A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓങ്കാരോപാസന


"ഭഗവാൻ മനുഷ്യേഷു പ്രായണാന്തമോങ്കാരമഭിധ്യായീത കതമം വാവ സ തേന ലോകം ജയ തീതി"
മനുഷ്യന്മാരിൽ ആരാണോ മരണം വരെ ഓങ്കാരോപാസന ചെയ്യുന്നത് അവൻ അതുമൂലം ഏതു ലോകത്തെയാണ് ജയിക്കുന്നത്. .... എന്ന് സത്യകാമൻ ഗുരു പിപ്പലാദമുനിയോട് ചോദിച്ചു ആത്മസാക്ഷാൽക്കരത്തിനുള്ള മാർഗ്ഗമാണ് സത്യകാമൻ ആരായുന്നത് . അതിനായി ആദ്യമായി മനസ്സിന്റെ ഏകാഗ്രതയാണ് സാധിക്കേണ്ടത്. അതിനു സ്വീകരിക്കുന്ന മാർഗ്ഗമാണ് ഉപാസന. ഇത് രണ്ടു വിധത്തിലുണ്ട്,.
1) സുഗുണോപാസന (സകാരോപാസന) ബിംബം പ്രതിഷ്ഠിച്ച് ഉപാസിക്കുന്ന രീതി
2) നിർഗുണോപാസന (നിരാകാരോപാസന) - ധ്യനത്തിലൂടെ മനസ്സിനെ അർപ്പിച്ച് ഉപാസിക്കുന്നത്.
സുഗുണോപാസന ശീലമാക്കി ക്രമേണ നിർഗുണോപാസകനായി അനുഷ്ഠാന ശീലത്താൽ മാറാവുന്നതണ്. ഓങ്കാരത്തെ രണ്ടു തരത്തിലും ഉപാസിക്കും. അ ഉ മ എന്നി അക്ഷരത്രയത്തെ അവസ്ഥാത്രയ പ്രതീകമായി സഗുണോപാസകനായി ഉപാസിക്കാം. ഓങ്കാരം പരവും അപരവുമായ ബ്രഹ്മമാകുന്നു. ഓങ്കാരം രണ്ടിന്റെയും പ്രതീകമാണ്.' തസ്യ വാചക പ്രണവ' എന്ന് യോഗസൂത്രത്തിൽ പറയുന്നു "ബ്രഹ്മവാചകമാണ് ഓങ്കാരം" അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളും അമാത്രയും ശബ്ദവുമാ (ഓം) നാലാമത്തെ അക്ഷരവുമായി പരിഗണിക്കുന്നു. അങ്ങനെ ആകെ നാല് മാത്രകൾ ആദ്യത്തെ അമാത്രയെ ഉപാസിക്കുന്നവൻ ഭൂമിയിൽ ഉൽകൃഷ്ട്മായ മനുഷ്യജന്മം പ്രാപിച്ച് സൽകർമ്മാചരണം ചെയ്ത് വേദം പഠിച്ച് വ്രതാനുഷ്ഠാനം ചെയ്ത് സർവ്വവിധ ഐശ്വര്യങ്ങളെയും പ്രാപിക്കുന്നു. ഒന്നാമാത്തെ മാത്രയായ 'അകാരം' ഋഗ്വേദപ്രതീകമാണ്. ( ധ്യാനത്തിൽ) ജഗ്രതാവസ്ഥയിൽ വിശ്വനെ പ്രതിനിധീകരിക്കുന്നു. (സ്ഥൂലപ്രപഞ്ച വ്യാപതി) ഗീതയിൽ ഭഗവാൻ പറയുന്നു "അക്ഷരാണാം അകാരോസ്മി" എന്നാണല്ലോ. എല്ലാ അക്ഷരങ്ങൾക്കും അടിസ്ഥാനം അകാരമാണ്. അക്ഷരങ്ങൾക്ക് ചൈതന്യം നൽക്കുന്നത് അകാരമാണ്, രണ്ടാമത്തെ മാത്രയായ 'ഉ' സ്വപ്നാവസ്ഥയിൽ അഭിമാനിക്കുന്ന "തൈജസനെ" പ്രതിനിധീകരിക്കുന്നു. യജുർവേദരൂപമായി ധ്യാനിക്കുന്നു.(കർമ്മകാണ്ഡം) ചന്ദ്രലോകത്തെ പ്രതിനിധീകരിക്കുന്നു. സ്വർഗ്ഗലോകത്തിൽ എത്തി ഉപാസനഫലം തീരുമ്പോൾ വീണ്ടും മനുഷ്യലോകത്തെക്കുതന്നെ വരുന്നു. അവന്റെ വാസന നിശ്ശേഷം പോവാത്തതുകൊണ്ട് വീണ്ടും മനുഷ്യജന്മത്തിലേക്കുതന്നെ വരുന്നു. "സോമലോകേ വിഭൂതിമനുഭുയ പുനരാവർത്തതേ" മൂന്നാമത്തെ മാത്ര ഉപാസനയാൽ സങ്കല്പിക്കുന്നു വാസനകളും നിശ്ശേഷം ലയിച്ച് ദേവയാന മാർഗ്ഗത്തെ പിന്തുടരുന്നു. സുഷുപ്തി അവ്സ്ഥയിലെ പ്രാജ്ഞാനെയാണ് പ്രതിനിധാനം ചെയ്യുന്നത്. മൂന്ന് മാത്രകളുടെയും വിജ്ഞാനത്തോടുകൂടി ഓങ്കാരസ്വരൂപമായി പരമ പുരുഷനെ ആരാധിക്കുന്നവൻ ആദിത്യലോകത്തെ പൂകുന്നു. പുനരാവർത്തിയില്ലത്ത ആദിത്യമണ്ഡലമാണ് പരമമോക്ഷസ്ഥാനം "സതേജസീ സൂര്യേ സമ്പന്ന". സൂര്യനിൽ എക്യം പ്രാപിച്ചവനായിഭവിക്കുന്നു. ഓങ്കരത്തിലെ ഒന്നമത്തെമാത്രയെ ഉപാസിക്കുന്നതിലൂടെ ഋഗ്വേദത്തിലൂടെ മനുഷ്യലോകത്തിലെ ഉൾകൃഷ്ട്ജീവിതവും, രണ്ടാമത്തെ മാത്രയെ ഉപാസിക്കുന്നതിലൂടെ യജ്ഞാങ്ങളെകൊണ്ട് ചന്ദ്രലോകത്തെയും , മൂന്നമാത്രയിലൂടെ സാമവേദത്തിൽ കൂടി ബ്രഹ്മലോകത്തെയും പ്രാപിക്കുന്നു. മനുഷ്യലോകത്തിലൂടെ ചന്ദ്രലോകത്തെത്തി അവിടെനിന്ന് ബ്രഹ്മലോകം പ്രാപിച്ച് അനശ്വരനായി ഭവിക്കുന്നത് ഓങ്കര ഉപാസനയുടെ ഫലപ്രപ്തിയാണ്.