അണുബോംബ് എന്ന് കേൾക്കുമ്പോൾ സാധാരണ ഒരു ഭീകരൻ സാധനത്തെയാണ്നാം ഓർക്കുന്നത് .എന്നാൽ അമ്പതു കിലോയിൽ കുറവ് മാത്രം ഭാരം വരുന്ന ആണവ ആയുധങ്ങൾ യൂ എസ് ഇന്റെയും റഷ്യയുടെയും പക്കൽ ഉണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ് .അവയിൽ ചിലവയൊക്കെ ടാക്ടിക്കൽ ന്യൂക്ലിയർ വെപ്പൺസ് എന്നോ അറ്റോമിക് ഡെമോളിഷൻ വെപ്പൺസ് എന്നുമൊക്കെയാണ് അറിയപ്പെടുന്നത്
.
റഷ്യ യുടെ കൈയിലുള്ള ഇത്തരം ആയുധങ്ങളെപ്പറ്റി വിവരങ്ങൾ പരസ്യമായി ലഭ്യം അല്ല .അഭ്യുഹങ്ങൾ മാത്രമേ ഉളൂ .എന്നാലും സോവിയറ്റ് തകർച്ചയുടെ സമയത് അവയിലെ ഏതാനും എണ്ണം കാണാതെയായി എന്ന വാർത്തകൾ ഉണ്ടായിരുന്നു .ഒരു ചെറിയ സഞ്ചിയിൽ കടത്തിക്കൊണ്ടു പോകത്തക്ക വലിപ്പമേ അവക്ക് ഉണ്ടായിരുന്നുള്ളു വത്രേ .
.
പരസ്യമായി വിവരങ്ങൾ ലഭ്യമായ ഒരു കുഞ്ഞൻ ആണവ ബോംബാണ് യൂ എസ് ഇന്റെ W -54 .അറുപതുകളിൽ യൂ എസ് ൽ നിർമിച്ച ഈ ആണവ ബോംബിന് ഇരുപത് കിലോഗ്രാമിനടുത് തൂക്കമേ ഉണ്ടായിരുന്നുളൂ .10 ടൺ മുതൽ 1000 ടൺ വരെ സ്‌ഫോടക ശേഷി മാറ്റാൻ കഴിയുന്ന (ഹിരോഷിമയിൽ വീണത് 15000 ടൺ(15 കിലോ ടൺ ) സ്‌ഫോടക ശേഷിയുള്ള ആണ് ബോംബ് ആയിരുന്നു ) ഈ ആണവ ബോംബ് പീരങ്കികളിൽ നിന്നും തൊടുത്തു വിടാൻ പാകത്തിനാണ് നിർമിച്ചിരുന്നത് .
അവയുടെ ഏറ്റവും കുറഞ്ഞ സെറ്റിങ്ങിൽ അവയുടെ സ്‌ഫോടക ശേഷി ഏറ്റവും വലിയ
സാധാരണ ബോംബുകളെക്കാൾ കുറവായിരുന്നു .ഒരു ഭടന് തോൾസഞ്ചിയിൽ ഇവ കൊണ്ടുപോലാണ്
കഴിയുമായിരുന്നു . ഇതുപോലുള്ള ആണവ ബോംബുകളെയാണ് സാധാരണ സൂട്ട് കേസ്
അണുവായുധങ്ങൾ എന്ന് വിളിക്കുന്നത്
--
ചിത്രങ്ങൾ : W -54, W -54 ന്റെ സ്ഫോടനം ,W -54 കൊണ്ടുപോകാനുപയോഗിക്കുന്ന ബാക് പാക് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
.---
REF
1. https://en.wikipedia.org/wiki/W54
2. https://en.wikipedia.org/…/Special_Atomic_Demolition_Muniti…
This is an original work .No part of it is copied from else where –Rishidas .S
--
ചിത്രങ്ങൾ : W -54, W -54 ന്റെ സ്ഫോടനം ,W -54 കൊണ്ടുപോകാനുപയോഗിക്കുന്ന ബാക് പാക് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
.---
REF
1. https://en.wikipedia.org/wiki/W54
2. https://en.wikipedia.org/…/Special_Atomic_Demolition_Muniti…
This is an original work .No part of it is copied from else where –Rishidas .S