A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇറോം ചാനു ശർമ്മിള :-ഒറ്റയാൾ പട്ടാളം.മണിപ്പൂരിന്റെ ഉരുക്ക് വനിത.


ഇറോം ചാനു ശർമ്മിള :-ഒറ്റയാൾ പട്ടാളം.മണിപ്പൂരിന്റെ ഉരുക്ക് വനിത.
ഇറോം ചാനു ശർമ്മിള :-ഒറ്റയാൾ പട്ടാളം.മണിപ്പൂരിന്റെ ഉരുക്ക് വനിത.
മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(AFSPA-Armed Forces Special Powers ആക്ട്‌ 1958) പൂർണ്ണമായും പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ ഒരു കവിയത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമാണ്‌ ഇറോം ചാനു ശർമ്മിള.( ജനനം 1972 മാർച്ച്‌ 14 ). 2000 നവംബർ 2 ന്‌ ആണ്‌ ഇവർ നിരാഹാര സമരം ആരംഭിച്ചത്.
മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇപ്പോൾ അറിയപ്പെടുന്നത്
ഇത് ഇറോം ഷർമിള. 2000-ത്തിൽ ആസ്സാം റൈഫിൾസ് നടത്തിയ "മാലോം" കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആഹാരമുപേക്ഷിച്ച സ്ത്രീ . ഒറ്റയാൾ പട്ടാളം.മണിപ്പൂരിന്റെ ഉരുക്ക് വനിത.ഇന്ത്യയിൽ മറ്റേതു മഹിളാ നേതാവിനെക്കാളും ബഹുമാനവും സ്നേഹവും അർഹിക്കുന്ന നിശബ്ദ വിപ്ലവകാരി. മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ്‌ സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ്‌ കാത്തു നിന്ന , പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തെ തുടർന്നാണ്‌ ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്. കൊല്ലപ്പെട്ട ലെഇസന്ഗബം എന്ന 62 വയസ്സുള്ള വൃദ്ധയുടെയും, 1988 ല് ധീരതയ്ക്ക് അവാർഡ്‌ നേടിയ സിനമിന്റെയും ഉൾപ്പെടെ കൊല്ലപ്പെട്ട പത്തു പേരുടെയും വെടിയേറ്റ ചിത്രങ്ങളോടെയാണ് പിറ്റേന്നത്തെ പത്രങ്ങൾ പുറത്തിറങ്ങിയത് . മൂന്ന് ദിവസത്തിന്‌ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ത്യയിൽ ആത്മഹത്യ നിയമവിരുദ്ധമാണ്‌ എന്നാരോപിച്ച്‌ ശർമ്മിളയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ക്വിറ്റ്‌ ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷ്‌ പട്ടാളം കൊണ്ടുവന്നകരി നിയമത്തിന്റെ മറ്റൊരു പരിഷ്കൃത രൂപമായിരുന്നു The Armed Forces (Special Powers) Act (AFSPA). ഈ നിയമത്തിൽ ഇളവു വരുത്തണം എന്ന ഇറോം ഷർമിളയുടെ ആവശ്യത്തിനു അവരുടെ പ്രതിഷേധത്തിനു 12 വർഷം പൂർത്തിയാകുമ്പോൾ ഇനിയും കണ്ണ് തുറക്കാത്ത അധികാരികളും നിയമങ്ങളും.ഇതു തന്നെയാണ് സ്വതന്ത്ര ഇന്ത്യയുടെ ശാപം.
ദ്രവരൂപത്തിലുള്ള ഭക്ഷണം ശർമ്മിളയുടെ മൂക്കിലൂടെ കുഴൽ വഴി നൽകിയാണ് ശർമ്മിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. 2006 ഒക്ടോബർ 2-ന് ഗാന്ധിജയന്തി പ്രമാണിച്ച് ശർമ്മിളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. തുടർന്ന്, ശർമ്മിള ഡൽഹിയിലേയ്ക്ക് പോകുകയും മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്‌ഘട്ട് സന്ദർശിക്കുകയും പിന്നീട് ജന്തർ മന്തറിൽ തന്റെ നിരാഹാരം പുനരാരംഭിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ശർമ്മിള വീണ്ടും അറസ്റ്റിലായി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പോലീസ് ബന്തവസ്സിൽ റ്റ്യൂബ് വഴി ജീവൻ നിലനിത്തി കഴിയുകയാണ് ശർമ്മിള ഇപ്പോൾ.
എ.എഫ്.എസ്.പി.എ എന്ന നിയമത്തിൽ അയവ് വരുത്താം എന്ന 2006 ഡിസംബർ 2 ന്‌ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് നൽകിയ ഉറപ്പ് ഇറോ ശർമ്മിള നിരാകരിക്കുകയായിരുന്നു. ഈ നിയമം പൂർണ്ണമായി പിൻ‌വലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ശർമ്മിള പ്രഖ്യാപിക്കുകയും ചെയ്തു. 2006 നവംബർ ഒടുവിലായി ഇറാനിലെ സന്നദ്ധപ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ ഷിറിൻ ഇബാദി ഇറോമിനെ സന്ദർശിക്കുകയും മണിപ്പൂരിലെ ഈ സൈനിക നിയമത്തിനെതിരെയുള്ള സമരത്തിന്‌ പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
2010 ലെ രവീന്ദ്രനാഥ ടാഗോർ സമാധാന സമ്മാനം ഇറോം ശർമ്മിളയെ തേടിയെത്തി. 51 ലക്ഷം രൂപയും സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ്‌ സമ്മാനം.2012 ൽ ആദ്യത്തെ കോവിലൻ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണൽ അവാർഡ് ഇറോം ശർമിളയ്ക്ക് ലഭിച്ചു.
അഫ്സപ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച്‌ മണിപ്പൂരിന്‍റെ 'ഉരുക്ക് വനിത' ഇറങ്ങിയത് രാഷ്ട്രീയ പോരാട്ടത്തിനായിരുന്നു. അതു ഒട്ടും കുറച്ചില്ല മണിപ്പുരിന്‍റെ മുഖ്യനെതിരെ തന്നെ! എന്തൊക്കെയായിരുന്നു സംസ്ഥാനം മുഴുവന്‍ ചുറ്റി സെക്കിള്‍ റാലി, ഉള്‍ഗ്രാമങ്ങളില്‍ ചായചര്‍ച്ചകള്‍, നവപ്രഖ്യാപനങ്ങള്‍ ആകെ ജഗപൊഗ.
മൂന്ന് തവണ മുഖ്യമന്ത്രിയായ ഇബോബിയ്ക്കെതിരെ, തൗബാല്‍ മണ്ഡലത്തിലാണ് മനുഷ്യാവകാശപ്രവര്‍ത്തക ഈറോം ശര്‍മ്മിള പുതിയ അങ്കത്തട്ടിലേക്ക് വലതുകാല്‍ വെച്ചത്.
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയായ ഒക്രാം ഇബാബി പതിനയ്യായിരത്തിലധികം ഭൂരിപക്ഷം വാരിക്കൂട്ടിയപ്പോള്‍ മണിപ്പൂരിനുവേണ്ടി ഭക്ഷണം സ്വയം നിഷേധിച്ചവള്‍ക്ക് ആ പോരാട്ടനായിക 90 വോട്ടുകള്‍കൊണ്ട് മണിപ്പുരിന്‍റെ സ്നേഹം തിരിച്ചറിഞ്ഞു. കണ്ണുനിറഞ്ഞിട്ടുണ്ടാവും 16 വര്‍ഷം തലതാഴ്ത്താത്ത ആ തലതാന്നിട്ടുണ്ടാവും.. ഇതാണ് വിരോധാഭാസം രാഷ്ട്രിയം നല്‍കിയ തിരിച്ചറിവ്. ഒക്രാം ഇബോബി 18,649 വോട്ടുകള്‍ നേടിയപ്പോള്‍ ഈറോമിന് 90 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. നോട്ടയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഈറേം എത്തിയത്.പ്രജാപാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച ഈറോം ഉള്‍പ്പെടെ മൂന്ന്പേര്‍ക്കും അതിദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നിരാഹാര അവസാനിപ്പിച്ചുള്ള ഉരുക്കുവനിതയുടെ രാഷ്ട്രീയ തീരുമാനത്തില്‍ ജനപിന്തുണ കിട്ടാതെ ഒറ്റപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തിരഞ്ഞെടുപ്പില്‍ ജനം നല്‍കിയ മറുപടിയും ഇത് ശരിവെയ്ക്കുന്നതായി. ഈറോമിന്‍െ്റ രാഷ്ട്രീയ സംഘടനയുടെ ദുര്‍ബലതയും അണികളുടെ അഭാവവുമാണ് ഈറോമിന്‍െ്റ തോല്‍വിയുടെ വ്യാപ്തി കൂട്ടിയത്.
പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരെ ആയിരുന്നു ഈറോമിന്‍റെ 16 വര്‍ഷം നീണ്ട നിരാഹാരസമരം. മൂക്കിലൂടെ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള ആഹാരം നല്‍കിയാണ് ഈറോമിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്.
നിരാഹാരത്തില്‍ മണിപ്പൂര്‍ നെഞ്ചോടുചേര്‍ത്ത നായികയെ എന്നാല്‍ അവസാനിപ്പിച്ചപ്പോള്‍ ഈ കിഴക്കന്‍ സംസ്ഥാനം കൈവിട്ടകാഴ്ചയാണ് തിരഞ്ഞെടുപ്പിലൂടെ തെളിഞ്ഞത്. നിയമം നിര്‍ത്തലാക്കാന്‍ രാഷ്ട്രീയമാണ് ഏകവഴി എന്ന പ്രഖ്യാപനത്തോടെയാണ് പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടി രൂപീകരിച്ചത്. ​
മസില്‍പവറും, മണിപവറുമാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്ന ഈറോം ശര്‍മ്മിളയുടെ വാക്കുകള്‍ ഈ കന്നിയങ്കത്തിലേറ്റ തിരിച്ചടിയോട് കൂട്ടിവായിക്കേണ്ടിയും ഇരിക്കുന്നു. തോറ്റാല്‍ ഇനിയും മത്സരിക്കുമെന്നും തീച്ചൂളയില്‍ നിന്ന് ഉയിര്‍ത്ത ഈ പെണ്‍കരുത്ത് രാവിലെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിന് മുന്നില്‍ അടിയറവ് വെയ്ക്കാത്ത പോരാട്ടവീര്യം ഈ ഉരുക്കുവനിതയുടെ സിരകളിലുണ്ട്...