A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മായ


ലോകം നിലനില്‍ക്കുന്നിടത്തോളം കാലം, മായയും ഉണ്ടാകും. നമ്മുടെ ജീവിതം പോലെത്തന്നെ അനിവാര്യമാണ് മായയുടെ നിലനില്പും. മായയെക്കൂടാതെ, ദിവ്യമായ നാടകം നടത്താന്‍ ജഗത്പിതാവിന് കഴിയുകയില്ല. മായ ദ്വിത്വമാണ്. ശൂന്യതയുടെയും, അനന്തതയുടെയും കാണാവുന്ന, തൊട്ടറിയാവുന്ന, പരിമിതിയുള്ള മുഖമാണ് മായ. സര്‍വ്വശക്തന്‍റെ പ്രകാശനമാണ് മായ. യഥാര്‍ത്ഥ അന്വേഷകനുള്ള വെല്ലുവിളിയാണ് മായ. അവസാനം, എല്ലാ പരീക്ഷണങ്ങളും സൂക്ഷ്മ പരിശോധനകളും, “ഞാന്‍ പോലും ഉണ്മയല്ല” എന്ന അറിവിന്‍റെ ബിന്ദുവില്‍, ഉച്ചാവസ്ഥയില്‍ എത്തുന്നതുവരെ, അയാള്‍ ചോദിച്ചുകൊണ്ടിരിക്കും: “ഇത് സത്യമാണോ, അതോ മായയാണോ?” എന്ന്. അപ്പോള്‍, നാം എത്തേണ്ടിടത്ത് എത്തി. അറിയേണ്ടത് അറിഞ്ഞു. അത് ഒരു പ്രകാശനമല്ല, ആഴത്തിലുള്ള ഒരു അറിവാണ്. അന്തിമമായ ഒരു എടുത്തുചാട്ടം. അപ്പോഴാണ്‌, വാസ്തവത്തില്‍, നാം മായക്ക്കയ്കൊടുത്ത്, അവളോട്‌ പറയുന്നത്: “ഈ യാത്രക്ക് നന്ദി, അത് മൂല്യവത്തായിരുന്നു.” അവസാനമില്ലാത്തത് എന്ന് തോന്നിക്കുന്ന ഈ പരീക്ഷണങ്ങളും, പിഴവുകളും കൊണ്ട് നമുക്ക് മോഹഭംഗം സംഭവിക്കുകയാണെങ്കില്‍, നാം വഴിക്ക് നിന്നുപോകാന് ഇടയുണ്ട്. അപ്പോള്‍ മായക്ക് നമ്മെ കൂടുതല്‍ വ്യതിചലനങ്ങളിലേക്ക് നയിക്കാന്‍ എളുപ്പത്തില്‍ കഴിയും. ആത്മീയമായ ആചരണങ്ങള്‍ പോലും മായയ്ക്ക് സഹായകമാകാന്‍ സാദ്ധ്യതയുണ്ട്. ഏത് അനുഷ്ഠാനവും മായയാണ്. ഉപബോധമനസ്സിനാല്‍ പ്രേരിതമായ ഏതു പ്രവൃത്തിയും മായയുടെ മണ്ഡലത്തിലേയ്ക്ക് വഴുതിപ്പോയേക്കാം. ഒരു യഥാര്‍ത്ഥ അന്വേഷകന് മായയില്‍നിന്ന് നേരിടേണ്ടിവരുന്ന ഒരു വെല്ലുവിളിയാണ് ഇത്. അപ്പോള്‍, പകുതിമനസ്സോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്വേഷകന്‍ ഒരു ഇടവേളയെടുത്ത്, ഉഷ്ണിക്കുന്ന മനസ്സിനെ തണുപ്പിക്കാനായി അടുത്തുള്ള മദ്യശാലയില്‍ കയറിയെന്നുവരാം. അകത്തെ ചൂട് സഹിച്ച്, പിടിച്ചു നില്‍ക്കുന്ന, ഒറ്റയ്ക്ക് നടക്കാന്‍ ഭയമില്ലാത്തവന്‍ യാത്ര തുടരും. അങ്ങനെയുള്ളവന്‍ ‘നിശ്ചിത’ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. മായ പല തടസ്സങ്ങളും ഉണ്ടാക്കും. എന്നാല്‍, രണ്ടു പുരികങ്ങള്‍ക്കിടയ്ക്ക് ദൃഷ്ടിയുറപ്പിച്ച അന്വേഷകന്‍, മായയുടെ കൌശലങ്ങള്‍ തിരിച്ചറിയും. മായ സുന്ദരിയാണ്. എന്നാല്‍ സത്യം അതിന് അതീതമാണ്. സൗന്ദര്യവും, സത്യവും. ഇവയില്‍ ഒന്നിനെയാണ് തിരഞ്ഞെടുക്കാനുള്ളത്. പലരും, അത് ഇന്ദ്രിയവിഷയകമായതുകൊണ്ട്, സൌന്ദര്യത്തെ സ്വീകരിയ്ക്കും. മനസ്ഥിരതയുള്ളവന്‍ സത്യത്തെ സ്വീകരിക്കും. മഹാഗുരുക്കന്മാര്‍, പ്രതിഫലേച്ഛകൂടാതെ, നമുക്ക് തന്നിട്ടുള്ള വിവേകമാണ് ഇത്. നാം ഒരിക്കലും അവരോട് നന്ദി പറഞ്ഞിട്ടില്ല. അവര്‍ ഒന്നും പ്രതീക്ഷിച്ചിട്ടുമില്ല. അതുകൊണ്ട് അവര്‍ ശ്രദ്ധിച്ചിരിക്കില്ല. ആസ്വദിക്കൂ. വളര്‍ച്ച നേടൂ. ഇത് നിങ്ങളുടെ കളിയാണ്. നിയമങ്ങള്‍ ഇവയാണ്. അതനുസരിച്ച് കളിക്കാം, അതിരുകടന്നും കളിക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടം. മായയാണ് റെഫറി. അത് ഓര്‍മ്മയിരിക്കട്ടെ!!!...