A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റബ്ബര്‍ ബൂം



റബ്ബര്‍ ബൂം - ഇരുണ്ട ആമസോണ്‍ കാടുകളില്‍
നൂറ്റിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് 1913 മാര്‍ച്ചില്‍ ബ്രിട്ടീഷ്‌ കോളനി ഭരണത്തിന്റെ നീജവും അപ്രിയവുമായ ഒരു അധ്യായത്തിനു ലണ്ടന്‍ കോടതിമുറിയില്‍ തിരശീല വീണു. ഒരു വരിയില്‍ എഴുതപെട്ട വിധിപ്രകാരം (it was impossible to acquit the partners of knowledge of the way in which the rubber had been collected for the company) “പെറുവിയന്‍ ആമസോണ്‍ റബ്ബര്‍ കമ്പനി” അടച്ചു പൂട്ടാന്‍ ഉത്തരവായി. ബ്രസീലിനെ വിപ്ലവകരമായ വളര്‍ച്ചയിലേക്ക് നയിച്ച, ആമസോണ്‍ കാടുകളില്‍ വിടര്‍ന്ന റബ്ബര്‍ വിപ്ലവത്തിന്‍റെ പിന്നണി രഹസ്യങ്ങള്‍ ലോകം അറിയുന്നതും അന്നാണ്. റബ്ബര്‍ പാലിനെ സംസ്കരിച്ചു വ്യാവസായികമായി ഉപയോഗിക്കാമെന്ന ചാര്‍ല്സ് ഗൂടിയരിന്‍റെ (Charles Goodyear) കണ്ടെത്തലിനു ജനപ്രീതി ലഭിച്ചതും ഹെന്റി ഫോര്‍ഡ് മോട്ടോര്‍ കാറുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തിയതും ഇതേ കാലഘട്ടത്തിലായിരുന്നു. (1888ല്‍ ജോണ്‍ ടുന്‍ലോപ് ടയര്‍ കണ്ടുപിടിച്ചതുവഴി റബ്ബറിന്‍റെ വ്യാവസായിക പ്രാധാന്യം പണ്ടേ പ്രവചിക്കപെട്ടിരുന്നു).
ആമസോണ്‍ കാടുകളില്‍ തനതായി വലര്‍ന്നിരുന്ന റബ്ബറിനെ (Natural Rubber : Hevea brasiliensis) തേടി സംരംഭകര്‍ കാടുകേറി തുടങ്ങിയപ്പോള്‍ കാടിന്‍റെ മക്കളായ ഗോത്ര വിഭാഗങ്ങളുടെ ശാന്തിയും സമാധാനവും ഒരു മലവെള്ള പാച്ചില്‍ പോലെ പോയിമറഞ്ഞു. ബാര്‍ബടോസിലെ സമ്പന്നനായ വ്യാപാരി ‘ജൂലിയോ സിസര്‍ അരാനാ’ നിബിഡമായ ആമസോണ്‍ കാടു കയറുമ്പോള്‍ സ്വപ്നം കണ്ടത് തന്‍റെ ഒരു സാമ്രാജ്യം ആ കാടുകളില്‍ കെട്ടിപ്പടുക്കുക എന്നതാണ്. അതിനുള്ള എളുപ്പവഴി കാടിന്‍റെ സ്പന്ദനങ്ങള്‍ അറിയുന്ന ഗോത്രജനങ്ങളെ അടിമയാക്കുകയാണെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു.
അരാനയും അരാനയുടെ സഹോദരന്‍ ലിസാര്ടോയും തങ്ങളുടെ ബ്രിട്ടീഷ്‌ പഞ്ചസാര ഫാക്ടറികളിലെ ഒരുപറ്റം ഉദ്യോഗസ്ഥന്മാരുമായി ബാര്‍ബഡോസില്‍ നിന്നും പെറുവിലെത്തി. തങ്ങളുടെ തനതു ശൈലിയില്‍ തന്നെ പണവും, തോക്കും, ഭീഷണിയും, ചതിയും ആയുധമാക്കി ‘പുട്ടുമോയ’ പുഴയോരത്ത് തന്‍റെ സമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങി. എതിര്‍ത്തവരെ ക്രൂരമായി കൊന്നൊടുക്കി. എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയോ രോഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്തു. നിശബ്ധമായ ആമസോണ്‍ കാടിനുള്ളിലെ വിലാപം പുറംലോകം അറിഞ്ഞത് വളരെ വൈകിയാണ്. 1909ല്‍ വാള്‍ടര്‍ ഹാര്ടെന്‍ബെര്‍ഗ്, അശാന്ധമായ ഈ മേഘലയെപറ്റി പുറംലോകത്തിനു കാട്ടികൊടുത്തു. ട്രൂത്ത്‌ എന്ന മാഗസിന്‍ വഴി കാടുകളില്‍ കുടുങ്ങിക്കിടന്ന നിലവിളികളും വേദനയും പുറംലോകം അറിഞ്ഞു.
രാവും പകലും വിശ്രമമില്ലാതെ അവരെ (ഗോത്ര ജനങ്ങളെ) കമ്പനി ഏജന്റുമാര്‍ പണിയെടുപിച്ചു. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമായിരുന്നു അവരുടെ ശമ്പളം. അവരുടെ കൃഷിയിടവും പെണ്ണിനേയും കുഞ്ഞിനേയും അവര്‍ കൊള്ളയടിച്ചു. അവരുടെ എല്ലുകള്‍ തെളിഞ്ഞുകാണുംവരെ അവരെ നരകിപിച്ചു. അല്പം ജീവന്‍ ബാക്കിവച്ച് പുഴുക്കള്‍ക്ക് തിന്നുവാനായി അവരെ വലിച്ചെറിഞ്ഞു. അവരുടെ കുഞ്ഞുങ്ങളെ ചവിട്ടി അരച്ചും തല മരത്തില്‍ ഇടിച്ചും ആണിനേയും പെണ്ണിനേയും വെടിവച്ചു കൊന്നും അവര്‍ ആസ്വദിച്ചു. ജീവനോടെ അവരെ തീകൊളുത്തി ഏജന്റുമാര്‍ അവരുടെ കലിയടക്കി.
ഈ വാര്‍ത്തകള്‍ ലണ്ടന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലണ്ടന്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ല്‍ പേരുള്ള, പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച ‘പെറുവിയന്‍ ആമസോണ്‍ റബ്ബര്‍ കമ്പനിയെപറ്റിയുള്ള വാര്‍ത്തകള്‍ തീയായ് പടര്‍ന്നു. ബ്രിട്ടീഷ്‌ പാര്‍ലമെന്‍റില്‍ വിഷയം ചര്‍ച്ചയായി. 1910ല്‍ ഒരു കമ്മിഷനെ പുട്ടുമോയയിലേക്ക് അയക്കാന്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്‍റ് തീരുമാനമെടുത്തു. ക്രൂരതയുടെ കൂടുതല്‍ കഥകള്‍ പുറംലോകം അറിഞ്ഞു. ഒടുവില്‍ ലണ്ടന്‍ കോടതി കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവ്വായി. ഒരിക്കലും മായ്ക്കാനാവാത്ത മുറിവുകള്‍ ആമസോണിന്‍റെ വനാന്തരങ്ങളില്‍ ബാക്കിയാക്കി ‘റബ്ബര്‍ ബൂം’