A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇരുണ്ട ഊർജ്ജം (DARK ENERGY ) എല്ലായിടവും നിറഞ്ഞിരിക്കുന്ന സർവ വ്യാപി

പ്രപഞ്ചത്തിന്റെ ഘടനയുടെ ഭൂരിഭാഗവും ഇരുണ്ട ഊർജ്ജം എന്ന അസ്തിത്വമാണ് , എന്നാണ് ഇപ്പോൾ നിലവിലുള്ള ശാസ്ത്ര നിഗമനങ്ങൾ .ദൃശ്യ പ്രപഞ്ചത്തിന്റെ ഏകദേശം 68 % ഇരുണ്ട ഊർജമാണെന്നാണ് കരുതപ്പെടുന്നത് .എന്താണ് ഈ ഇരുണ്ട ഊർജ്ജം എന്നതിനെക്കുറിച് പൂർണമായും ഉറപ്പിച്ചു പറയാനാകുന്ന ധാരണകൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം .ഇരുണ്ട ഊർജം പ്രപഞ്ചത്തിൽ എല്ലായിടവും ഒരുപോലെ വ്യാപിച്ചിരിക്കുന്നു എന്നും അതിന്റെ സാന്ദ്രത ( 7 × 10^−30 g/cm3) ആണെന്നും താത്വികമായി കണ്ടെത്തപ്പെട്ടിട്ടുണ്ട് .
.
ഇരുണ്ട ഊർജ്ജത്തിന്റെ സ്വഭാവം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല .സാധാരണ ഊർജം വ്യത്യസ്ത ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളായാണ് നിലനിൽക്കുന്നത് .ഫോട്ടോണുകൾ എന്നറിയപ്പെടുന്ന ഭാരമില്ലാത്തതും ശൂന്യതയിൽ പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്നവയുമായ കണങ്ങളിലൂടെയാണ് സാധാരണ ഊർജ്ജം വ്യാപാരിക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും ..അതുപോലെ ഇരുണ്ട ഊർജത്തിന്റെ പ്രതിനിധീകരിക്കുന്ന ഒരു കണതെതെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ..
.
ഒരു കാരണം( CAUSE) ഇല്ലാതെ ഒരസ്തിത്വം(EFFECT-EXISTANCE ) ഉണ്ടാകില്ല എന്ന അനുമാനപ്രകാരം സ്പേസ് നിലനിൽക്കാൻ ആവശ്യമായ കാരണം ആണ് ഇരുണ്ട ഊർജ്ജം ..അതി വേഗതയിലുള്ള പ്രപഞ്ചത്തിന്റെ വികാസത്തെ ചലിപ്പിക്കുന്നതും ഇരുണ്ട ഊർജ്ജം തന്നെ .ഭൗതിക നിയമങ്ങൾ പ്രകാരം ഒരു വസ്തു ചലികണമെങ്കിൽ ഒരു ബലം അതിൽ പ്രയോഗിക്കപ്പെടണം .അതിനൊരപവാദമായാണ് പ്രപഞ്ചത്തെയും അതിന്റെ വർധിച്ച തോതിലുള്ള വികാസത്തെയും കരുതിയിരുന്നത് .''യൂണിവേഴ്‌സ് ഈസ് ദി അൾട്ടിമേറ്റ് ഫ്രീ ലഞ്ച് ''( UNIVERSE IS THE ULTIMATE FREE LUNCH) എന്ന ഒരു പ്രയോഗം തന്നെയുണ്ട് .ഇരുണ്ട ഊർജ്ജത്തിന് പ്രപഞ്ചത്തിന്റെ വര്ധിച്ചതോതിലുള്ള വികാസത്തെ ഒരു പരിധി വരെ സാധൂകരിക്കാൻ കഴിയും .

ഇരുണ്ട ദ്രവ്യത്തിന്റെയും ഇരുണ്ട ഊർജ്ജത്തിന്റെയും തുലനമാണ് പ്രപഞ്ചത്തിന്റെ ഭൂത ഭാവി വർത്തമാനങ്ങൾ തീരുമാനിക്കുന്നത് എന്ന വാദം ഇപ്പോൾ ശക്തിപ്പെട്ടുവരുന്നുണ്ട് .5 ബില്യൺ വര്ഷം മുൻപ് വരെ ഇരുണ്ട ദ്രവ്യത്തിന് ,ഇരുണ്ട ഊർജത്തെ തുലനം ചെയ്യാൻ കഴിഞ്ഞിരുന്നുവെന്നും അതിനു ശേഷം ഇരുണ്ട ഊർജ്ജം മേൽകൈ നേടി പ്രപഞ്ചത്തെ ഇപ്പോൾകാണുന്ന ത്വരിത ഗതിയിലുള്ള വികാസത്തിലേക്കു നയിച്ചു എന്ന കാഴ്ചപ്പാടിന് സാധുത ഏറി വരികയാണ് .ചുരുക്കത്തിൽ വലുതാക്കാൻ ശ്രമിക്കുന്ന ഇരുണ്ട ഊർജ്ജത്തിന്റെയും ചുരുക്കാൻ ശ്രമിക്കുന്ന ഇരുണ്ട ദ്രവ്യത്തിന്റെയും തടവുകാരനാണ് നാം കാണുന്ന ദൃശ്യ പ്രപഞ്ചം .ഇവർ തമ്മിലുള്ള ബലപരീക്ഷണം ആയിരിക്കും ദൃശ്യപ്രപഞ്ചത്തിന്റെ ആത്യന്തികമായ ഭാവി തീരുമാനിക്കുക .
.
ഇരുണ്ട ദ്രവ്യം മേൽകൈ നേടിയാൽ ഇപ്പോഴത്തെ ദൃശ്യ പ്രപഞ്ചം ആത്യന്തികമായി ചുരുങ്ങി മറ്റൊരു മഹാവിസ്ഫോടനത്തിലൂടെ ഒരു പുതുപ്രപഞ്ചം സൃഷ്ടിക്കപ്പെടും .ഇരുണ്ട ഊർജ്ജത്തിനാണ് ആത്യന്തികമായ മേൽകൈ എങ്കിൽ പ്രപഞ്ചം അനന്തമായി വികസിച് താപമരണം(HEAT DEATH ) നേരിടുകയോ ,അതിനുമുൻപ് ക്വാന്റം വ്യതിയാനങ്ങളിലൂറെ(QUANTUM FLACTUATIONS ) പുതുപ്രപഞ്ചങ്ങളെ സൃഷ്ടിക്കുകയോ ചെയ്യും എന്നാണ് ചില നൂതന പ്രപഞ്ച സിദ്ധാന്തങ്ങൾ ഘോഷിക്കുന്നത്.
--
ചിത്രം :ഇരുണ്ട ഊർജ്ജം വര്ധിച്ചതോതിലുള്ള എക്സ്പാൻഷനു വിധേയമാക്കുന്ന പ്രപഞ്ചം ചിത്രകാരന്റെ ഭാവനയിൽ :ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
REF
1.https://www.space.com/20929-dark-energy.html
2.https://science.nasa.gov/as…/focus-areas/what-is-dark-energy
3.https://en.wikipedia.org/wiki/Dark_energy
--
This is an original work based on references.No part of it is copied from elsewhere--Rishidas S