ആളുകള്‍ മൂക്കത്ത് വിരല്‍വച്ചു. ചിലര്‍ക്കൊന്നും വിശ്വാസം വന്നില്ല. പലരും അമ്പരന്നു നോക്കിനിന്നു. ഈ പ്രായത്തിലും ഇത്ര എനര്‍ജിയും ധൈര്യവുമോ ?
അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനിയായ ‘ഇളാ കാമ്പെല്‍’ എന്ന 94 കാരി മുത്തശ്ശി തന്‍റെ മക്കളും കൊച്ചുമക്കളും കാണ്‍കെയാണ് ഈ സാഹസിക പ്രകടനം കാഴ്ചവച്ചത്.
പതിനായിരം അടി ഉയര്‍ത്തില്‍നിന്നാണ് ഇള Dive ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്‍റെ ജന്മദിനത്തില്‍ പെന്‍സില്‍വാനിയ യിലെ 'ഹലെട്ടോ റീജിണല്‍ എയര്‍പോര്‍ട്ട്' തന്നെ ഇതിനായി അവര്‍ തെരഞ്ഞെടുത്തു. ട്രെയിനര്‍ക്കൊപ്പം അവിടെത്തിയ ഇള, പ്രായം മൂലം പാടില്ല എന്ന അധികാരികളുടെ വിലക്കുകള്‍ വകവെക്കാതെയാണ് ഡൈവിംഗ് നടത്തിയത്. ഇളയുടെ മകനും കൊച്ചുമകനും ഒപ്പം അന്ന് വെവ്വേറെ ഡൈവിംഗ് ചെയ്തിരുന്നു.
വിജയകരമായി ഡൈവിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഇള പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.
“ അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനാകില്ല. ഈ ജന്മദിനം ഇങ്ങനെ ആഘോഷിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. പലരും വിലക്കിയെങ്കിലും അതൊന്നും കാര്യമാക്കിയില്ല. വര്‍ഷങ്ങള്‍ക്കു മുന്പ് സ്ഥിരമായി ഡൈവിംഗ് നടത്തിയിരുന്ന അനുഭവസമ്പത്തും ആത്മവിശ്വാസവും മാത്രം മതിയാകുമായിരുന്നു എനിക്കീ ലക്‌ഷ്യം പൂര്‍ത്തീകരിക്കുവാന്‍. അടുത്ത വര്‍ഷം ജീവനോടെയുണ്ടാകുമെങ്കില്‍ ഇതേ പോലെ സ്കൈ ഡൈവിംഗ് നടത്താന്‍ ഇവിടെ ഉറപ്പായും വരും.”
ഏറ്റവും കൂടുതല്‍ തവണ സ്കൈ ഡൈവിംഗ് നടത്തി ഗിന്നിസ് ബുക്കില്‍ ഇടം നേടിയ ‘ഡോണ്‍ കേലര്‍’ ന്‍റെ വാക്കുകളില്‍ “ ഇത്ര പ്രായമുള്ള ഒരു വനിത സ്കൈ ഡൈവിംഗ് നടത്തിയത് ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല” എന്നാണ്.