ബുർഖ അഥവാ മുഖമറ എന്നത് ഇന്ന് ഇന്ത്യൻ മുസ്ലീം സ്ത്രീകളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു. അതേ സമയം യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായ് ഇത് നിരോധിച്ചു കൊണ്ടു മിരിക്കുന്നു.
യഥാർത്യത്തിൽ ഒരു മുസ്ലീം സ്ത്രീയോട് ഇങ്ങനെ മൊത്തം മൂടി നടക്കണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?. ധാരാളം മതപണ്ഡിതൻമാരും ഇസ്ലാമിക ചരിത്രകാരൻമാരും ഇങ്ങനെയുള്ള ഒരു ഡ്രസ്സ് കോഡ് ഇസ്ലാം മതത്തിന്റെ അണിക്കല്ലായ "ഖുർആനിൽ " ഉള്ളതായി പറയുന്നില്ല. മറിച്ച് മുഖവും മുൻ കൈകളും ഒഴിച്ചുള്ള ശരീര ഭാഗങ്ങളാണ് നിർബന്ധമായും മറയ്ക്കുവാൻ പറഞ്ഞിരിക്കുന്നത് എന്നു വാദിക്കുന്നു, പ്രസ്താവിക്കുന്നു.
സത്യത്തിൽ ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പേ തന്നെ പ്രാചീന അറേമ്പ്യൻ ഗോത്ര വംശജരിലെ സ്ത്രീകൾ ഇത് ധരിച്ചിരുന്നതായി ചരിത്രത്തിന്റെ പിൻ താളുകൾ മറിച്ചു നോക്കിയാൽ കാണാം. അതിനു മുമ്പേ തന്നെ ജൂത സ്ത്രീകൾ ഇത് ഉപയോഗിച്ചിരുന്ന വസ്തുത അവി തർക്കവുമാണ്.ജൂതൻമാരും അറബികളും വളരെ സാമീപ്യത്തിൽ ജീവിച്ചിരുന്ന ഒരവസ്ഥയിൽ ഈ വസ്ത്ര രീതി ജൂതസംസ്കാരത്തിൽ നിന്നും അറബികൾ സ്വാംശീകരിച്ച പൈതൃക മാവാനാണ് സാധ്യത.
സംവൽസരങ്ങൾക്ക് മുമ്പ് ജോലി തേടിപ്പോയ തദ്ദേശശീയർ ഈ വസ്ത്ര രീതി നാനാജാതി മതസ്ഥർ ഒരുമിച്ചു വാഴുന്ന നമ്മുടെ നാട്ടിലുമെത്തിച്ചു. ചെറുപ്പ കാലങ്ങളിൽ അങ്ങിങ്ങായി കണ്ട ഈ വസ്ത്ര ധാരണം ഇപ്പോൾ പടർന്നു കയറി നാടിന്റെ മുക്കിലും മൂലയിലും എത്തി നിൽക്കുന്നു. പണ്ട് മുഖം മറച്ചിട്ടില്ലായിരുന്നെങ്കിൽ ഇന്ന് കണ്ണുകൾ മാത്രം പുറത്തു കാണും വിധം, അല്ലെങ്കിൽ അതിനു മീതെകൂടെ ഒരു തട്ടം കൂടെ ഇട്ട്, കൂടെ നിൽക്കുന്നവർക്കും എതിരെ വരുന്നവർക്കും ആളെ തിരിച്ചറിയാൻ പറ്റാത്തവണ്ണ മായിരിക്കുന്നു ഇതിന്റെ രൂപഭേദം. ഇസ്ലാമിക ഡ്രസ്സ് എന്ന് പറഞ്ഞ് അറബി പുരുഷൻ മാരുടെ വസ്ത്രധാരണം ഇവിടെ എവിടെയും കാണാനും നമുക്ക് സാധിക്കുന്നില്ല.
ഇതിനെ ശക്തിയുക്തം അനുകൂലിക്കുന്ന മത യാഥാസ്ഥിതിക വാദികളും മൊയ്ലാക്കൻ മാരും പറയുന്നത് ഒരു സ്ത്രീയുടെ നഗ്ന സൗന്ദര്യം ഭർത്താവിന് മുമ്പിൽ മാത്രമേ വെളിപ്പെടുത്താവൂ എന്നാണ്. ഒരു ഡോക്ടറുടെ അടുത്തോ കോടതിയിലോ പോലീസ് സ്റ്റേഷനിലോ എയർപോർട്ട് കളിലോ ഒരറ്റസ്റ്റേഷൻ ഓഫീസറുടെ മുമ്പിലോ പരീക്ഷാഹാളിലോ ഈ രീതിയിൽ ചെന്നാൽ കാര്യം നടക്കില്ലാത്തതു കൊണ്ട് അവിടെയൊക്കെയും ഇക്കൂട്ടർ അത് പൊക്കിക്കാണിക്കുകയും ചെയ്യും.
മുഖം എന്നത് ഒരു മനുഷ്യ വ്യക്തിയെ തിരിച്ചറിയാനുള്ള ഏറ്റവും മികച്ചതും കുറ്റമറ്റതുമായ അടയാളമാണ് .ആർക്കും ഒരു ചിലവുമില്ലത്തതുമായതാണ്. ഇനി നബിയുടെ കാലത്ത് അത് മറച്ചുകൊണ്ട് നടന്നാലും അന്ന് വലിയ അപകട സാദ്ധ്യതകൾ ഒന്നു മില്ലായിരുന്നു.പക്ഷെ ഇന്നത്തെ സാഹചര്യം തികച്ചും വിഭിന്നമാണ്. പല മത തീവ്രവാദികൾ എവിടെയാണ് എളുപ്പത്തിൽ നുഴഞ്ഞു കയറി ചാവേറുകളായി പൊട്ടി ത്തെറിക്കാനും ആക്രമണം നടത്താനും എന്ന് ചികഞ്ഞ് നടക്കുന്നു. അങ്ങിനെ ഒരാക്രമണം ഒരു ജനക്കൂട്ടത്തിനിടയിൽ ഉണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രതിഫലനങ്ങൾ, അലയൊലികൾ അതിരൂക്ഷമായിരിക്കും. മതഭ്രാന്തൻമാരായ സ്വജാതിക്കാരിൻ നിന്നും എതിരാളികളിൽ നിന്നുമെല്ലാം ഇക്കാലത്ത് അത് പ്രതീക്ഷിച്ചേ തീരൂ.
മുഖം മുഴുവനായി മറച്ച് നിൽക്കുന്ന രൂപം ആണാണോ പെണ്ണാണോ എന്നു പോലും മറ്റുള്ളവർക്ക് അറിയാൻ കഴിയാത്ത അവസ്ഥ.ഈ അവസ്ഥ മുതലെടുത്താണ് സമീപകാലത്ത് മറ്റേതോ സംസ്ഥാനത്ത് അമ്പലത്തിൽ ഒരു ഹൈന്ദവ പുരുഷൻ മാട്ടിറച്ചി കൊണ്ടുപോയി ഇട്ടത്. സംഗതി നേരിട്ടു കണ്ട നല്ലവരായ ചില ഹൈന്ദവ സഹോദരൻമാർ കക്ഷിയെ കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചതു മൂലം ആ നാട് ഒരു വർഗ്ഗീയ ലഹളയിൽ നിന്ന് രക്ഷെപെട്ടു. കുറച്ച് നിരപരാധികളെ മരണത്തിൽ നിന്ന് രക്ഷിക്കാനുമായി.
കുറച്ചു ദിവസം മുമ്പ് തിരുവനന്തപുരം എയർപോർട്ടിൽ മുസ്ലീം കാമുകനൊപ്പം മേനി മൊത്തത്തിൽ മൂടിപ്പുതച്ചത്തിയ അമുസ്ലീം സ്ത്രീയെ പേരിലെ വ്യത്യാസം മൂലമാണ് പോലീസ് തടഞ്ഞുവച്ച് ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചത്.ഈ സംഭവമെല്ലാം വിരൽ ചൂണ്ടുന്നത് ഇതിന്റെ ദൂരവ്യാപകമായ ദുരുപയോഗത്തിലേക്കാണ്. കഴിഞ്ഞ July മതമൗലീകതയുടെയും ചാവേറുകളുടെയും നിർമ്മാണശാലയാല പാക്കിസ്ഥാനിലെ ഇസ്സാമാബാദിൽ റെഡ് മോസ്ക് കോംബ്ലക്സിൽ ബോംബ് എറിഞ്ഞ തീവ്രവാദി പർദ്ദയും ബുർഖയുമാണ് ധരിച്ചിരുന്നത്. 2005 July യിൽ ലണ്ടനിൽ ബോംബ് ബ്ലാസ്റ്റ് നടത്തിയ ഭീകരൻ യാസീൻ ഒമറും ഈ ബുർഖാ മുഖംമൂടിധരിച്ചാണ് രക്ഷപെടാൻ ശ്രമിച്ചത്.സ്ത്രീകളെ പെട്ടെന്നാരും പരിശോധിക്കില്ല എന്ന മാനദണ്ഡത്തിലാണ് ഇവരെല്ലാം ഈ വസ്ത്രം തിരഞ്ഞെടുത്തത്.
ഇസ്ലാമിക വിശ്വാസത്തിലെ ഒഴിച്ചു കൂടാനാവാത്ത പഞ്ചസ്തംഭങ്ങളിൽ പലതിലും തോന്നുംവിധം അവനവന്റെ യുക്തിക്കനുസരിച്ച് വെള്ളം ചേർത്ത് ,
സ്ത്രീയുടെ വസ്ത്രധാരണത്തിലും ബഹുഭാര്യത്വത്തിലും കടുത്ത യഥാസ്ഥിതിക ചിന്തകൾ വച്ചുപുലർത്തി, ഒരു സമൂഹത്തിൽ നിർബന്ധിതമായി നടത്തുന്ന മാരക രോഗങ്ങൾക്കെതിരെയുള്ള വാക്സിനേഷൻ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയും, പ്രായ പൂർത്തി യാവാത്ത പെൺകുഞ്ഞുങ്ങളെ പോലും ആവശ്യത്തിന് വിദ്യാഭ്യാസം പോലും കൊടുക്കാതെ, ഈ ചാക്ക് ഡ്രസ്സിൽ സമൂഹത്തിന് മുമ്പിൽ എഴുന്നുള്ളിക്കുന്നതും മതത്തിൽ ഒട്ടും നിർബന്ധമില്ലാത്ത വൈവാഹിക പരസ്യങ്ങളിൽ പെൺകട്ടിയുടെ സ്ഥലത്ത് ചിത്രശലഭത്തിെന്റയും പൂക്കളുടെയും ചിത്രങ്ങൾ കൊടുത്ത് സമൂഹത്തിൽ ഇനിയും സ്വയം അപഹാസ്യരാവാതെയും, കാര്യങ്ങളുടെ ഗൗരവവും അപകട സാദ്ധ്യതയും സ്വയം മനസ്സിലാക്കി വേണ്ടത് സമയത്തിന് ചെയ്തില്ലെങ്കിൽ, മതമേലാളൻമാരും ഉസ്താതൻമാരും സംഘടനാ നേതൃത്വവും ഒന്നിച്ച് ശ്രമിച്ചില്ലെങ്കിൽ പിന്നീട് അതോർത്ത് നാം ഒരു പാട് ദു:ഖിക്കേണ്ടി വരും. അനിവാര്യമായ മാറ്റത്തിന് മുസ്ലീം സമൂഹം ഒരുങ്ങുമെന്ന ശുഭ പ്രത്യാശയോടെ. കടപ്പാട്
നാസർ കൂവള്ളൂർ