A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹിന്ദുമതം


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ [1] 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി,ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം
ഓം
ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ
ദർശനം
ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ
ഗ്രന്ഥങ്ങൾ
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ
മറ്റ് വിഷയങ്ങൾ
ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും
സ്വസ്തിക
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശ‍നങ്ങൾ എന്നിവയാണ്.[2]എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു.[3]ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധർമ്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം,ചാർവാകം എന്നിവയാണ്. ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. സനാതനധർമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ അഭാരതീയ മതങ്ങൾ വന്നതിനു ശേഷമാണ് . ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ്, കമ്പോഡിയ എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്.