യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഒരു വാസ്തു വിസ്മയമാണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം .ഒറീസ്സയിലെ പുരി ജില്ലയിലാണ് ഈ വിസ്മയം സ്ഥിതിചെയ്യുന്നത് .സൂര്യദേവനെ ക്ഷേത്രമാണ് കൊണാർക് ക്ഷേത്രം .കോൺ ,അർക്ക എന്നെ രണ്ടു പദങ്ങൾ ചേർന്നാണ് കൊണാർക്ക് എന്നപദം രൂപപ്പെട്ടത് കോൺ എന്നാൽ ദിക്ക് എന്നും അർക്ക എന്നാൽ സൂര്യദേവൻ എന്നാണ് അർഥം .(1)..യുഗ്മ പദത്തിന്റെ അർഥം സൂര്യന്റെ ദിക്ക് എന്നാണെന്ന് പണ്ഡിതർ അനുമാനിക്കുന്നു .അർക്ക ക്ഷേത്രം എന്നും കൊണാർക്കിനു പേരുണ്ട് .പതിമൂന്നാം ശതകത്തിൽ ആ പ്രദേശം ഭരിച്ചിരുന്ന ഗംഗ രാജവംശത്തിലെ നരസിംഹാദേവൻ ഒന്നാമനാണ് ഈ മഹത്തായ വിസ്മയം പണികഴിപ്പിച്ചത്.
.
ഗംഗാ രാജവംശം
-----
.
രണ്ടു ഗംഗാ രാജവംശങ്ങൾ ഇന്ത്യയിലെ പ്രദേശങ്ങൾ ഭരിച്ചിട്ടുണ്ട് ,പടിഞ്ഞാറൻ ഗംഗാ രാജവംശം മൂന്നാം ശതകം മുതൽ പത്താം ശതകം വരെ കർനാടകം ഉൾപ്പെടെയുള്ള പശ്ചിമേന്ത്യ ഭരിച്ച രാജവംശമാണ് കിഴക്കൻ ഗംഗാ രാജവംശം പതിനൊന്നാം ശതകം മുതൽ പതിനഞ്ചാം ശതകം വരെ ഒറീസ ഉൾപ്പെടെയുള്ള കിഴക്കേ ഇന്ത്യ ഭരിച്ച രാജവംശമാണ് .പടിഞ്ഞാറൻ ഗംഗാ രാജവംശത്തിൽനിന്നാണ് കിഴക്കൻ ഗംഗാ രാജവംശം ഉത്ഭവിച്ചത്.കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹാദേവൻ ഒന്നാമനാണ് ഈ മഹാ ക്ഷേത്രം പണികഴിപ്പിച്ചത്. ഇപ്പോഴത്തെ ഒറീസ്സയുംബംഗാളും ഛത്തിസ്ഗഡും ആന്ധ്രയും ഉൾപെടുന്നതായിരുന്നു കിഴക്കൻ ഗംഗാ രാജവംശം . അനന്തവാർമൻ ചന്ദ ഗംഗൻ ആണ് കിഴക്കൻ ഗംഗാ രാജവംശം സ്ഥാപിച്ചത് .അദ്ദേഹം പടിഞ്ഞാറേ ഗംഗാ രാജവംശംവുമായും ചോളാ രാജവംശവുമായും ബന്ധുത്വം ഉള്ള രാജാവായിരുന്നു .ഒരു തെക്കേ ഇന്ത്യൻ വേരുകളുള്ള രാജാവ് വടക്കേ ഇന്ത്യ ഭരിക്കുന്ന ഒരവസരമായിരുന്നു അത്. അനന്തവാർമൻ ചന്ദ ഗംഗൻ ആണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത് .
.
.
നാല് ശതാബ്ദക്കാലം സുശക്തമായ ഭരണമാണ് അവർ കാഴ്ച വച്ചത് .ഈ രാജവംശത്തിലെ നരസിംഹാദേവൻ ഒന്നാമനാണ് കൊണാർക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത് . (AD 1238–1264) വരെയായിരുന്നു നരസിംഹാദേവൻ ഒന്നാമന്റെ ഭരണ കാലം .തെക്കേ ഇന്ത്യയിലെ ചോള ,ചാലൂക്യ രാജ വംശങ്ങളുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു ഗംഗാ രാജവംശത്തിലെ രാജാക്കന്മാർ .കലയുടെയും സാഹിത്യത്തിന്റെയും വാസ്തുവിദ്യയുടെയും ആരാധകരും സംരക്ഷകരും ആയിരുന്നു ഗംഗാ രാജവംശ രാജാക്കന്മാർ മധ്യകാല ഇന്ത്യയിലെ മഹാവിസ്മയങ്ങൾ പലതും അവരുടെ സംഭാവനകൾ ആണ്
.
ക്ഷേത്രത്തിന്റെ വാസ്തു നിർമിതി
----
ചന്ദ്ര ഭാഗ നടിയുടെ തീരത്താണ് സൂര്യ ക്ഷേത്രം നിർമിച്ചത് .ഇപ്പോൾ നദീതീരം കുറെ മാറിയാണ് .സൂര്യൻ സഞ്ചരിക്കുന്നതായി പുരാണങ്ങൾ പറയുന്ന രീതിയിലുള്ള അലംകൃതമായ ഒരു രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത് .കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത പന്ത്രണ്ടു രഥചക്രങ്ങളിലാണ് ക്ഷേത്രം ഉറപ്പിച്ചിരിക്കുന്നത് .കലിംഗ വാസ്തുവിദ്യാ മാതൃകയാണ് സൂര്യക്ഷേത്രത്തിന്റെ നിർമിതിയിൽ പിന്തുടരുന്നത് ഉദയ സൂര്യന്റെ രശ്മികൾ സൂര്യക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത് .ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ ഉയരം ഇരുനൂറടിയിൽ അധികമായിരുന്നു .ഈ ഗോപുരം പത്തൊൻപതാം നൂറ്റാണ്ടിൽ നിലം പതിച്ചു .ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഉയരം നൂറ്റി ഇരുപത്തിഒൻപത് അടിയാണ് .
.
ക്ഷേത്രത്തിനോടനുബന്ധിച് ഒരു നാട്യ ഗൃഹവും ഭോജന ശാലയും ഉണ്ട് .ക്ഷേത്രത്തിനു ചുറ്റും നാശോന്മുഖമായ രണ്ടു ക്ഷേത്രങ്ങൾ വേറെയുമുണ്ട് .ഒന്ന് സൂര്യപത്നി മായാദേവിയുടെയും രണ്ടാമത്തേത് ദ്വാദശ ആദിത്യ ദേവന്മാർക്ക് വേണ്ടിയും ഉള്ളതാണ് .പക്ഷെ ഈ രണ്ടു ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ ഇപ്പോൾ നില നിൽക്കുന്നില്ല .ക്ഷേത്രത്തിനടുത് ആർക്കിയോളജികൾ സർവ്വേ ഓഫ് ഇന്ത്യ ഒരു മ്യൂസിയം നടത്തുന്നുണ്ട് .ക്ഷേത്രത്തിനോടനുബന്ധിച്ച പല പുരാവസ്തുക്കളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് .
.
കൊണാർക് സൂര്യക്ഷേത്രത്തിൽ ശിലകളുടെ ഭാഷ മനുഷ്യ ഭാഷയെ കവച്ചു വക്കുന്നു എന്നാണ് മഹാകവി രബീന്ദ്ര നാഥ ടാഗോർ രേഖപ്പെടുത്തിയിട്ടുള്ളത് അത്ര സുന്ദരവും ഗംഭീരവുമാണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം.
---
ചിത്രങ്ങൾ :കൊണാർക്കിലെ സൂര്യ ക്ഷേത്രം ,രഥ ചക്രം ,രഥം വലിക്കുന്ന കുതിര .കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref:
1. http://www.thekonark.in/
--This is an original work .No part of it is copied from elsewhere-Rishidas .S