A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആഫ്രിക്കയില്‍ മനുഷ്യനാല്‍ വേട്ടയാടി കൊല്ലപ്പെടുന്ന ആല്‍ബിനോ മനുഷ്യര്‍,കണ്ണ് നനയിക്കുന്ന സത്യം








അന്ധവിശ്വാസങ്ങളുടെ നാടായിട്ടാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളേയും ലോകം കാണാറ്. ഇവിടെ നടക്കുന്ന കൊടുക്രൂരതകള്‍ പുറം ലോകം അറിയുന്നത് ഏറെ വൈകിയാണ്. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ അന്ധ വിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നാടാണ്.
മന്ത്രവാദത്തിന്റെ പേരില്‍ ഇവിടെ കൊന്നൊടുക്കുന്നത് നൂറു കണക്കിന് ആല്‍ബിനോകളെയാണ്. ആല്‍ബിനോകളുടെ ശരീരത്തിന് മന്ത്രശക്തിയുണ്ടെന്നും ഈ അവയവങ്ങള്‍ ഉപയോഗിച്ച് മന്ത്രവാദം ചെയ്താല്‍ അമാനുഷിക ശക്തി ലഭിയ്ക്കുമെന്നും ടാന്‍സാനിയക്കാര്‍ വിശ്വസിയ്ക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്ന പോലെയാണ് ആല്‍ബിനോകള്‍ പല ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലും വേട്ടയാടപ്പെടുന്നത്.
ആല്‍ബിനോകള്‍ എന്ന പറഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും അത്ര പരിചയം ഉണ്ടാകില്ല. സാധാരണ മനുഷ്യര്‍ തന്നെയാണ് അവരും. ആഫ്രിയ്ക്കന്‍ രാജ്യങ്ങളിലുള്ളവരാണെങ്കിലും ആല്‍ബിനോകള്‍ കറുത്തവരല്ല. നല്ല വെളുത്ത മനുഷ്യരാണ്. ഈ വെളുത്ത നിറം തന്നെയാണ് അവര്‍ അമാനുഷിക ശക്തിയുള്ളവരെന്ന് വിശ്വസിയ്ക്കാനും കാരണം. നവജാത ശിശുക്കളായ ആല്‍ബിനോകള്‍ പോലും ക്രൂരമായി കൊലചെയ്യപ്പെടുന്നുണ്ട് ഇവിടെ.
ആല്‍ബിനിസം ബാധിച്ചവരാണ് ആല്‍ബിനോകള്‍. ത്വക്കിന് കറുത്ത നിറം നല്‍കുന്ന മെലാനില്‍ എന്ന വര്‍ണ വസ്തുവിന്റെ ഉത്പ്പാദനത്തില്‍ ഉണ്ടാകുന്ന തകരാര്‍ മൂലമാണ് ആല്‍ബിനിസം ഉണ്ടാകുന്നത്. വിളറി വെളുത്ത നിറമാണ് ഇവര്‍ക്കുള്ളത്. ഇവരുടെ തലമുടി പോലും വെളുത്ത നിറമാണ്
കോപ്പര്‍ അടങ്ങിയിട്ടുള്ള ടൈറോസിനേയ്‌സ് എന്ന രാസാഗ്‌നിയുടെ പ്രവര്‍ത്തനഫലമായി ടൈറോസിന്‍ എന്ന അമിനോ അമ്ലം ഓക്‌സീകരിക്കപ്പെടുന്നു. മുടിയ്ക്കും കണ്ണിനും ത്വക്കിനും നിറം നല്‍കുന്ന മെലാനിന്‍ എന്ന വര്‍ണ്ണവസ്തു ഇങ്ങനെയാണുണ്ടാകുന്നത്. ഈ പ്രവര്‍ത്തനത്തിലെ ആദ്യഉ ല്പ്പന്നങ്ങളിലൊന്നായ 3,4 ഡൈഹൈഡ്രോക്‌സി ഫിനൈല്‍ അലാനിന്‍ ഉണ്ടാകുന്നത് ടൈറോസിന്‍ ഹൈഡ്രോക്‌സിലേയ്‌സ് അഥവാ ടൈറോസിന്‍3 മോണോ ഓക്‌സിജനേയ്‌സ് എന്ന രാസാഗ്‌നിയുടെ പ്രവര്‍ത്തനഫലമായാണ്. ടൈറോസിനേയ്‌സ് എന്ന രാസാഗ്‌നിയില്ലെങ്കില്‍ മെലാനിന്‍ എന്ന വര്‍ണ്ണവസ്തു രൂപപ്പെടാതെ പോകുന്നു. ഇത് ശരീരത്തിന് വെളുത്ത നിറം നല്‍കുന്നു.
ആല്‍ബിനോകളെപ്പറ്റി പല അന്ധിവിശ്വാസങ്ങളും ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ പടരുന്നുണ്ട്. വെളുത്ത ശരീരത്തോടെ പിറവിയെടുക്കുന്ന ആല്‍ബിനോകളുടെ ശരീരം അമാനുഷിക ശക്തികളുടെ കേന്ദ്രമായാണ് വിശ്വസിയ്ക്കുന്നത്. ഇവരുടെ ശരീര ഭാഗങ്ങള്‍ സ്വന്തമാക്കുകയും അതുപയോഗിച്ച് മന്ത്രവാദം നടത്തുകയും ചെയ്താല്‍ തങ്ങള്‍ക്കും അമാനുഷിക ശക്തി ലഭിയ്ക്കുമെന്ന് ടാന്‍ാസിനിയക്കാര്‍ വിശ്വസിയ്ക്കുന്നു.
ടാന്‍സാനിയയില്‍ വ്യാപകമായി അല്‍ബിനോകള്‍ വേട്ടയാടപ്പെടുകയാണ്. ഇവരെ മന്ത്രവാദത്തിന് വേണ്ടി തട്ടിക്കൊണ്ട് പോവുകയാണ് പതിവ്. പിന്നീട് കൊല്ലപ്പെട്ട നിലയിലാകും കണ്ടെത്തുക. രക്ഷപ്പെടുന്നവരാകട്ടേ കൈകള്‍ ഉള്‍പ്പടെ പലതും നഷ്ടമായിരിയ്ക്കും
ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ ആല്‍ബിനിസം ബാധിച്ചവരില്‍ ഏറെയും കുട്ടികളാണ്. 25 ഓളം ആഫ്രിയ്ക്കന്‍ രാഷ്ട്രങ്ങളില്‍ അല്‍ബിനോകള്‍ വേട്ടയാടെപ്പടുന്നുണ്ടെന്നാണ് യുഎന്‍ പറയുന്നത്. ഇവരുടെ ശരീരത്തില്‍ മാന്ത്രിക ശക്തിയുണ്ടെന്ന് കരുതിയാണ് വേട്ടപ്പെടുന്നത്. എത്രത്തോളം ആല്‍ബിനോകള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ കണക്കുകള്‍ പോലും ലഭ്യമല്ല. പക്ഷേ പിഞ്ച് കുഞ്ഞുങ്ങള്‍ മുതല്‍ ഒട്ടേറെ ആല്‍ബിനോകള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു.
റെഡ് ക്രോസ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ 75000 യുഎസ് ഡോളറിന്റെ ആല്‍ബിനോ വ്യാപാരം നടന്നിട്ടുണ്ട്.
സെപ്റ്റംബര്‍ 15 നും ടാന്‍സാനിയയില്‍ ആല്‍ബിനോ പെണ്‍കുട്ടിയെ ബിനനസുകാരന് വിറ്റ കേസില്‍ അധ്യാപകനായ യുവാവ് അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥിയായ 12കാരിയെയാണ് അധ്യാപകന്‍ ടാന്‍സിനിയന്‍ ബസിനസുകാരന് വിറ്റത്. പ്രണയം നടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വിറ്റത്. പതിനായിരം ഡോളറോളം വരുമത്രേ പെണ്‍കുട്ടിയെ വിറ്റ് ഇയാള്‍ നേടിയ കാശ്
ഫിലിപ് നൂലൂപേ എന്ന അധ്യാപകനാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയുടേയും അവയവങ്ങള്‍ കൈക്കലാക്കാനായിരുന്നു ശ്രമം. പൊലീസ് ഇടപെട്ടില്ലെങ്കില്‍ തട്ടിക്കൊണ്ട് പോകുന്ന ആല്‍ബിനോകള്‍ വധിയ്ക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ആയിരക്കണക്കിന് ആഫ്രിയ്ക്കന്‍ കുരുന്നുകളാണ് ഭീതിയോടെ ഇന്നും കഴിയുന്നത്. സാധാരണ ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഈ പാവം മനുഷ്യര്‍ക്കും ചെയ്യാന്‍ കഴിയും. ജീവിയ്ക്കാനുള്ളത് അവരുടേയും അവകാശമാണ്.... മൃഗ തുല്യമായി വേട്ടയാടപ്പെടാനുള്ള തങ്ങളുടെ വിധിയെ പഴിയ്ക്കുകയാണ് ആല്‍ബിനോ കുരുന്നുകള്‍. ഭീതിയില്ലാത്ത നാളുകള്‍ ഇവരും സ്വപ്നം കാണുന്നു. നമുക്ക് പ്രതീക്ഷിയ്ക്കാം സാധാരണ മനുഷ്യരായി ഇവരെ കാണുന്ന നാളുകള്‍ ഉണ്ടാകുമെന്ന്...