ചിത്രത്തില്‍ കാണുന്ന ഈ നഗരം രണ്ടു മാസം കഴിയുമ്പോള്‍ ഭൂമുഖത്തു ണ്ടാകില്ല. പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. തുര്‍ക്കിയിലെ ബട്ടമന്‍ പ്രവിശ്യയിലുള്ള ലോകത്തെതന്നെ ഏറ്റവും പൌരാണിക നഗരങ്ങളി ലൊന്നായ അനാഡോലു വിനാണ് ഈ ദുര്‍ഗതി വരാന്‍ പോകുന്നത്..
റോമന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ അധീനതയി ലായിരുന്ന പന്ത്രണ്ടായിരം വര്ഷം പഴക്കമുള്ള നഗരമാണിത്. തുര്‍ക്കി ഇവിടെ അതിവിശാലമായ ഇലീസു (Ilisu Dam) ഡാം നിര്‍മ്മിക്കുകയാണ്. അതോടനുബന്ധിച്ച് തുര്‍ക്കിയിലെ ഏറ്റവും വലിയ Hydro Electrical Power Station ( 1200 MW) ഉം നിര്‍മ്മാണത്തിലാണ്. 2006 ല്‍ പണിതുടങ്ങിയ ഡാം ഇപ്പോള്‍ അതിന്‍റെ അവസാനഘട്ടത്തിലാണ്.
ഡിസംബര്‍ അവസാനത്തോടു കൂടി ഇവിടെ വെള്ളം നിറയപ്പെടും.അതിന്‍റെ മുന്നോടിയായി ഇവിടെയുള്ള പ്രസിദ്ധമായ 210 മനുഷ്യനിര്‍മ്മിത തുരങ്കങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
ഇവിടെ 12 മത് നൂറ്റാണ്ടില്‍ പണിത ആര്‍ക്ക് ടിഗരിസ് ബ്രിഡ്ജ് മറ്റൊരു സ്ഥലത്തുള്ള ആര്‍ക്കി യോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിരിക്കുക യാണ്. ഇത് കൂടാതെ ഇവിടെയുള്ള ചരിതപരമായി ഏറെ പ്രാധാന്യമുള്ള 10 കെട്ടിടങ്ങളും പ്രത്യേകം സംരക്ഷിക്കപ്പെടും. 15 മത് നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജെണേല്‍ ബേ കബറിടം ഇവിടെ നിന്ന് റോളിംഗ് വാഹനത്തില്‍ മറ്റു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇവിടെ 2000 ത്തില്‍പ്പരം മനുഷ്യ നിര്‍മ്മിത ഗുഹകളുണ്ട് അവയില്‍ 300 എണ്ണം ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. അതെല്ലാം ഇതോടെ ഇല്ലാതാകുകയാണ്.
ചരിത്രപ്രാധാന്യമുള്ള ഈ നഗരം വെള്ളത്തിനടിയിലാകുന്നത് തടയാന്‍ ജര്‍മ്മനി ,ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ് മുതലായ രാജ്യങ്ങള്‍ ഈ ഡാമിന് സാമ്പത്തിക സഹായം നല്‍കുന്നതില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും തുര്‍ക്കി പ്രൊജക്റ്റ്‌മായി മുന്നോട്ടു പോകുകയായിരുന്നു. രാജ്യത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങള്‍ അവര്‍ വകവച്ചില്ല.
ഡാം പൂര്‍ണ്ണമാകുമ്പോള്‍ 60 മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറയുകയും ഈ പട്ടണത്തിന്റെ 80 % വും വെള്ളത്തിനടിയിലാകുകയും ചെയ്യും.
കുര്‍ദുകളുടെ മേഖലയായിരുന്ന ഇവിടുത്തെ ജനസംഖ്യ 80000 ആയിരുന്നു. അവരെ ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഈ ഡാമിനെതിരെ കുര്‍ദുകള്‍ വന്‍ പ്രതിഷേധമാണ് നടത്തിയിരുന്നത്. പലതവണ അവര്‍ ഡാം ആക്രമിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രകടനങ്ങള്‍ മീറ്റിങ്ങുകള്‍ എല്ലാം നിരോധിക്കുകയും ചെയ്തിരുന്നു.നിരവധിപ്പേര്‍ ഇപ്പോഴും ജയിലിലാണ്.
കാണുക ചിത്രങ്ങള്‍. മാറ്റിസ്ഥാപിച്ച പാലവും , മനുഷ്യ നിര്‍മ്മിത തുരങ്കങ്ങളും കാണാം