ഷോഗൺ
ഷോഗൺ എന്നത് പുരാതനകാലം മുതൽ ജപ്പാന്റെ പ്രധാന മന്ത്രിയെയോ സർവ്വസൈന്യാധിപനെയോ കുറിക്കുന്ന പദമാണ് . ജപ്പാനിൽ ചക്രവർത്തിയുടെ പദവി ദൈവ ദത്തമാണ് എന്നാണ് കരുതപ്പെട്ടിരുന്നത് .പക്ഷെ ചക്രവർത്തിക്ക് കീഴിൽ പ്രായോഗികമായി ജപ്പാനെ ഭരിക്കുന്ന പ്രധാന മന്ത്രിയായിരുന്നു ഷോഗൺ എന്ന അതിശക്തമായ യുദ്ധ പ്രഭു .ചില കാല ഘട്ടങ്ങളിൽ ഒന്നിലധികം യുദ്ധപ്രഭുക്കൾ ഷോഗൺ സ്ഥാനത്തിന് വേണ്ടി പോരാടിയിട്ടുണ്ട് .ആ സമയത്തെല്ലാം ജപ്പാൻ കടുത്ത അവ്യവസ്ഥയിലേക്ക് കൂപ്പുകുത്തിയിട്ടും ഉണ്ട് . പതിമൂന്നാം ശതകം മുതൽ പതിനാറാം ശതകം വരെയുള്ള അശാന്തിയുടെ കാലമായ സെങ്കോക് കാലഘട്ടത്തിലാണ് ഇങ്ങനെയുള്ള ഷോഗൺ പദവിക്കായുള്ള യുദ്ധങ്ങൾ അരങ്ങേറിയത് .ആ യുദ്ധങ്ങളിലെ അന്തിമ വിജയിയായ ടോക്‌ഗവ ഇയേയാസു എന്ന യുദ്ധ പ്രഭു ജപ്പാനെ ഏകീകരിക്കുകയും സമൃദ്ധിയിലേക്ക് നയിക്കുകയും ചെയ്തു .പിന്നീട രണ്ടു ദശാബ്ദക്കാലം ഇയേയാസു വിന്റെ പിന്മുറക്കാരായിരുന്നു ജപ്പാനെ ഷോഗൺ മാർ .പത്തൊൻപതാം ശതകത്തിൽ ഷോഗൺ പദവി പ്രധാന മന്ത്രി എന്ന തെരെഞ്ഞെടുക്കപ്പെട്ട പദവിക്ക് വഴിമാറി .ജപ്പാന്റെ അവസാന ഷോഗനായ ടോക്‌ഗവാ യോഷിനോബു ൧൯൬൭ ലാണ് സ്ഥാനത്യാഗം ചെയ്തത്
.
ഡെംയോ
.
പുരാതന ജപ്പാനിലെ പ്രവിശ്യാ ഭരണാധികാരികളാണ് ഡെംയോ മാർ ഇവർക്ക് സ്വന്തമാറ്റിയി സൈന്യത്തെ നിലനിർത്താനുള്ള അവകാശം ഉണ്ടായിരുന്നു .പക്ഷെ എല്ലാ ഡെംയോയോമാരും ഷോഗൺ പദവിക്ക് കീഴിൽ ആയിരുന്നു .അശാന്തിയുടെ കാലങ്ങളിൽ പലപ്പോഴും ശക്തരായ ഡെംയോമാർ തങ്ങളുടെ പ്രവിശ്യകൾ സ്വതന്ത്ര രാജ്യങ്ങളെപ്പോലെ കരുതി ഭരണം നടത്തിയിരുന്നു .ഡെയിംയോമാരാണ് സമുറായികളുടെ പ്രഭുക്കൾ . 1871 ൽ ജപ്പാൻ ഡെയിംയോ മാരുടെ പ്രവിശ്യാ ഭരണം അവസാനിപ്പിച്ചു
.
സമുറായ്
.
പുരാതന ജപ്പാനിലെ വരേണ്യ സൈനിക രാണ് സമുരായ്മാർ .സമുരായ്മാർ വളരെ ചിട്ടയായ നിയമങ്ങൾ പാലിക്കുന്നവർ ആയിരുന്നു .തന്റെ പ്രഭുവിന് വേണ്ടി യുദ്ധം ചെയുക ആയിരുന്നു സമുറായ് മാരുടെ പ്രധാന ജോലി .സമുറായിമാരെക്കുറിച്ചുള്ള പരാമർശം പത്താം ശതകം മുതൽ ജാപ്പനീസ് ചരിത്രത്തിലുണ്ട് സമുറായ് മായ് കൈകാര്യം ചെയ്തിരുന്ന'' കറ്റാന '' എന്ന ഉരുക്കു വാൾ അതിന്റെ മൂർച്ചക്കും ശക്തിക്കും പേരുകേട്ടതാണ് .ജപ്പാന്റെ സാമൂഹ്യ ശ്രേണിയിൽ സമുന്നതമായ സ്ഥാനമാണ് സമുറായ് മാർക്കുണ്ടായിരുന്നത് .1873 ൽ മെയ്‌ജി ചക്രവർത്തി സമുറായ് മാരുടെ പ്രത്യേക സൈനിക അവകാശങ്ങൾ റദ്ദാക്കി .ഏതു ജാപ്പനീസ് പൗരനും സൈനിക സേവനം നടത്തുള്ള അവകാശം നൽകി .സമുറായ് കുടുംബങ്ങളുടെ പിന്മുറക്കാരാണ് ഇപ്പോഴും ജാപ്പാനിലെ ഭരണ ,സമ്പന്ന വരേണ്യ വർഗം
.
നിഞ്ജ
.
പ്രഭു വർഗ്ഗത്തിന്റെ അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ ജാപ്പാന്റെ കർഷക സമൂഹത്തിൽ നിന്നും പതിമൂനാം ശതകത്തിൽ ഉയർന്നു വന്ന ഒളിപ്പോരാളികളാണ് നിഞ്ജകൾ .സമുറായ്‌കളുടേതിൽ നിന്നും ഭിന്നമായ യുദ്ധമുറകളാണ് അവർ പയറ്റിയിരുന്നത് .''നിഞ്ഞിസ്തു ''എന്ന ആയോധന രീതി തന്നെ അവർ വികസിപ്പിച്ചെടുത്തു .ലോകത്തെ ഏറ്റവും ഫലപ്രദമായ ഒരായോധന കലയാണ് നിഞ്ഞിസ്തു എന്ന് കരുതപ്പെടുന്നു ..ഒളിയുദ്ധവും പതിയിരുന്നുള്ള ആക്രമണവും ആയിരുന്നു നിഞ്ജകളുടെ മുഖമുദ്ര .ആദ്യകാലങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന നിഞ്ജകൾ പിന്നീട് യുദ്ധ പ്രഭുക്കന്മാരുമായി സഖ്യങ്ങൾ ഉണ്ടാക്കി .ജാപ്പാനിൽ രണ്ടു ഗ്രാമങ്ങൾ -ഇഗയും ,കോഗയും- നിഞ്ജകളുടെ താവളങ്ങളായി .ജപ്പാന്റെ അശാന്തിയുടെ കാലമായ സെങ്കോക്ക് കാലഘട്ടത്തിൽ നിന്നും രക്ഷിച്ചതിൽ നിഞ്ജകളുടെ പങ്ക് വളരെ വലുതായിരുന്നു .ഇപ്പോഴും ചില നിഞ്ജകൾ ജപ്പാനിൽ ഉണ്ടെന്നാണ് വിശ്വാസം
--
ചി ത്രങ്ങൾ : ഒരു സമുറായി , ടോക്‌ഗവ ഇയേയാസു -ഷോഗൺ,ഹെറ്റോറി ഹാൻസോ- നിന്ജ ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work .No part of it is copied fro elsewhere-Rishidas .S