A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചന്ദ്രനും മനുഷ്യനും - കുറച്ച് രസകരമായ വസ്തുതകൾ കേട്ടോളൂ



  !! ഇതുവരെ ആകെ 32 പേരെ ആണ് ചാന്ദ്ര യാത്രക്കായി തിരഞ്ഞെടുത്തത് . അതിൽ 24 പേർ ഭൂമിയുടെ ഭ്രമണ പഥം വിട്ട് പുറത്തേക്ക് പറന്നു . ഇതിൽ 9 പേർ ചന്ദ്ര പേടകങ്ങൾ ഡ്രൈവ് ചെയ്തിട്ടുണ്ട് . 24 ൽ പന്ത്രണ്ട് പേർ മാത്രമാണ് ചന്ദ്രനിൽ കാല് കുത്തിയിട്ടുള്ളത് ! ഇതിൽ 6 പേർ ചന്ദ്ര ഉപരിതലത്തിൽ വാഹനം ഓടിച്ചിട്ടുണ്ട് ( lunar rover ). മൂന്ന് പേർ ചന്ദ്രനിലേക്ക് രണ്ട് തവണ പറന്നിട്ടുണ്ട് . പക്ഷെ ഒരാള് പോലും രണ്ടാം തവണ ചന്ദ്രനിൽ കാല് കുത്തിയിട്ടില്ല . ചന്ദ്രനിലേക്ക് പറന്ന 24 പേർ മാത്രമാണ് ചന്ദ്രന്റെ മറു വശം ( dark side of the Moon ) കണ്ടിട്ടുള്ളത് . ഭൂമിയല്ലാത്ത മറ്റൊരു ലോകത്ത് കാല് കുത്തിയിട്ടുള്ള ആ പന്ത്രണ്ട് പേർ ഇവർ ആണ് …..
01. Neil A. Armstrong (in chronological order)
02. Edwin E. „Buzz” Aldrin
03. Charles P. Conrad
04. Alan L. Bean
05. Alan B. Shepard
06. Edgar D. Mitchell
07. David R. Scott
08. James B. Irwin
09. John W. Young
10. Charles M. Duke
11. Eugene A. Cernan
12. Harrison H. Schmitt
ഇതിൽ Harrison Schmitt ആണ് അവസാനമായി ചന്ദ്രനിൽ നടന്ന ആൾ . പക്ഷെ അവസാനം ചന്ദ്രനിൽ നിന്നും പോന്നത് Eugene A. Cernan ആണ്. പന്ത്രണ്ട് പേരിൽ ഏറ്റവും പ്രായ കുറവ് Charles M. Duke നും (36) പ്രായ കൂടുതൽ Alan Shepard നും (47) ആയിരുന്നു .
Court : www.palathully.com
& Julius Manuel