A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നോക്കിയയുടെ ചരിത്രത്തിലൂടെ.(NOKIA)


നോക്കിയ- ലോകത്തിലെ ഏറ്റവും അധികം തിരിച്ചറിയപ്പെടുന്ന ബ്രാൻഡ്‌. നോക്കിയ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് ഫോണ്‍ ആയിരിക്കും, അതിനോടൊപ്പം തന്നെ കുറെ അധികം ഓർമകളും. നമ്മളിൽ പലരുടെയും ആദ്യ ഫോണും നോക്കിയ തന്നെ ആയിരിക്കും. ഇത്രയും successful ആയിരുന്ന, ഇത്ര അധികം influential ആയിരുന്ന ഇത്ര അധികം pioneering ആയിരുന്ന ഒരു കമ്പനി ഇന്ന് മൈക്രോസോഫ്റ്റിന്റെ അധീനതയിൽ ആയതു എങ്ങനെ ? നോക്കിയയുടെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം.
തുടക്കം
മൈനിംഗ് എഞ്ചിനീയർ ആയിരുന്ന Fredrik Idestam 1865 ൽ തേക്കൻ ഫിൻ ലാൻഡിൽ ഒരു തടി മില്ൽ ആരംഭിച്ചതോട് കൂടി ആണ് നോക്കിയ കമ്പനിയുടെ തുടക്കം. ഏതാനും വർഷങ്ങൾക്ക് ശേഷം Nokianvirta നദിയുടെ തീരത്തു തന്റെ രണ്ടാമത്തെ മിൽ സ്ഥാപിക്കുകയും, നദിയുടെ പേരില് നിന്നും പ്രചോദനം ഉൾക്കൊണ്ട് തന്റെ കമ്പനിക്ക് നോക്കിയ എന്ന് പേരിടുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ റബ്ബർ, കേബിൾ, ടയർ, TV, ബൂട്ട്, തുടങ്ങിയ മേഘലകളിലെക്കും നോക്കിയാ തങ്ങളുടെ പ്രവര്ത്തനം വ്യാപിപിച്ചു. നമ്മൾ ഇന്ന് കാണുകയും അറിയുകയും ചെയ്യുന്ന നോക്കിയ ആയിരുന്നില്ല ആദ്യ കാല നോക്കിയാ.
ആധുനിക നോക്കിയയുടെ ചരിത്രം ആരംഭിക്കുന്നത് 1960 കളിൽ ആണ്. ശീത യുദ്ധം കൊടുബിരി കൊണ്ടിരിക്കുന്ന സമയം. സോവിയറ്റ് യുണിയനും അമേരിക്കയും തങ്ങളുടെ ശക്തമായ ബോംബുകൾ പലയിടത്തും പരീക്ഷിച്ചു. ലോകത്താകമാനം ഭീതി ജനകം ആയ അന്തരീക്ഷം . ഒരു നിഷ്പക്ഷ രാജ്യമായ ഫിൻ ലാണ്ടിലും ഇതു സ്വാധീനം ചെലുത്തി . റേഡിയോ ടെലിഫോണ്‍ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഫിന്നിഷ് ഗവണ്‍മെന്റ് തീരുമാനിച്ചു. അതിനുള്ള കോണ്ട്രാക്റ്റ് ലഭിച്ചതാകട്ടെ നോകിയക്കും. 1970 ഓടു കൂടി എല്ലാ കാറുകളേയും ബന്ധിപ്പിക്കുന്ന ഒരു civilian radio car telephone network അവർ വികസിപ്പിച്ചെടുത്തു . 1980 കളിൽ ഇവയുടെ ഉത്‌പാദനവും വില്പനയും വളരെ അധികം വർദ്ധിക്കുകയും ഉത്പാദനത്തിന്റെ 50% കയറ്റുമതി ചെയ്യാൻ നോക്കിയക്ക് സാധിക്കുകയും ചെയ്തു. 1985 ഇൽ അമേരിക്കയിൽ നോക്കിയ പ്രവര്ത്തനം ആരംഭിച്ചു . 1987 ഇൽ സോവിയറ്റ്‌ നേതാവ് ഗോർബച്ചേവ് നോക്കിയയുടെ Mobira Cityman ഫോണ്‍ ഉപയോഗിച്ച് ഹെൽസിങ്കിയിൽ നിന്നും മോസ്കോയിലേക്ക് ഫോണ്‍ ചെയ്തു ചരിത്രം സൃഷ്ടിച്ചു . അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വാർത്ത വരികയും അത് നോക്കിയക്ക് വളരെ അധികം പ്രസിദ്ധി നേടി കൊടുക്കുകയും ചെയ്തു.
സോവിയെറ്റ് യുണിയന്റെ തകർച്ചയോടെ യൂറോപ്പിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നോക്കിയയുടെ വിവിധ ഉല്പന്നങ്ങളുടെ വില്പന ഇടിയുകയും കമ്പനിയുടെ top management ഇൽ ഒരു അഴിച്ചു പണി നടക്കുകയും ചെയ്തു . 1992 ഇൽ CEO ആയി തിരഞ്ഞെടുക്കപ്പെട്ട Jorma Ollila കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകം ആയ തീരുമാനം എടുത്തു - telecommunication രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തുക . ആ തീരുമാനം ആയിരുന്നു അടുത്ത 15 വര്ഷത്തേക്ക് നോക്കിയയുടെ ഗതി നിർണയിച്ചത് . 1992 മുതൽ 2006 അവരെ ഉള്ള വർഷങ്ങൾ നോക്കിയയുടെ സുവർണ കാലഘട്ടം എന്ന് അറിയപ്പെടുന്നു
സുവർണ കാലഘട്ടം (1992-2006)
1990 കൾ മൊബൈൽ ടെക് നോളജിയുടെ തന്നെ സുവര്ണ കാലം ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ദൂരെ ആയിരുന്നാൽ പോലും പ്രിയപ്പെട്ടവര്മായി എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ മൊബൈൽ ഫോണുകൾ വഴി സാധിച്ചു . ഇതിൽ നോകിയയുടെ വിവിധ ശ്രേണിയിൽ ഉള്ള ഫോണുകളുടെ സ്വാധീനം വളരെ അധികം ആയിരുന്നു. ആരംഭ ദശയിൽ ആയിരുന്ന മൊബൈൽ ഫോണ്‍ industry യെ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ industry കളിൽ ഒന്നാക്കി മാറ്റാൻ സഹായിച്ചത് ഭാവിയുടെ ടെക്നോളജി ഇതാണെന്ന് നേരത്തെ മനസിലാക്കിയ നോക്കിയയുടെ എഞ്ചിനീയർ മാർ ആയിരുന്നു .
മൊബൈൽ ഫോണുകളിലെ ഒരു നാഴിക കല്ലായിരുന്നു 1992 ഇൽ പുറത്തിറങ്ങിയ നോക്കിയാ 1011. ലോകത്തിലെ ആദ്യത്തെ GSM അഥവാ 2G ഫോണ്‍. ഇന്നും ഇതേ ടെക്നോളജി തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത് . 1994 ഇൽ പുറതിറങ്ങിയ നോക്കിയ 2110 മാർക്കറ്റിൽ വൻ ചലനം സൃഷ്ടിച്ചു . അതുവരെ ഉണ്ടായിരുന്ന ഫോണുകളെ അപേക്ഷിച്ച് വലിയ ഡിസ്പ്ലേ , phonebook , missed call and message notification എന്നിവ ഇതിന്റെ പ്രത്യേകത ആയിരുന്നു . അതോടൊപ്പം എല്ലാവര്ക്കും പരിചിതമായ നോക്കിയ ട്യുണ്‍ റിംഗ് ടോണ്‍ ആദ്യമായി എത്തിയതും ഈ ഫോണിൽ ആയിരുന്നു. ടെക്സ്റ്റ്‌ മെസ്സേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ആദ്യത്തെ ഫോണും ഇത് തന്നെ ആയിരുന്നു .ലോലത്തിൽ തടവും അധികം വിലക്കപ്പെട്ട ഫോണുകളിൽ ഒന്നാണ് നോക്കിയ 2110 . കാലത്തിനു മുമ്പേ നടന്ന ഫോണ്‍ ആയിരുന്നു 1997 ഇൽ പുറത്തിറങ്ങിയ നോക്കിയ 9000 communicator . qwerty കീബോർഡ് , വെബ്‌ ബ്രൌസിംഗ് , ഇമെയിൽ , ഫാക്സ്, വേർഡ്‌ പ്രോസിസ്സിംഗ് , സ്പ്രെഡ് ഷീറ്റ് എന്ന് വേണ്ട ആധുനിക ഫോണിൽ കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ ഫോണ്‍ വിപണിയിൽ എത്തിയ സമയം ശെരിയായില്ല എന്ന് വേണം കരുതാൻ . ഉയര്ന്ന വിലയും ഇതിന്റെ വിൽപനയെ ബാധിച്ചു. 1997 ഇൽ തന്നെ പുറത്തിറങ്ങിയ നോക്കിയ 6110 ഇൽ ആണ് ആദ്യമായി snake ഗേയിം പ്രത്യക്ഷ പെട്ടത് . 1998 ഇൽ മോട്ടോറോള യെ പിന്തള്ളി നോക്കിയാ ലോകത്തിൽ ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. ഇതേ കാല ഘട്ടത്തിൽ നോക്കിയ, എറിക്സണ്‍, മോട്ടോറോള , PSion എന്നീ കമ്പനികൾ ചേർന്ന് Symbian OS നു രൂപം നല്കി . ആ കാലത്ത് വളരെയധികം advanced ആയിരുന്ന OS ആയിരുന്നു Symbian. നോകിയക്ക്‌ പുറമേ LG , Samsung , Motorola , Sony Erricsson , Fujitsu , Sharp തുടങ്ങിയ കമ്പനികളും Symbian ഫോണുകൾ പുറത്തിറക്കി. ഇതേ symbian തന്നെ നോക്കിയയ്ടെ പതനത്തിനു ഒരു കാരണം ആയി എന്നത് വിരോധാഭാസം . 2002 ഇൽ ലോകത്തിലെ ആദ്യത്തെ 3G ഫോണ്‍ ആയ 6650 യും തങ്ങളുടെ ആദ്യത്തെ ക്യാമറ ഫോണ്‍ ആയ 7650 യും പുറത്തിറക്കി. നോക്കിയയുടെ ആദ്യത്തെ പ്രധാന പരാജയം എന്ന് പറയാൻ സാധിക്കുന്നത് 2003 ഇൽ പുറത്ത് ഇറങ്ങിയ N -Gage ആണ് . ഒരു gaming ഫോണ്‍ എന്നാ നിലയില പുറത്തിറങ്ങിയ ഇതിനു ഒരു ഫോണ്‍ എന്നാ നിലയിലോ gaming device എന്നാ നിലയിലോ ശോഭിക്കാൻ ആയില്ല.
nokia ngage
2004 ഇൽ പുറത്തിറങ്ങിയ Motorola Razr Flip ലോകത്താകെ ഒരു തരംഗം സൃഷ്ടിച്ചു. മറ്റു കമ്പനികൾ വിവിധ തരത്തിലുള്ള ഫോണുകൾ പുറത്തിറക്കി വിപണി കയ്യാളാൻ ശ്രമിക്കുമ്പോൾ നോക്കിയ ഹൈ എന്ഡ് ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നൊരു വിമര്ശനം നിക്ഷേപകരിൽ നിന്നും ഉണ്ടായി. 2006 ഇൽ Jorma Ollila യിൽ നിന്നും CEO സ്ഥാനം ഏറ്റെടുത്ത Olli-Pekka Kallasvuo നോക്കിയയുടെ smartphone -feature ഫോണ്‍ വിഭാഗങ്ങൾ ഒന്നിപ്പിച്ചു. മാനേജ് മെന്റിൽ നടന്ന ഈ അഴിച്ചു പണി നോക്കിയയുടെ പതനത്തിനു തുടക്കം കുറിച്ചു.
പതനം
മൊബൈൽ ഫോണ്‍ വിപണിയെ അടക്കി വാണിരുന്ന നോകിയയുടെ പതനം എങ്ങനെ സംഭവിച്ചു എന്ന് നോക്കാം.
കഴിഞ്ഞ ദശബ്ദ്തത്തിന്റെ ആദ്യ പകുതിയിൽ ഇതൊരു ഫോണ്‍ പ്രേമിയും സ്വപ്നം കണ്ടിരുന്നവ ആയിരുന്നു നോകിയയുടെ N - Series ഫോണുകൾ. പ്രത്യേകിച്ചും, N 95. ഒരു ആധുനിക ഫോണിൽ കാണുന്ന എല്ലാ ഫീച്ചറുകളോടും കൂടിയ ഈ ഫോണിനു ഉണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അതിന്റെ human - machine interaction ശെരിയല്ലായിരുന്നു എന്നതാണ്. എന്നാൽ അന്നത്തെ കാലത്ത് അതൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലയിരുന്നു എന്നതാണ് സത്യം. എന്നാൽ 2007ഇൽ ആദ്യത്തെ ഐ ഫോണ്‍ വിപണിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു . കപ്പസിറ്റിവ്‌ ടച്ച്‌ സ്ക്രീനോട് കൂടിയ ലോകത്തെ രണ്ടാമത്തെ ഫുൾ ടച്ച്‌ ഫോണ്‍ ആയിരുന്നു ഐ ഫോണ്‍( ആദ്യത്തേത് LG PRada ). നോക്കിയക്ക് ഏറ്റ ആദ്യ പ്രഹരം ഇവിടെ നിന്ന് ആയിരുന്നു. കാര്യം വഷളാക്കി കൊണ്ട് അടുത്ത വര്ഷം തന്നെ ലോകത്തിലെ ആദ്യത്തെ android ഫോണ്‍ അയ HTC Dream ഉം പുറത്തിറങ്ങി. ഇതിനു ബദൽ ആയി നോക്കിയാ ചില ഫുൾ ടച്ച്‌ ഫോണുകൾ പുറത്തിറക്കി എങ്കിലും സിംബിയനെക്കാളും ബഹുദൂരം മുമ്പിൽ എത്തിയിരുന്നു ഐ ഫോണും ആണ്‍ട്രോയിടും.
nokia
നോക്കിയയുടെ പതനത്തെ പറ്റി മുൻ വൈസ് പ്രസിഡന്റും ഡിസൈൻ ചീഫും ആയിരുന്ന ഫ്രാങ്ക് ന്യൂ വർ പറഞ്ഞത് നോക്കിയയുടെ മാനേജ്മെന്റിന് ഒരു sense of urgency ഉണ്ടായിരുന്നില്ല എന്നാണ്. ഉദാഹരണത്തിന് ആദ്യത്തെ ipad ഇറങ്ങുന്നതിനു വര്ഷങ്ങള്ക്ക് മുമ്പേ ഒരു 8 ഇഞ്ച് tablet നോകിയ ഡിസൈൻ ചെയ്തിരുന്നു. എന്നാൽ അത് മാർക്കറ്റിൽ എത്തിക്കാൻ അവർ ശ്രമിച്ചില്ല. അതിനു പുറമേ ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞത് ഐ ഫോണുകൾ നിർമ്മിക്കാൻ വളരെയധികം ചെലവു വരും, എന്നാലോ നോകിയയുടെ 3G ഫോണുകളെ അപേക്ഷിച്ച് പഴയ 2G ആണ് അവർ ഉപയോഗിക്കുന്നത്, തങ്ങളുടെ അപ്രമാദിത്വം തകർക്കാൻ ആർക്കും സാധിക്കില്ല എന്നൊക്കെ ആണ്. എങ്കിലും വൈകാതെ തന്നെ ഐ ഫോണിന്റെയും ആണ്ട്രോയിടിന്റെയും വെല്ലുവിളി തിരിച്ചറിഞ്ഞ നോകിയ വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. അതിനായി പഴയ സിംബിയൻ OS നെ അപ്ഡേറ്റ് ചെയ്യാനായി ഒരു ടീമും ഇതിനു ബദലായി പുതിയൊരു OS നിര്മ്മിക്കാൻ ആയി Meego ടീമും നോക്കിയക്ക് ഉള്ളിൽ തന്നെ ഉണ്ടായി. കംബനിക്കുള്ളിൽ തന്നെ ഒരു മത്സരത്തിനു ഇത് കാരണം ആയി. they were doing more fighting than designing. തീരുമാനങ്ങൾ എടുക്കാൻ വന്നിരുന്ന താമസവും നോകിയക്ക്‌ വിനയായി. androidലേക്ക് മാറുക എന്ന ഒരു എളുപ്പ വഴി ഉണ്ടായിരുന്നിട്ടും കൂടി അവർ അത് ചെയ്തില്ല. അതിനെപ്പറ്റി അവരുടെ നിലപാട് ഇങ്ങനെ ആയിരുന്നു -switching to android is like pissing in your pants for warmth.
2010 ഇൽ നോക്കിയയുടെ CEO ആയി Steven Elop സ്ഥാനമേറ്റു. 2011 ഫെബ്രുവരിയിൽ തങ്ങളുടെ സ്മാർട്ട്‌ ഫോണുകൾ ഇനി മുതൽ വിൻഡോസ്‌ OS ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് നോകിയ അനൌണ്സ് ചെയ്തു. 2012 ഏപ്രിലിൽ നോക്കിയയെ പിന്തള്ളി samsung ലോകത്തില ഏറ്റവും അധികം ഫോണ്‍ വില്ക്കുന്ന കമ്പനി ആയി മാറി. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരുന്ന നോകിയയെ ഏറ്റെടുക്കും എന്ന് 2013 സെപ്റ്റെംബെരിൽ മൈക്രോസോഫ്ട്‌ പ്രഖ്യാപിച്ചു.
ചാരൻ???
steven elop ഒരു മൈക്രോസോഫ്റ്റ് ചാരൻ ആയിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെ ഉണ്ട്. നോക്കിയ CEO ആയി ചാർജ് എടുക്കുന്നതിനു മുമ്പേ മൈക്രോസോഫ്റ്റിന്റെ ബിസിനസ്‌ ഡിവിഷൻ തലവൻ ആയിരുന്നു എലോപ് . നോകിയയെ മൈക്രോസോഫ്ട്‌ ഏറ്റെടുത്ത അന്ന് തന്നെ 18.8 മില്യണ്‍ ഡോളർ എലോപ് ഇന് മൈക്രോസോഫ്ട്‌ ബോണസ് ആയി നല്കി എന്നതും നോകിയയുടെ വിൻഡോസ്‌ ഫോണ്‍ ഉപയോഗിക്കാൻ ഉള്ള തീരുമാനങ്ങളും എല്ലാം ഈ സംശയത്തിന് ആക്കം കൂട്ടുന്നു.
#കടപ്പാട്