സാഞ്ചി-ഇന്ത്യയുടെ മഹത്തായ ബുദ്ധ പാരമ്പര്യത്തിന്റെ നേർസാക്ഷ്യമെന്നു വിളിക്കാം സാഞ്ചിയെ. മധ്യ പ്രദേശിൽ ഭോപ്പാലിൽ നിന്ന് 46 KM അകലെ റായ് സെൻ ജില്ലയിലാണ് ഈ ഗ്രാമം' - പ്രാചീന ബുദ്ധമത സ്മാരകങ്ങളാണ് ഇവിടുത്തെ പ്രത്രേ ക ത . ബേ ത്വാ നദീതീരത്തെ കുന്നിൻ മുകളിലുള്ള മഹാ സ്തൂപമാണ് സാഞ്ചിയുടെ സവിശേഷതകളിലൊന്ന്.50 അടി ഉയരവും താഴെ 115 അടി വ്യാസവുമുള്ള സ്തൂപം ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ശിലാ നിർമിതികളിലൊന്നാണ്. ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ശിലാ സ്തൂപങ്ങളിൽ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. സ്തൂപങ്ങൾക്ക് ചുറ്റുമായുള്ള ശിലാവാതിലുകൾ തോരണങ്ങൾ എന്നാ ന്ന് അറിയപ്പെടുന്നത്. ബുദ്ധവിഹാരങ്ങൾ, അശോകസ്തംഭം, സാഞ്ചി മ്യൂസിയം, ഗുപ്ത ക്ഷേത്രം തുടങ്ങിയവയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു കാര്യങ്ങൾ. മൗര്യ ചക്രവർത്തിയായ അശോകനാണ് സാഞ്ചിയെ ബുദ്ധമതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചത്. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം അധികാരത്തിലെത്തിയ ക്ഷത്ര പരും കുശാനന്മാരും സാഞ്ചിയെ അവഗണിച്ചു.തുടർന്ന് ADനാലാം നൂറ്റാണ്ടോടെ ഗുപ്ത വംശം വന്നതോടെ സാഞ്ചി വീണ്ടും പ്രതാപത്തിലായി. ഈ കാലഘട്ടത്തിൽ കൂടുതൽ ക്ഷേത്രങ്ങളും സ്തൂപങ്ങളും ഇവിടെ നിർമ്മിക്കപ്പെട്ടു. 1989 ൽ സാഞ്ചി യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ശ്രീബുദ്ധന്റെ ജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത സാഞ്ചി ഒരു ബുദ്ധമത വിഹാരകേന്ദ്രമായി മാറിയതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബേ ത്വാ നദിക്കരയിലുള്ള സാഞ്ചിയുടെ ഭൂപ്രകൃതിയാണ് ഇവിടെ ബുദ്ധസ്മാരകങ്ങൾ നിർമിക്കാൻ അശോക ചക്രവർത്തിയെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ദേവിയുടെ ജന്മസ്ഥലമായതിനാലാണ് സാഞ്ചി തെരഞ്ഞെടുത്തതെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്. പിൻ കാലത്ത് ബുദ്ധമതം ക്ഷയിച്ചതോടെ സാഞ്ചി അവഗണിക്കപ്പെട്ടു.1818 ൽ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ ജനറൽ ടെയ്ലറാണ് സാഞ്ചിയെന്ന അത്ഭുതത്തെ ലോകത്തിന് വീണ്ടെടുത്ത് നൽകിയത്. ജോൺ മാർഷലിന്റെ നേതൃത്വത്തിൽ സാഞ്ചി പുനരുജ്ജീവിക്കപ്പെട്ടു.ഇന്നിപ്പോൾ 50 ഓളം സ്മാരകങ്ങൾ ഇവിടെയുണ്ട്. ചരിത്രത്തിന്റെ പിൻ വിളികൾക്ക് കാതോർക്കുന്നവർക്ക് സ്വാഗതം -സാഞ്ചിയുടെ പൈതൃക ഭൂമിയിലേക്ക്. 56 KM അകലെയുള്ള ഭോപ്പാലിലെ രാജാ ഭോജ് ആണ് അടുത്ത വിമാനത്താവളം.സാഞ്ചിയാണ് അടുത്ത റെയിൽവെ സ്റ്റേഷൻ മേജർ സ്റ്റേഷൻ വിദിഷ ' by vivek payyoĺi
സാഞ്ചി-ഇന്ത്യയുടെ മഹത്തായ ബുദ്ധ പാരമ്പര്യത്തിന്റെ നേർസാക്ഷ്യം