വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ആയിരുന്നു . എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്
നിളയുടെ കൈവഴിയായ തൂതപ്പുഴയുടെ തീരത്തെ ചെത്തല്ലൂർ ഉള്ള നാരായണമംഗലത്ത് മനയിലാണ് ഈ കുലത്തിലെ ഒരു സന്തതിയെ ലഭിക്കുന്നത്. ബ്രാഹ്മണരുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ പൊതുവേ വൈമനസ്യമുണ്ടായിരുന്നവനായ ഈ കുട്ടിയിൽ ഭ്രാന്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചുടലക്കാട്ടിൽ അന്തിയുറങ്ങുകയും, മലമുകളിലേക്ക് വലിയ പാറ ഉരുട്ടിക്കയറ്റി തിരിച്ചു താഴ്‌വാരത്തേക്ക് ഉരുട്ടിവിടുന്നതും അദ്ദേഹത്തിന്റെ രീതികളായിരുന്നു. ഇങ്ങനെ അദ്ദേഹം ചെയ്തു എന്നു പറയപ്പെടുന്ന രായിരനല്ലൂർ മലയിൽ കല്ലുമായി നിൽക്കുന്ന നാറാണത്ത് ഭ്രാന്തന്റെ പൂർണകായ പ്രതിമ ഉണ്ട്.മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ. ഈ ഇഷ്ട വിനോദത്തിനിടക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത് ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം. ബ്രാഹ്മണനായി പിറന്നിട്ടും ആചാരങ്ങൾ തെറ്റിച്ചതിനാലാകണം ഇളയതായത്. അദ്ദേഹം പ്രത്യക്ഷപ്പെടുത്തി എന്നു പറയപ്പെടുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഇദ്ദേഹത്തിന് ജ്യോതിഷവിദ്യയിൽ അപാര പാണ്ഡിത്യമുണ്ടായിരുന്നു.പന്തിരുകുലത്തിലെ മറ്റംഗങ്ങളേപ്പോലെ ഒരു അവതാരപുരുഷനായാണ് നാറാണത്ത് ഭ്രാന്തനേയും കരുതിപ്പോരുന്നത്
പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാവര്‍ഷവും തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറ്റം നടക്കുന്നത്.
പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. രണരാഘവനെല്ലൂര്‍ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂര്‍ ആയതെന്ന് വിശ്വാസം. പന്തിരുകുല പരമ്പരയിലെ അംഗമായിരുന്ന നാറാണത്ത് ഭ്രാന്തന്‍ തന്റെ പുകയുന്ന മനസ്സുമായി അലഞ്ഞിരുന്ന സമയത്ത് പിടികിട്ടാത്ത സമസ്യകളുടെ ഉന്മാദാവസ്ഥയില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടികയറ്റുകയും അത് താഴേക്ക് തള്ളിയിട്ട് അട്ടഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നുവെന്നാണ് ഐതിഹ്യം.ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ തത്വജ്ഞാനിയായ നാറാണത്തുഭ്രാന്തന്‍ കാണിച്ചുകൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.
പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്. രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം
മീനത്തിൻ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം ഊട്ടുന്നത്
കേരളത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസിസഹസ്രങ്ങള്‍ രായിരനെല്ലൂര്‍ മലയുടെ മുകളിലെത്തി, കുന്നിനുമുകളിലുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമയേയും സമീപമുള്ള ദേവീക്ഷേത്രവും ദര്‍ശിച്ചു മടങ്ങുന്നത്.
. . ഓരോവര്‍ഷവും ഈ ദിവസം ആയിരങ്ങള്‍ ആണ് മലമുകളിലെത്തുന്നത്. മുകളിലെത്തുന്നവര്‍ നാറാണത്തുഭ്രാന്തന്റെ കൂറ്റന്‍ ശില്പത്തെ വലംവെയ്ക്കും. ദേവിയുടെ കാല്പാടില്‍ വാല്‍ക്കണ്ണാടിവെച്ച് ക്ഷേത്രദര്‍ശനവും നടത്തിയശേഷമാണ് മലയിറങ്ങുക