A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആർട്ടിക് സമുദ്രത്തിലെ എണ്ണ -വാതക നിക്ഷേപങ്ങൾ : ഇനിയും എത്തിപ്പിടിക്കാനാവാത്ത ഊർജ്ജ ഖനികൾ



ഭൂമിയിൽ ഇനിയും കണ്ടുപിടിക്കാൻ ആവാത്ത സാധാരണ പെട്രോളിയത്തിന്റെയും ,പ്രകൃതിവാതകത്തിന്റെയും വൻ ഖനികൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് തന്നെയാണ് വിദൂര മേഖലകളിൽ നടത്തപ്പെട്ടിട്ടുള്ള പരിമിതമായ പര്യവേക്ഷണങ്ങൾ വ്യകതമാക്കുന്നത് .റഷ്യയുടെ ദുർഘടമായ സൈബീരിയൻ മേഖലയിലും അതിനു സമീപമുള്ള ആർട്ടിക് മേഖലയിലും വൻ എണ്ണ -പ്രകൃതിവാതക നിക്ഷേപങ്ങൾ ഉണ്ട് .ഈ മേഖലകളിലെ പര്യവേക്ഷണത്തിന് ഇപ്പോൾ തടസമാകുന്നത് വളരെ ദുർഘടമായ കാലാവസ്ഥയും രാജ്യങ്ങളുടെ സമുദ്രാതിർത്തികൾ നിര്ണയിക്കുന്നതിലുള്ള തർക്കങ്ങളുമാണ് .
.
ഇപ്പോൾ നിലവിലുള്ള സമുദ്ര നിയമങ്ങൾ അനുസരിച്ചു ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 20 കിലോമീറ്റര് വരെ ആ രാജ്യത്തിന്റെ തന്നെ നിയമങ്ങൾ നിലനിൽക്കുന്ന പരമാധികാര മേഖലയാണ് (TERRITORIAL WATERS ) .അതുകഴിഞ്ഞ മറ്റൊരു 20 കിലോമീറ്റർ കൂടി ആ രാജ്യത്തിന് പരിമിതമായ അധികാരങ്ങൾ ഉണ്ട് .പക്ഷെ ആ പ്രദേശത്തുകൂടെയുള്ള മറ്റു രാജ്യങ്ങളുടെ ജല യാനങ്ങളുടെ ഗതാഗതം തടയാൻ ആവില്ല ..തീരത്തുനിന്നും ഏതാണ്ട് 370 കിലോമീറ്റര് വരെ രാജ്യത്തിന്റെ എക്സ്ക്ലൂസീവ് എക്കണോമിക് സോൺ(EEZ ) ആണ് ഈ പ്രദേശത്തുള്ള എല്ലാ വിഭവങ്ങളുടെയും സമ്പൂർണ്ണ അധികാരം തീര രാജ്യത്തിനാണ് .പക്ഷെ രണ്ടു രാജ്യങ്ങളുടെ അധികാരങ്ങൾ കവിഞ്ഞുവന്നാൽ അവക്കിടയിൽ വരയ്ക്കുന്ന മീഡിയൻ ലൈൻ ആയിരിക്കും അധികാര പരിധി നിർണയിക്കുന്നത് .ഇത് കൂടാതെ സമുദ്ര തടം ഒരു രാജ്യത്തിന്റെ ഭൂതലത്തിന്റെ കോണ്ടിനെന്റൽ ഷെൽഫിന്റെ തുടർച്ചയാണെന്ന് തെളിയിച്ചാൽ ആ രാജ്യത്തിന് ആ പ്രദേശത്തെ വിഭവങ്ങളിൽ അധികാരം ലഭിക്കും .ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ പ്രകാരം ആർട്ടിക്കിലെ എണ്ണ -പ്രകൃതി വാതക നിക്ഷേപമുള്ള മിക്ക പ്രദേശങ്ങളിലും പര്യവേക്ഷണ അവകാശം റഷ്യക്കാണ് .പക്ഷെ നോർവേ, കാനഡ , യൂ എസ് തുടങ്ങിയ രാജ്യങ്ങളും പല കാരണങ്ങൾ മൂലം ഈ മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട് .ഈ തർക്കങ്ങളും ആർട്ടിക്കിലെ പര്യവേക്ഷണങ്ങളെ തടയുന്നുണ്ട്.

ഇപ്പോഴത്തെ പ്രാഥമിക അനുമാനങ്ങൾ വച്ച് തന്നെ ആർട്ടിക്കിലെ എണ്ണ നിക്ഷേപം വളരെ വലുതാണ് .90 ബില്യൺ ടൺ പെട്രോളിയവും 1700 ട്രിൽയൻ കുബിക് അടി പ്രകൃതി വാതകവും ഇവിടെ ഉണ്ടന്നുമാണ് 2015 ലെ കണക്ക് .ഇവിടുത്തെ നിക്ഷേപം ഇതിന്റെ നാലിരട്ടി വരെ വരും എന്ന കണക്കു കൂട്ടലുകളും ഉണ്ട് .ഇപ്പോൾ ഭൂമിയിലെ അറിയപ്പെടുന്ന ഊർജ നിക്ഷേപങ്ങളുടെ പത്തു ശതമാനത്തിൽ അധികമാണ് ഈ മേഖലയിലെ ഊർജ്ജസ്രോതസ്സുകളെ പറ്റിയുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ പോലും വ്യക്തമാക്കുന്നത് .
.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും ,വമ്പൻ ഹിമാനികൾ ഓയിൽ റിഗ്ഗുകൾക്കുയർത്തുന്ന സുരക്ഷാ ഭീഷണികളും ,പൂജ്യത്തിനും അമ്പതു ഡിഗ്രി താഴെയുള്ള തണുപ്പും ,പര്യവേക്ഷണങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ പടുത്തുയർത്തുന്നതിനും വേണ്ടിവരുന്ന ഭാരിച്ച ചെലവും .ആർട്ടിക്കിൽ എണ്ണയുൽപ്പാദനം നടത്തുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് തൽക്കാലത്തേക്ക് ആർട്ടിക് സമുദ്രത്തിലെ എണ്ണ -പ്രകൃതിവാതക ഖനനത്തിനുള്ള തടസങ്ങൾ .ഈ തടസങ്ങൾ ഭാഗീകമായെങ്കിലും മാറിക്കിട്ടിയാൽ ആർട്ടിക് സമുദ്രം ഭൂമിയിലെ ഊർജ്ജത്തിന്റെ സുപ്രധാനമായ ഒരു പ്രഭവ കേന്ദ്രമായി മാറും
--
ചിത്രം :ആർട്ടിക്കിലെ ഊർജ്ജ നിക്ഷേപങ്ങളുടെ സാധ്യതാ മേഖലകൾ
REF:
1. http://www.businessinsider.com/how-gigantic-arctics-undisco
2. https://en.wikipedia.org/w…/Territorial_claims_in_the_Arctic
3. http://peakoilbarrel.com/reserve-growth-in-west-siberian-o…/
This is an original work no part of it is copied from elsewhere –Rishidas S