ജാതകത്തിലെ പ്രധാന ദോഷങ്ങളില്‍ ഒന്നാണ് ചൊവ്വാ ദോഷം. ജാതത്തില്‍ ഏഴ് എട്ട് എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതാണ് ചൊവ്വാദോഷം.സ്ത്രീയ്ക്ക് ചൊവ്വാ ദോഷമുണ്ടെങ്കില്‍ പുരുഷ ജാതകത്തിലും തുല്യ പരിഹാരത്തോടെ ചൊവ്വാ നില്‍ക്കണം.
സ്ത്രീ ജാതകത്തില്‍ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴില്‍ തന്നെ ചൊവ്വാ വേണം. സ്ത്രീയുടെ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിന്‍റെ സൗഭാഗ്യവും എട്ടാം ഭാവം കൊണ്ട് വൈധവ്യവുമാണ് കണക്കാക്കുക.
പുരുഷ ജാതകത്തിലാവട്ടെ, ഏഴാമിടം ഭാര്യാ സ്ഥാനവും എട്ടാമിടം ആയുര്‍
സ്ഥാനവുമാണ്. സ്ത്രീയുടെ ജാതകത്തില്‍ എട്ടിലോ ഏഴിലോ പാപ ഗ്രഹം വന്നാല്‍
ഭര്‍ത്താവിന് മരണമോ നീണ്ട വിരഹമോ ആണ് ഫലം.
അതായത്, ഇതിനു പരിഹാരം ഭര്‍ത്താവിന്‍റെ ജാതകത്തില്‍ ഏഴാമിടത്ത് ബലമുള്ള ഒരു പാപഗ്രഹം വേണം. എന്നാല്‍ സ്ത്രീയുടെ ഏഴ്, എട്ട് ഇടങ്ങളിലെ പാപ ഗ്രഹങ്ങള്‍ക്ക് പരിഹാരമായി പുരുഷന്‍റെ എട്ടാം ഭാവത്തില്‍ ശക്തനായ പാപ ഗ്രഹമുള്ളതുകൊണ്ട് കാര്യമില്ല. അത് പുരുഷന്‍റെ മരണമോ മരണത്തിനു തുല്യമായ അവസ്ഥയോ ഉണ്ടാക്കും.
പുരുഷ ജാതകത്തില്‍ ലഗ്നം, ചന്ദ്രന്‍, ശുക്രന്‍ എന്നിവരെ വച്ചാണ് പാപന്മാരെ ചിന്തിക്കേണ്ടത്. സ്ത്രീ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ നിന്നാല്‍ അതേപോലെ പുരുഷ ജാതകത്തില്‍ ലഗ്നാല്‍ ഏഴില്‍ ചൊവ്വാ വരണം.
പുരുഷ ജാതകത്തില്‍ ശുക്രന്‍റെ ഏഴില്‍ ചൊവ്വയുണ്ടെങ്കില്‍ അതിനു ബദലായി സ്ത്രീജാതകത്തില്‍ ലഗ്നാലോ ചന്ദ്രാലോ ഏഴില്‍ ചൊവ്വാ വരണം.
സ്ത്രീ ജാതകത്തില്‍ ചൊവ്വ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ എവിടെയെങ്കിലും നിന്നാല്‍ ഭര്‍ത്താവിന്‍റെ ജാതകത്തില്‍ രണ്ട് നാല്, ഏഴ്, പന്ത്രണ്ട് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും കുജന്‍ നിന്നാലേ പരിഹാരമാവൂ... എന്നാല്‍ കുജന്‍റെ ബലം കണക്കാക്കേണ്ടത് നില്‍ക്കുന്ന രാശി, അതിന്‍റെ അധിപന്‍, അതിന്‍റെ ബലം എന്നിവ കൂടി കണക്കാക്കേണ്ടതാണ്.
കടപ്പാട് : മനോജ്