തങ്ങളുടെ കൈയിലുള്ള ചിലആയുധങ്ങളെപ്പറ്റി മറുഭാഗം അറിയാതിരിക്കാനും ചില ആയുധങ്ങൾ വളരെ കൂടുതൽ ഉണ്ടെന്ന് മറുഭാഗത്തെ ബോധ്യപ്പെടുത്താനും ശീതയുദ്ധ സമയത് ഇരു ചേരികളും പല സൂത്രങ്ങളും പയറ്റിയിരുന്നു . ദീർഘദൂര ബോംബറുകളുടെ കാര്യത്തിൽ അൻപതുകളുടെ ആദ്യം അമേരിക്കക്കായിരുന്നു മുൻതൂക്കം .യൂ എസ് അവരുടെ B-52 ദീർഘദൂര ബോംബർ വിമാനം വൻതോതിൽനിർമിച്ചു രംഗത്തിറക്കുന്ന കാലമായിരുന്നു അത് .B-52 നു ബദലായി സോവിയറ്റു യൂണിയൻ നിർമിച്ച മ്യസിഷേവ് ബൈസൺ -4 ബോംബെറിനു പ്രതീക്ഷിച്ച റേഞ്ച് കൈവരിക്കാനായില്ല .അതുമാത്രമല്ല അതിലുപയോഗിക്കുന്ന ടര്ബോജെറ് എഞ്ചിനുകൾക്ക് വേണ്ടത്ര ത്രസ്റ് നൽകാനും കഴിഞ്ഞില്ല .ഈ കാരണങ്ങൾ കൊണ്ട് സോവിയറ്റു ബോംബർ പദ്ധതി യൂ എസ് ബോംബർ പദ്ധതിയെക്കാൾ ബഹുദൂരം പിന്നിലായിരുന്നു അന്ന്. ഇത് മറച്ചു വക്കാനും തങ്ങളുടെ കൈയിൽ അനേകം ദീർഘദൂര ഭൂഖണ്ഡ ആന്തര ബോംബേറുകൾ ഉണ്ടെന്നു മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്താനും സോവിയറ്റു പട്ടാള ഉന്നതർ ഒരു സൂത്രം പ്രയോഗിച്ചു
.
1954 ലെ സോവിയറ്റു ഏവിയേഷൻ ദിന ആഘോഷങ്ങൾ മോസ്കോവിനടുത്തുള്ള ട്യൂഷ്യനോ വ്യോമതാവളത്തിൽ വച്ചാണ് നടന്നത് .അക്കാലത്തു സോവിയറ്റു യൂണിയന്റെ കൈവശം ഇരുപതിൽ താഴെ മ്യസിഷ്ചേവ് M-4 ബൈസൺ ബോംബറുകളാണ് ഉണ്ടായിരുന്നത് .വ്യോമ പരേഡിൽ ആദ്യം പത്തു .മ്യസിഷ്ചേവ് M-4 ബൈസൺ ബോംബറുകൾ പറന്നു .അവ ദൂരെപ്പോയി ഒരു വലം വച്ചു ഏതാനും ബോംബറുകളെ കൂടി കൂട്ടി വന്നു .ഈ ബോംബർ വ്യൂഹം ഏതാനും തവണ വളരെ ദൂരെ പോയി കറങ്ങി ഏതാനും തവണ ട്യൂഷ്യനോ വ്യോമത്താവളത്തെ വലം വച്ചു. ഈ പറക്കൽ സോവിയറ്റു യൂണിയന്റെ പക്കൽ വളരെയധികം ദീർഘദൂര ബോംബറുകൾ ഉണ്ടെന്ന ധാരണയുണ്ടാക്കി .പാച്ചാത്യമാധ്യമങ്ങൾ ഒരു വലിയ ബോംബർ ഗ്യാപ് ഉണ്ടെന്നും സോവിയറ്റു യൂണിയന്റെ പക്കൽ വളരെയധികം ഭൂഖണ്ഡാന്തര ബോംബേറുകൾ ഉണ്ടെന്നും തട്ടിവിട്ടു ..യൂ എസ് സൈനിക നേതാക്കൾ സടകുടഞ്ഞെണീറ്റു. B-52 ബോംബറുകളുടെ നിർമാണം വേഗത്തിലാക്കി .
.
എല്ലാവരും വിശ്വസിച്ചു പ്രചരിപ്പിച്ച ബോംബർ ഗാപ് കഥ അമേരിക്കൻ പ്രെസിഡന്റായ ഏയ്സൻഹോവർക്കു മാത്രം അത്ര വിശ്വസനീയമായി തോന്നിയില്ല .സോവിയറ്റു യൂണിയന് മുകളിലൂടെ ചാര വിമാനങ്ങൾ പറത്തി യിട്ടാണെങ്കിലും സത്യം അറിയണം എന്ന് ഏയ്സൻഹോവർ തീരുമാനിച്ചു . വലിയ റിസ്ക് എടുത്തുകൊണ്ട് സോവിയറ്റു യൂണിയനുമുകളിലൂടെ U-2 ചാരവിമാനങ്ങൾ പറന്നു .ഈ വിമാനങ്ങൾ ഒരു സോവിയറ്റു വ്യോമതാവളത്തിൽ മാത്രമേ ബൈസൺ ബോംബറുകളെ കണ്ടെത്തിയുളൂ .ഏതാണ്ട് അഞ്ചു വര്ഷം എടുത്ത് സോവിയറ്റു ബോംബറുകളുടെ എണ്ണം തങ്ങളുടേതിനേക്കാൾ വളരെ കുറവാണെന്ന് യൂ എസ് മനസ്സിലാക്കി .
സത്യാവസ്ഥ അമേരിക്കക്ക് ബോധ്യമായെങ്കിലും അതിനകം അവർ നൂറുകണക്കിന് ദീർഘദൂര ബോംബറുകൾ നിർമിച്ചിറക്കിയിരുന്നു .അവയിൽ പലതും വർഷങ്ങൾക്കുള്ളിൽ തന്നെ പിന്വലിക്കപ്പെടുകയും ഉണ്ടായി .തിടുക്കത്തിൽ നിര്മിച്ചിറക്കിയ ബോംബറുകൾ പലതിനും ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല .അതിനാൽ തന്നെ അവ വ്യോമസേനയിൽ നില നിർത്തുന്നതിനേക്കാൾ നല്ലത് അവയെ വിദൂര മരുഭൂമികളിലെ വിമാന ''ബോൺയാർഡ് '' കളിലേക്ക് മാറ്റുകയാണ് നല്ലതെന്ന് അവർ തീരുമാനിക്കുകയായിരുന്നു
-
ചിത്രങ്ങൾ :മ്യസിഷ്ചേവ് M-4 ബൈസൺ ബോംബർ ,B-52 ബോംബർ ,U-2 ചാരവിമാനം ::കടപ്പാട് വിക്കിമീഡിയ കോമൺസ്
---
This is an original post ,based on the references given ,no part of it is shared or copied from elsewhere –Rishidas S
1.https://en.wikipedia.org/wiki/Bomber_gap
2. http://www.tandfonline.com/…/abs/10.…/01402390.2016.1267006…
https://www.youtube.com/watch?v=2LKgv_RkbwE