ഗൃഹയുദ്ധത്താല്‍ തകര്‍ന്നു തരിപ്പണമായ ആഫ്രിക്കന്‍ രാജ്യമായ കാംഗോയില്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരണത്തിന്‍റെ വക്കിലാണ്. എത്രയും പെട്ടെന്ന് അവര്‍ക്ക് വേണ്ട സഹായം എത്തിച്ചു നല്‍കിയില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ കൂട്ടമരണത്തിനാണ് ലോകം സാക്ഷിയാകുകാന്‍ പോകുക.
ഐക്യരാഷ്ട്രസഭയുടെ ഫുഡ് ഏജന്‍സി തലവന്‍ ഡേവിഡ് ബിജലി യുടെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 30 ലക്ഷം ആളുകളാണ് അവിടെ ആഹാരമില്ലാതെ മരണാസന്നരായി കഴിയുന്നത്. എത്രയും പെട്ടെന്ന് അവര്‍ക്ക് സഹായമെത്തിക്കേ ണ്ടതുണ്ട്. ഇനി മഴക്കാലമാണ് വരുന്നത്. റോഡുകള്‍ ഒന്നും സഞ്ചാരയോഗ്യമല്ല. സാധങ്ങള്‍ ഹെലികോപ്ടര്‍ വഴി എത്തിക്കു ന്നതും പ്രായോഗികമല്ല. ചെലവും ആക്രമണഭീഷണിയും തന്നെ കാരണങ്ങള്‍..
കാംഗോയിലെ കയാസ് പ്രവിശ്യ ഒരു ദുരന്ത ഭൂമിയാണെന്നാണ് ഡേവിഡ് ബിജലി
പറയുന്നത്.കുടിലുകള്‍ കത്തിനശിച്ചിരിക്കുന്നു. വീടുകളൊന്നും ബാക്കിയില്ല.
തലയോട്ടികളും മനുഷ്യ അവശിഷ്ടങ്ങളും റോഡിനിരുവശങ്ങളിലും കാണാവുന്നതാണ്.
ആഹാരമില്ലായ്മ മൂലം അസ്ഥിപന്ജരങ്ങളായ കുഞ്ഞുങ്ങളെ കാണുന്നത് പോലും
ഹൃദയഭേദകമാണ്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചു. പുല്ലുകളും ,
പച്ചിലകളും മൃഗാവശി ഷ്ടങ്ങളും വരെയാണ് ഇപ്പോള്‍ ആഹാരം. വാഹനം കണ്ടാല്‍
കൈനീട്ടി ഓടിയടുക്കുന്ന അവരുടെ ദൈന്യത വിവരിക്കാന്‍ വാക്കുകളില്ല.
ഐക്യരാഷ്ട്രസഭ അനുവദിച്ചിരിക്കുന്ന ഫണ്ട് ഇപ്പോള്‍ ആവശ്യമുള്ളതിന്റെ ഒരു ശതമാനം പോലും തികയില്ല. ലോകരാഷ്ട്രങ്ങള്‍ അടിയന്തിരമായി കനിഞ്ഞാല്‍ മാത്രമേ ഈ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. അദ്ദേഹം പറയുന്നു. ഇതൊരു യാചനയാണ്. ദയായാചന. തന്‍റെ ഈ സന്ദേശം എല്ലാവരിലുമെത്താന്‍ വേണ്ടി ഡേവിഡ് ബിജലി ലോകത്തെ ഒട്ടുമിക്ക മാദ്ധ്യമങ്ങളുമായും ബന്ധപ്പെട്ടു കഴിഞ്ഞു.
സഹായം അത്യാവശ്യമാണ് .അത് ഉടനടി ഉണ്ടാകുകയും വേണം.ഡേവിഡ് ബിജിലി ലോകത്തോട് ചോദിക്കുന്നു .. കേള്‍ക്കുമോ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ മരണത്തിനു മുന്‍പുള്ള അവസാന നിലവിളികള്‍..
ഇക്കാര്യങ്ങള്‍ അക്കമിട്ടു പത്രകാരോട് വിവരിക്കുമ്പോള്‍ ഇടയ്ക്കിടെ അദ്ദേഹത്തിന്‍റെ കണ്ണ് നിറഞ്ഞിരുന്നു.വാക്കുകള്‍ ഇടറി.അത്ര ഭീതിതവും രൂക്ഷവുമാണ് അവിടുത്തെ സ്ഥിതികള്‍.
കാംഗോ സര്‍ക്കാര്‍ സൈന്യവും പരപരാഗത സമൂഹവും തമ്മിലാണ് അവിടെ ഗൃഹയുദ്ധം നടക്കുന്നത്. ഇരു വിഭാഗങ്ങളും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.. സര്‍ക്കാര്‍ സൈന്യം എതിര്‍ഗ്രൂപ്പിന്റെ തലവനെ വധിച്ചതുമുതലാണ് അവിടെ യുദ്ധം രൂക്ഷമായതും ജനങ്ങള്‍ നിരാലംബരായി തെരുവിലായതും.
കാണുക ചിത്രങ്ങള്‍.
CBB