“നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”
രണ്ടാം ലോകമഹായുദ്ധം ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നത് രണ്ട് പ്രശസ്ത മായ ഡയറിക്കുറിപ്പുകളിലൂടെ ആണ് ഒന്ന് ക്രൂരനായ അഡൊൾഫ് ഹിറ്റ്ലറുടെ മൈൻ കാഫും മറ്റൊന്ന് നിരാലംഭയും നിഷ്കളങ്കയുമായ ഒരു ജൂതപെൺകുട്ടിയുടെ ആത്മകഥ ദി ഡയറി ഓഫ് ആൻഫ്രാങ്കും.
1929 ജൂൺ 12 ന് ഫ്രാങ്ക്ഫ്രൂട്ടിലെ ഒരു പുരാതന ജൂതകുടുമ്പത്തിലായിരുന്നു ആനിന്റെ ജനനം. പിതാവ് ഓട്ടോഫ്രാങ്ക് ബങ്ക് ഉദ്ദ്യോഗസ്തൻ.മാതാവ് വീട്ടമ്മയായ എഡിത്ത് ഫ്രാങ്ക്.
1933ൽ തനിക്ക് 5വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് പിതാവ് ഓട്ടോഫ്രാങ്ക് ജർമ്മനിയിൽ
നിന്നും ഹോളണ്ടിലേക്ക് ചേക്കേറിയത്. നാസ്സി പടയുടെ ജൂതന്മാരുടെ അക്രമണത്തിൽ മനം നൊന്ത് ആയിരുന്നു ആ പാലായനം.ഓട്ടോഫ്രാങ്കിന് തന്റെ ജോലി നഷ്ട്ടപ്പെട്ടിരുന്നു.ആംസ്റ്റെർ ഡാമിൽ ഓട്ടോഫ്രാങ്ക് ഒരു ജാം കമ്പനി ഓപ്പണ് ചെയ്തു.ആനിനേയും മാർഗ്രെറ്റിനേയും വിദ്യാലയങ്ങളിൽ ആക്കുകയും ചെയ്തു.
നീണ്ട പത്തുവർഷം ആ ജീവിതം ആനിന് സന്തോഷം നിറഞ്ഞതായിരുന്നു.ആനിന് സാഹിത്യത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്നു.ഒരു ദിവസം അവളുടെ അച്ചൻ ആനിന് നീലപുറം ചട്ടയുള്ള ഒരു കൊച്ചു പുസ്തകം പിറന്നാൾ സമ്മാനയി നൽകി.കിറ്റി എന്നു നാമകരണം ചെയ്ത ആപുസ്തകത്തിൽ തന്റെ ജീവിതത്തിലെ സന്തോഷം പ്രതീക്ഷകൾ വികാരങ്ങൾ
എന്നിവയെല്ലാം ആൻ കുത്തികുറിച്ചിട്ടു.
ഒരു ദിവസം ഓട്ടോഫ്രാങ്കിന് ജർമ്മനിയിൽ നിന്നും മടങ്ങിവരാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു മെസ്സേജ് ലഭിക്കുന്നു. ജർമ്മനിയിലെ ജൂതന്മാരുടെ അവസ്ഥ മനസ്സിലാകിയ ഓട്ടോഫ്രാങ്ക് തന്റെ കുടുമ്പത്തോടോപ്പം ഒളിവ് ജീവിതം നയിക്കാൻ തയ്യാറെടുക്കുന്നു.തന്റെ ജാം കമ്പനിയുടെ മുകളിലത്തെ നില അയാൾ സജ്ജമാക്കുന്നു തറനിരപ്പിനു താഴെ പ്രവേശന കാവാടം.ബുക്ക് കോണ്ടും ഷെൽഫ് കൊണ്ടും മറച്ച രണ്ട് അറകൾ ഇത്രയുമായിരുന്നു ആ ഒളിത്താവളം.
ഒന്നുറക്കെ സാംസാരിക്കാനോ മുറിവിട്ട് പുറത്തിറങ്ങുവാനൊ കഴിയാത്ത ദിനരാത്രങ്ങൾ.പുലർച്ചെ ഒഫീസിൽ ആൾ ജോലിക്ക് വരുന്നതിനു മുമ്പ് ജൊലികൾ എല്ലാം തീർത്തിരിക്കണം.തന്റെ കുടുമ്പം തന്നെ നഷ്ട്ടപ്പെട്ട് പോവുമോ എന്ന് ആൻ സംശയിച്ച ആ സമയത്തും ആൻ തന്റെ പ്രിയപ്പെട്ട ആ ഡയറിയിൽ അഭയം കണ്ടെത്തുകയായിരുന്നു.
“എന്റെ ചിന്തകളും വികാരങ്ങളുമെല്ലാം എഴുതിവക്കാമെന്നത് വലിയൊരാശ്വാസമാണ്; അല്ലായിരുന്നെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കുമായിരുന്നു.”
എന്ന് അക്കാലത്ത് അവൾ തന്റെ ഡയറിയിലെഴുതുകയുണ്ടായി.മീപും ഭർത്താവ് ഹെങ്കും ആയിരുന്നു അവർക്ക് ഭക്ഷണം എത്തിച്ചിരുന്നത്.
1944 ഓഗസ്റ്റ് നാലാം തീയ്യതി ജർമ്മൻ സെക്യൂരിറ്റി പോലീസിലെ സായുധ സൈനീകർ ഡച്ചുകാരായ നാസികളുടെ സഹായത്തോടെ പ്രധാന ഓഫീസിൽ തിരച്ചിൽ നടത്തി.അവർ ഒളിത്താവളത്തി ലേക്കുള്ള പ്രവേശനകവാടമെവിടെയെന്ന് പറയാൻ ക്രേലറെ നിർബന്ധിച്ചു.ഒടുവിൽ ക്രേലർക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.ക്രേലറും കൂഫ്ഹൂസും ഉൾപ്പെടെ ഒളിത്താവളത്തിലെ എല്ലാ അന്തേവാസികളെയും അറസ്റ്റ് ചെയ്യപ്പെട്ടു. അന്നുതന്നെ അവരെയെല്ലാം ഗസ്റ്റപ്പോ (ജർമ്മനിയിലെ രഹസ്യസേന) ആസ്ഥാനത്ത് ഹാജരാക്കി. ഒരു രാത്രി നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം,ഓഗസ്റ്റ് 6-ആം തീയതി അവരെ ജയിലിലേക്കു മാറ്റി. ഓഗസ്റ്റ് 8-ന് ഒരു പാസഞ്ചർ ട്രെയിനിൽ അവർ എട്ടു പേരേയും വെസ്റ്റർ ബോർക്കിലേക്കയച്ചു. ആഴ്ചയിലൊരിക്കൽ ജൂതത്തട വുകാരുമായി ജർമ്മനിയിലേക്കുപോകുന്ന ഫ്രെയ്റ്റ് ട്രെയിനുകളിലൊന്നിൽ, 1944 സെപ്റ്റംബര് 3ന് കുത്തിനിറച്ച കന്നുകാലിവണ്ടീയിൽ കയറ്റി അവരെയെല്ലാം ജർമ്മൻ അധീനത്തിലുള്ള പോളണ്ടിലെ കുപ്രസിദ്ധമായ കൊലപാതകേന്ദ്രമായ ഓഷ്വിറ്റ്സിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തെ ദുരിതപൂര്ണമായ യാത്രയ്ക്കൊടുവിൽ 1019 തടവുകാരെയും വഹിച്ചുകൊണ്ടുള്ള തീവണ്ടി ലക്‌ഷ്യസ്ഥാനത്തെത്തി. മോചനത്തിന് ഏതാനും മാസങ്ങൾ മുമ്പുവരെ ക്രേലറും കൂഫ്ഹൂസും ഡച്ച് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഉണ്ടായിരുന്നു.
ക്യാംബിൽ വെച്ച് സ്റ്റ്രീകളേയും പുരുഷൻ മാരേയും രണ്ടാക്കിതരം തിരിച്ചു.ആനും സഹൊദരി മാർഗ്രെറ്റും അമ്മയോടപ്പം ഒരേ ബരക്കിൽ ആയിരുന്നു.ജോലിചെയ്യാൻ ആരൊഗ്യം ഇല്ലാത്തവരെ നേരിട്ട് ഗ്യാസ് ചേംബറിലേക്ക് അയച്ചു.തലമുണ്ടനം ചെയ്ത് പച്ചകുത്തി ആനിനേയും മാർഗ്രെറ്റിനേയും അടിമപ്പണിക്ക് നിയോഗിച്ചു.15വയസ്സും 3 മാസവും മാത്രം പ്രായമുള്ള ആപെൺകുട്ടി അസാമന്യ ധീരത പ്രകടിപ്പിച്ചിരുന്നതായി സഹതടവുകാർ ഓർക്കുന്നു.കടിനമായ അദ്ധ്വാനം ആനിനേയും മാർഗ്രെറ്റിനേയും രോഗികളാക്കി സ്കാബീസ് എന്ന ത്വക്ക് രോഗം പിടിപെട്ട ആനിനേയും സഹോദരിയേയും ബെൻസൻ ബർഗ്ഗിലേക്ക് മാറ്റപ്പെട്ടു.അങ്ങനെ 1944 ഒക്ടോബർ 28ന് അമ്മയും മക്കളും വേർ പിരിഞ്ഞു.അതിനു ശേഷം 2മാസങ്ങൾക്കു ശേഷം എഡിത്ത് ഫ്രാങ്കും ഈ ലോകത്തോട് വിടപറഞ്ഞു.പട്ടിണി ആയിരുന്നു മരണകാരണം.
ലേബർക്യാപിൽ വച്ച് രോഗബാധിതർ ആകുന്നവരെ പാർപ്പിക്കാനുള്ളതായിരുന്നു ബർഗൻ ബെൽസൻ ക്യാപ്. ടൈഫസ് രോഗം പിടിപ്പെട്ട ആനും മാർഗോട്ടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമായി. വൈകാതെ മാർഗോട്ടിനു രോഗം മൂർച്ഛിച്ചു.ഒരു ദിവസം ആൻ ഫ്രാങ്കിന്റെ ബർത്തിനു തൊട്ടുമുകളിൽ കിടക്കുക ആയിരുന്നു മാർഗോട്ട്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മാർഗോട്ട് പെട്ടെന്ന് കുഴഞ്ഞുവീണു.അവിടെ കിടന്നു തന്നെ പിടഞ്ഞു മരിക്കുകയും ചെയ്തു. സഹോദരിയുടെ മരണം കണ്മുന്നിൽ കണ്ടതോടെ ആൻ അതു വരെ കാത്തുസൂക്ഷിച്ച മനസാന്നിധ്യവും ധൈര്യവുമെല്ലാം ചോർന്നു പോയി. അവൾ മാനസികമായി ആകെ തകർന്നു.ഏതാനും ദിവസങ്ങൾക്കുശേഷം മാർച്ചു മാസത്തിലെ ആദ്യ അഴ്ച്ചയിൽ ആൻഫ്രാങ്ക് മരണമടഞ്ഞു. 1945 ഏപ്രിൽ 15-ന് അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു ഇരുവരുടെയും മരണം.
കടപ്പാട്