നളന്ദ
തകർപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ആദരവോടെ ഭാരതത്തെ നോക്കികാണുമായിരുന്നു.
പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താരാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ് ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."
ഗുരുവിനു ശിഷ്യനുമേല്‍ സമ്പൂര്‍ണ നിയന്ത്രണം അനുവദിച്ചിരുന്നെങ്കിലും പാഠ്യവിഷയങ്ങളില്‍ വിയോജിക്കാനും സംവാദം നടത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍നിന്നു ക്‌ളാസുകള്‍ക്കു ഫീസ് ചുമത്തിയിരുന്നില്ല. ഭക്ഷണവും താമസസൗകര്യവും സൗജന്യമായിരുന്നു. വിദ്യാര്‍ഥികളെ ശിക്ഷിച്ചിരുന്നില്ല. വിദ്യാര്‍ഥികളുടെ പോരായ്മകള്‍ക്ക് അധ്യാപകര്‍ സ്വയം ശിക്ഷിക്കുകയായിരുന്നു പതിവ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു സമാനം ഹൃദയബന്ധമുണ്ടായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍. തന്റെ വിദ്യാര്‍ഥി തന്നെക്കാള്‍ പാണ്ഡിത്യമുള്ളവനായിത്തീരുന്നതായിരുന്നു എന്നതായിരുന്നു അധ്യാപകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം.
. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന തക്ഷശില, ഉജ്ജയിനി, വല്ലഭി, വിക്രമശില, അമരാവതി തുടങ്ങിയ സര്‍വകലാശാലകളിലെന്നപോലെ വിദ്യാര്‍ഥികള്‍ക്കു താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു നളന്ദയില്‍. ലോകോത്തര വിദ്യാകേന്ദ്രമെന്ന നിലയില്‍ പല സവിശേഷതകളുണ്ടായിരുന്നു നളന്ദ സര്‍വകലാശാലയ്ക്ക്. പ്രാചീനകാലത്തു തന്നെ പ്രവേശനപ്പരീക്ഷ നടപ്പാക്കിയിരുന്ന കേന്ദ്രമായിരുന്നു ഇത്. പ്രവേശനം തേടിയെത്തുന്നവരെ പ്രവേശനകവാടത്തില്‍ തന്നെ മുഖാമുഖം നടത്തിയ ശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചിരുന്നത്. കാവല്‍ക്കാരായി നിന്നിരുന്നതു പണ്ഡിതന്‍മാരായിരുന്നു. ഏതു വിഷയത്തില്‍ അറിവു നേടാനാണോ വരുന്നത് അത്തരം വിദ്യാര്‍ഥികളെ അതാതു വിഷയത്തില്‍ പ്രാവിണ്യമുള്ളവരായിരുന്നു മുഖാമുഖം നടത്തി തെരഞ്ഞെടുത്തിരുന്നത്. പ്രവേശന കവാടത്തില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്നിരുന്നതു പലപ്പോഴും കടുപ്പമേറിയ ചോദ്യങ്ങളായിരുന്നു. പണ്ഡിതന്‍മാര്‍ പോലും പ്രവേശനപ്പരീക്ഷയില്‍ പലപ്പോഴും പരാജയപ്പെട്ടു. പത്തു പണ്ഡിതര്‍ പ്രവേശനം തേടിയെത്തിയാല്‍ അതില്‍ ഏഴും എട്ടും പേര്‍ വരെ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവേശനം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും നളന്ദയുടെ വാതില്‍ക്കല്‍ അറിവുള്ളവര്‍ വീണ്ടുമെത്തിക്കൊണ്ടിരുന്നു. അറിവു മാത്രമായിരുന്നു പ്രവേശനത്തിനു മാനദണ്ഡം. ഏതാനും ഗ്രാമങ്ങളില്‍നിന്നുള്ള നികുതിവരുമാനം നളന്ദ സര്‍വകലാശാലയ്ക്കു കൈമാറുകവഴി രാജാക്കന്‍മാര്‍ തന്നെയാണു ക്‌ളാസുകളുടെയും ഹോസ്റ്റലുകളുടെയും അമ്പളങ്ങളുടെയുമൊക്കെ നടത്തിപ്പിനുള്ള പണം നല്‍കിയിരുന്നത്. എന്നാല്‍, രാജകുടുംബത്തില്‍ പെട്ടവര്‍ക്കു പോലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഒരു അധികാരവുമുണ്ടായിരുന്നില്ല.
ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
നളന്ദ എന്നാല്‍ അവസാനിക്കാത്ത ദാനമെന്നര്‍ഥമുണ്ട്. ആ പരിസരങ്ങളില്‍ കാണപ്പെട്ടിരുന്ന നാഗങ്ങളില്‍ നിന്നും ഈ പേരു ഉരുത്തിരിഞ്ഞുവെന്ന് കരുതപ്പെടുന്നുണ്ട്. താമരത്തണ്ടുകളുടെ ലഭ്യതയും നളന്ദ എന്ന പേരിനു കാരണമായിട്ടുണ്ടത്രേ
പൊതു യുഗം അഞ്ചാം നൂറ്റാണ്ടു മുതല്‍ ആയിരത്തി ഇരുനൂറു വരെ വിശ്വപ്രസിദ്ധമായി നിലകൊണ്ട ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ഗുപ്ത ഭരണകാലത്താണ് നളന്ദ ഏറ്റവും ജ്വലിച്ചു നിന്നത്. വര്‍ദ്ധമാന മഹാവീരനും ബുദ്ധനും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ ഇവിടത്തെ മാന്തോപ്പില്‍വെച്ച് ശിഷ്യരുമായി സംവദിച്ചിരുന്നു എന്നാണ് വിശ്വാസം. ശരിപുത്രന്‍ എന്ന ബുദ്ധശിഷ്യന്റെ ജനനവും നിര്‍വാണവും പാവരിക എന്ന മാന്തോപ്പില്‍ ആയിരുന്നുവെന്ന് പറയുന്നു. മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്‍, ഗുപ്ത ചക്രവര്‍ത്തിമാര്‍, കനൗജിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷ വര്‍ദ്ധനന്‍, പാല രാജവംശജനായ ഗോപാല എന്നിങ്ങനെ പല രാജവംശങ്ങളുടേയൂം രാജാക്കന്മാരുടേയും പരിലാളനയിലാണ് നളന്ദ വിശ്വപ്രസിദ്ധമായ ഒരു സര്‍വകലാശാലയായത്. എങ്കിലും പാല രാജവംശത്തിന്റെ ഭരണത്തില്‍ കീഴില്‍ ബുദ്ധമതം മഹായാന രീതിയില്‍ നിന്ന് വജ്രയാനരീതിയില്‍ കൂടുതല്‍ താന്ത്രിക അനുഷ്ഠാനങ്ങളിലേക്ക് മാറുകയായിരുന്നു. ബുദ്ധമതത്തിന്റെ പല സ്വതന്ത്ര നിലപാടുകളിലും കാതലായ മാറ്റം വന്ന കാലമായിരുന്നു അത്.
ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍ സാങ് ഹര്‍ഷവര്‍ദ്ധനന്റെ സമകാലികനായിരുന്നു. രണ്ടു വര്‍ഷത്തിലധികം കാലം ഹ്യുയന്‍സാങ് നളന്ദയില്‍ ചെലവഴിച്ചു. ശിലാഭദ്രന്‍ എന്ന പ്രധാനാചാര്യനും യോഗാചാര്യന്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഹ്യുയന്‍ സാങിനെ ബുദ്ധമതപഠനങ്ങളും വ്യാകരണവും യുക്തിശാസ്ത്രവും സംസ്‌കൃതവും അഭ്യസിപ്പിച്ചത്. പഠനശേഷം നളന്ദയിലെ ലൈബ്രറിയില്‍ നിന്ന് എഴുന്നൂറോളം ബുദ്ധമത ഗ്രന്ഥങ്ങള്‍ ഹ്യുയന്‍സാങ് ചൈനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് അനവധി വിദേശയാത്രികര്‍ നളന്ദയിലേക്ക് വരികയുണ്ടായി.
അങ്ങനെ വന്നതില്‍ പ്രധാനപ്പെട്ട ഒരു വിദേശ വിദ്യാര്‍ഥിയായിരുന്നു യിംഗ്. അദ്ദേഹം പത്തു വര്‍ഷം നളന്ദയില്‍ പഠിച്ചു. തിരിച്ചു പോകുമ്പോള്‍ അദ്ദേഹവും നാനൂറ് സംസ്‌കൃത ഗ്രന്ഥങ്ങള്‍ കൂടെക്കൊണ്ടു പോയി.
1811ല്‍ ഫ്രാന്‍സിസ് ബുക്കാനനും ഹാമില്‍ട്ടനും ആണ് ആദ്യമായി നളന്ദയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തതെങ്കിലും അവര്‍ക്ക് ആ സര്‍വകലാശാലയെ തിരിച്ചറിയാനൊന്നും കഴിവുണ്ടായില്ല. 1847ല്‍ മേജര്‍ മാര്‍ക്കോം ഖിത്തോ ആണ് കുഴിച്ചെടുത്ത അവശിഷ്ടങ്ങളും നളന്ദയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ചത്. 1861 ലും 1915ലും 1974ലുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു നളന്ദയുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കപ്പെട്ടത്.
ഏകദേശം പന്ത്രണ്ട് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയായിരുന്നു നളന്ദ. അതൊരു വാസ്തുവിദ്യാ അതിശയമാണ്. കൂറ്റന്‍ മതിലും ഒരു കവാടവുമായി ധാരാളം ഗ്രൗണ്ടുകളും വിവിധ വിഹാരങ്ങളും ധ്യാനമുറികളും ലക്ചര്‍ ക്ലാസ്സുകളും തികഞ്ഞ ഒന്നാന്തരം ഒരു സര്‍ വകലാശാലയായിരുന്നു അത്. പ്രതാപ കാലത്ത് പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരം അധ്യാപകരും ഉണ്ടായിരുന്നുവത്രേ.
നളന്ദയിലുണ്ടായിരുന്ന ലൈബ്രറി വിശ്വവിഖ്യാതിയാര്‍ജ്ജിച്ചതായിരുന്നു. ഒമ്പതു നിലയുള്ള കെട്ടിടത്തിലായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും അത് മുമ്മൂന്നു ഭാഗങ്ങളായി തിരിയ്ക്കപ്പെട്ടിരുന്നുവെന്നും അവയുടെ പേരുകള്‍ രത്‌നസാഗര, രത്‌നോദതി, രത്‌നരഞ്ജന എന്നൊക്കെയായിരുന്നുവെന്നും തിബത്തന്‍ പ്രാചീന ചരിത്രം വെളിപ്പെടുത്തുന്നു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
******
മിക്കവാറും വിഹാരങ്ങള്‍ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ദീര്‍ഘചതുരമായ മുറ്റവും ഭിക്ഷുക്കള്‍ക്ക് താമസിക്കാനുള്ള ചെറിയ അറകളും വരാന്തയും ശ്രീകോവിലും എല്ലാം ഏകദേശം ഒരു പോലെ തന്നെ. കടന്നു വരുമ്പോഴേ ശ്രീകോവില്‍ ദൃശ്യമാവും.
ലോകമാകെയുള്ള ജൈന ബുദ്ധമതവിശ്വാസികള്‍ നളന്ദയെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശന സ്ഥലമായും തീര്‍ഥാടനകേന്ദ്രമായും കാണുന്നു.
1193-ൽ കുടാബുദീൻ ഐബകിന്റെ ജനറൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടിനൂറ്റാണ്ടുകളോളം ലോകജനതയുടെ വിജ്ഞാനദാഹം തീര്‍ത്ത നളന്ദയെന്ന അഗ്നിനാളം ഊതിക്കെടുത്തുകയെന്നത് അധിനിവേശശക്തികള്‍ ഒരു പ്രധാന ലക്ഷ്യമായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് എത്രയോ പണ്ഡിതര്‍ വളര്‍ത്തിയെടുത്തു ലോകത്തിനായി കരുതിവെച്ച അറിവിന്റെ അക്ഷയഖനി തച്ചുടയ്ക്കാന്‍ അക്രമിപ്പടയാളികള്‍ക്കു നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നളന്ദയിലെ ലോകപ്രശസ്തമായ രത്‌നബോധിനിയെന്ന വായനശാലയെങ്കിലും നശിപ്പിക്കാതെ ബാക്കിനിര്‍ത്തണമെന്നാവശ്യപ്പെട്ടു ചില സന്യാസിമാര്‍ അധിനിവേശക്കാരുടെ കാല്‍ക്കല്‍ വീണത്രെ. എന്നാല്‍ അവരെക്കൂടി വായനശാലയിലെ പുസ്തകങ്ങള്‍പ്പെം അഗ്നിക്കിരയാക്കുയാണത്രെ ഉണ്ടായത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുക കൂടി ചെയ്തതോടെ ലോകം കണ്ട ഏറ്റവും മഹത്തായ വിദ്യാകേന്ദ്രം എന്നെന്നേക്കുമായി നശിച്ചു. നളന്ദ സര്‍വകലാശാല അപ്രത്യക്ഷമായത് ഭാരതത്തിന്റെ പാണ്ഡിത്യസാഗരത്തെ എത്രയോ തളര്‍ത്തി. അറിവിനു പകരം ശൂന്യതയിലേക്കു കണ്ണയക്കേണ്ടിവന്നപ്പോള്‍ ജിജ്ഞാസ നിറഞ്ഞ മനസ്സുകള്‍ നിരാശയില്‍ മുങ്ങി.വീണ്ടും ഒരു നൂറ്റാണ്ടു കൂടി നളന്ദ നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.
തീവെക്കപ്പെട്ട ലൈബ്രറി ദിവസങ്ങളോളം നിന്ന് കത്തിയതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു.