ആഴങ്ങളുടെ പാതയിലൂടെ മനസ്സ് കിതച്ചുപായുകയാണ്.ഞെട്ടലോടെ കണ്ണുകൾ തുറന്നു.ശ്വാസത്തിന്റെ കിതപ്പ് അപ്പോഴും നിന്നിട്ടില്ല.ചുറ്റിലും കണ്ണുകളോടി.
ആരുമുണ്ടായിരുന്നില്ല. ക്ലോക്കിന്റെ സൂചി നിശബ്ദതയെ ശ്വാസം പോലെ ടക് ടക് ടക് കേട്ടുകൊണ്ടിരുന്നു.
ഒരുമണി കഴിഞ്ഞിരിക്കുന്നു.
അടുത്തിരുന്ന ജെഗ്ഗിലെ വെള്ളം ആർത്തിയോടെ തൊണ്ടയെ നനച്ചു ഉള്ളിലേയ്‌ക്കിറങ്ങി.ശരീരമാകെ
വിയർത്തു കുളിച്ചു..
ആ രൂപം ഇന്നും എന്നെ ഭയപ്പെടുത്തി.
ഉറക്കംനഷ്ടമായരാത്രികളിലൂടെയാണ്
ഞാനിപ്പോൾ കടന്നുപോകുന്നത്.
മനസ്സ് ആവർത്തിച്ചു പറയുന്നുണ്ട്.
ആ ആത്മാവിന് എന്തക്കയോ പറയുവാനുണ്ട്.....
നെഞ്ചിടിപ്പിന്റെ വേഗത കൂടിവരുന്നു.....
കിടക്കയിൽ നിന്നും എഴുന്നേറ്റു
വാതിൽ തുറന്നു.ഭൂമി പകൽ പോലെ തെളിഞ്ഞു നില്‌ക്കുന്നു.ആകാശത്തിൽ നിറഞ്ഞു നില്ക്കുന്ന ചന്ദ്രബിംബം
കുറച്ചു നേരം അങ്ങനെ നോക്കിനിന്നു......
ആരുടെയാണ് ആ മുഖം?
എന്റെ ചിന്തകൾക്ക് കടിഞ്ഞാണില്ല.
ആരുടെ മനസ്സിലേയ്ക്കും ആഴ്ന്നിറങ്ങാൻ എന്റെ ചിന്തകൾക്കു കഴിയുമായിരുന്നു.
വ്യത്യസ്തമായ രീതിയിലൂടെ ചിന്തിക്കും. ചിന്തിക്കുന്ന വഴിയിലൂടെ സഞ്ചരിക്കും അതായിരുന്നു ഞാൻ.
ആത്‌മാക്കളെ ഞാൻ വിശ്വസിക്കുന്നു.
പാലപ്പൂവിന്റെ മണമുള്ള രാത്രിയിൽ
രക്തദാഹിയായി എത്തുന്ന യക്ഷിക്കഥകള്‍ കേള്‍ക്കുവാൻ കുഞ്ഞുന്നാളിൽ ഒരുപാട് ഇഷ്ടമായിരുന്നു. വിജനമായ പ്രദേശത്തുകൂടി രാത്രിയില്‍ തനിച്ച് യാത്രചെയ്യുമ്പോള്‍ ഒരു ഇലയനക്കം പോലും പ്രേതമാണെന്ന് കരുതി പേടിച്ചിരുന്നു.ആ ഭയത്തെ
ഇഷ്ടപ്പെട്ടിരുന്നു.നിങ്ങൾക്ക് ഭയമുണ്ടോ?.ആഭയത്തെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. എന്നോടൊപ്പം വരൂ...
ഞാൻ സഞ്ചരിച്ച പാതയിലൂടെ നമുക്ക് സഞ്ചരിക്കാം...
..............
ഹോണ്ടഡ് ബംഗ്ളാവ് കേട്ടിട്ടുണ്ടോ വിജനമായ രാത്രികളിൽ.....
അമാനുഷികശക്തികളുടെ വിഹാരകേന്ദ്രമാണ്.എല്ലാ രാത്രികളിലും ഒരു കുഞ്ഞിന്റെ ആത്മാവ് ബംഗ്ലാവിന്റെ വാതിൽക്കല്‍ നിലയുറപ്പിക്കും.തനിയെ എത്തിപ്പെട്ടാല്‍ ജീവന്‍ തന്നെ അപഹരിക്കും...
കാര്യവട്ടം ആ റോഡിലൂടെ രാത്രി യാത്ര ചെയ്തിരുന്നു ആ ഭയത്തെ തേടി. ക്യാപസിലുള്ള ഹൈമവതി തടാകത്തിലും അതിനു ചുറ്റുമുള്ള പ്രദേശത്തും അദൃശ്യശക്തിയുടെ സാന്നിദ്ധ്യം തിരിച്ചറിയാം. ആള്‍താമസം കുറഞ്ഞ ഈ മേഖലായാണ് ഇവിടെ .രാത്രിയിൽ നിലവിളികൾ ഉയർന്നു കേൾക്കാം ഉള്ളിൽ കടന്നുവരുന്ന ഭയം .......
തൃശ്ശൂരിലെ കാടുകൾ സഞ്ചരിക്കാം.
സാഹസികത ഇഷ്ടപെടുന്നവര്‍ക്കും സംതൃപ്തി നല്‍കും. എന്നാല്‍ തനിച്ചാണെങ്കില്‍ തൃശ്ശൂരിലെ കാടുകള്‍ അതിസാഹസികമാണ്. സൂര്യനസ്തമിച്ച് ഇരുട്ട് വീണു കഴിഞ്ഞാല്‍ കാടിനുള്ളില്‍ നിന്നും ഒരു കുഞ്ഞിന്റെ ശബ്ദം ഉയർന്നു കേൾക്കാം.ഞാൻ പറയുന്നത് ഇനിയും നിങ്ങൾക്ക് വിശ്വാസമായില്ലെങ്കിൽ ഒരു നിമിഷം പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കൂ.എന്തിനാ നിങ്ങൾ ഭയപ്പെടുന്നത്.പ്രതീക്ഷിക്കാതെ കടന്നുവരുന്ന ശബ്ദത്തെ ഭയപ്പെടുന്നത്...
പിന്നിൽ നിന്നും ആരുടെയോ കൈകൾ മുന്നിലേയ്ക്ക് നീണ്ടുവന്നു....
ഒരുനിമിഷം ശ്വാസം നിലച്ചു.........
.......അമ്മ....
"എന്താ മോനെ പുറത്തു നില്ക്കുന്നത്.
ആകെ വിയർത്തിരിക്കുന്നല്ലോ......."
കൈകൾ പിടിച്ചു 'കട്ടിലിലേക്ക്
'അമ്മ കൂട്ടി കൊണ്ടുപോയിരുന്നു.......
ഞെട്ടിയുണർന്നു .ഭയപ്പാടോടെ കണ്ണുകൾ ഭിത്തിയിലേയ്‌ക്ക് പോയി,
ആണിയിൽ ഉറപ്പിച്ചിരുന്ന
അമ്മയുടെ ചിത്രംകാറ്റിലാടുന്നു......
അച്ഛനും അമ്മയും മരണപ്പെട്ടിട്ട്
ഇന്നേക്ക് ഒരുവർഷം....
ശ്വാസം കിതക്കുന്നുണ്ട്. ചുറ്റിലും നോക്കി.ആരും ഉണ്ടായിരുന്നില്ല. കണ്ണുകൾ ക്ലോക്കിലെ സൂചിയിലേക്കു സഞ്ചരിച്ചു.ഒരുമണി കഴിഞ്ഞിരിക്കുന്നു. ജെഗ്ഗിലെ വെള്ളം ആർത്തിയോടെ കുടിച്ചു.
ശരീരമാകെ വിയർത്തു കുളിച്ചിരുന്നു.....
സ്വപ്നമായിരുന്നോ...
ഫോട്ടോയുടെ ഒരുഭാഗം
താഴേയ്‌ക്ക് താണ് കിടന്നിരുന്നു........
കിടക്കയിൽ നിന്നും എഴുന്നേറ്റു.
അമ്മയുടെ ഫോട്ടോയുടെ അടുത്തേയ്ക്കു നടന്നു.....
പുറത്തു നിന്നും കാറ്റ് കതകിനു വിടവിലൂടെ ഉള്ളിലേയ്ക്ക് അടിച്ചു കയറുന്നുണ്ട്........
കാറ്റിലൂടെ കർട്ടൺ പറന്നു ഉയരുന്നു....
കാറ്റിന്റെ വേഗതയിൽ നിലത്തു
വീണുടഞ്ഞു കിടന്ന ചിത്രയിത്തിലേക്ക്
കണ്ണുകൾ സഞ്ചരിച്ചിരുന്നു........
ഉടഞ്ഞ ചില്ലുകൂട്ടിലെ ചിത്രത്തിന്
എന്റെ മുഖമായിരുന്നു ......
ഞാനും മരണപ്പെട്ടിട്ട് ഇന്നേക്ക്
ഒരുവർഷം തികയുന്നു...
മൂന്നുപേരും മൂന്നിടത്തുവെച്ചു
ഒരു സമയം ഒരുപോലെ
മരണപ്പെട്ടു ...
എനിക്ക് നിങ്ങളോടു
എന്തക്കയോ പറയുവാനുണ്ട്.......
തുടരും...
ശരൺ...