഇത് ഒരു ജന്മവാസനയാണു. മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നതും ഉന്നതിയിലെത്തിക്കുന്നതും ഇതിന്റെ പ്രേരണയാലാണ്. അപരിചിതവും നൂതനവുമായ വസ്തുക്കളും, സാഹചര്യങ്ങളും ജിജ്ഞാസയെ ഉണർത്തുന്നു. ഉത്തരം പറയാൻ വിഷമമേറിയ പല ചോദ്യങ്ങളിലൂടെയും അവർ അറിവു സമ്പാദിച്ചുകൊണ്ടേയിരിക്കും. അതെന്താണു? ഇതെന്താണു? അതെന്തുകൊണ്ടാണു? ഈ വക ചോദ്യങ്ങളെ കുട്ടികളിൽ നിന്നും അഭിമുഖീകരിക്കേണ്ട രക്ഷിതാക്കൾ, ക്ഷമാപൂർവ്വം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടറിഞ്ഞ് അവർക്ക് സംശയനിവൃത്തി തീർത്തു കൊടുക്കേണ്ടതാണു. ഇല്ലെങ്കിൽ അവർ ഉൾവലിഞ്ഞ സ്വഭാവക്കാരാവാനിടയുണ്ട്.
കാണുന്ന കാര്യങ്ങൾ അന്യരോടു ചോദിച്ചാൽ മാത്രം സംശയം തീരുകയില്ല, എന്നുവരുമ്പോൾ പരീക്ഷിച്ചറിയണമെന്ന ബോധമുണ്ടാകുന്നു അതാണ് ബുദ്ധിപരമായ ജിജ്ഞാസ. ഇത്തരം ജിജ്ഞാസയിൽ നിന്നാണു ശാസ്ത്രങ്ങളും മറ്റും ഉത്ഭവിച്ചിട്ടുള്ളത്. ഇപ്രകാരമുള്ള ജിജ്ഞാസ ബുദ്ധിജീവികൾക്ക് പൊതുവെ കൂടതലായിരിക്കും.
2. മടി
വളരെ ബുദ്ധിശക്തിയുള്ള ആളുകൾ കൂടുതൽ ഉദാസീനമായ ജീവിതം നയിക്കുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അവർക്ക് വളരെ വിരളമായേ ബോറടിക്കാറുള്ളൂ അവർ സ്വന്തം ചിന്തയിൽ കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നു. ഇതാണ് അവരെ ഉദാസീനരായ ജീവിതത്തിലേക്ക് നയിക്കുന്നത്.
3. തുറന്ന മനസ്സ്
യുക്തിപരമായി പുതിയ ആശയങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനുള്ള ശേഷിയെയാണ് ഇവിടെ തുറന്ന മനസ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തുറന്ന മനസ്സുള്ളവർ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അറിവുകളെയും വളരെ നല്ല വിധത്തിൽ സമീപിക്കുകയും അവർ മറ്റുള്ളവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയും മറ്റുള്ളവരുടെ അറിവിന്റെ മൂല്യത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ഇതും ബുദ്ധിജീവികളിൽ പൊതുവായുണ്ടാകുന്ന ഒരു വിശേഷണമാണ്.
4. കുറഞ്ഞ സാമൂഹിക സമ്പർക്കം
IQ കൂടുതലുള്ള ബുദ്ധജീവികൾക്ക് ബുദ്ധിപരമായി അവരുടെ നിലവാരത്തിൽ നിന്നും വളരെ അകന്നു കഴിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയോട് ചിന്തകളും ആശയങ്ങളും ആശയവിനിമയം നടത്തുക എന്നത് കുറച്ച് പ്രയാസകരമാണ്. 115 ന്റെ IQ ഉള്ള ഒരാളെപ്പോലെ എളുപ്പത്തിൽ സാമൂഹവുമായി ബന്ധപ്പെടാൻ IQ 150 ഉള്ളയാൾക്ക് കഴിയുകയില്ല. അതുകൊണ്ട് 150 ന്റെ IQ ഉള്ള ഒരാൾ, 115 ന്റെ ഐക്യുമായുള്ള ഒരാളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് അവരുമായി ഫലപ്രദമായ ആശയവിനിമയത്തിന്റെ പരിധിയിൽ വരുന്ന കുറച്ച് പേർ മാത്രമേ അവർക്ക് കൂട്ടുകാരായുണ്ടാവുകയുള്ളൂ.
5. മറവി
ശാസ്ത്രജ്ഞർ പറയുന്നത് സ്ഥിരമായ ചെറിയ മറവികൾ ഒരു ദോഷമല്ല മറിച്ച് ഇത് മികച്ച തീരുമാനങ്ങൾ എടുക്കാൻ തലച്ചോറിനെ സഹായിക്കുന്നുവെന്നാണ്. ഇവിടെ മസ്തിഷ്ക്കം അപ്രസക്തമായ വിശദാംശങ്ങൾ മറക്കുകയും, യഥാർത്ഥ ലോകത്തിലെ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാനമായ കാര്യം. ഇത്തരം മറവികൾ ബുദ്ധിമാന്മാരിൽ പൊതുവായി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
6. സ്വപ്നജീവി
സ്വപ്നം കാണുക, ആ സ്വപ്നം എത്ര ഉയരത്തിലായാലും അത് യാഥാര്‍ത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികള്‍ ഇടുങ്ങിയതാവാം മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം എങ്കിലും പ്രയത്നം തുടരുക. വിശ്രമില്ലാത്ത പ്രയത്നമാണ് വിജയത്തിലേക്കുള്ള വഴി അല്ലാതെ ഉറക്കമല്ല. കണ്ണുകള്‍ തുറന്നുപിടിച്ച് വലിയ സ്വപ്നങ്ങള്‍ കാണുക. ഇതാണ് പ്രതിഭാശാലികളിൽ കണ്ടുവരുന്ന മറ്റൊരു പൊതുവായ കാര്യം അവർ സ്വപ്നജീവികളായിരിക്കും. അവർ അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുകയും അത് യാഥാർഥ്യമാക്കാൻ സ്ഥിരമായി പ്രയത്നിക്കുകയും ചെയ്യുന്നു.
7. ചിട്ടയില്ലായ്മ
മനുഷ്യരുടെ ചിട്ട അവരുടെ ബുദ്ധിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഒരു പഠനം പറയുന്നത്. നിങ്ങൾ ചുറ്റുമുള്ള എല്ലാ കാര്യങ്ങളും വൃത്തിയാക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ മനസ്സ് കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമവിരുദ്ധമായ ഒരു പരിസ്ഥിതി കൂടുതൽ സൃഷ്ടിപരമായ പ്രവർത്തിയുടെ ഒഴുക്കിന് കാരണമാകുമെന്നാണ് പറയുന്നത്. പൊതുവായി പല ശാസ്ത്രജ്ഞന്മാരുടെയും ജീവിതത്തിൽ അവർ താമസിക്കുന്ന മുറികളും പരിസരവും ഒരു ചിട്ടയില്ലാത്ത ഇടമായിരുന്നു.
8. വളരെ വൈകി ഉറങ്ങുക
നിങ്ങൾക്ക് രാത്രി വളരെ വൈകി ഉറങ്ങാൻ ഇഷ്ടമാണോ ? എങ്കിൽ ഇത് ബുദ്ധിജീവികളുടെ ലക്ഷണമാകാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരും സ്ഥിരമായി രാത്രിയിലെ വൈകിയ വേളകളിൽ അവർ ചിന്തകളിലോ പഠനങ്ങളിലോ മുഴുകിയിരുന്നതായോ പ്രവർത്തിച്ചു കൊണ്ടിരുന്നതായോ കാണാം.
ബുദ്ധിശക്തി എന്നത് എല്ലാ മനുഷ്യർക്കും പൊതുവേ ഉള്ളതാണ്. അതില്ലാത്തവരായി ആരുമില്ല. എന്നാൽ അത് വേണ്ടത് പോലെ മിന്നുന്നുണ്ടോ, അതോ ജീവിത പാതയിലെവിടെയോ മറഞ്ഞു കിടക്കുകയാണോ? എന്ന് സ്വയം പരിശോധിക്കുക. ജീവിതം മന്നോട്ടു കൊണ്ടുപോകുന്ന തിരക്കിൽ പലരും സ്വന്തം പ്രതിഭയെ വളർത്തിയെടുക്കുന്ന കാര്യം മറന്നു പോകുന്നു എന്നതാണ് സത്യം. അവനവനിൽ അന്തർലീനമായിട്ടുള്ള പ്രതിഭയെ എങ്ങിനെ ഉത്തേജിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾ ജീവിതത്തിൽ കൈവരിക്കുന്ന വിജയം.

നെടെലിൻ ദുരന്തം(Nedelin catastrophe ) -- ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു വഴിതെളിച്ച ദുരന്തം



മിസൈലുകളും വിക്ഷേപണവാഹനങ്ങളും ആകാശത്തേക്ക് കുതിച്ചുയരുന്നന്ത് മനോഹരമായ ഒരു കാഴ്ചയാണ് ..പക്ഷെ ആദ്യകാല റോക്കറ്റുകളുടെയും വിക്ഷേപണവാഹനങ്ങളുടെയും പരീക്ഷണം പലപ്പോഴും ദുരന്തങ്ങളിലാണ് കലാശിച്ചിട്ടുള്ളത് .അത്തരം ഒരു വൻ ദുരന്തമാണ് നെടെലിൻ ദുരന്തം . 1960 ൽ മുൻ സോവിയറ്റു യൂണിയനിലാണ് ഈ ദുരന്തം സംഭവിച്ചത് .ആ അപകടത്തിൽ അന്നത്തെ സോവിയറ്റു മിസൈൽ /റോക്കറ്റ് സൈന്യത്തിന്റെ തലവൻ മാർഷൽ മെട്രോഫാൻ നെഡലിനും(Mitrofan Ivanovich Nedelin ) കൊല്ലപ്പെട്ടിരുന്നു . അതിനാലാണ് ആ ദുരന്തം നെടെലിൻ ദുരന്തം എന്നറിയപ്പെടുന്നത്
.
മെട്രോഫാൻ നെടെലിൻ (Mitrofan Ivanovich Nedelin )
---
സോവിയറ്റു സൈന്യത്തിലെ എയറ്റവും ഉന്നതമായ പദവി വഹിച്ചിരുന്ന ഒരു സൈനികഉദ്യോഗസ്ഥനായിരുന്നു മെട്രോഫാൻ നെടെലിൻ .രണ്ടാം ലോക മഹായുദ്ധത്തിൽ സുത്യർഹമായി പോരാടി ഹീറോ ഓഫ് സോവിയറ്റു യൂണിയൻ പദവി നേടിയ ആളാണ് നെടെലിൻ. സോവിയറ്റു യൂണിയന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ സൈനിക മേൽനോട്ടം ആദ്യകാലത്തു അദ്ദേഹമായിരുന്നു നടത്തിയിരുന്നത് .നെടെലിൻ ദുരന്തം നടക്കുമ്പോൾ സോവിയറ്റു സേനയിൽ ''ചീഫ് മാർഷൽ ഓഫ് ആർട്ടിലറി '' ആയിരുന്നു മെട്രോഫാൻ നെടെലിൻ
--
നെടെലിൻ ദുരന്തം
----
ഇപ്പോഴത്തെ കസാഖിസ്ഥാനിൽ ബെയ്കനോർ കോസ്മോഡ്രോമിൽ വച്ചാണ് 1960 ഒക്ടോബർ 23 ന് ദുരന്തം സംഭവിക്കുന്നത് ..ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ R-16 ഇന്റെ പരീക്ഷണ വിക്ഷേപണം നടത്തുന്ന തയാറെടുപ്പിലായിരുന്നു നേടേലിനും സഹപ്രവർത്തകരും .നൂറ്റി നാൽപതു ടൺ ഭാരവും പതിമൂവായിരം കിലോമീറ്റര് റേഞ്ചുമുള്ള ഒരു ഭീമൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയിരുന്നു R-16 .വലിയ തെർമോ ന്യൂക്ലിയർ ബോംബുകൾ വഹിക്കാൻ പ്രാപ്തമായിരുന്നു ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ .ഈ മിസൈലിൽ ഹൈപെർഗോളിക് ദ്രാവകങ്ങൾ ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത് ..പരസ്പരം കോണ്ടാക്ടിൽ വരുമ്പോൾ തന്നെ വലിയ തോതിൽ ഊർജം പുറത്തുവിട്ട കത്തുന്ന ദ്രാവകങ്ങളാണ് ഹൈപെർഗോളിക് ദ്രാവകങ്ങൾ.പ്രസ്തുത മിസൈലിൽ നൈട്രിക് ആസിഡും ഹൈഡ്രസിനും ആയിരുന്നു ഹൈപെർഗോളിക് ദ്രാവകങ്ങൾ.ബോൾഷെവിക് വിപ്ലവത്തിന്റെ വാർഷികമായ നവംബര് ഏഴിന് മുൻപ് പരീക്ഷണം നടത്താൻ വേണ്ടി പല സുരക്ഷാ മുൻകരുതലുകളും അവഗണിച്ചുകൊണ്ടാണ് ഒരുക്കങ്ങൾ നടത്തിയത് ..പ്രവർത്തനങ്ങൾക്ക് വേഗത പോരാ എന്ന് തോന്നിയ നേടെലിന് ഒരു കസേരയിട്ട് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മിസൈലിനടുത്തു തന്നെ പോയിരുന്നു .തന്റെ സാമീപ്യം പ്രവർത്തനങ്ങളെ വേഗത്തിലാക്കും എന്ന അദ്ദേഹം കണക്കു കൂട്ടി .മുൻപിൻ നോക്കാതെയുള്ള പ്രവർത്തനങ്ങൾ ഒരു ഷോർട് സർക്യൂട് വരുത്തിവച്ചു ദ്രാവകങ്ങൾ ഹൈപെർഗോളിക് ആയതിനാൽ ഒരു സ്ഫോടനം നടക്കാൻ മറ്റൊരു കാരണവും വേണ്ടിവന്നില്ല .നൂറ്റി ഇരുപതു ടണിലധികം റോക്കറ്റ് ഇന്ധനം വൻശക്തിയോടെ പൊട്ടിത്തെറിച്ചു . നെടെലിൻ ഉൾപ്പെടെ എഴുപത്തി എട്ടുപേർ കൊല്ലപ്പെട്ടു പലരുടെയും മൃതശരീരങ്ങൾ പൂർണമായും ജ്വലിച്ചു പോയിരുന്നു .
--
അനന്തരം
---
സോവിയറ്റു യൂണിയൻ അങ്ങി

66 മില്യൺ വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ Yucatán Peninsula യിൽ ഉണ്ടായ ഉൽക്കാ പതനം മൂലമുണ്ടായ ചിക്സുലഭ് ഗർത്തമാണ് (Chicxulub crater)


66 മില്യൺ വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ Yucatán Peninsula യിൽ ഉണ്ടായ ഉൽക്കാ പതനം മൂലമുണ്ടായ ചിക്സുലഭ് ഗർത്തമാണ് (Chicxulub crater) ചിത്രത്തിൽ.ഏകദേശം 10 -15 കിലോമീറ്റർ വലുപ്പമുള്ള ഉൽക്കയുടെ (Asteroid) പതനം ഭൂമിയിൽ ഉണ്ടാക്കിയത് പത്ത് ബില്യൺ ഹിറോഷിമ ബോബുകൾക്കു തുല്യമായ ആഘാതമായിരുന്നു . അത് കാരണം അവിടെ രൂപപ്പെട്ട ഗർത്തം മുപ്പത് കിലോമീറ്റർ ആഴവും 80–100 Km വീതിയുമുള്ളതാണ് .ഭൂമിയിൽ ദിനോസറുകൾ (Dinosaurs) അപ്രത്യക്ഷമാകാൻ കാരണമായിത്തീർന്നത് ഇതായിരുന്നു എന്നാണ് കരുതപ്പെടുന്നത് .അക്കാരണത്താൽ ഉണ്ടായ വൻ സുനാമിയും ആസിഡ് മഴയും മറ്റും കാരണം ഭൂമിയിലെ മൂന്നിലൊരു ഭാഗം ‍ജന്തു സസ്യ വർഗങ്ങളുടെ നാശത്തിനും ഇതു വഴിവച്ചു. വർഷങ്ങളോളം ഭൂമി ഒരു മഞ്ഞു ഉറവായി തീർന്നു..

വില്യം കാർട്ടറുടെ പ്രേത ക്യാമറ

വില്യം കാർട്ടറുടെ പ്രേത ക്യാമറ
#ഗോസ്റ്റ്_കോളിംഗ്, )

1930 - കളിൽ അമേരിക്കയിലുടനീളം പ്രശസ്തനായ ഫോട്ടോഗ്രാഫർ ആയിരുന്നു "വില്യം കാർട്ടർ". അദ്ദേഹത്തെ പ്രശതനാക്കിയത് അദ്ദേഹത്തിന്റെ ക്യാമറ ആയിരുന്നു. എന്തായിരുന്നു ആ ക്യാമറയുടെ പ്രത്യേകത എന്നല്ലേ? ആ ക്യാമറ വെച്ച് വില്യം കാർട്ടർ എടുത്തിരുന്നത് പ്രേതങ്ങളുടെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അക്കാലത്ത് വലിയ വിവാദങ്ങളാണ് അമേരിക്കയിലെങ്ങും സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട ആളുകൾ അദ്ദേഹത്തെ "പ്രേതങ്ങളുടെ സഹയാത്രികൻ" എന്ന് വിളിച്ചു തുടങ്ങി.

1932 - ൽ ആണ് വില്യം കാർട്ടറുടെ ക്യാമറയിൽ ആദ്യമായി ഒരു ആത്മാവിന്റെ ചിത്രം പതിയുന്നത്. തന്റെ ഉറ്റ സുഹൃത്തായ ജോൺ ഹെയ്ൻസ് മരണപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു വില്യം. മൃതദേഹം മറവ് ചെയ്യുന്നതിന് മുൻപ് തന്റെ സുഹൃത്തിന്റെ അവസാന ചിത്രമെടുത്ത വില്യം പിന്നീട് ദിവസങ്ങൾക്ക് ശേഷം താനെടുത്ത ഫോട്ടോ വാഷ് ചെയ്തെടുത്തപ്പോൾ സ്തബ്ധനായി പോയി. ഫോട്ടോയിൽ അതാ തന്റെ മരിച്ചു പോയ സുഹൃത്ത് മൃതശരീരത്തിന്റെ സൈഡിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്നു. വില്യമിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. സത്യമെന്ന് ഉറപ്പ് വരുത്തി. ആ രഹസ്യം അദ്ദേഹം ആഴ്ചകളോളം മൂടി വെച്ചു. പക്ഷേ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. ഒടുവിൽ ആ സത്യം അദ്ദേഹം മരിച്ചു പോയ ജോണിന്റെ ഭാര്യ സാറയെ അറിയിച്ചു. പതിയെ ആ രഹസ്യം കാട്ടുതീ പോലെ പടർന്നു. വില്യമിനെ കാണാൻ പരിചയക്കാരുടെയും, പാരാസെന്റിസ്റ്റുകളുടെയും, പത്രക്കാരുടെയും, ഒരു കൂട്ടം തന്നെ ഒഴുകിയെത്തി. അപ്പോഴേക്കും വില്യമിന്റെ ഫോട്ടോ അമേരിക്കയിലെങ്ങും പ്രശസ്തിയർജിച്ചു കഴിഞ്ഞിരുന്നു. പലരും വില്യം എടുത്ത ഫോട്ടോയ്ക്ക് നല്ല വിലകൾ പറഞ്ഞെങ്കിലും, വില്യം ആ ഫോട്ടോ വിൽക്കുവാൻ തയാറായിരുന്നില്ല. പക്ഷേ ഇതിനിടയ്ക്ക് വില്യമിനെ കാണാൻ വന്ന സാധാരണക്കാരിൽ ചിലർ അദ്ദേഹത്തിന്റെ വീട്ടിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞു പരത്തി. പതിയെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞു. പക്ഷേ വില്യമിന്റെ പ്രശസ്തി ഇനിയും കൂടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് മറ്റൊരു പ്രേതം വില്ല്യം കാർട്ടറുടെ ക്യാമറകണ്ണുകളിൽ പതിയുന്നത്. തന്റെ അയൽവാസിയുടെ മകന്റെ വിവാഹത്തിന് പള്ളിയിലെത്തിയതായിരുന്നു വില്യം കാർട്ടർ. പൊടുന്നെനെയാണ് പള്ളിക്ക് പുറത്ത് മഴയില്ലാതെ ഇടിയും മിന്നലുമുണ്ടായത്. മിന്നലേറ്റ് പള്ളിയുടെ ഭിത്തിയിൽ വലിയൊരു വിള്ളൽ വീണു. വിവാഹത്തിന് തടിച്ചു കൂടിയ ആളുകൾ പരിഭ്രാന്തരായി. പക്ഷേ വില്യം തന്റെ ക്യാമറയെടുത്ത് പള്ളിയുടെ പുറത്തേക്ക് ഫോക്കസ് ചെയ്ത് ഒരു ക്ലിക്ക്. പതിയെ അവിടം ശാന്തമായി. പള്ളിയിൽ നിന്ന് വീട്ടിലെത്തിയ ഉടൻ വില്യം ഫോട്ടോ പ്രോസസ് ചെയ്തെടുത്തു. പ്രതീക്ഷിച്ചത് പോലെ തന്നെ ഫോട്ടോയിൽ പള്ളി കവാടത്തിന് വെളിയിൽ ഒരു സ്ത്രീ രൂപം നിൽക്കുന്നു. അതാരാണെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വിവാഹത്തിന് രണ്ട് ദിവസം മുൻപ് ന്യൂയോർക്കിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ച ജൂഡിത് എന്ന സ്ത്രീയുടേതാണ് ആ ഫോട്ടോ എന്ന് ബോധ്യപ്പെട്ടു. ന്യൂ യോർക് ടൈംസ് വില്യം കാർട്ടറുടെ പ്രേത ഫോട്ടോകളെപ്പറ്റി ആർട്ടിക്കിൾ എഴുതി. വില്യം കൂടുതൽ പ്രശസ്തനായി. അദ്ദേഹമെടുത്ത ഫോട്ടോകൾ വാങ്ങുവാൻ അമേരിക്കയുടെ പല ഭാഗങ്ങളിൽ നിന്നും ഓഫറുകൾ വന്നെങ്കിലും അദ്ദേഹം തന്റെ ഫോട്ടോകൾ വില്പനചരക്കുകൾ ആക്കുവാൻ താത്പര്യപ്പെട്ടില്ല. തന്റെ ക്യാമറയും, അതിൽ പതിഞ്ഞ പ്രേതങ്ങളും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ മരണപ്പെട്ടവർക്ക് ഈ ലോകത്തോട് പറയാനുള്ളതെന്തോ അദ്ദേഹത്തിന്റെ ഫോട്ടോകളിലൂടെ പറയാൻ ശ്രമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതെന്താണെന്ന് മനസ്സിലാക്കാനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. അതിനായി അദ്ദേഹം പാരസൈന്റിസ്റ്റ് ആകാൻ തയാറെടുത്തു. പക്ഷേ അപ്പോഴേക്കും വിരോധികളും, നിരീശ്വരവാദികളും അദ്ദേഹമെടുത്ത ഫോട്ടോകൾ വ്യാജമാണെന്ന് വാദിച്ചു. അവ മറ്റുള്ളവരുടെ കൈവശമെത്തിയാൽ അതെല്ലാം വ്യാജമാണെന്ന് തെളിയും എന്നതിനാലാണ് അദ്ദേഹം ആ ഫോട്ടോകൾ കൈമാറ്റം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്തത് എന്നായിരുന്നു അവരുടെ വാദം.

എന്നാൽ വിരോധികളുടെ വാദമുഖങ്ങളൊന്നും തന്നെ വില്ല്യം കാർട്ടറുടെ പ്രശസ്തിയെ ബാധിച്ചില്ല. അദ്ദേഹവും, അദ്ദേഹമെടുത്ത ചിത്രങ്ങളും അമേരിക്കയിലെങ്ങും ചർച്ചാവിഷയമായിരുന്നു. പിന്നെയും രണ്ട് വർഷം കൂടി അദ്ദേഹം തന്റെ ആ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തു. അതിൽ പലതിലും പ്രേതങ്ങളുടെ സാനിധ്യമുണ്ടായിരുന്നു. ഒടുവിൽ 1938 - ൽ ജോർജിയയിലെ സാവന്നാ സിറ്റിക്കടുത്തുള്ള ബോനാവെഞ്ച്വർ സെമിത്തേരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു മരണ കാരണം എന്ന് തെളിഞ്ഞെങ്കിലും അദ്ദേഹത്തിന്റഅദ്ദേഹത്തിന്റെ ഭാര്യയടക്കം അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നത് അദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്നാണ്.ഏതൊക്കെയോ അദൃശ്യ ശക്തികളുമായി അദ്ദേഹം ആശയവിനിമയം നടത്താറുണ്ടായിരുന്നു, അദ്ദേഹത്തെ കൊലപ്പെടുത്തിയതും അവർ ആകാം എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ വാദം. അദ്ദേഹത്തിന്റെ പ്രേതഫോട്ടോകളെയും, ദുരൂഹ മരണത്തെയും കുറിച്ച് പാരാസൈന്റിസ്റ്റുകൾ പറയുന്നത്, അദ്ദേഹമെടുക്കുന്ന ചിത്രങ്ങളിൽ മിക്കതിലും പ്രേതങ്ങൾ ഉണ്ടാകാനുള്ള കാരണം അദ്ദേഹത്തിന് കിട്ടുന്ന ഗോസ്റ്റ് കോൾസിന് അദ്ദേഹം റെസ്പോണ്ട് ചെയ്തിരുന്നത് കൊണ്ടാണെന്നാണ്. എന്ത്കൊണ്ടാണ് അദ്ദേഹത്തിന് മാത്രം ഇത്രയും ഗോസ്റ്റ് കോളിംഗ് ലഭിച്ചു എന്നതിന്റെ ഉത്തരവും അവർ തന്നെ പറയുന്നുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ കയ്യിലെ ക്യാമറയായിരുന്നു അതിന് കാരണം. അദ്ദേഹത്തിന് വന്ന കോൾസ് ഒന്നും വിർജിൻ കോൾസ് ആയിരുന്നില്ല. അതായത് അവയൊന്നും അദ്ദേഹത്തിന് നേരിട്ട് വന്ന കോൾസ് ആയിരുന്നില്ല എന്ന്. പിന്നെങ്ങനെ? ഗോസ്റ്റ് കോളിംഗ് രണ്ട് തരമുണ്ട്. ഒന്ന് നമുക്ക് നേരിട്ട് ലഭിക്കുന്ന കോൾസ്. ഇവയെ വിർജിൻ കോൾസ് എന്ന് പറയും. മറ്റൊന്ന് മറ്റെന്തെങ്കിലും മീഡിയം ഉപയോഗിച്ചുള്ള കോൾസ് ആണ് നേരിട്ടല്ലാതെ ലഭിക്കുന്ന കോൾസ്. ആ മീഡിയം ഏതെങ്കിലും മനുഷ്യനാകാം, മൃഗമാകാം, അല്ലെങ്കിൽ ഇപ്പോൾ നമുടെ അടുത്തുള്ള മറ്റേതെങ്കിലും ആത്മാവ് വഴിയുമാകാം. വില്യം കാർട്ടറുടെ കേസിൽ, ഗോസ്റ്റ് കോൾ ചെയ്യാനുപയോഗിച്ച മീഡിയം അദ്ദേഹത്തിന്റെ കയ്യിലെ ക്യാമറയായിരുന്നു. അതായത് ആ ക്യാമറയിൽ മറ്റൊരു പ്രേതബാധയുണ്ടായിരുന്നു എന്ന്. അദ്ദേഹത്തിന് ആ ക്യാമറയോട് ഉണ്ടായിരുന്ന മാനസികമായ അടുപ്പം മറ്റ് നെഗറ്റീവ് എനർജികൾ ഉപയോഗിച്ചു എന്ന് വേണം പറയാൻ. ഇത് മനസ്സിലാക്കിയാകണം അദ്ദേഹം ഒരു പാരസയന്റിസ്റ്റ് ആകാൻ തീരുമാനിച്ചത്. ഈ ക്യാമറയും തൂക്കി നടന്ന വില്ല്യം കാർട്ടർ സ്വന്തം മരണ ധൂതുമായിട്ടാണ് നടന്നിരുന്നത്. പൊതുവേ ക്യാമറയിലും, മൊബൈൽ ഫോണുകളിലും കാണുന്ന ഗോസ്റ്റിന് നമ്മളെ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും. ഒരു ഗോസ്റ്റ് കോൾ വരുമ്പോൾ ആ കോൾ ചെയ്യുന്ന ഗോസ്റ്റിനും, നമുക്കും ഇടയിൽ ഒരു മീഡിയമായി പ്രവർത്തിക്കുവാൻ കഴിയും. ഗോസ്റ്റ് കോൾ എന്നാൽ മരിച്ചു പോയവരുടെയോ, ജീവിച്ചിരിക്കുന്നവരുടെയോ ആത്മാക്കൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു സംഗതിയല്ല. ആസ്ട്രൽ ലോകത്ത് ശരീരമില്ലാത്ത അലയുന്ന അനേകം ഡീമൺസ് ഉണ്ട്. വളരെയധികം പവർഫുൾ ആണ് അവയിൽ ചിലത്. അത്തരത്തിലൊരു ഡീമൺ മൂലമാകാം വില്ല്യം കാർട്ടറുടെ മരണം സംഭവിച്ചത്. അതെന്തായാലും, വില്യം കാർട്ടറും, അദ്ദേഹമെടുത്ത ചിത്രങ്ങളും ഇന്നും ആർക്കും പിടികിട്ടാത്ത ചോദ്യങ്ങൾക്കുത്തരം തേടി നിൽക്കുന്നു.

ആ ചിത്രം വരച്ചതാര് ? ഇരുപതുവര്‍ഷം മുമ്പ് ഉയര്‍ന്ന ആ ചോദ്യത്തിന് ഇന്നും ഉത്തരമില്ല

.
 ഓസ്‌ട്രേലിയന്‍ സൈന്യം നിരോധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് 20 വര്‍ഷം മുമ്പാണ് ആ കൂറ്റന്‍ ചിത്രം പ്രത്യക്ഷപ്പെടുന്നത്.
മാറീ മാന്‍, സ്റ്റുവാര്‍ട്‌സ് ജയന്റ് എന്നെല്ലാം പ്രശസ്തമായ ഈ ചിത്രത്തിനു നാലു കിലോമീറ്ററിലേറെയാണു നീളം. ബൂമറാങ് എറിയാന്‍ നില്‍ക്കുന്ന ഗോത്രവിഭാഗക്കാരനെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിനു പിന്നില്‍ ആരാണു പ്രവര്‍ത്തിച്ചതെന്നത് ഇന്നും രഹസ്യം.
ജിയോഗ്ലിഫ് എന്നാണ് ഇത്തരം ചിത്രങ്ങള്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രമാണ് ഓസ്‌ട്രേലിയയിലുള്ളത്.
സെന്‍ട്രല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ മാറീ ടൗണിനു പടിഞ്ഞാറാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനാലാണു മാറീ മാന്‍ എന്ന പേരിട്ടതും. 4.2 കിലോമീറ്റര്‍ വരും ഇതിന്റെ ആകെ നീളം, വ്യാസമാകട്ടെ 28 കിലോമീറ്ററും.
ആരാണ് ഇത്രയും കൃത്യമായി, അതും ഇത്രയേറെ വലുപ്പത്തില്‍ ചിത്രം വരച്ചതെന്ന സംശയത്തിനുള്ള ഉത്തരം സര്‍ക്കാര്‍ തലത്തില്‍ വരെ തേടിയിട്ടുണ്ട്. അതിനിടെയാണ് ഓസ്‌ട്രേലിയന്‍ ബിസിനസുകാരനായ ഡിക്ക് സ്മിത്ത് രംഗത്തെത്തിയത്.
മാറീ മാനിന്റെ രഹസ്യം കണ്ടെത്തുന്നവര്‍ക്ക് 5000 ഡോളര്‍(ഏകദേശം മൂന്നേകാല്‍ ലക്ഷം രൂപ)യാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. ഒരു റേഡിയോ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റേതൊരു ആളെപ്പോലെയും ഇക്കാര്യത്തില്‍ താനും ആകാംക്ഷയോടെയാണിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു വര്‍ഷത്തോളം ഇതിന്റെ രഹസ്യം തേടിയലഞ്ഞു. ഒടുവില്‍ തോല്‍വി സമ്മതിച്ചാണ് ഇപ്പോള്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരു കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പുണ്ട്.
ആ ജിയോഗ്ലിഫിനു പിന്നില്‍ പ്രവര്‍ത്തിച്ചതു മനുഷ്യര്‍ തന്നെയാണ്. അന്യഗ്രഹജീവികള്‍ക്ക് ഒരിക്കലും അതു സാധ്യമാകില്ല. എന്നാല്‍ ലോകത്ത് പലരും വിശ്വസിക്കുന്നത് മാറീ മാനിനു പിന്നില്‍ അന്യഗ്രഹത്തില്‍ നിന്നെത്തിയവരാണെന്നാണ്. തങ്ങളുടെ വംശത്തിലെ ഒരംഗത്തിന്റെ പകര്‍പ്പാണ് അവര്‍ ചിത്രമാക്കി പകര്‍ത്തിവച്ചതെന്നും അവര്‍ പറയുന്നു.
എന്നാല്‍ അന്യഗ്രഹ ജീവി കഥകളെ പൊളിക്കുന്ന പല തെളിവുകളും ചിത്രത്തിനടുത്ത് നിന്ന് ലഭിച്ചിരുന്നു. ഒരു കൂട്ടം അമേരിക്കക്കാരുടെ സൃഷ്ടിയാണിതെന്ന വാദത്തിനാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്.
ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇത്തരത്തിലും തികച്ചും പ്രഫഷണലായ ഒരു ചിത്രം തയാറാക്കാനാകില്ല. അതും ഒരു നിരോധിത മേഖലയില്‍. മൂന്നോ നാലോ പേരുണ്ടായിരുന്നിരിക്കണം. മാത്രവുമല്ല ഒരാഴ്ചയോളം പണിയെടുത്താല്‍ മാത്രമേ ആ മരുപ്രദേശത്ത് ഇത്തരമൊരു ചിത്രം വരച്ചെടുക്കാന്‍ ആവുകയുള്ളൂ. അതും ആകാശത്തു നിന്നു പോലും കൃത്യമായി കാണാവുന്ന വിധത്തില്‍ വിദഗ്ധമായി.
ചിത്രത്തിനു സമീപത്തു നിന്നു ലഭിച്ച ഒരു ഫലകത്തില്‍ അമേരിക്കന്‍ പതാകയുണ്ടായിരുന്നതായാണ് ഇതിനു പിന്നില്‍ അവിടെ നിന്നുള്ളവരാണെന്ന സംശയം ശക്തമാക്കിയത്.
മാത്രവുമല്ല, മാറീ മാന്‍ വരച്ചെടുക്കുന്ന സമയത്ത് ഓസ്‌ട്രേലിയയിലെ പല മാധ്യമ സ്ഥാപനങ്ങളിലേക്കും ഫാക്‌സുകള്‍ വന്നിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ ആര്‍ട് വര്‍ക് ഒരുക്കിക്കഴിഞ്ഞു’ എന്നായിരുന്നു സന്ദേശം. ഇതെഴുതിയതിലെ അമേരിക്കന്‍ ഭാഷാസ്വാധീനമാണ് സംശയം ശക്തമാക്കാനുള്ള മറ്റൊരു കാരണം.
ആകാശത്തു നിന്നും കാണാവുന്ന ഒരു ചിത്രം വരയ്ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ ബാര്‍ഡിയസ് ഗോള്‍ഡ്‌ബെര്‍ഗാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ആരായാലും വേണ്ടില്ല രഹസ്യത്തിന്റെ ചുരുളഴിക്കണമെന്നേ ഡിക് സ്മിത്ത് ആവശ്യപ്പെടുന്നുള്ളൂ.
ഏതു തരത്തിലാണെങ്കിലും ഇതിന്റെ രഹസ്യം അറിഞ്ഞാല്‍ അക്കാര്യം ജനങ്ങളെ അറിയിക്കും. പക്ഷേ തനിക്കു നല്‍കുന്ന വിവരം രഹസ്യമായി സൂക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യവും തനിക്ക് സമ്മതമെന്ന് ഡിക് സ്മിത്ത് പറയുന്നു. പണത്തിന് ആവശ്യമുള്ള ആരെങ്കിലും ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഇന്റർസ്റ്റെല്ലാർ - story മനസിലാക്കാത്തവർക്കു വേണ്ടി.....

ഇന്റർസ്റ്റെല്ലാർ - story

മനസിലാക്കാത്തവർക്കു വേണ്ടി.....
നാസയിൽ പൈലറ്റായിരുന്ന കൂപ്പർ ഇപ്പോൾ കർഷകനാണ്. ഭാര്യയില്ലാത്ത കൂപ്പറിന്റെ മക്കളാണ് പതിനഞ്ചു വയസ്സുകാരനായ ടോമും പത്തു വയസ്സുകാരി മർഫും. നിരന്തരം വീശിയടിക്കുന്ന ശക്തിയായ പൊടിക്കാറ്റും കാർഷികവിളകളുട നാശവും മൂലം ഭൂമിയിൽ മാനവരാശിയുടെ നിലനിൽപ്പു ഭീഷണിയിലാണ്. മർഫിന്റെ അലമാരക്കു സമീപം ഭൂഗുരുത്വത്തിൽ ചില വ്യതിയാനങ്ങൾ കാണാൻ സാധിച്ച കൂപ്പർക്ക് അവിടെ ദൃശ്യമായ പൊടി കൂമ്പാരത്തിൽ നിന്നും ഒരു സ്ഥലത്തിന്റെ ദിശാ സൂചകങ്ങൾ കണ്ടെത്തുന്നു. അതു കൂപ്പറേയും മർഫിനേയും നാസയുടെ ഒരു രഹസ്യ ക്യാമ്പിൽ എത്തിക്കുന്നു. ശേഷം ലാസറസ് എന്ന ദൗത്യത്തിന്റെ പൈലറ്റായി പ്രവർത്തിക്കാൻ നാസയിലെ ശാസ്ത്രജ്ഞനായ പ്രൊ. ബ്രാൻഡ് കൂപ്പറിനോട് ആവശ്യപ്പെടുന്നു. ഭൂമി ഉപേക്ഷിച്ചു മനുഷ്യ വർഗത്തെ ശൂന്യകാശത്തിലെ വാസയോഗ്യമായ ഗ്രഹങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്ന വമ്പൻ പദ്ധതിയാണ് ലാസറസ് മിഷൻ. എന്നാൽ ഭുഗുരുത്വവുമായി ബന്ധപ്പെട്ട ഒരു സമവാക്യം പരിഹരിച്ചാൽ മനുഷ്യരെ ശൂന്യാകാശത്ത് എത്തിക്കാൻ സാധിക്കുകയുള്ളൂ. പ്രൊ. ബ്രാൻഡ് നാല്പതു വർഷമായി ഈ സമവാക്യം പൂർത്തിയാക്കാനുള്ള പ്രയത്നത്തിലാണ്. ഏതാണ്ട് പത്തു വർഷം മുമ്പ് ലാസറസ് ദൌത്യത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശനി ഗ്രഹത്തിന് സമീപമായുള്ള വേം ഹോളിലൂടെ യാത്ര ചെയ്ത പര്യവേഷകരായ മില്ലർ, ഡോക്ടർ മൻ, വൂൾഫ് എഡ്മുണ്ട് എന്നിവരിൽ ഓരോരുത്തരും ഗാർഗന്റ്വാ എന്ന ഭീമൻ ബ്ലാക്ക്‌ ഹോളിനെ ഭ്രമണം ചെയ്യുന്ന ഓരോ ഗ്രഹങ്ങളിൽ എത്തി ചേർന്നിരുന്നു. ഈ ഗ്രഹങ്ങൾ എത്രത്തോളം വാസയോഗ്യമാണ് എന്നു കണ്ടെത്തുകയാണ് ലാസറസ് പ്ലാൻ എ യുടെ ലക്ഷ്യം . എന്നാൽ മനുഷ്യനെ എത്തിക്കാൻ കഴിയാതെ വന്നാൽ മാനവരാശിയെ ഈ ഗ്രഹങ്ങളിൽ പുനഃസൃഷ്ടിക്കുക എന്നതാണ് ലാസറസിന്റെ പ്ലാൻ ബി.
പ്രൊ. ബ്രാൻഡിന്റെ ക്ഷണം സ്വീകരിച്ച്, തിരിച്ചു വരുമെന്ന് മർഫിനു വാക്കു കൊടുത്ത് കൂപ്പർ യാത്ര തിരിക്കുന്നു. ബ്രാൻഡിന്റെ മകളായ അമേലിയ, ശാസ്‌ത്രജ്ഞരായ റോമിലി, ഡോയൽ, റോബോട്ടുകളായ ടാർസ്, കെയ്സ് എന്നിവരോടൊപ്പം കൂപ്പറും ‘എൻഡുറൻസ്’ എന്ന ബഹിരാകാശ വാഹനത്തിൽ ബഹിരാകാശത്തെത്തുന്നു. തുടക്ക ഘട്ടത്തിൽ ശനി ഗ്രഹത്തിന്റെ അടുത്തെത്തിയ സംഘം ഒരു വിരദ്വാരം കാണാനിടയാകുന്നു. രണ്ടു ഗാലക്സികളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണു വിരദ്വാരം. ഇതിലൂടെ ഏതാണ്ട് പ്രകാശ വേഗത്തിൽ ‘റെന്ജർ’ എന്ന പ്രത്യേക പേടകത്തിലൂടെ സഞ്ചരിക്കാൻ പദ്ധതിയിടുന്ന സംഘത്തിന്റെ ആദ്യ ലക്‌ഷ്യം മില്ലർ ഗ്രഹം ആണ്. ഭീമൻ ബ്ലാക്ക്‌ ഹോൾ ആയ ഗാർഗാന്റ്വയുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടും ഗർഗാന്റുവ ചെലുത്തുന്ന വമ്പൻ ഗുരുത്വാകർഷണ ശക്തി കൊണ്ടും മില്ലെഴ്‌സ് പ്ലാനറ്റിൽ ഒരു മണിക്കൂർ തങ്ങിയാൽ അത് ഭൂമിയിലെ ഏഴു വർഷത്തിനു സമമാണ് എന്ന വസ്തുത കൂപ്പറും കൂട്ടരും മനസ്സിലാക്കുന്നു . മില്ലെഴ്‌സ് പ്ലാനറ്റിൽ എത്തുന്ന സംഘം സയന്റിസ്റ്റ് ലോറ മില്ലർ കണ്ടെത്തിയ വിവരങ്ങൾ ശേഖരിക്കുന്ന അവസരത്തിൽ ഒരു പടു കൂറ്റൻ തിരമാലയിൽപ്പെട്ടുലയുന്നു. തുടർന്ന് ഡോയൽ കൊല്ലപ്പെടുന്നു. ഏതാനും മണിക്കൂറുകൾ മാത്രം മില്ലെഴ്‌സ് പ്ലാനറ്റിൽ തങ്ങുകയും ആദ്യ ദൗത്യം പരാജയപ്പെട്ട് ഷട്ടിലിൽ തിരിച്ചെത്തുകയും ചെയ്ത കൂപ്പറും അമേലിയയും ഇരുപത്തിമൂന്നു വർഷം പിന്നിട്ടതായി എൻഡുറൻസിൽ തങ്ങിയ റോമിലിയിൽ നിന്നും മനസ്സിലാക്കുന്നു. ഇതേ സമയം അങ്ങ് ഭൂമിയിൽ കൂപ്പറിന്റെ മകൾ മർഫ് നാസയിലെ സയന്റിസ്റ്റ് ആയി സേവനം അനുഷ്ടിക്കുകയാണ്. പ്രൊ. ബ്രാൻഡിനു പൂർത്തിയാക്കാൻ കഴിയാത്ത സമവാക്യത്തിന് ഒരു പരിഹാരം കാണാൻ മർഫും ശ്രമിക്കുന്നു.
മില്ലെഴ്‌സ്‌ ദൗത്യം പരാജയപ്പെട്ട കൂപ്പറും കൂട്ടരും അടുത്തതായി ഏതു പ്ലാനെറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് എന്ന് ചർച്ച ചെയ്യുന്നു. ഇന്ധനത്തിന്റെ കുറവ് കാരണം മറ്റു രണ്ടു ഗ്രഹങ്ങളും സന്ദർശിക്കാൻ ടീമിന് കഴിയില്ല. എഡ്‌മണ്ട് തിരഞ്ഞെടുക്കാൻ അമേലിയ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും മാൻ പ്ലാനെറ്റിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അനുകൂലമായ സിഗ്നൽ കാരണം അങ്ങോട്ട്‌ യാത്ര തിരിക്കാൻ കൂപ്പരും റോമിലിയും നിർദ്ദേശിക്കുന്നു. മാൻ ഗ്രഹത്തിലെത്തുന്ന സംഘം ശിശിരനിദ്രാ അവസ്ഥയിൽ ആയ ഡോക്ടർ മാന്നിനെ കണ്ടെത്തുകയും അദ്ദേഹത്തെ സാധാരണ അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ മഞ്ഞു കട്ടകളും നദികളും മാത്രം കാണാൻ സാധിച്ച മാൻ ഗ്രഹം വാസയോഗ്യമായ സ്ഥലമാണെന്നും തന്റെ കയ്യിൽ ഇതിനോടനുബന്ധിച്ച ഡാറ്റ ഉണ്ടെന്നും ഡോക്ടർ മൻ സംഘത്തെ ബോധ്യപ്പെടുത്തുന്നു. ഈ സമയത്ത് മർഫ് ഭൂമിയിൽ നിന്നും അയച്ച ഒരു സന്ദേശം സംഘത്തെ ആകെ ഞെട്ടിക്കുന്നു. മരണശയ്യയിൽ കിടന്ന പ്രൊഫസർ ബ്രാൻഡ് അവസാനമായി പറഞ്ഞ കാര്യങ്ങളായിരുന്നു മർഫ് സംഘത്തിനു കൈ മാറിയത്. യഥാർത്ഥത്തിൽ ലാസറസ് ദൗത്യത്തിന്റെ ആദ്യ പടിയായ പ്ലാൻ എ ഒരിക്കലും പൂർത്തിയാക്കാൻ പറ്റില്ല എന്ന് ബ്രാൻഡിനു അറിയാമായിരുന്നു. അതു കൊണ്ട് പ്ലാൻ ബിയിൽ ഉറച്ചു നില്ക്കുക എന്നാണ് അദ്ദേഹം നടപ്പാക്കിയ രഹസ്യ അജണ്ട എന്നും മാൻ സംഘത്തെ അറിയിക്കുന്നു. അന്യ ഗ്രഹങ്ങളിലാണെങ്കിലും പര്യവേഷകരിലൂടെ മാനവരാശിയെ നിലനിർത്തുക എന്നൊരു ഉദ്ദേശ്യം മുൻനിർത്തിയാണ് പ്ലാൻ എ പ്രധാന ലക്ഷ്യം എന്ന വ്യാജേന ലാസറസ് മിഷൻ അദ്ദേഹം പ്ലാൻ ചെയ്തത്. പ്രൊഫസർ ബ്രാൻഡ്‌ വെളിവാക്കിയ രഹസ്യം കൂപ്പറെ ക്ഷുഭിതനാക്കുകയും അദ്ദേഹം നാട്ടിലേക്ക് തിരിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മാൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന വിവരങ്ങൾ ഡോക്ടർ കെട്ടി ചമച്ചതായിരുന്നു എന്നും ഡോക്ടർ മൻ തങ്ങളെയൊക്കെ ചതിക്കുകയായിരുന്നു എന്നും കൂപ്പർ അറിയാനിടയാകുന്നു. വർഷങ്ങളായി ഈ പ്ലാനെറ്റിൽ അകപ്പെട്ട തന്നെ രക്ഷിക്കാൻ ആരെയെങ്കിലും വരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്ടർ മൻ പ്ലാനെറ്റ് വാസ യോഗ്യമാണെന്നു കാണിക്കുന്ന രീതിയിൽ എൻഡുറൻസ് സംഘത്തിനു സിഗ്നൽ കൈ മാറിയത്. പ്ലാൻ ബി ആണ് ലാസറസ് ദൌത്യത്തിന്റെ യഥാർത്ഥ ദൗത്യം എന്നറിയാവുന്ന ഡോക്ടർ മൻ തന്റെ വ്യാജ ഡേറ്റ വിവരം വെളിവാകാതിരിക്കാൻ കൂപ്പറെ വക വരുത്താൻ ശ്രമിക്കുകയും റോമിലിയെ ബോംബ്‌ സ്ഫോടനമൊരുക്കി കൊല്ലുകയും ചെയ്യുന്നു. മന്നിന്റെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കൂപ്പർ അമേലിയയുമൊത്ത് റെയ്‌ഞ്ചറിൽ ഡോക്ടർ മന്നിനെ പിന്തുടരുന്നു. എൻഡുറൻസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഡോക്ടർ മൻ ഒരു വമ്പൻ പൊട്ടിത്തെറിയിൽ കൊല്ലപ്പെടുകയും അത് വഴി എൻഡുറൻസ് പേടകത്തിന്‌ വമ്പിച്ച കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. എൻഡുറൻസ് പേടകത്തിന്റെ നിയന്ത്രണം കൂപ്പർ വരുതിയിലാക്കിയെങ്കിലും പൊട്ടിത്തെറിയിൽ പേടകത്തിന്‌ സംഭവിച്ച കേടുപാടുകൾ കാരണം ഭൂമിയിലേക്കുള്ള മടക്ക യാത്ര അസാധ്യമായി തീർന്നു. ഇന്ധന കുറവ് കാരണം എഡ്മുണ്ട് ഗ്രഹത്തിലേക്കുള്ള യാത്രയും സാധ്യമല്ല എന്ന് അമേലിയ അനുമാനിക്കുന്നെങ്കിലും ഗർഗാന്റുവ ബ്ലാക്ക് ഹോളിന്റെ കടുത്ത ഗുരുത്വാകർഷണ ശക്തി വഴി റെയ്‌ഞ്ചറിനെ മാക്സിമം സ്പീഡിൽ എത്തിക്കാമെന്നും അത് വഴി എഡ്മുണ്ടിൽ എത്തിച്ചേരാമെന്നും കൂപ്പർ നിർദ്ദേശിക്കുന്നു. ഈ യാത്രക്കിടയിൽ ഭൂമിയിലെ 51 വർഷങ്ങൾ കഴിഞ്ഞു പോകുമെന്ന് കൂപ്പർ കണ്ടെത്തുന്നെങ്കിലും യാത്രയിൽ നിന്നും പിന്മാറാൻ അവർ തയ്യാറാകുന്നില്ല.
എഡ്‌മണ്ട്സിലേക്കുള്ള യാത്രക്കിടയിൽ റോമിലി മരിക്കുന്നതിനു തൊട്ടു മുമ്പ് പ്ലാൻ ചെയ്തത് പ്രകാരം ബ്ലാക്ക്‌ ഹോളിൽ നിന്നും ക്വാണ്ടം ഡാറ്റ കണ്ടെത്തുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാനായി ടാർസ് റോബോട്ടിനെ ഗർഗാന്റുവയുടെ അഗാധതയിലേക്കയക്കുന്നു . തൊട്ടു പിന്നാലെ അമേലിയയുടെ എതിർപ്പ് വക വയ്ക്കാതെ എൻഡുറൻസിൽ നിന്നും വേർപെട്ടു കൂപ്പറും റെയ്‌ഞ്ചറിൽ ബ്ലാക്ക് ഹോളിന്റെ അഗാധതയിലേക്ക്‌ കൂപ്പു കുത്തി. ബ്ലാക്ക്‌ ഹോളിലെ അതിതീവ്രമായ ഗുരുത്വാകർഷണ ശക്തി കാരണം റെയ്‌ഞ്ചറിൽ നിന്നും വേർപെട്ടു കൂപ്പർ ഒരു പഞ്ചമാന സ്പേസിൽ എത്തി ചേരുന്നു. ഈ സ്ഥലത്ത് സമയം എന്നത് ഒരു മാനം ആയി കൂപ്പർക്ക് അനുഭവപ്പെടുന്നു. യഥാർത്ഥത്തിൽ മർഫ് കുട്ടിയായിരിക്കുമ്പോൾ തന്റെ മുറിയിലെ അലമാറക്കു പുറകിലായി പ്രേതം എന്ന് മർഫ് തെറ്റിദ്ധരിച്ച ആൾ, അത് കൂപ്പർ തന്നെയായിരുന്നു എന്ന സത്യം അവിടെ വെളിവാകുന്നു. പ‍ഞ്ചമാന തലത്തിൽ നിന്നും ഗുരുത്വത്തിന്റെ സഹായത്തോടെ കൂപ്പർ മർഫുമായി ആശയ വിനിമയം നടത്തുകയായിരുന്നു. ഈ ഗ്രാവിറ്റിയാണ് മർഫിന്റെ ഷെല്ഫ് പിടിച്ചു കുലുക്കിയതും പുസ്തകങ്ങൾ താഴെ വീഴ്ത്തിയതുമൊക്കെ. ടാർസ് ബ്ലാക്ക് ഹോളിൽ നിന്നും വീണ്ടെടുത്ത ക്വാണ്ടം ഡാറ്റ കൂപ്പർ മോർസ് കോഡ് ആയി മർഫിന്റെ ബുക്ക്‌ ഷെല്ഫിനു മുകളിൽ വച്ച വാച്ചിൽ നിക്ഷേപിക്കുന്നു. വർഷങ്ങൾക്ക് ശേഷം മർഫ് ഈ വാച്ചിലെ കോഡ്‌ കണ്ടെത്തുകയും പ്രൊഫസർ ബ്രാൻഡിനു കഴിയാത്ത ഗ്രാവിറ്റി സമവാക്യം പൂർത്തിയാക്കുകയും പ്ലാൻ എ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു. ക്വാണ്ടം ഡാറ്റ പൂർണമായും അയച്ചു കഴിഞ്ഞതിനു ശേഷം five dimensional space ഇല്ലാതാകുകയും കൂപ്പർ മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്യുന്നു. കണ്ണ് തുറന്ന കൂപ്പറിന് ഭൂമിയിൽ നിന്നും പ്ലാൻ എ യുടെ ഭാഗമായി സ്പെസിലേക്ക് പുറപ്പെട്ട “കൂപ്പർ സ്റ്റെഷൻ “എന്ന പേടകത്തിലാണ് താനെന്നു മനസ്സിലാകുന്നു. അവിടെ വച്ച് കൂപ്പർ മർഫിനെ കാണുന്നു. മർഫിനിപ്പോൾ ഏതാണ്ട് നൂറു വയസ്സിനടുത്ത് പ്രായമുണ്ട്. മരണശയ്യയിൽ കിടക്കുന്ന മർഫ് കൂപ്പറോട് തന്നെ വിട്ടു പോകണമെന്നും അമേലിയയെ പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. അമേലിയ ആകട്ടെ പ്ലാൻ ബി വിജയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇപ്പോൾ എഡ്‌മണ്ട് ഗ്രഹത്തിൽ എത്തി ചേർന്നിരിക്കുകയാണ്. അമേലിയയെ തേടി കൂപ്പർ എഡ്‌മണ്ട് ഗ്രഹത്തിലേക്ക്‌ യാത്ര ആരംഭിക്കുന്ന ഘട്ടത്തിൽ ചിത്രത്തിന് തിരശീല വീഴുന്നു.

ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി


1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾ മറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നത്. ക്യൂബയിൽ ഇത് ഒക്ടോബർ സംഘർഷം എന്നും അറിയപ്പെടുന്നു. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെ മുഖ്യസംഘർഷങ്ങളിലൊന്നായിരുന്നു മിസൈൽ പ്രതിസന്ധി. ശീതസമരം എന്നത്തെക്കാളുമധികമായി ഒരു ആണവയുദ്ധത്തിന്റെ അടുത്തെത്തിയത് ഈ അവസരത്തിലാണ്

1958 ൽ ക്യൂബൻ വിപ്ലവത്തിലൂടെ ബാറ്റിസ്തയെ പുറത്താക്കി ഫിദൽ കാസ്ട്രോ ക്യൂബയുടെ തലവനായി അധികാരമേറ്റു . അതോടെ ക്യൂബ റഷ്യയുമായി സാമ്ബത്തികമായും സൈനികമായും കൂടുതല്‍ അടുത്തു ഇത് അമേരിക്കയെ കുറച്ചൊന്നുല്ല അസ്വസ്ഥരാക്കിയത്. ലാറ്റിനമേരിക്കയിലെ തങ്ങളുടെ മേധാവിത്വം തകർന്നപോയേക്കുമോയെന്ന് അമേരിക്ക ഭയപ്പെട്ടു. അമേരിക്കയുടെ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി കാസ്ട്രോയെ പുറത്താക്കാനുള്ള പദ്ധതികൾ തയ്യാറാക്കിതുടങ്ങി.ഇതിന്റെഭാഗമായി ക്യൂബയിൽ നിന്നും പുറത്തുപോയി അമേരിക്കയിൽ താമസമാക്കിയിരുന്ന വിമതരേയും ചില അധോലോകസംഘടനകളേയും സി.ഐ.എ പരിശീലിപ്പിച്ചു.1961 ൽ ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്ന സൈനീക നീക്കത്തിലൂടെ കാസ്ട്രോയെ പുറത്താക്കാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ക്യൂബയുടെ നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് വ്യക്തമാക്കി.

ഇരുപക്ഷത്തുനിന്നുമുള്ള പ്രകോപനപരമായ അനേകം രാഷ്ട്രീയനീക്കങ്ങൾക്കും കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാനായി അമേരിക്ക സംഘടിപ്പിച്ച "ബേ ഓഫ് പിഗ്സ്‌ ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻ ആക്രമണങ്ങളെ തടയാനായി ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962 മേയ് മാസത്തിൽ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ച്ചേവ് കാസ്ട്രോയുടെ പരിഗണനക്കു വച്ചു. ക്യൂബക്കെതിരേയുള്ള അമേരിക്കൻ ആക്രമണം തടയുക എന്നതായിരുന്നു പ്രധാനമായി പറഞ്ഞിരുന്നതെങ്കിലും അമേരിക്കയുടെ സുപ്രധാന നഗരങ്ങളിലേക്കു ലക്ഷ്യം വെക്കാവുന്ന ദൂരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കുക എന്നതായിരുന്നു റഷ്യയുടെ പ്രധാന അജണ്ട.

ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാവുന്ന തരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ റഷ്യക്കു മാർഗ്ഗങ്ങളില്ലായിരുന്നു. റഷ്യയിൽ നിലവിൽ സ്ഥാപിച്ചിരുന്ന മിസ്സൈലുകൾ അലാസ്ക നഗരത്തെ തകർക്കുമായിരുന്നെങ്കിലും, അമേരിക്കയുടെ മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരാനുള്ള കഴിവ് അത്തരം മിസ്സൈലുകൾ കൈവരിച്ചിരുന്നില്ല. എന്നാൽ ക്യൂബൻ തീരങ്ങളിൽ സ്ഥാപിക്കുന്ന മിസ്സൈലുകൾ അമേരിക്കയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും കൃത്യമായി അയക്കുവാൻ കഴിയും എന്നുള്ള കാരണത്താലാണ് ക്യൂബയിൽ ഈ മിസ്സൈൽ വിന്യാസം നടത്താൻ റഷ്യയെ പ്രേരിപ്പിച്ചത്

1962 ൽ റഷ്യയുടെ സുപ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക തുർക്കിയുടേയും, ഇറ്റലിയുടേയും തീരങ്ങളിൽ ജൂപ്പിറ്റർ എന്ന ആണവമിസ്സൈലുകൾ സ്ഥാപിച്ചിരുന്നു.ഈ ആണവഭീഷണിക്കു പകരം എന്ന നിലയിൽ കൂടിയാണ് ക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ ക്രൂഷ്ചേവ് തീരുമാനിച്ചത്. ഇതു കൂടാതെ അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച് കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ശീതയുദ്ധത്തിന്റെ പ്രധാന ഭാഗമായി റഷ്യ കണ്ടിരുന്നത് പാശ്ചാത്യ ജർമ്മനിയായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ ജർമ്മനിയിലുള്ള യൂറോപ്യൻ ആധിപത്യം കിഴക്കൻ ജർമ്മനിക്ക് ഒരു ഭീഷണിയായേക്കുമെന്നും ക്രൂഷ്ചേവ് കരുതിയിരുന്നു.

ജൂലൈ മാസത്തിൽ ക്രൂഷ്ചേവും കാസ്ട്രോയുമായി നടന്ന രഹസ്യകൂടിക്കാഴ്ചയിൽ, ക്യൂബയിൽ മിസൈൽ താവളങ്ങൾ നിർമ്മിക്കാൻ തീരുമാനമാവുകയും താമസിയാതെ നിർമ്മാണം തുടങ്ങുകയും ചെയ്തു. 1962 ജൂലൈ-സെപ്തംബർ കാലത്തേക്ക് 40000 ഓളം വരുന്ന റഷ്യൻ സൈനികർ ഓപ്പറേഷൻ അനാദിർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്കു വേണ്ടി സജ്ജരായി. വളരെ രഹസ്യമായാണ് ഈ സായുധ സേനയെ റഷ്യ ക്യൂബൻ തീരങ്ങളിൽ ഇറക്കിയത്. ആർമി ജനറൽ ഇസ്സ പ്ലിയേവ് ആയിരുന്നു ഈ സംഘത്തെ നയിച്ചിരുന്നത്

1962 ആഗസ്റ്റ് മാസത്തിൽ ക്യൂബയിൽ നടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ക്യൂബയിൽ കണ്ട റഷ്യൻ നിർമ്മിത മിഗ്-21 വിമാനങ്ങളും, ചില ബോംബർ വിമാനങ്ങളും അമേരിക്കയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടി. 1962 ഒക്ടോബർ 14-ആം തിയതി ചാര ദൗത്യവുമായി ക്യൂബക്കു മേൽ പറന്നു കൊണ്ടിരുന്ന യു-2 വിമാനത്തിലെ വൈമാനികനായ ഹൈസർക്ക കിട്ടിയ ചില ചിത്രങ്ങളില്‍ മിസൈല്‍ തറകള്‍ വക്തമായിരുന്നു

ഒക്ടോബർ 14 രാവിലെ 7.43 നാണ് ഈ സുപ്രധാന ചിത്രങ്ങൾ യു-2 വിമാനത്തിന്റെ ക്യാമറകളിൽ പതിഞ്ഞത്. എ മിൽക്ക് റൺ എന്നാണ് ഈ ദൗത്യത്തെ ഹൈസർ പിന്നീട് വിശേഷിപ്പിച്ചത്. അന്നേ ദിവസം തന്നെ ഫിലിമുകൾ സി.ഐ.എയുടെ ഫോട്ടോഗ്രാഫിക് ഇന്റർപ്രെട്ടേഷൻ സെന്ററിലേക്ക കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി അയച്ചു. എസ്.എസ്-4 മിസ്സൈലുകളുടെ ബാറ്ററികളുടേയും, II-28 ബോംബറുകളുടേയും ചിത്രങ്ങളായിരുന്നു അവ. സാൻ ക്രിസ്റ്റോബാനിൽ നിന്നും, സാൻ ജൂലിയാനിൽ നിന്നുമാണ് യഥാക്രമം അമേരിക്കക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്. തുർക്കിയിലും, ഇറ്റലിയിലും അമേരിക്ക സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായിരിക്കാം ക്യൂബയിൽ റഷ്യ പണിതുകൊണ്ടിരിക്കുന്ന ഈ മിസ്സൈൽ തറകളെന്ന് സി.ഐ.എ മേധാവിയായിരുന്ന ജോൺ.മക്ഓൺ സംശയിച്ചു. ഒക്ടോബർ 15-ന് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി.

ഭരണനേതൃത്വവുമായി കൂടിയാലോചിച്ചശേഷം കെന്നഡി ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയെ ആക്രമിക്കുവാൻ അമേരിക്കക്കു ഉദ്ദേശമില്ലായിരുന്നു, മാത്രവുമല്ല ഒരു ഉപരോധം ഒരിക്കലും റഷ്യയെ പ്രകോപിതരാക്കിയേക്കില്ല എന്നും കെന്നഡി ഭരണകൂടം കരുതിയിരുന്നു. ഒക്ടോബർ 22 ന് വൈകുന്നേരം ദേശീയ ടെലിവിഷനിലൂടെ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെക്കുറിച്ച് കെന്നഡി രാഷ്ട്രത്തെ അറിയിച്ചു.ഈ സംപ്രേഷണം കഴിഞ്ഞ് വൈകാതെ തന്നെ യു.എസ്.എസ് ന്യൂപോർട്ട് ന്യൂസ് എന്ന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഒരു വ്യൂഹം ക്യൂബയുടെ തീരത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കൻ നിലപാടിനോടാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ഉപരോധം ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിക്കുമെന്ന്റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് കെന്നഡിക്കയച്ച് ഒരു ടെലിഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പു നൽകുകയുണ്ടായി. ക്യൂബയ്ക്കെതിരെ നാവിക, വ്യോമാക്രമണങ്ങൾ തുടങ്ങുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ഒടുവിൽ നാവിക ഉപരോധം ഏർപ്പെടുത്താനാണ് കെന്നഡി ഭരണകൂടം തീരുമാനിച്ചത്. നിയമപരവും മറ്റുമായ പരിഗണനകൾ വച്ചുള്ള സംസർഗ്ഗവിലക്ക് (quarantine) മാത്രമാണ് അതെന്ന വിശദീകരണവും ഉണ്ടായി.

ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കയില്ലെന്നും, നിർമ്മാണം പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതയോ ആയ എല്ലാ മിസൈൽ താവളങ്ങളും പൊളിച്ചുമാറ്റണമെന്നും ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾക്ക് സോവിയറ്റു നേതൃത്വം വഴങ്ങുമെന്നതിൽ നേരിയ പ്രതീക്ഷ മാത്രമുണ്ടായിരുന്ന കെന്നഡി ഭരണം യുദ്ധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു.

ദേശാന്തരമേഖലയിൽ സമുദ്രാകാശങ്ങളിലൂടെയുള്ള ന്യായമായ യാത്രാവകാശത്തിന്റെ തടയൽ മനുഷ്യരാശിയെ ആണവയുദ്ധത്തിന്റെ വിളുമ്പിലെത്തിക്കുന്ന ആക്രമണനടപടിയാണെന്ന്, ഒക്ടോബർ 24-ന് കെന്നഡിക്കെഴുതിയ കത്തിൽ ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. എങ്കിലും രഹസ്യമായുള്ള പിൻപുറചർച്ചകളിൽ ഇരുവരും പ്രതിസന്ധിക്കു പരിഹാരം അന്വേഷിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ, സോവിയറ്റു കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ മുന്നറിയിപ്പിനു ശേഷം നിറയൊഴിക്കാൻ അമേരിക്കൻ നാവികസേനക്കു നിർദ്ദേശം നൽകപ്പെട്ടു. ഒക്ടോബർ 27-ന് സോവിയറ്റ് മിസൈൽ സംഘം ഒരു അമേരിക്കൻ യു-2 വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു. എങ്കിലും ഇരുപക്ഷവും ചർച്ചകൾ തുടർന്നു.

1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ സ്ഥാപിച്ചിരുന്ന എല്ലാ ആക്രമണായുധങ്ങളും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നീക്കി റഷ്യയിലേക്കു കൊണ്ടു പോകാൻ സോവിയറ്റു യൂണിയനും ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും സമ്മതിച്ചു

ലോകത്തിനെ ആണവയുദ്ധത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ 13 ദിവസങ്ങള്‍ക്ക് ശേഷം ക്യൂബന്‍ മിസൈല്‍ പ്രതിസന്ദി രമ്യമായി അവസാനിചു .

ഇരുകക്ഷികളും പിന്‍മാറിയെങ്കിലും നേട്ടം അവകാശപ്പെടാന്‍ കഴിഞതു സോവിയേറ്റ് യൂണിയനായിരുന്നു . കാരണം സോവിയേറ്റ് യൂണിയനെ ലക്ഷ്യംവെചു ഇറ്റലിയിലും , തുര്ക്കിയിലും സ്ഥാപിച്ചിരുന്ന ജൂപ്പിറ്റര്‍ മിസേല്‍ വ്യൂഹവും അമേരിക്കക്കു് ഒത്തുതീര്‍പ്പിന്റെ ഫലമായി പിന്‍വലിക്കേണ്ടിവന്നു 

We are hiring nurses towards the perm jobs across United Kingdom and Ireland

We are hiring nurses towards the perm jobs across United Kingdom and Ireland

Posted by GULFWalkin on 27-06-2018
This Job will become expired on 2018-07-27


Working Location : UK
Employment Type :  Full-Time
A big shout to nursing professionals
Email: sadhana@rajabmanpower.com
Nursing vacancy exist in NHS Trust Hospitals in UK, HSE Hospitals in Ireland, Care Homes in UK an and private hospital in Ireland.
Free recruitment and attractive package and benefits
Send your CV and IELTS / OET details in order to assist you better.
Consultancy: Rajab Manpower Consultants, Mumbai / Calicut

Urgent Recruitment for Dubai – MEP / Fire Fighting Jobs

Urgent Recruitment for Dubai – MEP / Fire Fighting Jobs

Posted by GULFWalkin on 27-06-2018
This Job will become expired on 2018-07-07

Working Location : Dubai
Employment Type :  Full-Time
Client Interview on 6th July 2018 @ Chennai
Vacancies
  1. Fire Alarm Technician
  2. Fire Fighting Technician
  3. Low Voltage System Technician
  4. Fire Pumps & Sprinkler System Technician
  5. Plumber – Fire Fighting Experience
  6. Pipe Fitter
Consultancy: ASMACS Chennai

URGENTLY REQUIRED FOR SAUDI SHIPYARD COMPANY IN SAUDI ARABIA. CLIENT INTERVIEW SHORTLY.

URGENTLY REQUIRED FOR SAUDI SHIPYARD COMPANY IN SAUDI ARABIA. CLIENT INTERVIEW SHORTLY.

Posted by R S International on 27-06-2018
This Job will become expired on 2018-07-15

ഭാസ്കരാചാര്യൻ


ഭാരതീയ ഗണിതചിന്തകരിൽ പ്രമുഖനാണ് ഭാസ്കരാചാര്യൻ. പ്രശസ്തനായ ഒരുജ്യോതിശാസ്ത്രജ്ഞനും കൂടി ആണദ്ദേഹം. ഗണിത ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഉപമാസമ്പുഷ്ടങ്ങളായ കവിതാശകലങ്ങൾ ചേർത്തതുവഴി പുതിയൊരു പാത വെട്ടിത്തെളിച്ച മഹാനാണദ്ദേഹം. കാളിദാസന്റെ കവിത്വമുള്ള ശാസ്ത്രജ്ഞൻ എന്നാണ് ഭാസ്കരാചാര്യൻ അറിയപ്പെടുന്നത്. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യ രണ്ടാമത് വിക്ഷേപിച്ച് കൃത്രിമോപഗ്രഹത്തിന് ഭാസ്കര എന്നാണ് പേര് നൽകിയിരിക്കുന്നത്
-----------
ജീവിതരേഖ
----------
സ്വന്തം പുസ്തകമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയുകയുള്ളു. ക്രി.ശേ 1114-ൽ ആണ് ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ് തന്റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച് ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ് പൊതുവേ കരുതുന്നത്. ഭാസ്കരാചാര്യന്റെ കൃതികൾക്ക് കേരളത്തിലുണ്ടായിരുന്ന വമ്പിച്ച പ്രചാരവും ഈ വിശ്വാസത്തിനു ശക്തി പകരുന്നു. 'ഗാണ്ഡില്യ ഗോത്രക്കാരനാണ്' താനെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു
------------
കൃതികൾ
-----------
മഹാഭാസ്കരീയം, ലഘുഭാസ്കരീയം, ആര്യഭടീയഭാഷ്യം, സിദ്ധാന്തശിരോമണി,കരണകുതൂഹലം തുടങ്ങിയവയാണ് ഭാസ്കരാചാര്യന്റെ പ്രധാന കൃതികൾ.
മഹാഭാസ്കരീയം ആര്യഭടന്റെ ആര്യഭടീയത്തിലെ മൂന്നാദ്ധ്യായങ്ങളുടെ വിസ്തരിച്ചുള്ള വ്യാഖ്യാനമാണ്. ലഘുഭാസ്കരീയമാകട്ടെ മഹാഭാസ്കരീയത്തിന്റെ സംക്ഷിപ്തരൂപവും. വ്യാഖ്യാനങ്ങളാണെങ്കിലും സമ്പൂർണ്ണ കൃതികളുടെ നിലയും വിലയും ഈ പുസ്തകങ്ങൾക്കുണ്ട്. വളരെ ലളിതമാണ് പ്രതിപാദനരീതി.ഖഗോളശാസ്ത്രത്തിൽ ആര്യഭടന്റെ ആശയങ്ങളെ വികസിപ്പിക്കുകയാണിവയിൽ ചെയ്തിരിക്കുന്നത്. ആര്യഭടീയഭാഷ്യമാകട്ടെ ആര്യഭടീയത്തിന്റെ സമ്പൂർണ്ണ വ്യാഖ്യാനവും.
കരണകുതൂഹലം ഗ്രഹചലനങ്ങളെ ആണ് പ്രധാനമായും പഠിക്കുന്നത്. തന്റെ അറുപത്തൊമ്പതാം വയസിലാണ് കരണകുതൂഹലം രചിച്ചിരിക്കുന്നത് എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സിദ്ധാന്തശിരോമണിയിലെ ആദ്യഖണ്ഡങ്ങളായ ലീലാവതിയിലും ബീജഗണിതത്തിലുംഅന്നുവരെ വികസിച്ചിട്ടുള്ള ഗണിതവിജ്ഞാനം മുഴുവൻ ക്രോഡീകരിച്ചിരിക്കുന്നതായി കാണാം. മറ്റൊരദ്ധ്യായമായ ഗോളാദ്ധ്യായത്തിൽ ഗോളതലക്ഷേത്രഗണിതവും ഗ്രഹഗണിതസിദ്ധാന്തങ്ങളും പഠനവിധേയമാക്കുന്നു. ഗോളാദ്ധ്യായത്തിലെ പലപഠനങ്ങൾക്കും ലിയനാർഡോ ഡാവിഞ്ചിയുടെ കണ്ടെത്തലുകളുമായി സാദൃശ്യമുണ്ട്
---------
ലീലാവതി
---------
ഭാസ്കരാചാര്യന്റെ ഏറ്റവും പ്രശസ്തമായ നിരീക്ഷണങ്ങൾ ലീലാവതിയിലാണ്. ലീലാവതിയിൽ എട്ടുതരം ഗണിതക്രിയകളെ പരാമർശിക്കുന്നു. പരികർമ്മാഷ്ടകം എന്നാണ് ആ ഭാഗത്തിന്റെ പേര്. അക്ബറുടെ ഭരണകാലത്ത് ലീലാവതി പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ലീലാവതി എന്ന സുന്ദരിക്ക് ഗണിതവിജ്ഞാനം പകർന്നു കൊടുക്കുന്നു എന്ന മട്ടിലാണ് ലേഖനരീതി. ലീലാവതിയുടെ അംഗലാവണ്യം പോലും ഗണിതരൂപത്തിൽ വർണ്ണിക്കാൻ ഭാസ്കരാചാര്യൻ ശ്രദ്ധിച്ചിരുന്നു. ശാസ്ത്രമൂല്യങ്ങൾക്കു പുറമേ കലാമൂല്യവും തുളുമ്പുന്നവയാണ് ലീലാവതിയിലെ ശ്ലോകങ്ങളോരോന്നും. ഗഹനങ്ങളായ ശാസ്ത്രസത്യങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ച് ലളിതമാക്കാനാണ് ഭാസ്കരാചാര്യർ ശ്രമിച്ചത്.
ലീലാവതിയിലെ ആശയങ്ങളുടെ ഉദാഹരണം: ഒരു പൊയ്കയിൽ കുറെ അരയന്നങ്ങളുണ്ട്. അവയുടെ വർഗ്ഗമൂലത്തിന്റെ പകുതിയുടെ ഏഴുമടങ്ങ് തീരത്ത് കുണുങ്ങി നടക്കുന്നു. രണ്ട് അരയന്നങ്ങൾ പ്രണയബദ്ധരായി സമീപത്തുണ്ട്, ആകെ എത്ര അരയന്നങ്ങളുണ്ട്? ദ്വിമാന സമീകരണം നിർദ്ധാരണം ചെയ്യാനുള്ള പ്രശ്നമാണിത്.
ഭാസ്കരാചാര്യന്റെ വ്യാഖ്യാതാക്കൾ
ഭാസ്കരവ്യാഖ്യാനങ്ങളിൽ നാരായണ പണ്ഡിതൻ ലീലാവതിയെ ഉപജീവിച്ച് എഴുതിയഗണിതകൗമുദിയാണ് ഏറ്റവും പ്രധാനം. കേരളീയരായ ഗോവിന്ദസ്വാമിയും,ശങ്കരനാരായണനും ഭാസ്കരഗ്രന്ഥങ്ങളുടെ പ്രധാന വ്യാഖ്യാതാക്കളാണ്. ഇന്നും പ്രസക്തിനഷ്ടപ്പെടാത്ത ഗണിതഗ്രന്ഥങ്ങളായ അവയെ പുതുതായി പഠിക്കുന്നവർ ഏറെയുണ്ട്.
-------------
സംഭാവനകൾ
------------
ഏതൊരു സംഖ്യയേയും പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തതയാണെന്നും. അനന്തസംഖ്യയെ ഏതു തരത്തിൽ ഗണിച്ചാലും ഫലം അനന്തത തന്നെയായിരിക്കും എന്നും ഭാസ്കരൻ പഠിപ്പിച്ചു

ഇമ്ഹോട്ടപ്പ് ഇന്റെ മാസ്റ്റർ പീസ് -പുരാതന ഈജിപ്തിലെ സ്റ്റെപ്പ് പിരമിഡ്




മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ബഹുമുഖ പ്രതിഭ കളിൽ ഒരാളാണ് ഇമ്ഹോട്ടപ്പ് ഇദ്ദേഹം ജീവിച്ചിരുന്നത് ഇന്നേക് നാലായിരത്തി അറുനൂറിലധികം വര്ഷം മുൻപ് ഈജിപ്തിലായിരുന്നു ..പുരാതന രാജവംശത്തിലെ മൂന്നാം ഉപവംശത്തിലെ രാജാവായിരുന്ന ജോസെറിന്റെ മന്ത്രിമുഖ്യനായിരുന്നു ഇമ്ഹോട്ടപ്പ് .പ്രജാവത്സലനും മാതൃകാ ഭരണാധികാരിയുമായിരുന്ന ജോസെറിന്റെ (DJOSER)കാലത്തു തന്നെയാണ് മഹാ പ്രതിഭയായ ഇമ്ഹോട്ടപ്പ്ജീവിച്ചിരുന്നത് എന്നത് ഒരു പക്ഷെ കാലത്തിനെ കനിവ് ആയിരുന്നിരിക്കണം .
.
ഈജിപ്തിലെ പുരാതന രാജ വംശത്തിനെ(OLD KINGDOM) സമയത്താണ് ഭൂമിയിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള ഒരു രാജ്യവും ഭരണക്രമവും ഉദയം ചെയ്യുന്നത് .പുരാതന രാജവംശം ഭരിച്ചിരുന്ന ഈജിപ്തിനെ ഭൂമിയിലെ ആദ്യത്തെ സ്വതന്ത്ര പരമാധികാര രാജ്യം(SOVERIGN INDEPENDENT STATE) എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു . അക്കാലത്തെ ഈജിപ്തിന് നിയതമായാ ഭൂപ്രദേശവും ,വ്യക്തമായ ഭരണ സംവിധാനങ്ങളും .സുവ്യക്തമായ ഒരു നിയമ സംഹിതയുമുണ്ടായിരുന്നു പ്രജാക്ഷേമ തല്പരനായ ജോസെർ രാജാവിന്റെ കാലത് ഈജിപ്ത് ഒരു ക്ഷേമ രാഷ്ട്രം എന്ന നിലയിലേക്ക് തന്നെ ഉയർന്നിരുന്നു .ആ കാലഘട്ടത്തിലാണ് ഇമ്ഹോട്ടപ്പ് എന്ന ബഹുമുഖ പ്രതിഭ ജീവിച്ചിരുന്നത്.
ഇമ്ഹോട്ടപ്പ് സാധാരണക്കാരിൽനിന്നും ഉയർന്നുവന്ന ഒരു വ്യക്തിയായിരുന്നു എന്ന് അക്കാലത്തെ പുരാതന ലിഖിതങ്ങൾ വ്യക്തമാക്കുന്നു അദ്ദേഹത്തെ മഹാനായ വാസ്തു ശില്പി ,മഹാനായ മന്ത്രി ,മഹാനായ മരപ്പണിക്കാരൻ ,മഹാനായ ഭിഷഗ്വരൻ ,രാജ കൊട്ടാരത്തിലെ രണ്ടാംസ്ഥാനക്കാരൻ ഇങ്ങനെയൊക്കെയാണ് ഈജിപ്ഷ്യൻ ലിഖിതങ്ങൾ വിശേഷിപ്പിക്കുന്നത് .
ഒരു ഭരണാധികാരിയും വാസ്തുവിദ്യ വിദഗ്ധനും എന്ന നിലയിലായിരുന്നു എംഹോടെപ് ഏറ്റവും തിളങ്ങിയത് .ജോസെർ രാജാവിന്റെ കാലത്തു ഈജിപ്തിൽ നിലനിന്ന ശാന്തിയുടെയും സമൃദ്ധിയും ഇമ്ഹോട്ടപ്പ് എന്ന മന്ത്രി മുഖ്യന്റെ കൂടി പ്രയത്നം കൊണ്ടാകാനാണ് സാധ്യത .മനുഷ്യകുലത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഒരു സമൂഹം കെട്ടുറപ്പോടെ ഒരു ക്ഷാമത്തെ നേരിട്ടതിലും എംഹോടെപ് ഇന്റെ ഭരണചാതുര്യം ദർശിക്കാം .വരൾച്ചയെ മുന്നില്കണ്ടുകൊണ്ടു അദ്ദേഹം ഈജിപ്തിൽ ധാന്യ സംഭരണം നടത്തിയതായി തെളിവുകളുണ്ട് .
മനുഷ്യകുലം ആദ്യമായി കല്ലിൽ നിർമിച്ച ബ്രിഹത്തായ നിര്മിതിയാണ് ഈജിപ്തിലെ സക്കാരയിലെ സ്റ്റെപ് പിരമിഡ് . ഈജിപ്തിൽ നിർമിച്ച ആദ്യത്തെ പിരമിഡും ഇത് തന്നെ .അതിനു മുൻപ് ഈജിപ്ഷ്യൻ ജനത ''മസ്തബകൾ'' (MASTABA)എന്നറിയപ്പെട്ടിരുന്ന ,.ഇഷ്ടികകൾ കൊണ്ട് തീർത്ത ,സ്മാരക മന്ദിരങ്ങളാണ് നിർമിച്ചിരുന്നത് . ഇമ്ഹോട്ട പ്പിലെ പ്രതിഭ മൺകട്ടകൾക്കു പകരം കല്ലിനെ വലിയ ബ്ലോക്കുകൾ കൊണ്ട് നിർമാണം നടത്തി .സമചതുരാകൃതിയിലെ മസ്താബ കൽ ഒന്നിന് മീതെ ഒന്നായി വിന്യസിച്ചു ലോകത്തിലെ ആദ്യത്തെ കല്ലിൽ തീർത്ത സ്മാരക മന്ദിരം തീർക്കാൻ ഇമ്ഹൊറ്റെപ്പിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിർമിച്ച സ്റ്റെപ് പിരമിഡ് (STEP PYRAMID)ഇന്നും തലയുയർത്തി നില്കുന്നു .സ്റ്റെപ് പിരമിഡിനുള്ളിൽ അതി സങ്കീർണമായ ഇടനാഴികളും മുറികളും തീർക്കാനും എംഹോടെപ് ഇന് സാധിച്ചു
വൈദ്യ ശാസ്ത്രത്തിലും ഇമ്ഹൊറ്റെപ് കാര്യമായ സംഭാവനകൾ നൽകി എന്നൊരു വാദമുണ്ട് .എന്നാൽ ഇക്കാര്യത്തിൽ ചില ചരിത്ര കാരന്മാരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്
ഈജിപ്തിലെ സക്കാരയിൽ (SAQQARA) എംഹോടെപ് സ്വന്തം ശവകുടീരം തീർത്തുവെന്നും അദ്ദേഹത്തിന്റെ മമ്മി ഇപ്പഴും അവിടെയുണ്ടെന്നുമാണ് വിശ്വാസം ,ഇതുവരെ അത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല, .മരണ ശേഷം എംഹോടെപ് ഇനെ ഈജിപ്ഷ്യൻ ജനത ദേവപദവിയിലേക്കുയർത്തി .ദേവപദവിയിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ സാധാരണക്കാരനും അദ്ദേഹമായിരുന്നു .അതുവരെ മഹാന്മാരായ ഈജിപ്ഷ്യൻ രാജാക്കന്മാർ മാത്രമേ അങ്ങിനെ ഉയർത്തി പെട്ടിരുന്നുള്ളു .രണ്ടു സഹസ്രാബ്ദങ്ങൾക്കു ശേഷം ഈജിപ്തിലെത്തിയ ഗ്രീക്കുകാരും ഇമ്ഹൊറ്റെപ് ഇനെ ദേവനായി തന്നെ ആരാധിച്ചു .രോഗബാധയകറ്റാൻ ശക്തിയുള്ള ദേവതാ സങ്കല്പമായി ഇമ്ഹൊറ്റെപ് ഇനെ അവർ വാഴ്ത്തി.
.
സ്റ്റെപ് പിരമിഡ്
---
. അതി പുരാതന ഈജിപ്ഷ്യൻ ജനത അവരുടെ രാജാക്കന്മാരെ അടകക്ക് ചെയ്തിരുന്നത് മസ്തഭാകൾ എന്നറിയപ്പെട്ടിരുന്ന ചതുരാകൃതിയിലുള്ള മണ്കട്ടകളാൽ നിർമിതമായ ശവകുടീരങ്ങളിലായിരുന്നു .മാസ്റ്റബകളിൽ നിന്നും പരിണമിച്ചാണ് സ്റ്റെപ് പിരമിഡ് ഉദയം ചെയ്തത് എന്ന് പറയാം .ആറു മസ്തബകൾ ഒന്നിന് മുകളിൽ ഒന്നായി ചേർത്തുവച്ചാണ് സ്റ്റെപ് പിരമിഡിന്റെ നിർമിതി .മാസ്റ്റബകളിൽ നിർമാണ വസ്തു .സാധാരണ മൺകട്ടകളാണ് സ്റ്റെപ് പിരമിസൈൽ ആകട്ടെ നിർമാണ വസ്തു ലൈയിം സ്റ്റോൺ ആണ്. മനുഷ്യൻ കല്ലിൽ നിർമിച്ച ആദ്യകാല വൻ നിര്മിതികളിൽ ഒന്നാണ് സ്റ്റെപ് പിരമിഡ് . അറുപത്തി രണ്ടു മീറ്ററായിരുന്നു സ്റ്റെപ് പിരമിഡിന്റെ ഉയരം പ്രതല വിസ്തീർണം പതിമൂവായിരം ചതുരശ്ര മീറ്ററിനേക്കാൾ അധികം .ഗ്രൗണ്ട് പ്ലാൻ ദീർഘ ചതുരമാണ് .അരികുകൾക്ക് നൂറ്റി ഒൻപതു മീറ്ററും നൂറ്റി ഇരുപത്തി അഞ്ചു മീറ്ററുമാണ് നീളം .സ്റ്റെപ് പിരമിഡിന് ചുറ്റും മതപരമായ പ്രാധാന്യമുള്ള മറ്റു കെട്ടിടങ്ങളും ഉണ്ടായിരുന്നു അവയിൽ ചിലത് ഇപ്പോഴും നിലനില്കുന്നുമുണ്ട് .
.
സ്റ്റെപ് പിരമിഡിന് പുറത്തുകാണുന്ന പിരമിഡ് ആകാരത്തിനു പുറമെ ഭൂമിക്കടിയിലായി തുരങ്കങ്ങളുടെയും മുറികളുടെയും ഒരു ശ്രിൻഖല തന്നെയുണ്ട് .അവ എല്ലാം കണ്ടുപിടിച്ചിട്ടില്ല എന്ന അനുമാനവും നിലനിൽക്കുന്നുണട് ..പ്രതലത്തിൽ നിന്നും മുപ്പതു മീറ്റർ വരെ താഴ്ചയിൽ ഈ തുരങ്കങ്ങളുടെ മുറികളുടെയും ശ്രിൻഖല നീളുന്നുണ്ട് .ഇവയിൽ മിക്കവയും രാജാവിന്റെ മരണാനന്തര ആവശ്യങ്ങൾ ആയാണ് നിർമ്മിക്കപ്പെട്ടത് .അത്തരം വിപുലമായ മുറികളും വഴികളും ഉണ്ടെങ്കിലേ രാജാവിന്റെ മരണാനന്തരജീവിതം സുഖകരമാകൂ എന്ന് സ്റ്റെപ് പിരമിഡിന്റെ നിർമാതാക്കൾ കരുതിയിട്ടുണ്ടാവണം ..ഈ മുറികളിൽ നിന്ന് നാല്പത്തിനായിരത്തിലധികം കളിമൺ ഭരണികൾ കണ്ടെത്തിയിട്ടുണ്ട് .ഈ ഭരണികൾ ഒരിക്കൽ വിലപ്പെട്ട സാമഗ്രികൾ കൊണ്ട് നിറച്ചിരുന്നിരിക്കാം ..സ്റ്റെപ് പിരമിഡിന്റെ ശില്പി ഇൻഹോറ്റെപ് ഇന്റെ മമ്മിയും ഈ ഭൂഗർഭ അറകളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്
.
ജോസെർ രാജാവിന്റെ സ്റ്റെപ് പിരമിഡിനുള്ളിലെ ശവ കുടീരം ഗ്രാനൈറ്റുകൊണ്ടാണ് നിർമിച്ചത് .പക്ഷെ അദ്ദേഹത്തിന്റെ മമ്മി ഇനിയും കണ്ടുകിട്ടിയിട്ടില്ല .പിരമിഡുകൾ കൊള്ളയടിച്ചിരുന്ന കൊള്ളക്കാരെ ഭയന്ന് അദ്ദേഹത്തിന്റെ മമ്മി മറ്റെവിടേക്കെങ്കിലും മാറ്റിയിരുന്നിരിക്കാം എന്നാണ് അനുമാനം . ഈജിപ്തിൽ ആദ്യമായി നിർമിച്ച പിരമിഡും സ്റ്റെപ് പിരമിഡ് തന്നെ .സ്റ്റെപ് പിരമിഡാണ് പിന്നീടുവന്ന ഫറോവമാരായ ഹ്യൂനിയെയും സ്നേഫെറുവിനെയും കൂടുതൽ കുറ്റമറ്റ പിരമിഡുകൾ നിർമിക്കാൻ പ്രേരിപ്പിച്ചതെന്ന് നിസംശയം അനുമാനിക്കാം
.
--
ചിത്രങ്ങൾ :സ്റ്റെപ് പിരമിഡ് ,ഇമ്ഹോട്ടപ്പ് ഇന്റെ പ്രതിമ ,ഒരു മാസ്റ്റബ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് .
NB:This is an original work .no portion of it is shared or copied from any works other than the authors previous works—Rishidas . S
--
Ref:
1. http://www.touregypt.net/stepyram.htm
2. https://en.wikipedia.org/wiki/Pyramid_of_Djoser
3. http://www.ancient-origins.net/…/magnificent-step-py

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം,


ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പേമാരിയാണ് 99 ലെ വെള്ളപ്പൊക്കം.മലയാളമാസം1099 കർക്കടകം ഒന്നിന് (1924) തുടങ്ങിയ പെരുമഴ മൂന്നാഴ്ചയോളം തുടർന്നു.ആലപ്പുഴ ഏതാണ്ട് പൂർണമായും എറന്നാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി.മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്നിടത്ത് ഉരുൾപ്പൊട്ടിയും മരങ്ങൾ കടപുഴകിയും തനിയെ ഒരു ബണ്ട് ഉണ്ടായി.(ഇന്നവിടെ അണക്കെട്ടുണ്ട്)തുടർന്നുള്ള ഉരുൾപ്പൊട്ടലിൽ ബണ്ട് തകർന്നപ്പോൾ ഒരു അണക്കെട്ട് തകർന്നപോലെയായിരുന്നു. വെള്ളപ്പാച്ചിലിൽ മൂന്നാർ തകർന്നടിഞ്ഞു. റോഡുകളും റെയിൽവേ സ്‌റ്റേഷനും റെയിൽപ്പാതയും ഒലിച്ചുപോയി.
മൂന്നാറിനു സമീപമുള്ള ആയിരം ഏക്കർ വരുന്ന സ്ഥലം വെള്ളംനിറഞ്ഞ് വൻ തടാകമായി.മഴതുടങ്ങി ആറാം ദിവസം ഇതുംപൊട്ടി.200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചായിരുന്നു വെള്ളപ്പാച്ചിൽ അവസാനിച്ചത്. 150 അടി ഉയരമുള്ള വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിലെ രണ്ട് ജനറേറ്ററുകളും മണ്ണിനടിയിലായി.

പൂർണമായും തകർന്ന മൂന്നാറിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് ബ്രിട്ടീഷുകാരാണ്.തേയില നട്ടും റോഡുകൾ നന്നാക്കിയും മൂന്നാറിനെ പഴയ മൂന്നാറാക്കി. പക്ഷേ എന്നെന്നേക്കുമായ ഇല്ലാതായ ഒന്നുണ്ട് ,തീവണ്ടി.പിന്നീടൊരിക്കലും മൂന്നാറിലേക്ക് തീവണ്ടി ഓടിക്കയറിയില്ല.Vinoj Appukuttan#ജിജ്ഞാസാ

ഏലിയനുകൾ എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.


അനൃഗ്രഹ ജീവികൾ/ ഏലിയനുകൾ കുറിച്ച് പഠിക്കുന്നവർക്ക് മുന്നിൽ ഉയരുന്ന ഒരു ചോദ്യം ആണ് ഏലിയനുകൾ എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്. അവരുടെ ആഹാര ശീലം എങ്ങനെ ഉള്ളതാണ്. ഭൂമിയിൽ ഏലിയനുകൾ എത്തിച്ചേർന്നാൽ അവർ ഇവിടെയുള്ള ചെടികളെയും ജീവികളെയും ആഹാരത്തിനായി ഉപയോഗിക്കുമോ. ഈ പറഞ്ഞ വിഷയങ്ങളെ കുറിച്ച് വ്യത്യസ്തമായ ചിന്തകൾ ഏലിയൻ പഠിതാക്കൾ ഇടയിൽ നിലനിൽക്കുന്നു. ചില ഏലിയൻ പഠിതാക്കൾ പറയുന്നത് ഏലിയനുകൾ ഭൂമിയിലെ vegetarian ആഹാരങ്ങൾ ആയിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് ആണ്. ഏലിയനുകളെ ആകർഷിക്കാൻ ഉള്ള മാർഗ്ഗം ആണ് ഭൂമിയിലെ സസ്യാഹാരം എന്നും വാദം ഉണ്ട്.
എന്നാൽ ഏലിയനുകൾ ഭൂമിയിൽ വന്നാൽ അവർ മനുഷൃരെ രക്തത്തിനും മാംസത്തിനും വേണ്ടി വേട്ടയാടുമെന്നും മനുഷൃരെ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുക മാത്രമല്ല അവരെ മൃഗങ്ങളെ മനുഷ്യൻ ഭക്ഷണത്തിന് ആയി വളർത്തുന്നതു പോലെ വളർത്താനും സാധൃത ഉണ്ട് എന്ന് പറയുന്നു. എന്നാൽ ഏലിയനുകൾ മനുഷൃരെ കൊന്നു തിന്നും എന്ന വാദം യുക്തിസഹം അല്ല എന്നും വാദിക്കുന്നവരും ഉണ്ട് അതിനു അവർ പറയുന്ന വസ്തുത മനുഷൃ മാംസത്തിലും രക്തത്തിലും അടങ്ങിയ അമിനോ ആസിഡ്, ഷുഗർ, തുടങ്ങിയവ ദഹിപ്പിക്കുന്നതിന് ഉള്ള ശേഷി ഉണ്ടാകാൻ ഉള്ള സാധൃത ഏലിയനുകൾക്ക് കുറവ് ആണ് എന്ന് ആണ്. മനുഷൃരുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായ ജൈവ രസതന്ത്രം(bio chemistry)ആയിരിക്കും അനൃ ഗ്രഹങ്ങളിൽ ഉറവയെടുത്ത ഏലിയനുകളേത്. അതുപോലെ ഏലിയനുകൾ ഭൂമിയിൽ വരുന്നത് ഒരു ബയോളജിസ്റ്റിനെ പോലെ, നരവംശ ശാസ്ത്രഞ്ജനെപോലെ, അല്ലെങ്കിൽ പ്രപഞ്ചത്തിലെ മറ്റു ജീവികൾ, അവരുടെ ഭാഷ, സംസ്കാരം ഇതൊക്കെ അറിയാൻ വേണ്ടി ആകാം വരുന്നത് അതുകൊണ്ട് അവർ മനുഷൃരോട് സൗഹാർദം ആയി ഇടപെടൽ നടത്താൻ ആണ് സാധൃത കൂടുതൽ.
എഴുതിയത് : അനൂപ് ശിവന്‍ Anup Sivan

ചിലവാക്കിയത്‌ കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 51


ചിലവാക്കിയത്‌ കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 51  അപ്പോൾ 1 രൂപ .. എങ്ങനെ 
.
കൈയ്യിൽ 50 രൂപ.
ടോപ്പപ് 20, ബാക്കി 30
ടീ 15, ബാക്കി 15 ( 30 + 15 = 45 )
പേന 9, ബാക്കി 6 ( 30 + 15 + 6 = 51 )
ചോക്കലേറ്റ് 6 , ബാക്കി 0 ( 30 + 15 + 6 + 0 = 51 )
ചിലവാക്കിയത്‌ കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 51 !  അപ്പോൾ 1 രൂപ .. എങ്ങനെ 
.
.
ഇനി നമ്മൾ.. മറ്റൊരാൾ കൈയിലുള്ള 50 രൂപ ചിലവാക്കിയ കണക്കൊന്നും നോക്കാം . ഓ.ക്കെ..?
( ചുമ്മാ വായിച്ചു പോയാൽ മതി. എല്ലാവർക്കും മനസിലാവുന്ന സിംപിൾ കണക്കാണു  )
രണ്ടാമൻ :
കൈയ്യിൽ 50 രൂപ.
ടോപ്പപ് 10, ബാക്കി 40
ടീ 5, ബാക്കി 35 ( 40 + 35 = 75 )
പേന 9, ബാക്കി 26 ( 40 + 35 + 26 = 101 )
ചോക്കലേറ്റ് 26 , ബാക്കി 0 ( 40 + 35 + 26 + 0 = 101 )
ചിലവാക്കിയത്‌ കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 101 
മൂന്നാമൻ :
കൈയ്യിൽ 50 രൂപ.
ഇയാൾ 1 രൂപ വീതം ഓരോ പ്രാവശ്യവും മിട്ടായി വാങ്ങി ബാക്കി എഴുതി കൂട്ടി നോക്കിയാൽ എങ്ങനെയിരിക്കും ?
മിട്ടായി 1 രൂപ, ബാക്കി 49
മിട്ടായി 1 രൂപ, ബാക്കി 48 ( 49 + 48 = 97 )
മിട്ടായി 1 രൂപ, ബാക്കി 47 ( 49 + 48 + 46 = 143 )
.
അങ്ങനെ 49 പ്രാവശ്യമായി അയാൾ ഓരോ രൂപവീതം ചിലവാക്കി.
.
മിട്ടായി 1 രൂപ, ബാക്കി 0 ( 49 + 48 + 46 + 45 + 44 + 44 + 43 + .... + 1 + 0 = 1225 രൂപ ! )
ചിലവാക്കിയത്‌ കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 1225 !:O
.
ഇപ്പോൾ മനസിലായില്ലേ.. ചിലവാക്കിയതിന്റെ ബാക്കി ഓരോ പ്രാവശ്യവും കൂട്ടിനോക്കിയിട്ട് ഒരു കാര്യവും ഇല്ല എന്ന് 
ചിലവാക്കിയത്‌ ഓരോ പ്രാവശ്യവും കൂട്ടി നോക്കാം. അതും അപ്പോൾ കൈയിൽ ബാക്കി ഉള്ളതും കൂടി കൂട്ടി നോക്കിയാൽ ആദ്യം കൈയിൽ ഉണ്ടായിരുന്ന തുക ( ഇവിടെ 50 രൂപ ) ആയിരിക്കും കിട്ടുക,
* ചിലവാക്കിയത്‌ + ബാക്കി ഇപ്പോൾ കൈയിൽ ഉള്ളത് = ആദ്യം കൈയിൽ ഉണ്ടായിരുന്ന തുക.
അത് മാത്രം നോക്കിയാൽ മതി.
അല്ലാതെ ഓരോ പ്രാവശ്യവും ബാക്കി ആവുന്നത് കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല

ചിത്രത്തില്‍ കാണുന്നത് diatom എന്ന് പറയുന്ന ഒരു ആല്‍ഗ ആണ്.


ഇതിന്റെ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഫോറന്‍സിക് എക്സ്പെര്‍ട്ട്സ് പോസ്റ്റ്മോര്‌ട്ടം നടത്തി ഓരോന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ ആണെന്ന് സംബന്ധിച്ച് ഒരു സുഹൃത്ത്‌ ആയി നടത്തിയ സംഭാഷണത്തിന് ശേഷം interesting ആണെന്ന് തോന്നിയ ഒരു വസ്തുത.. അത്രയേ ഉള്ളൂ.. 
കുളത്തിലോ മറ്റോ ഒരു ശവശരീരം കണ്ടുകിട്ടിയാല്‍ പോലീസിന്റെ മുന്നില്‍ ഉള്ള ഒരു പ്രധാന ചോദ്യം ആണ് ഇയാള്‍ മുങ്ങി മരിച്ചതാണോ, അതോ മരിച്ചതിന് ശേഷം ശവശരീരം കുളത്തില്‍ ഇട്ടതാണോ എന്നത്.
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ജീവി ആണ് ഈ ആല്‍ഗ!
ആദ്യം ചില വസ്തുതകള്‍.
മരണശേഷം തൊണ്ടയിലെ പേശികള്‍ അയയുന്നത് കാരണം അന്നനാളവും, ശ്വാസനാളവും അടഞ്ഞു പോകും. എന്ന് വെച്ചാല്‍ മരണശേഷം ശരീരം വെള്ളത്തില്‍ ഇട്ടാല്‍ ശ്വാസകോശങ്ങള്‍ക്കകത്തേക്ക് വെള്ളം കടക്കുക സാധ്യമല്ല. പക്ഷെ വെള്ളത്തില്‍ മുങ്ങി ആണ് മരിക്കുന്നത് എങ്കില്‍ മുങ്ങി മരിക്കുന്നതിന് മുന്നേ ഉള്ള വെപ്രാളത്തില്‍ ആളുടെ ശ്വാസകോശത്തിലേക്ക് വെള്ളം കടക്കും. (അങ്ങനെ ആണല്ലോ മുങ്ങി മരിക്കുക.)
ഇങ്ങനെ വെള്ളം കയറിയാല്‍ വെള്ളത്തോടൊപ്പം ജലജീവികളായ മേല്‍പ്പറഞ്ഞ diatom ആല്‍ഗകളും ശ്വാസകോശത്തില്‍ കയറും. തീരെ ചെറുതായത് കാരണം ശ്വാസകോശത്തില്‍ നിന്നും രക്തതിലെക്കും, രക്തം വഴി മറ്റ് ശരീരഅവയവങ്ങളിലെക്കും ഈ ആല്‍ഗ എത്തും. വെള്ളം ശ്വാസകോശത്തില്‍ കയറുന്ന സമയത്ത് ആള്‍ക്ക് ജീവന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം - ശ്വാസം എടുക്കലും, കൂടെ ആല്‍ഗ കയറലും, അത് രക്തത്തില്‍ കയറലും, ജീവനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം ആയ രക്തചംക്രമണവും എല്ലാം - ഉണ്ടെങ്കിലേ ആല്‍ഗയെ ശവശരീരത്തിന്റെ ആന്തരികഅവയവങ്ങളില്‍ കാണാന്‍ സാധിക്കൂ എന്ന് വ്യക്തമാണല്ലോ.
വെള്ളത്തില്‍ നിന്നും ലഭിക്കുന്ന മൃതദേഹത്തിന്റെ തലച്ചോര്‍, മജ്ജ എന്നിവടങ്ങളില്‍ സൂക്ഷ്മപരിശോധനയില്‍ ഈ ആല്‍ഗയെ കണ്ടെത്തിയാല്‍ അയാളുടെ മരണകാരണം മുങ്ങിമരിച്ചത് തന്നെ ആണെന്നതിലെക്കുള്ള ഒരു സൂചനയാണ് ( of course, ഒരുപാട് തെളിവുകളില്‍ പ്രധാനപ്പെട്ട ഒരെണ്ണം മാത്രമാണ് ഇത്. )
അത്ര പെട്ടെന്ന്‍ ദ്രവിക്കാത്ത സിലിക്ക കൊണ്ടുള്ള ഒരു ബാഹ്യ ആവരണവും diatom ആല്‍ഗകളുടെ പ്രത്യേകത ആണ്. അത് കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ വരെ വെള്ളത്തില്‍ കിടന്ന് അലിഞ്ഞുതുടങ്ങിയ ശരീരത്തില്‍ നിന്ന് വരെ തെളിവ് കണ്ടെത്താം എന്നതാണ് ഇത് കൊണ്ടുള്ള മറ്റൊരു മെച്ചം.
Forensic limnology എന്നാണ് ഈ പഠനശാഖയുടെ പേര്.

അടിച്ചു മാറ്റിയ യുദ്ധവിമാനം - വിക്റ്റർ ബെലെങ്കോയുടെ മിഗ് -25 മോഷണം .




ഇന്നേവരെ നിര്മിക്കപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും വേഗതയുള്ളത് സോവ്യറ്റ് യൂണിയൻ അറുപതുകളിൽ രൂപകല്പനചെയ്തു നിർമിച്ച മിഗ് -25 പോർവിമാനത്തിനാണ്. മിഗ് -25 വേഗതയുടെയും ഉയരത്തിന്റെയും കാര്യത്തിൽ സൃഷ്ടിച്ചിട്ടുള്ള റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു . എഴുപതുകളുടെ ആദ്യവര്ഷങ്ങളിൽ യൂ എസ് ഉം നാറ്റോ സഖ്യവും ഈ പോർവിമാനത്തെ അത്യധികം ഭയന്നിരുന്നു . ശബ്ദത്തിന്റെ മൂന്നിരട്ടിയില ധികം വേഗതയിൽ പറക്കുകയും 90000 അടി വരെ ഉയരം ആർജ്ജിക്കാൻ ആവുകയും ചെയുന്ന മിഗ് -25 നെ വരുതിയിലാക്കാൻ പോർവിമാനങ്ങൾക്കോ വ്യോമവേധ മിസൈ ലുകൾക്കോ കഴിയുമായിരുന്നില്ല.
.
ക്രമേണ മിഗ് -25 നെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പാച്ചാത്യ മാധ്യമങ്ങൾ മെനയാൻ തുടങ്ങി . ഇല്ലാത്ത പല കഴിവുകളും മിഗ് -25 നുണ്ടെന്നു പാച്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു . ക്രമേണ യു എസ് പ്രതിരോധ വകുപ്പുപോലും മിഗ് -25 നെ ഭയക്കാൻ തുടങ്ങി . എങ്ങിനെയും മിഗ് -25 നെ പ്രതിരോധിക്കാനായി അവർ F -15 എന്ന മുൻനിര പോർവിമാനത്തെയും രംഗത്തിറക്കി . അക്കാലത്തു സോവ്യറ്റ് യൂണിയൻ മിഗ് -25 നെ ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങൾക്കുപോലും വിറ്റിരുന്നില്ല. സോവ്യറ്റ് വ്യോമസേനയിലുള്ള മിഗ് -25 കൾപോലും സുപ്രധാന വ്യോമ താവളങ്ങളിലാണ് വിന്യസിച്ചിരുന്നത് . അവയിൽ ചില താവളങ്ങൾ സോവ്യറ്റ് യൂണിയന്റെ കിഴക്ക്ന അതിരായ സഖാലിന് ദ്വീപിലും വ്ലാഡിവോസ്റ്റോക് നഗരത്തിനടുത്തും ആയിരുന്നു .
.
ഒരു പ്രവർത്തന ക്ഷമമായ മിഗ് -25 കൈയ്യിൽ കിട്ടുക എന്നത് അക്കാലത്തു യു എസ് സേനയുടെയും രഹസ്യഅന്യോഷണ വിഭാഗത്തിന്റെയും വലിയ സ്വപ്നമായിരുന്നു . അക്കാര്യം സോവ്യറ്റ് വ്യോമസേനയിലെ ചില മിഗ് -25 പൈലറ്റുമാർക്കെങ്കിലും അറിയാമായിരുന്നു . അവരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് വിക്റ്റർ ബെലെങ്കോ. സോവ്യറ്റ് പൂർവ മേഖലകളിൽ വിന്യസിച്ചിരുന്നു മിഗ്-25 കളിലൊന്നിന്റെ വൈമാനികനായിരുന്നു വിക്റ്റർ ബെലെങ്കോ .
.
1976സെപ്തംബര് 6 ബെലെങ്കോ തന്റെ മിഗ്- 25 മായി പറന്നുയർന്നത് ആ പോർവിമാനം അടിച്ചു മാറ്റി യൂ എസ് നു കൈമാറാനും യൂ എസ് ൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനത്തോടെയും ആയിരുന്നു. ഉക്രയിൻകാരനായ ബെലെങ്കോ രഹസ്യമായി സോവ്യറ്റ് വ്യവസ്ഥയെ വളരെ വെറുത്തിരുന്നു . സോവ്റ്റേറ്റ് പൂർവ പ്രദേശത്തെ കംചത്ക ഉപ ദ്വീപിലെ ചുഗ്യുവെങ്ക വ്യോമ താവളത്തിൽ( Chuguyevka Air Base ) നിന്നാണ് ഒരു സാധാരണ പ്രതിരോധ പറക്കലിന് ബെലെങ്കോ തന്റെ മിഗ്- 25 യുമായി പറന്നുയർന്നത്. സമാനമായ ഏതാനും മിഗുകളും ബെലെങ്കോയുടെ വ്യോമ വ്യൂഹത്തിലുണ്ടായിരുന്നു .
.
ജപ്പാന്റെ ഉത്തര ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വ്യോമത്താവളമായിരുന്നു ബെലെങ്കോയുടെ ലക്‌ഷ്യം .പറന്നുയർന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ ബെലെങ്കോ തന്റെ മിഗ്ഗിനെ കടലിന്റെ ദിശയിൽ തിരിച്ചുവിട്ടു . കടലിനു മുകളിലെത്തിയപ്പോൾ ബെലെങ്കോ വളരെ താഴ്ന്നു പറക്കാൻ തുടങ്ങി . അതോടെ ബെലെങ്കോയുടെ വിമാനം സോവ്യറ്റ് റഡാറുകളിൽ നിന്നും അപ്രത്യക്ഷമായി ബെലെങ്കോയുടെ മിഗ്ഗ് കടലിൽ തകർന്നു വീണു എന്ന ധാരണ ഇതുമൂലം സോവ്യറ്റ് റഡാർ സംവിധാനങ്ങളിൽ സൃഷ്ടിക്കപ്പെട്ടു .
.
പദ്ധതിയിട്ടതുപോലെ ചിറ്റോസ് വ്യോമത്താവള ത്തിലെത്താൻ ബെലെങ്കോയ്ക്ക് കഴിഞ്ഞില്ല . ഒരു സിവിൽ വിമാനത്താവളമായ ഹോക്കടാറ്റ് വിമാനത്താവളത്തിന് സമീപം എത്തിപ്പെട്ട ബെലെങ്കോ തന്റെ മിഗ് -25 ലെ ഇന്ധനം തീരുന്നതിനു തൊട്ടു മുൻപ് റൺവേയിൽ ഇറങ്ങി . വേഗത കൂടിയതിനാൽ റൺവേയിൽനിന്നും അധികം ഓടിയാണ് മിഗ് -25 നിശ്ചലാവസ്ഥയിലായത് . എയർപോർട്ട് അധികൃതർക്ക് ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ വെളിപ്പെട്ടു . സോവ്യറ്റ് സാങ്കേതിക വിദ്യയുടെ പ്രതീകമായിരുന്ന മിഗ് -25 പാച്ചാത്യ ശക്തികളുടെ കൈയിലായി .
.
ബെലെങ്കോ യൂ എസ് ൽ രാഷ്ട്രീയാഭയം തേടി . വളരെ സന്തോഷത്തോടെ യൂ എസ് ബെലെങ്കോക്ക് അഭയം നൽകി . സോവ്യറ്റ് യൂണിയൻ മോഷണമുതൽ ജപ്പാനോട് തിരികെ ചോദിച്ചു . യൂ എസ് ജാപ്പനീസ് വിദഗ്ധർ മിഗ് -25 ഇന്റെ നട്ടും ബോൾട്ടും ഇളക്കി പീസ് പീസാക്കി പരിശോധിച്ചു . സോവ്യറ്റ് വ്യോമയുദ്ധ രഹസ്യങ്ങളിൽ പലതും യൂ എസ് ഇന്റെ കൈയിലായി .വിമാനം തിരികെ നൽകില്ലെന്ന് ജപ്പാൻ പ്രഖ്യാപിച്ചു . സോവ്യറ്റ് യൂണിയൻ ഉടനെ തന്നെ ചില ജാപ്പനീസ് നാവിക യാനങ്ങൾ വളഞ്ഞു പിടിച്ചു കുറെയധികം ജപ്പാൻകാർ തടവിലാക്കി . അതിനകം യൂ എസ് മിഗിനെ അവരുടെ വിദൂരമായ ഒരു താവളത്തിലേക്ക് മാറ്റിയിരുന്നു . മാസങ്ങൾക്കു ശേഷം യൂ എസ് അനേകം കണ്ടെയ്നറുകളിലാക്കി മിഗിനെ സോവ്യറ്റ് യൂണിയന് തിരികെ നൽകി . അതിനകം മഗ്ഗിന്റെ രഹസ്യങ്ങളെല്ലാം അവർ മനസ്സിലാക്കിയിരുന്നു .
.
അടിച്ചു മാറ്റപ്പെട്ട മിഗ് -25 വലിയ ബാധ്യതയാണ് സോവ്യറ്റ് യൂണിയന് വരുത്തിയത് . മിഗ് -25 പോർവിമാനങ്ങളിലെ ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളെല്ലാം നവീകരിക്കാൻ സോവ്യറ്റ് യൂണിയൻ നിർബന്ധിതമായി . ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ അടിച്ചുമാറ്റലുകളിൽ ഒന്നായി ബെലെങ്കോയുടെ മിഗ് മോഷണം
ബെലെങ്കോയെ ഉടൻതന്നെ യൂ എസ് ലേക്ക് മാറ്റി യൂ എസ് പൗരത്വവും പുതിയ പേരും രേഖകളും നൽകി . അനേക വർഷങ്ങൾ സി ഐ എ യുടെ സംരക്ഷ ണത്തിൽ ആയിരുന്നു ബെലെങ്കോ . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ബെലെങ്കോ തൊണ്ണൂറുകളിൽ റഷ്യ സന്ദർശിക്കുകയും ചെയ്തു . ബെലെങ്കോ ഏതോ അപരനാമത്തിൽ ഇപ്പോഴും യൂ എസ് ൽ ജീവിച്ചിരിക്കുന്നതായാണ് അനുമാനം.
--
ref
1.https://theaviationist.com/…/the-story-of-the-soviet-pilot…/
.
2.https://www.rbth.com/…/how-a-soviet-pilots-defection-to-jap…
--
ചിത്രങ്ങൾ :മിഗ്-25 , വിക്റ്റർ ബെലെങ്കോ , ബെലെങ്കോയുടെ മിഗ് പരിശോധിക്കുന്ന യൂ എസ് സൈനികർ ചിത്രങ്ങൾ കടപ്പാട് :https://www.rbth.com/…/how-a-soviet-pilots-defection-to-jap…
--
this post is based on references cited -rishidas s