1910-ല്‍ മഹാത്മാ അയ്യകാളിയുടെ കൈപിടിച്ചു ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമി കടന്നുചെന്ന ചരിത്രം നമുക്കെല്ലാം അറിയാം. 50 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ റൂബി ബ്രിഡ്‌ജസ് എന്ന കറുത്ത വര്‍ഗക്കാരിയുടെ സ്കൂള്‍ പ്രവേശനംവും സമാനരീതിയിലായിരുന്നു.
NAACP എന്ന സംഘടനയുടെ വളരെനാളത്തെ നിയമ പോരാട്ടങ്ങള്‍ക്കു ശേഷമാണ് വെള്ളക്കാര്‍ക്ക് മാത്രമുള്ള സ്കൂളുകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ അവസരമൊരുങ്ങിയത്. ആദ്യ സ്കൂള്‍ പ്രവേശനത്തിനായി തിരഞ്ഞെടുത്ത ആറു വിദ്യാര്‍ത്ഥികളില്‍ അഞ്ചുപേരും എതിര്‍പ്പുകള്‍ ഭയന്ന് പിന്മാറിയപ്പോള്‍ റൂബിയുടെ മാതാപിതാക്കള്‍ മാത്രമാണ് തീരുമാനത്തില്‍ ഉറച്ചുനിന്നത്.
1960 നവംബര്‍
14-Ɔoതിയതി റൂബിയുടെ സ്കൂള്‍ പ്രവേശന ദിവസം, ആയിരക്കണക്കിന്
വെളുത്തവര്‍ഗക്കാര്‍ പ്രതിഷേധവുമായി സ്കൂളിന്‍റെ പരിസരത്ത്
തടിച്ചുകൂടിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം US-ഫെഡറല്‍ മാര്‍ഷല്‍
റൂബിയുടെ അംഗരക്ഷകരായെത്തി. അന്നേദിവസംതന്നെ പോലീസിന്‍റെയും US ഫെഡറല്‍
മാര്‍ഷലിന്‍റെയും സഹായത്തോടെ പ്രതിഷേധക്കാരെ മറികടന്നു സ്കൂളില്‍
പ്രവേശിച്ചുകൊണ്ട് റൂബി ബ്രിഡ്‌ജസ് എന്ന നാലു വയസുകാരി ചരിത്രം സൃഷ്ടിച്ചു.
സ്കൂളില്‍ പ്രവേശിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ തീര്‍ന്നില്ല. ഒരു കറുത്ത വര്‍ഗക്കാരിയുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാകാതിരുന്ന മറ്റു രക്ഷകര്‍ത്താക്കള്‍ അവരുടെ കുട്ടികളെ സ്കൂളില്‍നിന്നും പിന്‍വലിച്ചു. റൂബിയെ പഠിപ്പിക്കാന്‍ അധ്യാപകര്‍ വിസമ്മതിക്കുകയും ചിലര്‍ രാജിവയ്ക്കുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തില്‍ Barbara Henry എന്ന അധ്യാപിക റൂബിയെ പഠിപ്പിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. സഹപാഠികളില്ലാതെ ഒരേയൊരു അധ്യാപികയുമായാണ് റൂബി തന്‍റെ ആദ്യ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കിയത്.
Barbara Henry യെ പോലെ മനുഷ്യസ്നേഹിയായ ഒരു അധ്യാപകന്‍ നമ്മുടെനാട്ടിലുമുണ്ടായിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സ്വന്തമായി ഒരു സ്കൂള്‍ കെട്ടിയുണ്ടാക്കിയപ്പോള്‍, അവിടെ അധ്യാപകനായി എത്തിയ ശ്രീ പരമേശ്വരപിള്ള. തനിക്കു നേരെയുണ്ടായ എല്ലാ ഭീഷണികളേയും വകവെക്കാതെയാണ് അവര്‍ണ്ണകുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത്.
കടപ്പാട്