ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് .ഋക് വേദത്തിലെ പത്താം മണ്ഡലത്തിലെ നാസാദിയ സൂക്തത്തിൽ,പ്രപഞ്ച സൃഷ്ടിയെയും അതിൽ ഉൾപ്പെട്ട പ്രതിഭാസങ്ങളെയും പറ്റിയുള്ള വിവരണമാണ് നടക്കുന്നത്
.
.
ഒന്നുമില്ലാത്ത ഒരാവസ്ഥയുണ്ടായിരുന്നെന്നും അക്കാലത്തു ഇരുട്ട് ഇരുട്ടിനെ മൂടിയിരുന്നു(‘’At first there was only darkness wrapped in darkness.’’-From translation of A. L. Basham)
എന്നുമുള്ള കല്പനയോടെയാണ് സൂക്തം തുടങ്ങുന്നത് ..എപ്പോഴോ എവിടെനിന്നോ ഒരു ബുദ്ധി ഉടലെടുത്തു .അതായിരുന്നു പ്രപഞ്ചത്തിനു ജന്മം നൽകിയ പ്രഭാവം .ആ പ്രഭവം താപത്തിൽനിന്നു ഉത്ഭവിച്ചതായിരുന്നു (arose at last, born of the power of heat.).ആതാപവും (ഊർജവും) ബുദ്ധിയും (ആഗ്രഹവും) ചേർന്ന് പ്രചണ്ഡമായ ശക്തികളെ സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ചരടുകൾ വലിച്ചു കെട്ടി (And they have stretched their cord across the void).ദേവകൾ പോലും ഈ പ്രതിഭാസത്തിനു ശേഷമാണ് സൃഷ്ടിക്കപ്പെട്ടത്(the gods themselves are later than creation) . .ഇതാണ് ചുരുക്കത്തിൽ ഋക് വേദത്തിലെ നാസാദിയ സൂക്തം മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച സൃഷ്ടി കല്പന .സൂക്ത ഉപസംഹരിക്കുന്നത് ഇങ്ങേനെയാണ് .''ഈ പ്രപഞ്ചരഹസ്യങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും ഉണ്ടാവുമോ? ചിലപ്പോൾ ഉണ്ടാകുമായിരിക്കും ?( who knows truly whence it has arisen? Whence all creation had its origin,). ഈ ചിന്തകളുടെ ഔന്നത്യം പ്രാഥമികമായിത്തന്നെ മനസ്സിലാക്കാവുന്നതാണ് ഊർജത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നും ബാക്കിയെല്ലാം അതിനു ശേഷമാണ് നിര്മിക്കപെട്ടതെന്നും ചിന്തിക്കാൻ തുനിഞ്ഞ നമ്മുടെ പൂര്വികന്മാർ തന്നെയാണ് ആദ്യ ''സ്വതന്ത്ര ചിന്തകർ''.
--
ഋക് വേദം(10:129)
--
नासदासीन्नो सदासीत्तदानीं नासीद्रजो नो व्योमा परो यत् |
किमावरीवः कुह कस्य शर्मन्नम्भः किमासीद्गहनं गभीरम् ॥ १॥
न मृत्युरासीदमृतं न तर्हि न रात्र्या अह्न आसीत्प्रकेतः |
आनीदवातं स्वधया तदेकं तस्माद्धान्यन्न परः किञ्चनास ॥२॥
तम आसीत्तमसा गूहळमग्रे प्रकेतं सलिलं सर्वाऽइदम् |
तुच्छ्येनाभ्वपिहितं यदासीत्तपसस्तन्महिनाजायतैकम् ॥३॥
कामस्तदग्रे समवर्तताधि मनसो रेतः प्रथमं यदासीत् |
सतो बन्धुमसति निरविन्दन्हृदि प्रतीष्या कवयो मनीषा ॥४॥
तिरश्चीनो विततो रश्मिरेषामधः स्विदासीदुपरि स्विदासीत् |
रेतोधा आसन्महिमान आसन्त्स्वधा अवस्तात्प्रयतिः परस्तात् ॥५॥
को अद्धा वेद क इह प्र वोचत्कुत आजाता कुत इयं विसृष्टिः |
अर्वाग्देवा अस्य विसर्जनेनाथा को वेद यत आबभूव ॥६॥
इयं विसृष्टिर्यत आबभूव यदि वा दधे यदि वा न |
यो अस्याध्यक्षः परमे व्योमन्त्सो अङ्ग वेद यदि वा न वेद ॥७॥
--
Then even nothingness was not, nor existence,
There was no air then, nor the heavens beyond it.
What covered it? Where was it? In whose keeping?
Was there then cosmic water, in depths unfathomed?
Then there was neither death nor immortality
nor was there then the torch of night and day.
The One breathed windlessly and self-sustaining.
There was that One then, and there was no other.
At first there was only darkness wrapped in darkness.
All this was only unillumined cosmic water.
That One which came to be, enclosed in nothing,
arose at last, born of the power of heat.
In the beginning desire descended on it -
that was the primal seed, born of the mind.
The sages who have searched their hearts with wisdom
know that which is kin to that which is not.
And they have stretched their cord across the void,
and know what was above, and what below.
Seminal powers made fertile mighty forces.
Below was strength, and over it was impulse.
But, after all, who knows, and who can say
Whence it all came, and how creation happened?
the Devas (minor gods) themselves are later than creation,
so who knows truly whence it has arisen?
Whence all creation had its origin,
he, whether he fashioned it or whether he did not,
he, who surveys it all from highest heaven,
he knows - or maybe even he does not know.
—Translated by A. L. Basham(courtesy: https://en.wikipedia.org/wiki/Nasadiya_Sukta)
-------
നാസാദിയ സൂക്തത്തെ അതിപുരാതനമായ സത്യത്തിലൂന്നിയ തത്വചിന്തയായോ .പ്രപഞ്ച രഹസ്യങ്ങളെ അറിയുവാനുള്ള വേദാന്തികളുടെ മനനത്തിന്റെ ഔന്നത്യമായോ കരുതാം .ഏതു നിലയിൽ ചിന്തിച്ചാലും നാസാദിയസൂക്തം ഭാരതീയ ചിന്തയുടെ സ്വതന്ത്രമായ വ്യവഹാരത്തെയും ,സത്യാന്വേഷണ ത്വരയെയുമാണ് വ്യക്തമാക്കുന്നത്.
- ഋഷിദാസ്