റോബർട്ട് ബോർക്ക് ബാരൻ കണ്ണിമേറാ ഒന്നാമൻ അഥവാ കണ്ണിമേറാ പ്ര (11 ജൂൺ 1827 - 3 സെപ്റ്റംബർ 1902) ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരിയായിരുന്നു. 1874 മുതൽ 1880 വരെയും, 1885 മുതൽ 1886 വരെയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1886 മുതൽ 1890 വരെ മദ്രാസ് ഗവർണ്ണറായിരുന്നു. 1890 ൽ മദ്രാസിലെ എഗ്മൂറിലുള്ള കണ്ണിമേറാ പബ്ലിക് ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
മദ്രാസിൽ ഗവർണ്ണരായിരിക്കെ 1887-ൽ കണ്ണിമേറാ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചു. ഈ സന്ദർശനവേളയിലാണദ്ദേഹം ജി.പി. പിള്ളയിൽ നിന്നും തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന തുറന്ന കത്ത് സ്വീകരിച്ചത്. 1888ൽ കണ്ണിമേറാ പ്രഭു തിരുവനന്തപുരം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായാണ് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ടി. രാമറാവു പാളയം കണ്ണിമേറാ മാർക്കറ്റ് സ്ഥാപിച്ചത്.
1902 സെപ്റ്റംബറിൽ (75-ാമത്തെ വയസ്സിൽ) , ലണ്ടനിൽ വച്ചായിരുന്നു അന്ത്യം
Courtesy wiki
Courtesy wiki