ബഹിരാകാശമാലിന്യങ്ങൾ ഇപ്പോൾ ഇടക്കിടക്ക് വാർത്തകൾ ഉണ്ടാക്കാറുണ്ട് .ചൈനയുടെ ഉപയോഗ ശൂന്യമായ ഒരു സ്പേസ് സ്റ്റേഷൻ എപ്പോൾ വേണമെങ്കിലും ഭൂമിയിൽപതിക്കാം എന്ന ആശങ്ക ഇപ്പോൾ നിലനിൽക്കുന്നുണ്ട് .ഉപഗ്രഹങ്ങളും വിക്ഷേപണവാഹനങ്ങളുടെ അപ്പർ സ്റ്റേജുകളുമാണ് സാധാരണയായി സ്പേസ് ''ജങ്ക് ''കൾ ആയി മാറുന്നത്
.
ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന മിക്ക വിക്ഷേപണ വാഹനങ്ങളിലും രണ്ടു മുതൽ നാലുവരെ റോക്കറ്റ് ഘട്ടങ്ങളാണുള്ളത് .ഇതിൽ അവസാന സ്റ്റേജ് താരതമ്യേന ശ്കതികുറഞ്ഞതും പക്ഷെ വളരെ നേരം പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു റോക്കറ്റ് ആണ് .വിക്ഷേപണ വാഹനത്തിന്റെ ഒന്നാം ഘട്ടം മിക്കവാറും അമ്പതു കിലോമീറ്ററിന് താഴെ ഉയരത്തിൽ വേർപെടുന്നു ..ആ സ്റ്റേജ് വിക്ഷേപണ തറയുടെ ഏതാണ്ട് അമ്പതു കിലോമീറ്റര് ദൂരെ കടലിലോ കരയിലോ വീഴുന്നു .രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും മിക്കവാറും നൂറ്റി അമ്പതു കിലോമീറ്റർ ഉയരം എത്തിക്കുന്നതിനുമുന്പ് വേർപെടും ആ ഘട്ടങ്ങളും ഓർബിറ്റൽ വെലോസിറ്റി നേടിയിട്ടില്ലാത്തതിനാൽ വിക്ഷേപണ തറയുടെ നൂറുകണക്കിന് കിലോമീറ്റര് ദൂരെ കടലിലോ കരയിലോ വീഴുന്നു .പക്ഷെ അവസാന ഘട്ടം മിക്കവാറും ഏറ്റവും കുറഞ്ഞ ഓർബിറ്റൽ വേഗത ആര്ജിക്കുകയാണ് പതിവ് .അതിനാൽ തന്നെ ഉപഗ്രഹം വേർപെട്ടതിനുശേഷവും ചില വിക്ഷേപണ വാഹനങ്ങളുടെ അവസാന ഘട്ടം ഒരു ഉപഗ്രഹം കണക്കെ ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ താഴ്ന്ന ഭ്രമണ പഥങ്ങളിൽ ഭൂമിയെ വലം വക്കും .ഇവയിൽ ചില വലിയ വയെ മങ്ങിയ നക്ഷത്രം പോലെ വേഗത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതും കാണാം .മിക്കവാറും അതിരാവിലെ യാണ് ഇവയെ കാണാനുള്ള സാഹചര്യമുള്ളത് .
.
കുറെ കാലം ചുറ്റിത്തിരിയുമ്പോൾ ഭൂമിയുടെ ഉന്നത അന്തരീക്ഷവുമായുള്ള ഘർഷണം നിമിത്തം ഇവയുടെ വേഗത കുറയുന്നു .സാവധാനം ഒരു വർത്തുള പാതയിൽ സഞ്ചരിച് ഇവ ഭൂമിയിലേക്ക് പതിക്കുന്നു .ഭാഗ്യത്തിന് മിക്കവാറും ഇവ അന്തരീക്ഷത്തിൽ തന്നെ എരിഞ്ഞു തീരുകയാണ് പതിവ് .അപൂർവമായി ചില യന്ത്രഭാഗങ്ങൾ ഭൂമിയിലോ കടലിലോ പതിക്കാറുണ്ട് .പലപ്പോഴും കടലിൽ നിന്നും അജ്ഞത വസ്തു ലഭിച്ചു എന്നൊക്കെ പറയുന്നത് ഇങ്ങനെ പതിക്കുന്ന വിക്ഷേപണ വാഹന ങ്ങളുടെ ഭാഗങ്ങളോ .അന്തരീക്ഷത്തിലേക്ക് എരിഞ്ഞു വീഴുന്ന ഉപഗ്രഹ ഭാഗങ്ങളോ ആണ് .ഭൂമിയുടെ പ്രതലത്തിന്റെ എഴുപതു ശതമാനത്തിലേറെ കടലായതിനാൽ ഇത്തരം സംഭവങ്ങൾ നാമറിയാതെ പോകുന്നു
.
ബഹിരാകാശത്തു വച് ഒരു കൂട്ടിമുട്ടലിനുള്ള സാധ്യത കുറവാണ് .മിക്ക സ്പേസ് ഡെബ്രികളും താഴ്ന്ന ഭ്രമണ പഥത്തിലാണ്. മിക്ക വാർത്താവിനിമയ ,ഗതിനിർണയ ,റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളും താരതമ്യേന ഉയർന്ന ഓർബിറ്റുകളിൽ ആണ് .എന്നാലും കൂട്ടിമുട്ടലിനുള്ള സാധ്യത പൂജ്യം അല്ല.
.
ചില സ്പേസ് ജങ്കുകളുടെ ചിത്രം വ്യാജ പ്രചാരണങ്ങൾക്കും വ്യാപകമായി ഉപയോഗിക്കാറുണ്ട് .ഒരു സ്പേസ് ഷട്ടിലിൽ നിന്നും വീണ ഒരു തെർമൽ ബ്ലാങ്കറ്റിന്റെ ചിത്രം ഇത്തരത്തിൽ വ്യാപകമായി വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കാറുണ്ട് (REF-3)
--
ചിത്രങ്ങൾ : ഭൂമിയെ വലം വയ്ക്കുന്ന ഒരു അപ്പർ സ്റ്റേജ് ,സ്പേസ് ഷട്ടിലിൽ നിന്നും വീണുപോയ ഒരു തെർമൽ ബ്ലാങ്കറ്റ് ,ഭൂമിയിലേക്ക് പതിച്ച ഒരു അപ്പർ സ്റ്റേജ് അവശിഷ്ടം :ചിത്രങ്ങൾ കടപ്പാട് :വിക്കിമീഡിയ കോമൺസ്
--
Ref
1.http://www.abc.net.au/…/space-junk-why-it-is-coming…/7884396
2.. https://en.wikipedia.org/wiki/Space_debris.
3. http://www.jamesoberg.com/sts88_and-black-knight.pdf
This is an original work No part of it is copied from elsewhere. Rishi Das S
Ref
1.http://www.abc.net.au/…/space-junk-why-it-is-coming…/7884396
2.. https://en.wikipedia.org/wiki/Space_debris.
3. http://www.jamesoberg.com/sts88_and-black-knight.pdf
This is an original work No part of it is copied from elsewhere. Rishi Das S