മിസൈലുകളെ അവയുടെ സഞ്ചാരപഥത്തിന്റെ പ്രത്യേകതകൾ അനുസരിച് ബാലിസ്റ്റിക് മിസൈലുകൾ എന്നും ക്രൂയിസ് മിസൈലുകൾ എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട് .
.
ബാലിസ്റ്റിക് മിസൈലുകൾ ഒരു വിക്ഷേപണ ആംഗിളിൽ മുകളിലേക്ക് വിക്ഷേപിക്കപ്പെടുകയാണ് ചെയുന്നത് .മിസൈലിന്റെ വേഗതയുടെയും വിക്ഷേപണ കോണിന്റെയും അടിസ്ഥാനത്തിൽ മിസൈലിൽ ഘടിപ്പിച്ചിട്ടുള്ള പോർമുനകൾ വലിയ ഉയരത്തിലുള്ള ഒരു ബിന്ദുവിൽ എത്തുന്നു .അവിടെനിന്നും അവ ഒരു പരാബോളിക് പാതയിലൂടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പതിക്കുന്നു .ഇതാണ് ബാലിസ്റ്റിക് മിസൈലുകളുടെ പൊതു പ്രവർത്തന തത്വം . .
.
ക്രൂയിസ് മിസൈലുകൾ ആകട്ടെ വിമാനങ്ങളുടെ പ്രവർത്തനതത്വം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് .അവയുടെ സഞ്ചാരം ഭൗമാന്തരീക്ഷത്തിലൂടെയാണ് .അതിനാൽ വിമാന ഇന്ധനം കൊണ്ട് പ്രവർത്തി ക്കുന്ന അവക്ക് അന്തരീക്ഷ വായുവിലെ ഓക്സി ജെനെ ഓക്സി കാരി ആയി ഉപയോഗിക്കാം . തുല്യ റേഞ്ചും ഭാരവാഹകശേഷിയും ഉള്ള ഒരു ക്രൂയിസ് മിസൈലിന്റെ ഭാരം ഒരു ബാലിസ്റ്റിക് മിസൈലിന്റെ മൂന്നിൽ ഒന്നുമാത്രമേ ഉണ്ടാകൂ .
--
ക്രൂയിസ് മിസൈലുകളുടെ ചരിത്രം
-
രണ്ടാം ലോക മഹായുദ്ധകാലത് ജർമ്മനി രംഗത്തിറക്കിയ V -2 പറക്കും ബോംബിനെ ( ഫ്ലയിങ് ബോംബ്)
ചരിത്രത്തിലെ ആദ്യ ക്രൂയിസ് മിസൈൽ ആയി കണക്കാക്കാം .250 കിലോമീറ്റര് പരിധിയും ൮൦൦ കിലോഗ്രാം ബോംബും വഹിക്കാൻ ശേഷിയുണ്ടായിരുന്ന V -2 അക്കാലത്തെ ഒരത്ഭുതമായിരുന്നു .തിരിഞ്ഞു നോക്കുമ്പോൾ പ്രാകൃതമായ ഗതി നിർണായ സംവിധാനമാണ് ഉപയോഗിച്ചിരുന്നതെങ്കിലും V-2 ലക്ഷണമൊത്ത ഒരു ക്രൂയിസ് മിസൈൽ ആയിരുന്നു
.
എഴുപതുകളിൽ യു എസ് ഉം സോവിയറ്റ് യൂണിയനും ക്രൂയിസ് മിസൈലുകളുടെ ശ്രേണികൾ തന്നെ കെട്ടിപ്പടുത്തു ..അമേരിക്കൻ വിമാന വാഹിനികൾക്കെതിരെ സോവിയറ്റ് യൂണിയൻ വികസിപ്പിച്ച P-270 ,P-500P ,-700 ,P-800 എന്നീ മിസൈലുകൾ സാങ്കേതിക വിദ്യയുടെ അതിർവരമ്പുകളായി.അതുപോലെ അമേരിക്കയുടെ ടോമോഹാക് ക്രൂയിസ് മിസൈൽ അമേരിക്കൻ സൈനിക ശക്തിയുടെ പ്രതീകമായി .ലോകത്തെവിടെയും ആക്രമണം നടത്താൻ അമേരിക്കക്കു കരുത്തായത്ടോമോഹാക് ക്രൂയിസ് മിസൈൽ ആണ്.ശബ്ദ വേഗത്തിനു താഴെ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലുകളിൽ നിന്നും റാംജെറ്റുപയോഗിക്കുന്ന ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകൾ ഉരുത്തിരിഞ്ഞു .ഇൻഡോ റഷ്യൻ നിര്മിതിയായ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ ഇപ്പോൾ നിലവിലുള്ള ശബ്ദാതിവേഗ ക്രൂയിസ് മിസൈലുക ളിൽ മുൻനിരയിലുള്ള ഒരു മിസൈലാണ്.ഇപ്പോൾ ശബ്ദത്തിന്റെ അഞ്ചുമടങ്ങിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ നിർമാണത്തിലും വികസനത്തിലും പ്രമുഖ സൈനിക ശക്തികൾ ഏർപ്പെട്ടിരിക്കുകയാണ് .നമ്മുടെ തന്നെ പരിഷ്കരിച്ച ബ്രഹ്മോസ് മിസൈലും ,റഷ്യയുടെ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ്മിസൈലും ഏതാനും വര്ഷങ്ങള്ക്കുള്ളിൽത്തന്നെ വിന്യസിക്കപ്പെടും എന്നാണ് കരുതുന്നത്
--
ക്രൂയിസ് മിസൈലുകളുടെ മേന്മകൾ
--
ആധുനിക ക്രൂയിസ് മിസൈലുകൾ വളരെ വലിപ്പം കുറഞ്ഞവയാണ് .അവക്ക് ഭൗമോപരിതലത്തിനു ഏതാനും മീറ്ററുകൾ ഉയരത്തിലൂടെ ഭൗമോപരിതലത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചു പറക്കാനും കഴിയും .ഇക്കാരണങ്ങളാൽ ഭൗമ റഡാറുകൾകൊണ്ട് ക്രൂയിസ് മിസൈലുക ളെ കണ്ടുപിടിക്കാനും ട്രാക്കുചെയ്യാനും ബുദ്ധിമുട്ടാണ് .ലുക്ക് ഡൌൺ ഷൂട്ട് ഡൌൺ കഴിവുള്ള യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ച റഡാറുകൾ കൊണ്ട് മാത്രമേ അവയെ കണ്ടുപിടിക്കാനും നശിപ്പിക്കാനും സാധ്യമാകൂ .ഒരേ ക്രൂയിസ് മിസൈലിനെത്തന്നെ പല തരത്തിലുള്ള യുധ ആവശ്യങ്ങൾക്കുപയോഗിക്കാം .നമ്മുടെ തന്നെ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ ഭൂതല മിസൈൽ ആയും ,കപ്പൽ വേധ മിസൈൽ ആയും ,എയർ ലഞ്ചെട് ക്രൂയിസ് മിസൈൽ ആയും ഉപയോഗിക്കുന്നുണ്ട് .ബാലിസ്റ്റിക് മിസൈലുകൾ ഇത്തരത്തിൽ രൂപമാറ്റത്തെ വരുത്തി ഉപയോഗിക്കാനാവില്ല
--
.ക്രൂയിസ് മിസൈലുകളുടെ നിയന്ത്രണവും ഗതി നിർണയവും
--
ഉപഗ്രഹ ഗതിനിര്ണയത്തിന്റെയും ഭൂതല ഗതിനിര്ണയത്തിന്റെയും സംയോജനത്തിലൂടെയാണ് ആധുനിക ക്രൂയിസ് മിസൈലുകൾ ഉന്നം തെറ്റാതെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് .ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെക്കാൾ വളരെ കൃത്യമായി ക്രൂയ്‌ഡ് മിസൈലുകൾ നിയന്ത്രിക്കാനാവും
.
.A)ഉപഗ്രഹ ഗതിനിർണയം അടിസ്ഥാനമാക്കിയ ഗൈഡൻസ്
--
ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങളുടെ പ്രധാന ഘടകം പേര് സൂചിപ്പിക്കുന്നതുപോലെ ഉപഗ്രഹങ്ങളാണ് .ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതി നിർണയ ഉപകരണങ്ങൾ സ്ഥാനവും വേഗതയും നിർണയിക്കുന്നു .ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങൾ സാങ്കേതികമായി വളരെ സങ്കീർണമാണ് .ആഗോളവവീക്ഷണ പരിധിയുള്ള ഒരു ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനം ഒരു രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക, സൈനിക ശക്തിയുടെ ഒരു പ്രതീകമാണ് . ഒരു രാജ്യത്തിന് അത്തരം ഒരു സംവിധാനം ഉണ്ടെങ്കിൽ ആ രാജ്യത്തെ ഒരു മഹാശക്തി(Superpower) ആയി കണക്കാക്കാനുള്ള യോഗ്യതയുടെ ഒരു ഘടകമാണത് . ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച യു എസ് ഇന്നും റഷ്യക്കും മാത്രമാണ് സ്വന്തമായി അത്തരം സംവിധാനങ്ങളുള്ളത്.
.
ഏറ്റവും ആദ്യത്തെ ഉപഗ്രഹ സ്ഥാന- ഗതി നിർണയ സംവിധാനം യു എസ് ഇന്റെ ട്രാൻസിറ്റ്(Transit) ആണ്.അറുപതുകളിലാണ് ആ സംവിധാനം അവർ പ്രായോഗികമായാക്കിയത് ..ടോപ്പ്ളർ പ്രതിഭാസത്തെ (Dopplar effect)അടിസ്ഥാനമായാക്കിയായിരുന്നു ആ സംവിധാനത്തിന്റെ പ്രവർത്തനം .നൂറു മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഈ സംവിധാനത്തിലൂടെ സാധ്യമാകുമായിരുന്നു .
.
ട്രാൻസിറ്റിനു സമാനമായ ഒരു സോവിയറ്റു സംവിധാനമായിരുന്നു സൈക്ളോൺ (TSIKLON) .അറുപതുകളിലും എഴുപതുകളിലുമാണ് അവർ ഈ സംവിധാനം ഉപയോഗിച്ചത് .അവരുടെ ദീർഘ ദൂര മിസൈലുകളുടെയും ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങളുടെയും ഗതി നിര്ണയത്തിനായിരുന്നു അവർ ഈ സംവിധാനം ഉപയോഗിച്ചത്
.
അമേരിക്കയുടെ ജി പി എസ് (GPS)ഉം റഷ്യയുടെ ഗ്ലോനാസ് (GLONASS)ഉം മാത്രമാണ് ഇപ്പോഴുള്ള പൂർണമായും പ്രവർത്തനസജ്ജമായ ആഗോള വീക്ഷണ പരിധിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ . യൂറോപ്പിന്റെ ഗലീലിയോയും(GALILEO) ചൈനയുടെ ബേയ്ഡൗ (Beidou) ഉം നിര്മാണത്തിലാണ് ..ഇന്ത്യ ,ജപ്പാൻ എന്നെ രാജ്യങ്ങൾ പ്രാദേശിക ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ(Regional Satellite Navigation Systems) രൂപകൽപന ചെയ്തു പ്രവർത്തിപ്പിക്കുന്നുണ്ട്.
.
.B)ടെററിസ്ട്രിയൽ ഗൈഡൻസ്
--
ടെറെസ്ട്രിയൽ ഗൈഡൻസിനെ സാങ്കേതികമായി ''ടെറൈൻ കോൺടൂർ മാച്ചിങ് ''( terrain contour matching) എന്നാണ് പറയുന്നത് .സാധാരണ ക്രൂയിസ് മിസൈലുകളുടെ നാവിഗേഷനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത് .ക്രൂയിസ് മിസൈലുകൾ സാധാരണ ഭൗമോപരിതലത്തിനു അധികം ഉയരത്തിലല്ലാതെ പറക്കുകയാണ് ചെയുക .ടെറൈൻ കോൺടൂർ മച്ചിങ്ങൽ ഭൗമോപരിതലത്തിന്റെ പ്രത്യേകതകൾ മാപ്പുകളാക്കി മിസൈലിന്റെ ഗൈഡൻസ് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും .മിസൈൽ അതിന്റെ പറക്കലിനിടയിൽ ഓൺ ബോർഡ് കാമറ വച്ചെടുക്കുന്ന ചിത്രങ്ങളും ഗൈഡൻസ് കംപ്യൂട്ടറിൽ ശേഖരിച്ചിരിച്ചിരികൂന്ന ചിത്രങ്ങളും ഒത്തുനോക്കുന്നു .ടെറൈൻ കോൺടൂർ മാപ്പുകൾക്കനുസൃതമായി പറന്നു ലക്ഷ്യസ്ഥാനത്തെത്തുകയാണ് മിസൈലിന്റെ ദൗത്യം .
.---
ഇക്കാലത്തെ ചില പ്രമുഖ ക്രൂയിസ് മിസൈലുകൾ
--
ഇന്ത്യ ബ്രഹ്മോസ് എന്ന മധ്യ ദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലും നിർഭയ് എന്ന സബ് സോണിക് ദീർഘ ദൂര ക്രൂയിസ് മിസൈലും വിന്യസിച്ചിട്ടുണ്ട് .ഇതുകൂടാതെ റഷ്യൻ നിർമ്മിതമായ വിവൈധതരം കപ്പൽവേധ ,എയർ ലാഞ്ചെട് ക്രൂയിസ് മിസൈലുകളും നാം വിന്യസിച്ചിട്ടുണ്ട് ,റഷ്യയും യു എസ് ഉം വളരെ വൈവിധ്യമേറിയ പല തരത്തിലുള്ള ക്രൂയിസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട് . റഷ്യ അടുത്തിടെ അവരുടെ ദീർഘദൂര കാലിബർ ക്രൂയിസ് മിസൈൽ സിറിയൻ യുദ്ധത്തിൽ ഉപയോഗിച്ചിരുന്നു . KH -55 ആണ് അവരുടെ പക്കലുള്ള അതിദീര്ഖ ദൂര എയർ ലഞ്ചെട് ക്രൂയിസ് മിസൈലുകളിൽ ഒന്ന് .KH -55 ഉം അതിന്റെ പരിഷ്കരിച്ച പതിപ്പുകളും അവർ സിറിയൻ യുദ്ധത്തിലും ഉപയോഗിച്ചു. യൂ എസ് ഇന്റെ ടോമഹാക് ക്രൂയിസ് മിസൈലുകൾ അവരുടെ പവർ പ്രൊജക്ഷന്റെ ഒരു ഭാഗം തന്നെയാണ് .ഫ്രഞ്ച് നിർമിതമായ എക്സ്ഓസ്റ് ( EXCOST) ആണ് മറ്റൊരു പ്രസിദ്ധമായ ക്രൂയിസ് മിസൈൽ ഹൃസ്വ ദൂര കപ്പൽ വേധ ക്രൂയിസ് മിസൈലായ എക്സ്ഓസ്റ് ഫാക്‌ലാൻഡ് യുദ്ധത്തിൽ അർജന്റീന ബ്രിടീഷ് യുദ്ധക്കപ്പലുകളെ ആക്രമിച്ചു മുക്കാൻ ഉപയോഗിച്ചിരുന്നു.
--
.
ചിത്രങ്ങൾ : യൂ എസ് ഇന്റെ എയർ ലാഞ്ചഡ് ക്രൂയിസ് മിസൈൽ എ ജി എം -86 , : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref:
1.http://science.howstuffworks.com/cruise-missile3.htm
2..https://en.wikipedia.org/wiki/Cruise_missile
3.http://nationalinterest.org/…/why-russias-enemies-fear-the-…
--
this is an original work based on references no part of it is copied from elsewhere-rishidas s