ഒരു സ്ഥിരം തീവണ്ടിയാത്രക്കാരൻ എന്ന നിലയിൽ തീവണ്ടിയോടു തോന്നിയ കൗതുകത്തിന്റെ പുറത്താണ് നമ്മുടെ മേഖലയല്ലാതിരുന്നിട്ടു കൂടി ചില അത്ഭുതമുളവാക്കുന്ന തീവണ്ടി വിശേഷങ്ങൾ അറിയാൻ ഒരു ശ്രമം നടത്തിയത്.
കടലിനരികിലൂടെ,പുഴകളും പാലങ്ങളും കടന്ന്, കുന്നുകളും മലകളും താണ്ടി, വയലുകളും,തോടുകളും കടന്ന്, നഗര ഹൃദയങ്ങളിലൂടെ,പല സംസ്ഥാനങ്ങളിലൂടെ വൈവിധ്യങ്ങളായ ഭാഷകളും,സംസ്കാരങ്ങളും കടന്ന്, വളഞ്ഞുപുളഞ്ഞുപോകുന്ന സങ്കീര്‍ണ്ണമായ പാതകളുമായി ഇന്ത്യന്‍ റെയില്‍വേ ഒരത്ഭുതമായി അതിന്‍റെ പ്രയാണം തുടങ്ങിയിട്ട് ഏകദേശം 167 സംവത്സരങ്ങളാകുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവെയാണ് ഇന്ത്യയിലേത്. ഇന്ത്യൻ റെയിൽവെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ് ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയതത്രെ. ലോകത്തിലെ ഏറ്റവും വിഭവസമ്പന്നമായ റെയിൽ മ്യൂസിയം ന്യൂഡൽഹിയിലാണ് നാഷണൽ റെയിൽ മ്യൂസിയം. ഭോലു എന്ന ആനക്കുട്ടിയണ് ഇൻഡ്യൻ റെയിൽവെയുടെ ഭാഗ്യമുദ്ര ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ. 21 ലക്ഷത്തോളം പേർക്ക് ഇൻഡ്യൻ റയിൽവേ പ്രത്യക്ഷത്തിൽ ജോലി നൽകുന്നു പരോക്ഷമായി റയിൽവേ കൊണ്ട് ജീവിക്കുന്നവരും ഒരു പക്ഷേ അതിനേക്കാൾ അധികം വരും.
ഡർജലിങിലെ 'ഖൂം' ആണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ ഡാർജിലിങ്ങ് ഹിമാലയൻ ട്രയിനിനെ തന്നെയാണ് ടോയ് റെയിൻ എന്നും അറിയപ്പെടുന്നത് .രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞ ട്രയിൻ നീലഗിരി മലയോര തീവണ്ടിയാണ് മണിക്കൂറിൽ വെറും പത്തര കിലോമീറ്റർ മാത്രമാണ് ഇതിന്റെ വേഗത. ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണ്ടികൾ രാജധാനി, ശതാബ്ദി മുതലായവയാണത്രേ റെയിൽവെയുടെ ദക്ഷിണ മേഖലയിലാണ് കേരളം ഉൾപ്പെടുന്നത്. ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം ചെണൈയിലാണ്.ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗർ എക്സ്പ്രസാണ്, ജമ്മുതാവി മുതൽ കന്യാകുമാരി വരെയണ് 'ഹിമസാഗർ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റർ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണ് ഹിമസാഗർ എക്സ്പ്രസ് പിന്നിടുന്നത്.
1851 ഡിസംബർ 12 ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്,
ഇന്നിപ്പോള്‍ മൊത്തം തീവണ്ടിപ്പാതകളുടെ നീളം 66000 കിലോമീറ്ററോളം വരുമത്രേ.
ഏകദേശം 5800 കോടി യാത്രക്കാർ, ഇന്ത്യയൊട്ടാകെ ഓരോവർഷവും യാത്ര ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
പ്രതിവര്‍ഷം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പുതിയ പാതകള്‍ ഇപ്പോഴും നിര്‍മ്മിക്കപ്പെടുന്നു.
മേല്‍പറഞ്ഞ അത്ഭുതങ്ങളില്‍ പലതും ഇന്ത്യന്‍ റയില്‍വേയുടെ മാത്രം പ്രത്യേകതകളാണ്
എന്നിട്ടും പല കാര്യങ്ങളിലും നമ്മള്‍ തുടങ്ങിയിടത്ത് തന്നെയാണ് മുഖ്യമായും വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തില്‍.ഇപ്പോഴും ആളില്ലാ ലെവല്‍ ക്രോസ്സുകളും,അത് മൂലമുള്ള അപകടങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു വൃത്തിയില്ലാത്ത പാന്‍ട്രി കാറുകള്‍ റയില്‍വേയുടെ ശാപങ്ങളില്‍ ഒന്നുമാത്രം, തുടങ്ങി എണ്ണിയാലോടുങ്ങാത്ത പരാതികളും പരിവേദനങ്ങളും നിറഞ്ഞ ഇന്ത്യന്‍ റയില്‍വേക്ക് അടുത്തകാലത്തായി ചില ശുഭകരമായ മാറ്റങ്ങള്‍ കാണുന്നുണ്ട് എന്നത് സന്തോഷകരമാണ്.നാളിതുവരെ തീവണ്ടിയെത്താത്ത ത്രിപുരയില്‍ വരെ ചൂളം വിളി മുഴങ്ങിയത് അതിന്‍റെ സൂചനകളായി കാണാവുന്നതാണ്.