A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

തന്ത്ര എന്ന വാക്കിന്റെ അർത്ഥവ്യാപ്തി


- തന്‌ എന്നാൽ വ്യാപിക്കുക. `തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ`- ജ്ഞാനം അതു കൊണ്ടും വർദ്ധിക്കും. ആ അർത്ഥത്തിൽ ഏത്‌ ജ്ഞാനശാഖയെയും തന്ത്ര മെന്ന്‌ വിളിക്കാം. ഒരു ഭാഷയിലുണ്ടാകുന്ന ശബ്ദത്തിന്‌, ആ ഭാഷയിലൊരു വ്യുൽപത്തിയുണ്ടാകും. പ്രാചീന ഭാഷകൾക്കൊക്കെ ധാതു- റൂട്ടുണ്ട്‌. ഭാഷാ ശാസ്ത്രത്തെക്കുറിച്ചുള്ള പാശ്ചാത്യന്റെ പഠനവും ഭാരതീയന്റെ പഠനവും ഈയൊരുതലത്തിൽ വേറിട്ടാണിരിക്കുന്നത്‌.
മനുഷ്യന്‌ അറിവില്ലായിരുന്നു വെന്ന ആദിമസങ്കല്പത്തിൽനിന്നുകൊണ്ടാണ്‌ ആധുനികൻ ശാസ്ത്രത്തെ യും സാങ്കേതികവിദ്യയെയും ഭാഷയെയും അതിന്റെ വളർച്ചയെയുമൊക്കെ പഠിച്ചത്‌. താനും തന്റെ കാലഘട്ടവും അറിവുള്ളതാണെന്നും തനിക്ക്‌ മുമ്പു ള്ളവരെല്ലാം അറിവില്ലാത്തവരുമാണെന്നുമുള്ള ഒരു അഹന്തയിൽനിന്നാണ്‌ പാശ്ചാത്യപഠനത്തിന്റെ സകലഭാവങ്ങളും ഉണ്ടാകുന്നത്‌. ഈയൊരു അഹ ങ്കാരത്തിന്റെ വൈകല്യങ്ങളാണ്‌ പാശ്ചാത്യവിജ്ഞാനം അനുഭവിച്ചുപോരു ന്ന ഓരോ വ്യക്തിയിലും, അറിവെന്നപേരിൽ നിലനിൽക്കുന്നത്‌. അറിവ്‌ ഏക മാണെന്നും അത്‌ ഏറ്റവും പ്രാചീനവുമാണ്‌ എന്നൊരുമായൊരു വിജ്ഞാനം ഭാരതത്തിൽ രൂപപ്പെട്ടിരുന്നില്ല എന്നർത്ഥമില്ല- അത്തരം വിജ്ഞാനവും ഭാര തീയർ പഠിച്ചുപോന്നിട്ടുണ്ട്‌.
അഹങ്കാരജന്യമായ അറിവില്ലായ്മയെ; അജ്ഞാനത്തെ പൂർവ്വപക്ഷമാ ക്കിക്കൊണ്ടുള്ള പഠനമാണ്‌ ഭാരതീയ പാരമ്പര്യവിജ്ഞാനം. വിഷയനിഷ്ഠ മായ എല്ലാ അറിവുകളും ഭാരതീയ വൈജ്ഞാനികശാഖയിൽ അറിവിന്റെ പൂർവ്വപക്ഷമാണ്‌. പൂർവ്വപക്ഷത്തെ ചോദ്യംചെയ്തും നിഷേധിച്ചുമാണ്‌ ഭാരതീയർ ആന്തരികമായ അറിവും അതിന്റെ അനുഭവവും നേടിപ്പോന്നിട്ടു ള്ളത്‌. ഈയൊരു അർത്ഥത്തിൽ ഭാരതീയരെസംബന്ധിച്ച്‌ ഓരോ ശബ്ദ ത്തിനും ധാതുനിഷ്ഠമായ ഓരോ അർത്ഥമുണ്ട്‌. ഈയൊരുവഴിയിൽ ശബ്ദ ത്തെ വ്യാഖ്യാനിക്കുകയും പഠിക്കുകയും ചെയ്യണമെങ്കിൽ ഭാഷാശാസ്ത്ര ത്തിന്റെ അകപ്പൊരുളുകൾ അറിയുക അനിവാര്യമാണ്‌. ഇതുകൊണ്ടാണ്‌ ശ്രീ ശങ്കരന്റെയും ഭാസ്കരരായന്റെയുമൊക്കെ വ്യാഖ്യാനപാടവങ്ങൾ ആധു നികരുടെ സ്വകപോലകല്പിതങ്ങളായ അറിവുകളിൽനിന്ന്‌ വേറിട്ടുനിൽ ക്കുന്നത്‌. പാശ്ചാത്യരീതികളുടെ ഏറ്റവുംവലിയ പ്രത്യേകതയായി ഉദ്ഘോ ഷിക്കുന്നത്‌, ഏതറിവില്ലാത്തവനും എന്തിലുംകയറി ഇടപെടാം; മേയാം എന്ന തിലാണ്‌. അറിവിന്റെ അനുഭവവും ആനന്ദവുമില്ലാതെ ആടോപങ്ങൾകൊണ്ട്‌ എന്തും സാധിച്ചെടുക്കാമെന്ന ഒരു രീതിവിധാനമാണിതിന്‌; പറ്റിച്ചുജീവിക്കാ വുന്നതുമാണ്‌ അതിന്റെ എല്ലാ രംഗവും. മാത്രമല്ല ആ അറിവുകൾ തങ്ങളിൽ വിനയവും സൗശീല്യവും ഉണ്ടാക്കുന്നുമില്ല. അറിവില്ലായ്മയുടെ അഹങ്കാര ത്തിൽ പിടിവാശികൾക്ക്‌ കൂടുതൽ സ്ഥാനം ലഭിക്കുന്നുവെന്നുള്ളതും അതി ന്റെയൊരു പ്രത്യേകതയാണ്‌- ഭാരതീയ ആചാര്യന്മാർ ഈ വഴിയെ പ്രോ ത്സാഹിപ്പിച്ചിരുന്നില്ല.
`തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ`- ജ്ഞാനം ഏതുകൊണ്ട്‌ വർദ്ധിക്കുമോ അതാണ്‌ തന്ത്രം. ആ അർത്ഥത്തിൽ ഏത്‌ ശാസ്ത്രശാഖയെയും തന്ത്രമെന്ന്‌ വിളിക്കാം. സാംഖ്യം, ന്യായം, വൈശേഷി കം- ദർശനങ്ങൾ എല്ലാം തന്ത്രമാണ്‌. കപിലതന്ത്രം, ഗൗതമതന്ത്രം തുടങ്ങിയ ദർശനവിഭാവങ്ങളെല്ലാം തന്ത്രമാണ്‌. തന്ത്രത്തിന്റെ അതേധാതുവിൽനിന്ന്‌ ശാസ്ത്രമെന്നും തത്വമെന്നും മന്ത്രമെന്നും പറയും. തന്ത്രത്തിന്‌ ഹ്രസ്വീകര ണമെന്ന ഒരർത്ഥം എച്ച്‌.പി.ശാസ്ത്രി പറഞ്ഞിട്ടുണ്ട്‌- `അഥർവ്വവേദ`ത്തിന്റെ പരിശിഷ്ടത്തിൽനിന്നായിരിക്കാം, അത്‌ പ്രമാണമാക്കി അദ്ദേഹമിങ്ങനെ ഒര ർത്ഥം കണ്ടെത്തിയത്‌.
ബീജഗണിതരീതിയിൽ മന്ത്രങ്ങളെ സൂത്രരൂപത്തിൽ പറയുന്നതിന്‌ തന്ത്രമെന്ന്‌ പറയും. യോഗസാധനകൊണ്ട്‌ ശരീരത്തെ സംരക്ഷിക്കുന്നതും തന്ത്രമാണ്‌- കടുത്ത യോഗസാധനകളനുഷ്ഠിച്ച്‌ തന്റെ ശരീരത്തെ നന്നായി സംരക്ഷിക്കുന്നരീതി. തന്ത്രശബ്ദം അവിടെ തന്‌ ശരീരം എന്ന ധാതുവിൽ നിന്നുംവരുന്നു. ത്രയി എന്നാൽ സംരക്ഷിക്കുക. തന്ത്രത്തെ `തന്‌ ത്രായതേ ഇതി തന്ത്രഃ` ഇങ്ങനെ പിരിക്കുകയാണ്‌ ചെയ്യുന്നത്‌. തനുവിനെ രക്ഷിക്കു ന്നത്‌ തന്ത്രം. സ്ഥൂലവും സൂക്ഷ്മവും കാരണവുമെന്ന്‌ മൂന്നാണ്‌ ശരീരം. സ്ഥൂലശരീരത്തെ രക്ഷിച്ചതുകൊണ്ട്‌ ശരീരം രക്ഷിക്കപ്പെടില്ല. സ്ഥൂലശരീ രമിരിക്കുന്നത്‌ സൂക്ഷ്മശരീരത്തിലാണ്‌. സൂക്ഷ്മശരീരത്തെ ഭാവശരീരമെ ന്നും അഭാവശരീരമെന്നും ഭാവാഭാവശരീരമെന്നും മൂന്നായി തിരിക്കാം. സൂക്ഷ്മശരീരം; ശാബ്ദികശരീരം, ബാഹ്യമെന്നും ആഭ്യന്തരമെന്നും രണ്ടാ യിതിരിക്കാം. അതായത്‌ തങ്ങളിൽ ഭാവപ്രത്യയങ്ങളെന്നുപറയാവുന്നവ കുറേയുണ്ടാകും; തങ്ങളുടെ ബോധത്തിലേക്ക്‌ എത്താത്തവ അഭാവപ്രത്യ യങ്ങളാണ്‌. ബോധത്തിലിരിക്കുന്ന ഇന്നത്തെ സങ്കല്പനങ്ങളും കാമന കളുമാണ്‌ തങ്ങളുടെ നാളത്തെ സ്ഥൂലശരീരമായി രൂപാന്തരപ്പെടുന്നത്‌- ഇന്ന്‌ നേടിയിരിക്കുന്ന തന്റെ ശരീരം ഇന്നലത്തെ തന്റെ പിതാവോ, പിതാമ ഹനോ, അമ്മയോ, അമ്മൂമ്മയോ സങ്കല്പിച്ചതാണ്‌. അതേസമയം സങ്കല്പ നങ്ങളും കാമനകളും രൂപാന്തരപ്പെടുന്നതിന്‌ കാരണമായ നിശ്ശബ്ദത, അഭാ വതലങ്ങളുമാണ്‌. ഇങ്ങനെയൊരു ശാബ്ദികപ്രപഞ്ചം ഒരു വ്യക്തി, ബാഹ്യ മായികേട്ടും ആന്തരികമായി പറഞ്ഞും ഉണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌
തന്ത്രത്തിന്‌ പലവിധ ഭാവങ്ങളുണ്ട്‌; പലവിധത്തിൽ തിരിച്ചിട്ടുണ്ട്‌- വൈഷ്‌ ണവതന്ത്രം, ശൈവതന്ത്രം, ശാക്തേയതന്ത്രം എന്നിങ്ങനെയാണ്‌ തന്ത്രത്തെ തിരിച്ചിരിക്കുന്നത്‌. ഇവയെ സംഹിത, ആഗമം, തന്ത്രം എന്നിങ്ങനെ യഥാ ക്രമം വിളിക്കാം. വൈഷ്ണവതന്ത്രങ്ങളെ സംഹിതകളെന്നും ശൈവതന്ത്ര ങ്ങളെ ആഗമങ്ങളെന്നും ശാക്തേയതന്ത്രങ്ങളെ തന്ത്രങ്ങളെന്നും വിളിക്കും. അതേസമയം തന്ത്രങ്ങളെ ആഗമമെന്നും നിഗമമെന്നും വിളിക്കാറുണ്ട്‌. ആഗ മം, ശിവൻ ഗുരുവും പാർവ്വതി ശിഷ്യയുമായി ഉണ്ടായിട്ടുള്ള തന്ത്രങ്ങളാണ്‌- ശിവപാർവ്വതീ സംവാദം ആഗമവും പാർവ്വതീശിവ സംവാദം നിഗമവുമാ കുന്നു. വിഷ്ണുക്രാന്ത, രാധാക്രാന്ത, അശ്വക്രാന്ത, ഗജക്രാന്ത എന്നിങ്ങനെ അവയുടെ ഉല്പത്തിസ്ഥാനമനുസരിച്ച്‌ അവയെ തിരിച്ചിരിക്കുന്നു- അറുപ ത്തിനാല്‌ തന്ത്രങ്ങൾ ഈ ഉല്പത്തി ഉള്ളവയാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ചാണക്യതന്ത്രമൊന്നും ഈ വഴിയിലുള്ളതല്ല. അതിൽ പ്രജാതന്ത്രമനു സരിച്ചുള്ള വിഷയങ്ങളാണുള്ളത്‌- വിന്റർനെറ്റ്‌ തുടങ്ങിയ പല പാശ്ചാത്യ രുടെയും അഭിപ്രായം തന്ത്രാഗമങ്ങളുടെ കാലഘട്ടം ആറാം നൂറ്റാണ്ടിന്‌ ശേഷമാണെന്നാണ്‌. ഈ നിർണ്ണയത്തിനുപിന്നിൽ സരസ്വതിലിപിയിൽ ക ണ്ടെത്തിയിട്ടുള്ള പ്രാചീനതന്ത്രങ്ങളാണ്‌. സരസ്വതിലിപി വംഗദേശത്തിന്റെ ലിപിയാണ്‌. അതുകൊണ്ട്‌ വംഗദേശമാണ്‌ തന്ത്രാഗമങ്ങളുടെ ആദിമഭൂമി യെന്ന്‌ പാശ്ചാത്യകാരന്മാർ അഭിപ്രായപ്പെടുന്നുമുണ്ട്‌- ഈ അഭിപ്രായത്തെ ഭാരതീയർ ശരിവെച്ചിട്ടുമുണ്ട്‌. എന്നാൽ ഈ അഭിപ്രായം പൂർണ്ണമായി ശരി യാണെന്ന്‌ വിശ്വസിക്കാൻ പറ്റാത്ത തെളിവുകൾ വേറെ ധാരാളമുണ്ടുതാനും.
[...]
ശബ്ദത്തിന്റെ അർത്ഥസൗഭഗമറിയുമെങ്കിൽ ഈ പ്രാചീനമായ അറിവി നെ നിഷേധിക്കാനാവില്ല. പരമ്പരാഗതമായ അറിവിന്റെയും ആനന്ദത്തിന്റെ യും ലോകങ്ങളിലൂടെ കടന്നുപോകുന്ന മാനവൻ- താൻ കണ്ടതും കേട്ടതും തൊട്ടതുമൊന്നും തന്റെ വിഭൂതികളല്ലെന്നും അതൊക്കെ തന്റെ പൂർവ്വവിഭൂ തികളാണെന്നും തിരിച്ചറിയും. അപ്പോഴാണ്‌ വരാനിരിക്കുന്ന യുഗങ്ങളെ സമ്യക്കായി ചേർത്തുവെക്കുന്ന, ഭവിഷ്യത്ത്ഭൂതത്തെ ആലിംഗനം ചെയ്തു നിൽക്കുന്ന അനുഭവമുണ്ടാകുന്നത്‌- ഇതാണ്‌ തന്ത്രരഹസ്യം. ഒരു നിമിഷ ത്തിൽതന്നെ എന്തുമാത്രം സങ്കല്പങ്ങളാണ്‌ ഒരുവനിൽ ഉണ്ടാകുന്നത്‌? ആ സങ്കല്പങ്ങളത്രയും സംശോധനചെയ്യുന്ന അളവിൽ സമുജ്വലമായി സംഭവി ക്കുന്നതാണ്‌ വൈവിധ്യപൂർണ്ണമായ അവയുടെ സ്വഭാവങ്ങളെല്ലാംതന്നെ- അവയെല്ലാം പാരമ്പര്യജന്യങ്ങളാണ്‌. തന്ത്രാഗമങ്ങൾക്ക്‌ അവയ്ക്കെല്ലാം ശക്തവും സുതാര്യവും സുദൃഢവുമായ ഉത്തരങ്ങളുണ്ട്‌. അവയിൽ ഏറ്റവും ശ്രദ്ധേയമായ തന്ത്രമാണ്‌ ഷോഡശീതതന്ത്രം. കാദി, ഹാദി, കഹാദി, സാദി എന്നിങ്ങനെ മന്ത്രത്തിന്റെ ആദ്യാക്ഷരത്തെ ആസ്പദമാക്കിയാണ്‌ മന്ത്രത്തെ കണ്ടെത്തുന്നത്‌- മന്ത്രാക്ഷരങ്ങൾ നേരിട്ടുപറയുന്നതിനുപകരമാണ്‌ ഇങ്ങ നെ പ്രകടമാക്കുന്നതെന്ന്‌ മനസ്സിലാക്കണം. കാരണം മന്ത്രങ്ങൾ ഋഷിമാർ ദർശിച്ചവയാണ്‌; ദർശിച്ചത്‌ അവരുടെ തപസ്സുകൊണ്ടാണ്‌. അതുകൊണ്ട്‌ ആന്തരികമായ തപസ്സുള്ളവനുമാത്രമേ ദർശനമുണ്ടാകൂയെന്ന്‌ പഠിപ്പിക്കുന്ന ഒരുവഴിയാണ്‌ തന്ത്രാഗമങ്ങളുടേത്‌.
[...]
വൈദ്യശാസ്ത്രത്തിലൊക്കെ വളരെയേറെ തന്ത്രാഗമരഹസ്യങ്ങൾ ഒളി ഞ്ഞിരിപ്പുള്ള ഏറെ വിദ്യകളുണ്ട്‌. ഉദാഹരണത്തിന്‌, നൂറ്‌ വർഷമായൊരു എരുക്കിൻ മരം. അതിന്റെ വയസ്സറിയണമെങ്കിൽ അതിന്റെ മുറിവിലെ വിര ലടയാളം നോക്കിയാലറിയാം. അതറിയണമെങ്കിൽ നല്ല ഗുരുക്കന്മാരുടെ കൂടെ പഠിക്കണം. അത്രയും പ്രായമുള്ള എരിക്കിൻമരത്തിന്റെ ചുവട്ടിൽ മാ ന്തിയാൽ ഗണപതി വിഗ്രഹം കിട്ടും- എരിക്കിൻവേര്‌ മണ്ണിനെ മർദ്ദിച്ച്‌ അ ങ്ങനെ പ്രകൃത്യാരൂപപ്പെടുന്നതാണ്‌. കളിമണ്ണുള്ള പ്രദേശത്തുവളർന്ന എരി ക്കിൻ ചുവട്ടിലാണ്‌ ഇത്‌ കണ്ടെത്താനാകുക- ആ രൂപത്തിന്‌ തലയും തുമ്പി ക്കൈയും കൊമ്പുമൊക്കെ ഉണ്ടാകുകയും ചെയ്യും. അതിനെ സൂക്ഷിച്ചെ ടുത്ത്‌ നല്ലതുപോലെ മെഴുകി ചുട്ടെടുത്ത്‌ ഉപാസനചെയ്യാൻ ഗുരുക്കന്മാർ പറയും. ഇതൊക്കെ കേട്ടറിഞ്ഞ്‌ കണ്ട എരിക്കിൻ ചുവടൊക്കെ മാന്തിമാന്തി ഭ്രാന്തുപിടിക്കാതെ നോക്കണം- അതുകൊണ്ട്‌ അറിയണം, മോഹമു ള്ളവർക്കുള്ള വഴിയല്ല തന്ത്രാഗമങ്ങളുടെ വഴികൾ; മോഹമില്ലാത്തവരുടെ വഴിയാണ്‌ തന്ത്രാഗമങ്ങളുടെ വഴി.
[...]
ദേവത എന്നാൽ, ഓരോ ഇന്ദ്രിയത്തിനും ഓരോ അവയവത്തിനും ഓരോ കോശത്തിനുമുള്ള ഇന്റലിജൻസ്‌- ബുദ്ധി. മനുഷ്യശരീരത്തിൽ ഇങ്ങനെ മുപ്പത്തിമൂന്നുകോടി ദേവതകളുണ്ടെന്നറിയണം. ആ ദേവതകളുടെ സംയ ക്സംയോജനമാണ്‌ നമ്മുടെ ആനന്ദവും ശാന്തിയും. ഒരു മനുഷ്യന്‌ അശാ ന്തിയുണ്ടെന്ന്‌ പറയുമ്പോൾ, അവനിലെ കുറെ ദേവതകൾ കുറെ ദേവത കൾക്ക്‌ എതിരായിത്തീർന്നിരിക്കുന്നുവെന്ന്‌ അർത്ഥം- അവന്റെ ഇന്റലി ജൻസ്‌ കൺവെർജന്റാകാതെ ഡൈവേർജന്റാകുന്നുവെന്നർത്ഥം. തന്റെ വിഭൂതികൾ ഡൈവർജന്റാകുമ്പോൾ സൂക്ഷ്മശരീരം രക്ഷിക്കപ്പെടാ തെയാകും- സൂക്ഷ്മശരീരത്തെ രക്ഷിച്ചുനിർത്തുമ്പോൾ ദേവതകൾ അവ നിൽ സമുജ്വലങ്ങളും സമ്യക്കുമാകും. അപ്പോൾ ചുറ്റുപാടുകൾ അവന്റെ ശരീരംതന്നെയായി മാറും; അവ അവന്റെ സമ്യക്സങ്കല്പത്തിനനുസരിച്ച്‌ പ്രതികരിക്കും- അപ്പോൾ താൻതന്നെ തന്റെ ലോകത്തെ സൃഷ്ടിക്കുന്നു വെന്ന്‌ അവന്‌ തിരിച്ചറിയാം. ഇതാണ്‌ ദേവതാനിർവ്വചനം.
[...]
തന്ത്രാഗമങ്ങളിലെ `പുരശ്ചരണം` മന്ത്രത്തിന്റെ ശക്തി വർദ്ധിപ്പിക്കു ന്നതിന്‌ ചെയ്യുന്ന തന്ത്രവിധിയാണ്‌. ദേവതകളെ വശത്താക്കുന്നതിന്‌; മനസ്സിനെ രക്ഷിക്കുന്നതിന്‌- മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങളുണ്ട്‌. ആ മന്ത്രശക്തി വർദ്ധിപ്പിക്കുന്നതിനുചെയ്യുന്ന തന്ത്രവിധിയാണ്‌ പുരശ്ചര ണം. കർമ്മേന്ദ്രിയങ്ങളെ അനുഷ്ഠാനങ്ങളിലൂടെ സാത്മ്യംവരുത്തി അച്ചടക്ക മുള്ളതാക്കി തീർക്കുന്നതിനുള്ളതാണ്‌ സത്കർമ്മങ്ങൾ. വിഷയേന്ദ്രി യവ്യാപാരങ്ങളെ ഇല്ലാതാക്കി മനസ്സിനെ നിശ്ചലമാക്കുന്നതിനുള്ളതാണ്‌ ധ്യാനയോഗം. ഇവയെല്ലാമാണ്‌ അവിടെ വർണ്ണിക്കുന്നത്‌. മന്ത്രത്തിന്റെ ശക്തി- അതിനെ വർദ്ധിപ്പിച്ചെടുക്കണം. അതിനുള്ള തന്ത്രവിധിയാണ്‌ പുര ശ്ചരണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌- ഇതിന്‌ പത്ത്‌ ഭാഗങ്ങളുണ്ട്‌.
ജപം, ഹോമം, തർപ്പണം, അഭിഷേകം, അഘമർഷണം, സൂര്യാർഘ്യം, ജല്പനം, പ്രണാമം, പൂജ, ബ്രാഹ്മണഭോജനം എന്നിവയാണ്‌ പത്ത്‌ ഭാഗ ങ്ങൾ. ഇതിൽ പുരുഷൻ(സാധകൻ) ഹവിഷാന്നവും പഞ്ചഗവ്യവും സ്വീകരി ക്കണമെന്നുണ്ട്‌- അതാണ്‌ ഇതിന്റെ വിധി. ഹവിസ്സ്‌ അർപ്പിച്ചു കഴിഞ്ഞ്‌, ഹവ്യവാഹകനായ അഗ്നി ഭൂവർലോകങ്ങളിലൂടെപോയി പുരോഹിതനായി, `വരൂ വത്സാ`യെന്നുവിളിച്ച്‌ സാധകനേയുംകൂട്ടിപോകും- സപ്ത ലോകങ്ങളിലൂടെയും പോകും. അതുകഴിഞ്ഞാണ്‌ ഹവിർഭാഗം അശിച്ച്‌; പഞ്ചഗവ്യവും സ്വീകരിച്ചുനിൽക്കുന്നത്‌- ഈ തന്ത്രവിദ്യയെ കൂടുതൽ പഠിക്കണമെങ്കിൽ `കൗളാവലി നിർണ്ണയം`, `നീലതന്ത്രം` എന്നീ ഗ്രന്ഥങ്ങൾ നേക്കണം.
ഇതൊന്നും പഠിക്കാതെയാണ്‌ പലരും ഇന്ന്‌ കച്ചവടത്തിനുവേണ്ടി തന്ത്ര യെന്നുപറഞ്ഞ്‌ ഉപയോഗിച്ചുവരുന്നത്‌. അതേസമയം ഇതൊക്കെ പഠിക്കാ നും അതിന്റെ വിഭൂതികൾ അനുഭവിക്കാനും വളരെയേറെ അനുഷ്ഠാ നങ്ങളിലൂടെ സാധകൻ കടന്നുപോകേണ്ടതുണ്ട്‌. അങ്ങനെ അനുഷ്ഠിച്ച്‌ ജീവിക്കുന്നവർ ഇന്നും അറിയപ്പെടാതെ, രഹസ്യാത്മകമായൊരു ജീവിതം നയിക്കുന്നവർ എത്രയുമുണ്ട്‌- ആത്മീയ ചരിത്രത്തിന്റെ അത്യുന്നതങ്ങളിൽ രഹസ്യാത്മകമായി വിഹരിച്ചിട്ടുള്ള അനുഭവസിദ്ധന്മാർ. ഇതിനെ പഠിക്കാനും അനാവരണം ചെയ്യാനും ആർക്കുമാവില്ല. അതൊക്കെയും അവരുടെ അറിവിന്റെ തലങ്ങളിൽ ഒളിഞ്ഞിരിപ്പുള്ളതാണ്‌. ഇത്തരക്കാരെ തിരിച്ചറിയാൻ ഈ അറിവുനേടുന്ന സൂക്ഷ്മദർശികൾക്കേ കഴിയൂ- അറിവില്ലാത്തവന്‌ അവ രൊക്കെ നിസ്സാരന്മാരായോ ഭ്രാന്തന്മാരായോ തോന്നും. അതുകൊണ്ട്‌ ജ്ഞാ നിയെ ജ്ഞാനിക്കല്ലാതെ അറിയാനാവില്ലെന്ന്‌ മനസ്സിലാക്കണം. ലൗകിക വിഷയങ്ങളും അതിന്റെ സുഖാനുഭവങ്ങളും തേടിയലയുന്ന ആധുനിക മാനവന്‌ അജ്ഞേയമാണ്‌ ആത്മാവിന്റെ രഹസ്യങ്ങളത്രയും- ആ രഹസ്യ ങ്ങൾ നമ്മെ പഠിപ്പിക്കാൻ പര്യാപ്തമാണ്‌ ഭാരതീയ തന്ത്രാഗമങ്ങൾ.
#കടപ്പാട്