പോലീസ് പാമ്പുകളുമായി കോടതിയിലെത്തി. ഭയന്നുവറച്ച ജഡ്ജി 5 മിനിട്ട് കൊണ്ട് വിധിപറ ഞ്ഞു സ്ഥലം വിട്ടു..
പഞ്ചാബിലെ മണിമാജിറ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൂടുകളി ലായി രണ്ടു പാമ്പുകളെ പഞ്ചാബ് പോലീസ് കോടതിയില്‍ ഹാജരാക്കി. കൂട തുറന്നുകണ്ട ജഡ്ജി ഞെട്ടി. രണ്ടുതലയുള്ള പാമ്പുകള്‍. പാമ്പുകളെ വനത്തില്‍ വിടാനുള്ള ഉത്തരവ് നല്‍കി അദ്ദേഹം കോടതി മുറി വിട്ടു. ആദ്യമായായിരുന്നു ജഡ്ജിക്ക് ഇങ്ങനെയൊരനുഭവം ഉണ്ടായത്.
സംഭവം വിശദമായി അറിയുമ്പോഴാണ് നമുക്കും അതിശയം തോന്നുക. ഇവ സാധാരണ പാമ്പുകളല്ല. ഈ രണ്ടു പാമ്പുകള്‍ക്കുമായി അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ കോടിയില്‍ പുറത്താണ് വില. Sand Boa ഇനത്തില്‍പ്പെട്ട അപൂര്‍വയിനം പാമ്പുകളാണ് ഇത്.
Wildlife Protection Act 1972 ലെ നാലാം വകുപ്പ് പ്രകാരം ഈ ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടിക്കുന്നതും, കൈവശം വെക്കുന്നതും ,വളര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. ലോകത്തുനിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന വിഷമില്ലാത്ത സാന്റ് ബോവ ഇനം പാമ്പുകളെ സംരക്ഷിക്കാനാണ് ഈ സര്‍ക്കാര്‍ നടപടി.
Sand Boa പാമ്പുകള്‍ക്ക് രണ്ടു തലയുണ്ട്. എന്നാല്‍ യഥാര്‍തത്തില്‍ തല ഒന്നുമാത്രമേയുള്ളൂ . വാല്‍ ഭാഗം തലപോലെ തോന്നിക്കുന്നത് ശതൃക്കളില്‍ നിന്നും രക്ഷപെടാന്‍ ഇവക്കു പ്രകൃതി നല്‍കിയ ഒരു വരദാനമാണ്.
സാന്റ് ബോവ പാമ്പുകള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തീ വിലയാണു. അതുകൊണ്ടുതന്നെ ഇതിന്‍റെ കള്ളക്കടത്തും വ്യാപകമാണ്.ഇവയുടെ നീളം ,വണ്ണം,തൂക്കം ഇവയനുസരിച്ചാണ് വിലനിലവാരം. 500 ഗ്രാം തൂക്കമുള്ള ഒരു sand Boa പാമ്പിനു 10 ലക്ഷം രൂപാ വരെ വിലയുണ്ട്.ഒരു കിലോ ഭാരമുള്ള പാമ്പിനു ഒരു കോടി രൂപ വരെ വിലകിട്ടും. ഇവയെ വിദേശത്തെത്തിച്ചു കഴിഞ്ഞാല്‍ വില ഇതിലും നാലിരട്ടിയാണ്.
എന്തുകൊണ്ടാണ് ഇത്ര വില ?
ഇരുതലമൂരി എന്നും അറിയപ്പെടുന്ന വിഷമില്ലാത്ത Sand Boa പാമ്പുകള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യവും ,സമ്പത്തും, സമൃദ്ധിയും , പ്രശസ്തിയും ഉണ്ടാകുമെന്ന മലേഷ്യ, ചൈന, തായ്‌വാന്‍ എന്നീ നാടുകളില്‍ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ ഫലമായി ലോകമെമ്പാടുനിന്നും ഈ പാമ്പുകള്‍ക്ക് വലിയ ഡിമാണ്ട് ആണ്. ഈ രാജ്യങ്ങളില്‍ മന്ത്രവിദ്യകള്‍ക്കും Black Magic നും ഈ പാമ്പുകളെ ഉപയോഗിച്ചിരുന്നു. ചൈനയില്‍ ഇത് ചില മരുന്നുകളില്‍ ഉപയോഗിക്കുന്നു മറ്റു ചില സ്ഥലങ്ങളില്‍ ദൈവരൂപമായും കണക്കാക്കുന്നു.
Sand Boa പാമ്പുകളെ വീടുകളില്‍ സൂക്ഷിക്കുന്നത് സര്‍വ സൗഭാഗ്യമായി കണക്കാക്കുന്ന നിരവധിയാളുകള്‍ ഇന്ന് പല രാജ്യങ്ങളിലുമുണ്ട്. അതിനാല്‍ എന്ത് വിലനല്‍കാനും അവര്‍ തയ്യാറുമാണ്.
യൂറോപ്പ് ,ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലും ഇപ്പോള്‍ സമ്പത്തിന്റെയും , ഐശ്വര്യത്തിന്‍റെയും പ്രതീകമായി ഈ പാമ്പുകളെ കാണാന്‍ തുടങ്ങിയതോടെ ഇവയുടെ കള്ളക്കടത്ത് വ്യാപകമാകുകയും നിലനില്‍പ്പ് തന്നെ അപകടത്തിലാ യിരിക്കുകയുമാണ്.
പഞ്ചാബില്‍ നിന്ന് ഗള്‍ഫിലേക്ക് പാക്കിസ്ഥാന്‍ വഴി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപ വിലവരുന്ന രണ്ടു പാമ്പുകളെയാണ് പോലീസ് റെയിഡില്‍ പിടികൂടിയതും കഴിഞ്ഞ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയതും.
രണ്ടുതലയും , അവയുടെ മാര്‍ക്കറ്റു വിലയുമാണ് ജഡ്ജിയെ ഞെട്ടിപ്പിച്ച ഘടകങ്ങള്‍. കോടതി ഉത്തരവ് പ്രകാരം രണ്ടു പാമ്പുകളെയും പോലീസ് വനത്തില്‍ വിടുകയായിരുന്നു.
കാണുക വിലയേറിയ പാമ്പുകളെ. ഒപ്പം അവരെ കടത്താന്‍ ശ്രമിച്ച വ്യക്തികളെയും