വർഷം 2012 ജനുവരി 7.
രാത്രിനേരം മധ്യപ്രദേശിലെ ഉജ്ജൈനിൽനിന്നും ഏകദേശം 20 കിലോമീറ്റർ അകലയുള്ള ചെറിയ റയിൽവേ സ്റ്റേഷനായ"മസ്കി"യിലെ ഓഫീസിൽ ഉറക്കചടവോടെ ജോലിയിൽ വ്യാപ്രതനാണ് സ്റ്റേഷൻ മാസ്റ്റർ.
അപ്പോഴാണ് ഒരു ഗാർഡ് തിരക്കിട്ട് കയറി വന്നത്. അയാൾ പരിഭ്രാന്തനായിരുന്നു.പ്ലാറ്റ്ഫോമിനപ്പുറം പാളത്തിൽ ഒരു ബോഡി കിടക്കുന്നു.
സ്റ്റേഷൻ മാസ്റ്റർ ഒരു ഞെട്ടലോടെ ചാടി എഴുനേറ്റു. വളരെ ചെറിയ സ്റ്റേഷനാണ് യാത്രക്കാരും കുറവ് ഇതുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ടോർച്ചുമായി അയാളും ഗാർഡും കൂടി നടന്നു. സ്റ്റേഷനിൽ നിന്ന് അൽപ്പം അകലെയായി ബോഡി കിടക്കുന്നത് അയാൾ ടോർച്ച് വെളിച്ചത്തിൽ കണ്ടു.അടുത്ത് പോകാൻ ധൈര്യം ഉണ്ടായില്ല. അയാൾ വേഗം ഉജൈജൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പ്രഭാതമായി പോലീസ് എത്താൻ.
ജനുവരിയിലെ കൊടും തണുപ്പത്ത് മഞ്ഞിന്റെ മരവിപ്പിൽ നിശ്ചേഷ്ഠ ആയ ഒരു യുവതിയുടെ ജഡമായിരുന്നു അവിടെ കിടന്നിരുന്നത്. ചുവന്ന കുർത്തയും കോട്ടും ധരിച്ചിട്ടുണ്ട്. പരിക്കേറ്റ് തകർന്നിരുന്നു. ആരൊ നിലത്തുകൂടെ വലിച്ചുകൊണ്ട് പോയ പോലെ തോന്നിപ്പിക്കുന്ന അടയാളവും.
ആളെ തിരിച്ചറിയാവുന്ന യാതൊരു അടയാളവും ആ ബോഡിയിൽ നിന്നും ലഭിച്ചില്ല പോലീസ് ഉടനെ തന്നെ ആ ബോഡി തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഫോറൻസിക് വിദഗ്ദൻ ഡോ. ബി.ബി പുരോഹിതിന്റെ നേതൃത്തത്തിൽ മൂന്ന് ഡോക്ടർമാരുടെ (ഡോ. ഓ.പി ഗുപ്ത- മെഡിക്കൽ ഓഫീസർ, ഡോ.അനിത ജോഷി-ഗൈനൊക്കോളജിസ്റ്റ്.) ഒരു ടീം
പോസ്റ്റ്മോർട്ടം നടത്തി. അവരുടെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.
.21-25 വയസ്സ് പ്രായം.മൂക്കിൽ രക്തം കട്ടപിടിച്ചതായി കാണപെട്ടു.നാവ് കടിച്ച് പിടിച്ച സ്ഥിതിയിൽ ആയിരുന്നു. ചുണ്ട് ചതഞ്ഞിരുന്നു. നഖങ്ങൾ കൊണ്ട് കീറിയത് പോലുള്ള പാടുകൾ മുഖത്ത് കാണാൻ ഉണ്ട്.
ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഒരു കൊലപാതകമാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ക്രൈം സീനിൽ നിന്നുള്ള ജഡത്തിന്റെ ചിത്രം പോലീസ് പലയിടത്തും ഒട്ടിച്ചു. ആരും അന്വേഷിച്ച്
വരാത്തത് കൊണ്ട് ബോഡി സംസ്കരിച്ചു.
മധ്യപ്രദേശിലെ ഒരു ചെറു നഗരമാന്ന് മേഘ്നഗൾ.റിട്ടയേർഡ് അധ്യാപകനായ
മേഹ്താബ് സിംഗ് റാമോർ അവിടെയാണ് താമസം. അദ്ദേഹത്തിന്റെ പുത്രി 19 കാരിയായ നമ്രത ദാമോർ ഇൻഡോറിലുള്ള മഹാത്മ ഗാന്ധി മെഡിക്കൽ കോളെജിലാണ് പഠിക്കുന്നത്. അവളെ കാണാനും വിശേഷങ്ങൾ അറിയാനും അദ്ദേഹം മകൻ ഓം പ്രകാശിനെ ഇൻഡോറിലേക്കയച്ചു. കോളേജിലെത്തിയ അവന് സഹോദരിയെ കാണാനില്ല എന്ന വിവരമാണ് ലഭിച്ചത്. സുഹൃത്ത് കളോടും
മറ്റും നടത്തിയ അന്വേഷണവും ഫലവത്തായില്ല. ജനുവരി 12 ഇൻഡോർ
പോലീസിൽ ഒരു "മിസ്സിംഗ് പേർസൺ"
പരാതി സമർപ്പിക്കപെട്ടു. അപ്പോഴാണ് ഉജൈജൻ പോലീസിൽ നിന്നും ഒരു അഞ്ജാത യുവതിയുടെ ബോഡി കണ്ടെത്തിയ വിവരം അറിയുന്നത്.
വിവരം അറിഞ്ഞ് ഓംപ്രകാശ് അങ്ങോട്ട്
തിരിച്ചു.
ഉജൈജൻ തെരുവിലൂടെ നടക്കുംപോൾ
വഴിയരികിൽ ഒട്ടിച്ചിരുന്ന ചില നോട്ടീസുകൾ അവന്റെ സ്രദ്ധയിൽപെട്ടു.
അത് തന്റെ സഹോദരി ആണെന്ന് മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. നമ്രതയുടെ ബോഡി പുറതെടുത്ത് ഓംപ്രകാശ് സഹോദരിയെ തിരിച്ചറിഞ്ഞു.അധികം വൈകാതെ പോലീസ് അന്വേഷണമാരംഭിച്ചു.
റയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജനുവരി 7ന് നമ്രത ഉജ്ജൈനിയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്ന് മനസ്സിലായി.
അന്നേ ദിവസം നിരവധി തവണ കോൾ ചെയ്ത നാല് പേരെ പോലീസ് കണ്ടെത്തി.
ദേവ് സിസോദിയ, യാഷ് ദേശ് വാല, അലേക്, ഡോ.വിശാൽ വർമ്മ.
അതുകൂടാതെ നാമ്രതയുടെ കം ബാർട്ട്മെന്റിൽ തന്നെ യാത്ര ചെയ്തിരുന്ന ശ്രദ്ധ കേശർവാണി എന്ന സ്ത്രീയേയും കണ്ടെത്തി.നമ്രതയുടെ മൊബൈൽ ആ സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെത്തി. പോലിസ് അവരെ ചോദ്യം ചെയ്തു. അന്ന് ആ കംപാർട്ട്മെന്റിൽ ആളുകൾ വളരെ കുറവായിരുന്നു എന്ന് അവർ പറഞ്ഞു.
നമ്രതയെ അവർ സ്രദ്ധിച്ചിരുന്നു.
ആരോടൊ ഇടക്കിടെ ഫോണിൽ സംസാരിച്ചിരുന്നു. ആ രാത്രിയിൽ ഉജൈജൻ സ്റ്റേഷനിൽ അവളിറങ്ങി.
പിന്നീടാണ് മൈാബൈൽ മറന്ന് വച്ചിരിക്കുന്നത് കാണുന്നതും അങ്ങനെയാണ് തന്റെ കൈവശം എത്തിയതെന്നാണ് സ്രദ്ധയുടെ മൊഴി.
കോൾ ലിസ്റ്റിൽ കണ്ടപ്രകാരം സംശയിക്കപെടാവുന്ന നാല് പേരെയും
പോലീസ് ചോദ്യം ചെയ്തു.
അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി.
ഡോ. വിശാൽ വർമ്മയുമായി നമ്രതക്ക്
വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.
അവൾ ആധ്യം പഠിച്ചുകൊണ്ടിരുന്ന ഗ്വാളിയോർ മെഡിക്കൽ കോളേജിൽ നിന്നും ഇൻഡോർ മഹാത്മ ഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റം വാങ്ങി കൊടുത്തത് അയാൾ ആയിരുന്നു.
ഇത്രയും എത്തിയതോടെ അന്വേഷണത്തിന്റെ വേഗത കുറഞ്ഞു..
ഇതോടെ തന്റെ മകളുടെ മരണത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മേഹ്താബ് സിംഗ് ദാമോദർ ജില്ല പോലീസ് സൂപ്രണ്ടിന് പരാതിനൽകി.
പോലീസ് നിർദേശ പ്രകാരം മധ്യപ്രദേശ്
മെഡിക്കൽ ലീഗൽ ഇൻസ്റ്റിറ്റ്യൂട് നമ്രതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷം പുതിയ റിപ്പോർട്ട് നൽകി. അതിന്റെ തലവൻ ആയിരുന്ന ഡോ.ബി.എസ് ബഡ്ക്കൂർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതിൽ പറയുന്നത് മറ്റൊരു കണ്ടെത്തലായിരുന്നു. നമ്രതയുടെ ബോഡി കണ്ടെത്തിയ സ്ഥലം ഡോ.ബഡ്ക്കൂർ സന്ദർശിച്ചിരുന്നു.
അദ്ദേഹത്തിന്റെ നിഗമനത്തിൽ അവൾ
ട്രെയിനിൽ നിന്നും ചാടിയതായിരിക്കാം.
ശരീരത്തിലെ പാടുകൾ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. തന്റെ പ്രണയ ബന്ധത്തെ പിതാവ് എതിർത്തിരുന്നത്രെ
അതിൽ മനംനൊന്താണ് അവൾ ആത്മഹത്യ ചെയ്തതെന്ന് എന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്.
( ബോഡി പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കണ്ടശേഷം മരണകാരണം പ്രണയനൈരാശ്യം ആണെന്ന് വിചിത്രമായ റിപ്പോർട്ടെഴുതിയ ലോകത്തെ ആദ്യത്തെ ഡോക്ട്ടർ ബി.എസ്.ബഡ്കൂർ ) എന്താല്ലെ?...!
ഈ വിചിത്ര റിപ്പോർട്ടിനെ കുറിച്ച് അറിഞ്ഞ ഡോ. പുരോഹിത്.( ആദ്യം പോസ്റ്റ്മോർട്ടം നടത്തിയ സംഘതലവൻ) പറഞ്ഞത് ഞങ്ങൾമൂന്ന് പേർക്കും 25 വർഷത്തിലധികം സർവ്വീസുണ്ട്. ഇതൊരു സാധാരണ മരണമാകാനുള്ള സാധ്യത 1% പോലുമില്ല. ഇത് തികഞ്ഞ ഒരു നരഹത്യ കേസാണ്. എന്തായാലും ഡോ.ബഡ്കൂഡ്റിന്റെ റിപ്പോർട്ട് പ്രകാരം പോലീസ് നമ്രതയുടെ മരണം ആത്മഹത്യ
കേസായി രജിസ്റ്റർ ചെയ്തു.
.........ഫയൽ ക്ലോസ്സ് ചെയ്തു........!
പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരെന്ന് വീട്ടുകാർ ആരോപിക്കുന്ന ഡോ.വിശാൽ വർമ്മയും 3 സുഹൃത്ത്കളും ഇന്ന് ജീവനോടെ ഇല്ല ഇവർ സഞ്ചരിച്ച കാർ ട്രക്കും ആയി ഇടിച്ചായിരുന്നു അപകടം.
വ്യാപം മാഫിയ ആണ് ഇവരെ കൊന്നതെന്നും പറയുന്നു.. പിന്നീടങ്ങോട്ട്
40 മരണങ്ങൾ നമ്രതയുടെ ഉൾപ്പെടെ എല്ലാം എന്വേഷിക്കുന്നത് സിബിഐ ആണ്....!